Kannur Rural Police

Call Directions Website Contact the organization

Kannur Rural Police Kannur Rural District Police - Thaliparamba, Payyannur, Iritty, Peravoor Police Sub Division

26/09/2026

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മറ്റൊരാൾക്ക് വാടകയ്ക്കോ ഉപയോഗിക്കാനോ നൽകിയാൽ നിങ്ങളും ഒരു 'മ്യൂൾ അക്കൗണ്ട്' (Mule Account) തട്ടിപ്പിന്റെ ഭാഗമാവുകയാണ്. സൈബർ തട്ടിപ്പുകാർ തട്ടിയെടുത്ത കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നത് നിങ്ങളുടെ അക്കൗണ്ട് ആയിരിക്കും.

​നിങ്ങളുടെ ബാങ്ക് വിവരങ്ങൾ, എ.ടി.എം കാർഡ്, ഒ.ടി.പി, യു.പി.ഐ പിൻ എന്നിവ മറ്റാർക്കും കൈമാറരുത്.
സൈബർ തട്ടിപ്പിനിരയായാൽ ഉടൻ വിളിക്കുക: 1930 അല്ലെങ്കിൽ cybercrime.gov.in സന്ദർശിക്കുക.

19/09/2026

47th Kerala Police
State Athletic & Games Meet 2026
Thiruvananthapuram
September 08-10
Yes to Sports, No to Drugs

19/09/2026

വെറുതെ ആരെങ്കിലും പണം തരുമോ🤔

04/09/2026

കേരള പോലീസ് സ്പോർട്സ് മീറ്റ് 2026- ന്‍റെ ദീപശിഖാ പ്രയാണത്തിന് സെപ്റ്റംബർ 5-ന് കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ ആവേശോജ്ജ്വല സ്വീകരണം...

കേരള പോലീസ് സ്പോർട്സ് മീറ്റിന് മുന്നോടിയായി "Yes To Sports - No To Drugs" എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിക്കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെയുള്ള മാരത്തോണിന് രാവിലെ 09.30-ന് പയ്യന്നൂര്‍ പെരുമ്പയില്‍ വമ്പിച്ച സ്വീകരണം നല്കുന്നു. തുടര്‍ന്ന് ഫ്ലാഷ് മോബ്, തിരുവാതിരക്കളി, സിഗ്നേചര്‍ കാംപയിന്‍, തുടങ്ങിയ കലാ-കായിക, സാംസ്കാരിക വിരുന്നുകൾ വേദിയിൽ അരങ്ങേറും. അതിനുശേഷം 11:30 ഓടുകൂടി തളിപ്പറമ്പില്‍ എത്തുന്ന മാരത്തോണിന് ടൌണ്‍ സ്ക്വയറില്‍ വമ്പിച്ച സ്വീകരണം നല്കുന്നു. ചലച്ചിത്ര-കായിക താരങ്ങള്‍, സന്നദ്ധ സംഘടനകള്‍, എസ്.പി.സി, എന്‍.എസ്സ്.എസ്സ് തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും.
ലഹരിക്കെതിരെ കരുത്ത് തീർക്കാൻ ഏവർക്കും സ്വാഗതം...
കണ്ണൂര്‍ റൂറല്‍ പോലീസ്...

04/09/2026

കേരള പോലീസ് സ്പോർട്സ് മീറ്റ് 2026- ന്‍റെ ദീപശിഖാ പ്രയാണത്തിന് സെപ്റ്റംബർ 5-ന് കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ ആവേശോജ്ജ്വല സ്വീകരണം.

കേരള പോലീസ് സ്പോർട്സ് മീറ്റിന് മുന്നോടിയായി "Yes To Sports - No To Drugs" എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിക്കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെയുള്ള മാരത്തോണിന് രാവിലെ 09.30-ന് പയ്യന്നൂര്‍ പെരുമ്പയില്‍ വമ്പിച്ച സ്വീകരണം നല്കുന്നു. തുടര്‍ന്ന് ഫ്ലാഷ് മോബ്, തിരുവാതിരക്കളി, സിഗ്നേചര്‍ കാംപയിന്‍, തുടങ്ങിയ കലാ-കായിക, സാംസ്കാരിക വിരുന്നുകൾ വേദിയിൽ അരങ്ങേറും. അതിനുശേഷം 11:30 ഓടുകൂടി തളിപ്പറമ്പില്‍ എത്തുന്ന മാരത്തോണിന് ടൌണ്‍ സ്ക്വയറില്‍ വമ്പിച്ച സ്വീകരണം നല്കുന്നു. ചലച്ചിത്ര-കായിക താരങ്ങള്‍, സന്നദ്ധ സംഘടനകള്‍, എസ്.പി.സി, എന്‍.എസ്സ്.എസ്സ് തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും.
ലഹരിക്കെതിരെ കരുത്ത് തീർക്കാൻ ഏവർക്കും സ്വാഗതം...
കണ്ണൂര്‍ റൂറല്‍ പോലീസ്...

