30/04/2025
മെയ് 1
സാർവ്വദേശീയ തൊഴിലാളി ദിനം
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi തില്ലങ്കേരി നോർത്ത്, Political organisation, Mattannur, Thillankery, Kannur.
30/04/2025
മെയ് 1
സാർവ്വദേശീയ തൊഴിലാളി ദിനം
17/04/2025
അഭിവാദ്യങ്ങൾ
28/09/2024
ആദരാഞ്ജലികൾ
11/09/2024
ഉരുൾപൊട്ടലിൽ ബന്ധുക്കളെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ വിടവാങ്ങി. ഡിവൈഎഫ്ഐ വയനാട് ആണ്ടൂർ യൂണിറ്റ് കമ്മിറ്റി അംഗം കൂടിയാണ്.
ആദരാഞ്ജലികൾ 🥀
20/08/2024
വയനാട് ദുരന്ത ബാധിതർക്കായി DYFI നിർമ്മിച്ചു നൽകുന്ന സ്നേഹ വീടുകളുടെ നിർമാണത്തിനു കരുത്തായി DYFI തില്ലങ്കേരി മേഖല കമ്മിറ്റി സമാഹരിച്ചത 150021/- രൂപ..
ആക്രി പൊറുക്കിയും, ചലഞ്ചുകൾ നടത്തിയും,നമ്മോട് ചേർന്ന് നിന്നവർ..കുടുക്ക പൊട്ടിച്ച് പണം തന്ന കുരുന്നുകൾ..ഒരു ദിവസത്തെ ബസ് കളക്ഷൻ ഞങ്ങൾക്കായി മാറ്റിവെച്ച Aniyans ബസ്... വിവിധ ആഘോഷങ്ങൾ മാറ്റിവെച്ച് പണം സംഭാവന നൽകിയവർ..ക്ലബ്ബുകൾ, വ്യക്തികൾ...
പ്രതിസന്ധി ഘട്ടങ്ങളിൽ തണലായവർ കൂടെ നിന്നവർ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു...
Dyfi തില്ലങ്കേരി നോർത്ത് മേഖല കമ്മിറ്റി
20/08/2024
പതിനഞ്ച് ദിവസം...
മൂന്നേ മുക്കാൽ കോടി...
വയനാടിന് കണ്ണൂരിൻ്റെ യുവത നൽകുന്ന സ്നേഹത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും നാണയ തുട്ടുകളുടെ മൂല്യം മൂന്നേ മുക്കാൽ കോടിയിലെത്തിയിരിക്കുന്നു. യൂനിറ്റ് കമ്മറ്റിയംഗങ്ങൾ മുതൽ ജില്ലാ നേതാക്കൾ വരെയുള്ളവരുടെ വരുമാനത്തിൽ നിന്നൊരു വിഹിതം.
വീടുവീടാന്തരം കയറി ശേഖരിച്ച പഴയ പത്രങ്ങൾ ആക്രി സാധനങ്ങൾ വിറ്റുകിട്ടിയ തുക... ഉറക്കമിളച്ച് അച്ചാറുണ്ടാക്കി പാത്രങ്ങളിൽ നിറച്ച്
പെരുമഴ പെയ്യുമ്പോഴും വഴിയോരത്ത് നിന്ന് വിറ്റു കിട്ടിയ സംഖ്യ...
ചായക്കടകളും തട്ടുകടകളും നടത്തി സമാഹരിച്ച കാരുണ്യത്തിൻ്റെ തുടിപ്പുള്ള നോട്ടുകൾ...
ബൾബും ബിരിയാണിയും ബീഫും പോർക്കും പായസവും മത്സ്യവും ചാലഞ്ചു നടത്തി സമാഹരിച്ച തുക.
തടി ചുമന്നും സാധനങ്ങൾ ലോഡ് ചെയ്തും വിയർപ്പൊഴുക്കി അധ്വാനിച്ചു നേടിയ പണം... ബസ്സും ഓട്ടോറിക്ഷയും ഓടിച്ച് തൊഴിലാളികൾ നൽകിയ കരുത്തുറ്റ പിന്തുണ...
ഉറുമ്പു കൂട്ടി വെക്കും പോലെ കുഞ്ഞുങ്ങൾ കൂട്ടി വച്ച നാണയത്തുട്ടുകൾ നിറഞ്ഞ സമ്പാദ്യക്കുടുക്കകൾ...
വയനാടിൻ്റെ നോവുകണ്ട് നൊന്ത് നൊന്ത് ഒട്ടും മടിക്കാതെ
അഴിച്ചു നൽകിയ കുഞ്ഞു കമ്മലുകൾ
മാതൃസ്നേഹത്തിൻ്റെ ആർദ്ര സ്പർശം തിളക്കം കൂട്ടിയ ആഭരണങ്ങൾ...
അങ്ങനെ നീളുന്ന അനേകം അനേകം കാരുണ്യത്തിൻ്റെ അടയാളങ്ങൾ...
