CPIML Liberation Kannur

CPIML Liberation Kannur

Share

CPIML ലിബറേഷൻ കണ്ണൂർ ജില്ലാ (ലീഡിങ്) കമ്മിറ്റി. Down with Fascism & Imperialism. Victory to Democracy & Socialism.

18/07/2026

CPIML ലിബറേഷൻ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യാൻ സ്കാൻ ചെയ്യുക.

17/07/2026

തൊഴിൽ | സാമൂഹ്യനീതി | ദേശസ്നേഹം

RYA അംഗമാവുക!

തൊഴിൽ | സാമൂഹ്യനീതി | ദേശസ്നേഹം

RYA അംഗമാവുക!

14/07/2026

ധർമേന്ദ്ര പ്രധാൻ രാജിവെക്കുക!
NTA പിരിച്ചു വിടുക!

പോരാട്ടത്തിന്റെ 18-ാം നാളിൽ ജനതർ മന്തറിൽ സോനം വാങ്ചുക്കിനൊപ്പം AISA സഖാക്കളുടെ നിരാഹാര സമരം!

സമരസഖാക്കൾക്ക് അഭിവാദ്യങ്ങൾ!

Day 17 of my hunger strike at Jantar Mantar: It’s not just about leaks, but accountability 14/07/2026

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന്റെ രാജിയും, NTA യുടെ പിരിച്ചുവിടലും ആവശ്യപ്പെട്ട് സോനം വാങ്ചുക്കിനൊപ്പം കഴിഞ്ഞ 17 ദിവസമായി ഡൽഹി ജൻന്തർ മന്തറിൽ നിരാഹാര സമരം നയിക്കുന്ന AISA ദേശീയ പ്രസിഡന്റ് സ. നേഹ സമരത്തെയും, സമര ലക്ഷ്യങ്ങളെയും സംസാരിക്കുന്നു. നേഹയ്ക്കൊപ്പം AISA യുടെ 5 സഖാക്കളും 17 ദിവസമായി നിരാഹാര സമരത്തിലാണ്.



Day 17 of my hunger strike at Jantar Mantar: It’s not just about leaks, but accountability The crisis in our exam system cannot be dismissed as a mere ‘technical glitch’ or just another paper leak. Someone in the government must stand up and answer

11/07/2026

2026 ജൂലൈ ലക്കം ഇപ്പോൾ വായിക്കാം.

Liberation - Central Organ of CPIML
https://liberation.org.in/

10/07/2026

ലോകത്തിലെ ഏറ്റവും കൂടുതൽ യുവജന സംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 65 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഒരു രാജ്യത്തിന്റെ ജനസംഖ്യയിലെ ഈ യുവജനശക്തി അതിന്റെ പുരോഗതിയിലേക്കുള്ള ഏറ്റവും വലിയ കരുത്താണ്. പക്ഷെ ഓരോ വർഷവും 1.2 മുതൽ 1.5 കോടി വരെ യുവാക്കൾ തൊഴിൽ വിപണിയിലേക്ക് കടന്നുവരുമ്പോൾ, അവരിൽ വളരെ ചുരുക്കം പേർക്കാണ് തൊഴിൽ ലഭിക്കുന്നത് എന്നത് വലിയ വിരോധാഭാസമാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലാത്തവരിൽ 83 ശതമാനവും 15 മുതൽ 29 വയസ്സ് വരെയുള്ള യുവാക്കളാണ്. അതായത്, തൊഴിലില്ലാത്ത ഓരോ അഞ്ച് പേരിൽ നാലുപേർ യുവാക്കളാണ്.

(2025 ജൂലൈ 5ന് കോട്ടയത്ത്‌ RYA സംസ്ഥാന പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ നിന്ന്)

സ. നീരജ് കുമാർ
RYA ദേശീയ ജനറൽ സെക്രട്ടറി
കേന്ദ്ര കമ്മിറ്റി അംഗം, സിപിഐ(എം.എൽ) ലിബറേഷൻ

ലോകത്തിലെ ഏറ്റവും കൂടുതൽ യുവജന സംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 65 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഒരു രാജ്യത്തിന്റെ ജനസംഖ്യയിലെ ഈ യുവജനശക്തി അതിന്റെ പുരോഗതിയിലേക്കുള്ള ഏറ്റവും വലിയ കരുത്താണ്. പക്ഷെ ഓരോ വർഷവും 1.2 മുതൽ 1.5 കോടി വരെ യുവാക്കൾ തൊഴിൽ വിപണിയിലേക്ക് കടന്നുവരുമ്പോൾ, അവരിൽ വളരെ ചുരുക്കം പേർക്കാണ് തൊഴിൽ ലഭിക്കുന്നത് എന്നത് വലിയ വിരോധാഭാസമാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലാത്തവരിൽ 83 ശതമാനവും 15 മുതൽ 29 വയസ്സ് വരെയുള്ള യുവാക്കളാണ്. അതായത്, തൊഴിലില്ലാത്ത ഓരോ അഞ്ച് പേരിൽ നാലുപേർ യുവാക്കളാണ്.