അഭിമാന നിമിഷം !!🏅🏅കോഴിക്കോട് വെച്ച് നടന്ന 47-ാമത് കേരള പോലീസ് സംസ്ഥാന വെയ്റ്റ്‌ലിഫ്റ്റിംഗ് ആൻഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷ...
02/09/2026

അഭിമാന നിമിഷം !!🏅🏅
കോഴിക്കോട് വെച്ച് നടന്ന 47-ാമത് കേരള പോലീസ് സംസ്ഥാന വെയ്റ്റ്‌ലിഫ്റ്റിംഗ് ആൻഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ റൂറൽ ജില്ലയ്ക്ക് അഭിമാനകരവും തിളക്കവുംമാർന്ന വിജയം കൈവരിച്ച എല്ലാ ഉദ്യോഗസ്ഥർക്കും കണ്ണൂർ റൂറൽ പോലീസിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 💐👏

02/09/2026

🏃‍♂️ ലഹരിക്കെതിരെ കായിക മുന്നേറ്റം! “YES TO SPORTS, NO TO DRUGS” 🚫💊
കേരള പോലീസ് സ്പോർട്സ് മീറ്റ് 2026-ൻ്റെ ഭാഗമായി കണ്ണൂർ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള പോലീസ് സ്പോർട്സ് മാരത്തോൺ 2026-ലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം!
ആരോഗ്യമുള്ള, ലഹരിമുക്തമായ ഒരു യുവത്വത്തെ വാർത്തെടുക്കാൻ നമുക്ക് കൈകോർക്കാം.
📍 സ്ഥലം: പയ്യന്നൂർ പെരുമ്പ ജംഗ്ഷൻ
തളിപ്പറമ്പ് ടൗൺ സ്ക്വയർ
📅 തീയതി: 2026 സെപ്റ്റംബർ 5, ശനിയാഴ്ച
⏰ സമയം: രാവിലെ 9:30 AM
പരിപാടികൾ:
🔹 പൊതുസമ്മേളനം
🔹 ബോധവൽക്കരണ സന്ദേശങ്ങൾ
🔹 കലാപരിപാടികൾ
നമ്മുടെ നാടിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ശോഭനമായ ഭാവിക്കും വേണ്ടി നടക്കുന്ന ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളാകൂ! 🤝✨

സൈബർ സുരക്ഷ ശക്തിപ്പെടുത്താൻ ഏകോപന യോഗംകണ്ണൂർ റൂറൽ ജില്ലയിൽ സൈബർ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക തട്ടിപ...
28/08/2026

സൈബർ സുരക്ഷ ശക്തിപ്പെടുത്താൻ ഏകോപന യോഗം

കണ്ണൂർ റൂറൽ ജില്ലയിൽ സൈബർ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും വിവിധ ഏജൻസികൾ തമ്മിലുള്ള ദ്രുതഗതിയിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള തുടർനടപടികളുടെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ ഏകോപന യോഗം ചേർന്നു.

ജില്ലാ ലീഡ് ബാങ്ക് നോഡൽ ഓഫീസർ, സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ, സൈബർ സെൽ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം വിവിധ ബാങ്കുകളിൽ നിന്നുള്ള ഏകദേശം 30 ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും പരാതികളിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കുന്നതിനും ബാങ്കുകളും പോലീസും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു..

.

25/08/2026

🏵️ഏവർക്കും കണ്ണൂർ റൂറൽ പോലീസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️



25/08/2026

⚠️ ഓണം ഓഫറുകളുടെ പിന്നിലെ ചതിക്കുഴികൾ തിരിച്ചറിയുക!

ഓണക്കാലത്തെ തിരക്ക് മുതലെടുത്ത് സൈബർ തട്ടിപ്പുകാർ സജീവമാണ്. സൗജന്യ സമ്മാനങ്ങളുടെയും വമ്പൻ ഡിസ്കൗണ്ടുകളുടെയും വ്യാജ ലിങ്കുകൾ ഷെയർ ചെയ്ത് പണവും വിവരങ്ങളും നഷ്ടപ്പെടുത്തരുത്.
സംശയാസ്പദമായ ലിങ്കുകൾ ഫോർവേഡ് ചെയ്യാതിരിക്കുക.
ആധികാരികത ഉറപ്പുവരുത്തിയ ശേഷം മാത്രം പണമിടപാടുകൾ നടത്തുക.
ഒരു ചെറിയ അശ്രദ്ധ നിങ്ങളുടെ ഓണാഘോഷം ഇല്ലാതാക്കാതിരിക്കട്ടെ.
സൈബർ തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിൽ വിളിക്കുകയോ cybercrime.gov.in സന്ദർശിക്കുകയോ ചെയ്യുക. 🛡️

Address

Office Of The District Police Chief, Kannur Rural
Kannur
670567

Alerts

Be the first to know and let us send you an email when Kannur Rural Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kannur Rural Police:

Shortcuts

Share