എല്ലാം കൂടി ച്ചേർന്നപ്പോൾ മൂന്നേ മുക്കാൽ കോടി.
പ്രളയവും കോവിഡും ഒന്നിച്ചൊന്നായി നേരിട്ട മലയാളിയുടെ അതിജീവന ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത മറ്റൊരധ്യായമാണ് വയനാട് മുണ്ടക്കൈ ദുരന്തം.
ഉരുൾ പൊട്ടിവന്ന മലവെള്ളപ്പാച്ചിലിൽ നാട് കുത്തിയൊലിച്ചു തകർന്നടിയുമ്പോൾ ആദ്യമെത്തിയ രക്ഷാപ്രവർത്തകർക്കൊപ്പം അണിനിരന്ന DYFI പ്രവർത്തകർ പിറ്റേന്നു തന്നെ ദുരന്ത ബാധിതർക്കായി 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു .
മണിക്കൂറുകൾക്കുള്ളിൽ നാട്ടിലും നഗരത്തിലും മഴയെ വെല്ലുവിളിച്ച് ചെറുപ്പമിറങ്ങി.. പിന്നെ നടന്നത് ചരിത്രം .
ആ ചരിത്രത്തിൽ ജ്വലിക്കുന്ന ഒരദ്ധ്യായം കണ്ണൂരിലെ യൗവ്വനം എഴുതിച്ചേർത്തിരിക്കുന്നു.
ഒപ്പം നടന്നവർക്ക്
ഉറക്കമിളച്ചവർക്ക്
കാരുണ്യത്തിൻ്റെ കലവറ തുറന്നു വെച്ച മനുഷ്യ ഹൃദയങ്ങൾക്ക്...
എല്ലാവർക്കും എല്ലാവർക്കും
ഹൃദയം നിറഞ്ഞ നന്ദി..
DYFI കണ്ണൂർ ജില്ലാ കമ്മിറ്റി
16/07/2024
കൊച്ചിയിലെ ഒരു പൊതു പരിപാടിയുടെ വേദിയിൽ ഉപഹാരം നൽകാൻ എത്തിയ നടൻ ആസിഫ് അലിയെ അപമാനിക്കും വിധം പെരുമാറിയ സംഗീത സംവിധായകൻ രമേശ് നാരായണന്റെ നടപടി അനുചിതവും കലാകാരന്മാരുടെ അന്തസ്സിന് ചേരാത്തതുമാണ്.
തനിക്ക് ഉപഹാരം നൽകാൻ എത്തിയ ആസിഫ് അലിയിൽ നിന്ന് അത് സ്വീകരിക്കാതെ സംവിധായകൻ ജയരാജനെ വിളിച്ചുവരുത്തി അദ്ദേഹത്തിൻ്റെ കയ്യിൽ നിന്നും അത് സ്വീകരിക്കാൻ ആണ് രമേശ് നാരായണൻ ശ്രമിച്ചത്. ആസിഫ് അലിയെ അപമാനിക്കുന്ന രീതിയിൽ ഉള്ള ഈ സമീപനം ഒരു കലാകാരൻ എന്ന നിലയിൽ രമേശ് നാരായണന്റെ ഭാഗത്തു നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണെന്ന്
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
12/05/2024
അനന്തമായ വരികളിൽ വന്നു നിൽക്കുന്ന അവസാന മനുഷ്യനെയും അന്നമൂട്ടി നാം പറഞ്ഞയക്കും....
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം Dyfi...
11/05/2024
വടകരയിൽ യുഡിഎഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് ഇന്ന് യുഡിഎഫ് -ആർ.എം.പി.ഐ നേതാവ് ഹരിഹരൻ നടത്തിയത്.
മര്യാദയുടെ സകല സീമകളും ലംഘിച്ച് ഒരു തെരഞ്ഞെടുപ്പ് കാലം വടകരയിൽ വർഗ്ഗീയ - സ്ത്രീ വിരുദ്ധ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റിയ യുഡിഎഫ് ജാള്യത മറക്കാനായി നടത്തിയ പരിപാടി പോലും അതിലേറെ സ്ത്രീ വിരുദ്ധ സമ്മേളനമായാണ് അവസാനിച്ചത്.
ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ.എം.പി - യു.ഡി.എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം നിർവ്വഹിച്ച ഷാഫി പറമ്പിൽ അനുകൂല പരിപാടിയിലാണ് ഇത്രയും ഹീനമായ സ്ത്രീ വിരുദ്ധമായ പ്രസ്താവന ഉണ്ടായിരിക്കുന്നത്.
കെ. കെ രമ എം.എൽ.എയുടെ സാനിധ്യത്തിലാണ് ആർ.എം.പി നേതാവ് ഇത്രയും വൃത്തികെട്ട നിലയിൽ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്. ശ്രീമതി കെ.കെ രമ ഇതിനോട് പ്രതികരിക്കേണ്ടതായുണ്ട്.
ശൈലജടീച്ചറെയും മഞ്ചു വാര്യരെയും അപമാനിച്ച
ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.