(2025 ജൂലൈ 5ന് കോട്ടയത്ത്‌ RYA RYA - Kerala സംസ്ഥാന പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ നിന്ന്)

സ. നീരജ് കുമാർ
RYA ദേശീയ ജനറൽ സെക്രട്ടറി
കേന്ദ്ര കമ്മിറ്റി അംഗം, സിപിഐ(എം.എൽ) ലിബറേഷൻ

09/07/2026

സർക്കാർ ഒരു വശത്ത് യുവാക്കളുടെ ഭാവി തകർക്കുമ്പോൾ, മറുവശത്ത് രാജ്യം മുഴുവൻ അദാനിക്ക് കൈമാറുകയാണ്. മോദി ഭരണകാലത്ത് രാജ്യത്തിന്റെ "അദാനിവത്കരണം" അതിവേഗം മുന്നോട്ടുപോവുകയാണ്. 2014-ൽ അദാനിയുടെ ആസ്തി ഏകദേശം 44,000 കോടി രൂപയായിരുന്നു. 2026-ൽ എത്തുമ്പോൾ അത് 10 ലക്ഷം കോടി രൂപ കടന്നിരിക്കുകയാണ്. മോദി സർക്കാരിന്റെ രാഷ്ട്രീയ പിന്തുണയില്ലാതെ ഇത്തരമൊരു അതിവേഗ വളർച്ച അസാധ്യമായിരുന്നു. ഇന്ന് പ്രതിരോധം, വ്യോമയാനം, സെമികണ്ടക്ടറുകൾ, ഡാറ്റാ സെന്ററുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജ്ജം, വൈദ്യുതി, സിമന്റ്, മാധ്യമം, കാർഷിക വ്യാപാരം, കൽക്കരി, പാചക വാതകം, ധനകാര്യ സേവനങ്ങൾ തുടങ്ങി അനേകം മേഖലകളിൽ അദാനി സാമ്രാജ്യം വ്യാപിച്ചുകഴിഞ്ഞു.

(2025 ജൂലൈ 5ന് കോട്ടയത്ത്‌ RYA സംസ്ഥാന പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ നിന്ന്)

സ. നീരജ് കുമാർ
RYA ദേശീയ ജനറൽ സെക്രട്ടറി
കേന്ദ്ര കമ്മിറ്റി അംഗം, സിപിഐ(എം.എൽ) ലിബറേഷൻ

07/07/2026

വയനാട് തുരങ്കപാത നിർമ്മാണം നിർത്തിവെക്കണം.

07/ജൂലൈ/2026

വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണത്തിനിടയിൽ ഉണ്ടായ ദുരന്തത്തിൽ 5 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്ക് പറ്റുകയും കുറെ ആളുകളെ കാണാതാവുകയും ചെയ്‌തിരിക്കുന്നു എന്നാണ് ഇതുവരെ കിട്ടിയിരിക്കുന്ന വിവരം.ദുരന്തത്തിൽ അതിയായ ദുഃഖവും മരണം അടഞ്ഞവർക്ക് അനുശോചനവും രേഖപ്പെടുടുത്തുന്നു.

ചൂരൽ മല -മുണ്ടക്കൈ ദുരന്തം ഉണ്ടായതിനു സമീപത്തു പരിസ്ഥിതി ലോല പ്രദേശത്ത് തുരങ്കപാത നിർമ്മാണം വൻ ദുരന്തത്തിനു കാരണം ആകുമെന്ന് വിദഗ്ദരും പരിസ്ഥിതി പ്രവർത്തകരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ് അവരുടെയും ആ പ്രദേശത്തെ ജനങ്ങളുടെയും ആശങ്ക ശരി വെക്കുന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്ന ദുരന്തം ആയതിനാൽ അടിയന്തരമായി തുരങ്കപാത നിർമ്മാണം നിർത്തണം. ശാസ്ത്രീയമായ പഠനം നടത്തണം.

മരണം അടഞ്ഞവരുടെ കുടുംബങ്ങൾക്കും പരിക്ക് പറ്റിയവർക്കും മതിയായ നഷ്ടപരിഹാരം ഉടൻ നല്‍കണമെന്നും, നിർമ്മാണ പ്രവർത്തനം നടുത്തുന്ന എല്ലാ സ്ഥലങ്ങളിലും തൊഴിലാളികൾക്ക് മതിയായ സുരക്ഷഉ റപ്പ് വരുത്തണം എന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു.

കൂടാതെ കേരളത്തിലെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമല്ലാത്ത വിനാശകരമായ കോർപ്പറേറ്റ് താല്പര്യ വികസന നയം ഉപേക്ഷിച്ചു ജനങ്ങളുട ജീവനും സ്വത്തിനും പരിസ്ഥിതി ക്കും നാശം വരാത്ത ജനതാല്പര്യ സുസ്ഥിര വികസന നയം നടപ്പിലാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു.

ജോൺസൺ അമ്പാട്ട്,സെക്രട്ടറി, സംസ്ഥാന ലീഡിങ് ടീം, കേരളം

07/07/2026

വയനാട് മേപ്പാടി മണ്ണിടിച്ചിലിൽ മരണപെട്ടവർക്ക് ആദരാഞ്ജലികൾ

06/07/2026

പ്രിയപ്പെട്ടവരെ,

CPI(ML) ലിബറേഷന്റെ യുവജന സംഘടനയായ RYA സംസ്ഥാനതലത്തിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായും, സംഘടനയുടെ ആശയങ്ങളും പ്രവർത്തനങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പുതിയ തലമുറയെ സംഘടനയുടെ ഭാഗമാക്കുന്നതിനുമായി സംസ്ഥാന വ്യാപകമായ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.

സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം RYA ദേശീയ സെക്രട്ടറി സ. നീരജ് കുമാർ നിർവഹിച്ചു. സഖാവ് എബിന് ആദ്യ അംഗത്വം നൽകി അദ്ദേഹം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, സമത്വം എന്നിവയ്ക്കായി പോരാടുന്ന RYAയെ കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ ആശയങ്ങളുമായി മുന്നോട്ടുവരുന്ന എല്ലാ യുവസൗഹൃദങ്ങളെയും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ ഞങ്ങൾ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ലാൽ സലാം! 🚩

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Address


Kannur