*പ്രതിഷേധ പ്രകടനം*
ഫ്രറ്റേണിറ്റി കണ്ണൂർ ജില്ല പ്ലസ് വൺ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ റോഡ് ഉപരോധത്തിൽ വച്ചു നേതാക്കളായ ലുബൈബ് ബഷീർ, ഷെബീർ എടക്കാട് , നിദാൽ , ജാസിം , തജ്സീർ തുടങ്ങിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു വെൽഫയർ പാർട്ടിയും ഫ്രറ്റേണിറ്റി കൂത്തുപറമ്പ് മണ്ഡലവും സംയുക്തമായി പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
ഫ്രറ്റേണിറ്റി കൂത്തുപറമ്പ് മണ്ഡലം പ്രവർത്തകരും വെൽഫയർ പാർട്ടി മണ്ഡലം പ്രവർത്തകരും പങ്കെടുത്തു. ഫ്രറ്റേണിറ്റി ജില്ലാ ക്യാമ്പസ് അസിസ്റ്റൻറ് സെക്രട്ടറി ഫായിസ് എലാങ്കോട് സംസാരിച്ചു.വെൽഫയർ പാർട്ടി കൂത്തുപറമ്പ് മണ്ഡലം നേതാക്കളായ മനാഫ് പാനൂർ, മജീദ് കരിയാട് എന്നിവർ നേതൃത്വം നൽകി.
Fraternity Movement Kuthuparamba
Fraternity Movement The New Designation for Students and Youth.
Fraternity Movement shall strive to reach out to the students and youth with the messages of democracy, social justice and fraternity.
15/09/2021
09/09/2021
കണ്ണൂർ സർവ്വകലാശാല എംഎ ഗവേർണൻസ് ആൻഡ് പൊളിറ്റിക്കൽ കോഴ്‌സിലെ സിലബസിൽ ഗാന്ധിയെയും, നെഹ്രുവിനെയും വെച്ച് എം എസ് ഗോൾവാൾക്കറെ വെള്ളപൂശാനിറങ്ങിയിരിക്കുകയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ്. ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളുടേതായ ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന് വഴി തെളിച്ചു കൊടുക്കുകയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ്. നാഴികക്ക് നാൽപ്പത് വട്ടം തങ്ങൾ സംഘപരിവാറിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും എന്ന് പറയുന്ന ഇടതു പക്ഷത്തി നറെ ഇരട്ടത്താപ്പ്. വിദ്യാർഥികളും പൊതു സമൂഹവും തിരിച്ചറിയേണ്ടതായുണ്ട്
08/08/2021
*ജില്ലയുടെ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം പിന്നോക്ക മലയോര മേഖലകളിൽ 104 പ്രദേശങ്ങളിൽ ഇന്നും ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു.ജില്ലാ കളക്ടർ 1.45 കോടി വാഗ്ദാനം ചെയ്തെങ്കിലും അത് ഒന്നു പോലും നിറവേറ്റപ്പടാതെ ഇരിക്കുകയാണ്....*
_ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ_ ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ ജന.സെക്രട്ടറി *ആരിഫ മെഹബൂബ്* സംസാരിക്കുന്നു.....
https://youtu.be/qqJRb4zelfI
*മലബാർ വിദ്യാഭ്യാസ അവകാശ സമരം | ഡിജിറ്റൽ ഡിവൈഡ് | ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ*
Education Rights Protest | Protest in Kerala | Arifa Mehboob | Fraternity Movement Kannur Talk by Arifa Mehboob on Educational Rights of Students in Kannur as part of the Protest Campaign Conducted by Fraternity Movement Kannur. The Protest is to ...
06/08/2021
പാനൂർ.ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ മലബാർ അവകാശ വിദ്യാഭ്യാസ സമരം എന്ന് മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ടു ഫ്രറ്റേണിറ്റി മൂവ്മെന്റ് കുത്തുപറമ്പ് മണ്ഡലം കമ്മിറ്റി പാനൂർ എ.ഇ.ഒ ഓഫീസിലേക് മാർച്ച് നടത്തുകയും എ. ഇ ഒ ക് നിവേദനം സമർപിക്കുകയും ചെയ്തു.മാർച്ചിൽ മണ്ഡലം കൺവീനർ മുഹമ്മദ് ബിശാറത്ത് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ നബീൽ, ഹംറാസ്, ദുർറ, സകരിയ, മുഹമ്മദ് ആദിൽ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
05/08/2021
ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ...
മലബാർ അവകാശ വിദ്യാഭ്യാസ സമരം.
*എ.ഇ.ഒ ഓഫിസ് മാർച്ച്*
പുതിയ പ്ലസ് വൺ ബാച്ച് അനുവദിക്കുക, ഡിജിറ്റൽ ഡിവൈഡ് അവസാനിപ്പിക്കുക.
📌 06/08/2021 വെള്ളിയാഴ്ച
രാവിലെ 10 മണിക്ക്
*പാനൂർ എ.ഇ.ഒ ഓഫിസിലേക്ക്.*
*ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കൂത്തുപറമ്പ് മണ്ഡലം*
17/07/2021
SSLC റിസൾട്ടിൽ ഇത്തവണയും വിജയശതമാനം കുത്തനെ ഉയരുമ്പോൾ വിവേചനത്തിൻ്റെയും അനീതിയുടെയും സീറ്റ് ഇല്ലായ്മയുടെയും കണക്കുകൾ ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ് കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികൾ.
ജില്ലയിൽ ബാച്ചുകളുടെ അപര്യാപ്‍തതയും മെറിറ്റ് സീറ്റുകളുടെ കുറവും മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനയുടെ ഫലമായി ഉണ്ടായതാണെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി ഫ്രറ്റേണിറ്റി സർക്കാറിനോട് പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയും വോട്ട് ബാങ്കിന്റെ ഭാഗമായി പ്രകടനപത്രികകളിൽ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപനങ്ങളുമല്ല മലബാറിന് വേണ്ടത്.ആ വാഗ്ദാനങ്ങൾ പാലിക്കാനുള്ള പ്രായോഗിക നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്.
ഏറ്റവും ഉയർന്ന വിജയ ശതമാനം കരസ്ഥമാക്കിയ
മുഖ്യമന്ത്രിയുടെ മണ്ഡലം കൂടി ഉൾക്കൊള്ളുന്ന ജില്ലയിലെ ഹയർസെക്കണ്ടറി മേഖലയിലെ അവസര നിഷേധങ്ങളെയും നീതി നിഷേധങ്ങളെയും ഉയർത്തികാട്ടി ജനാധിപത്യ പ്രതിഷേധങ്ങളിലേക്ക് ഫ്രറ്റേണിറ്റി പ്രവേശിക്കുകയാണ്.
ഇനിയങ്ങോട്ട് ജില്ലയിലെ ഒരു വിദ്യാർത്ഥിയും പുറത്തു നിൽക്കേണ്ട ഗതി വരരുത് എന്ന് ഫ്രറ്റേണിക്കു നിർബന്ധമുണ്ട്. വരും ദിവസങ്ങളിൽ സീറ്റ് അപര്യാപ്തത നികത്താൻ പ്രക്ഷോഭങ്ങളും നിയമ നടപടികളുമായി മുന്നോട്ട് പോവുന്നതാണ്.
16/06/2021
മണ്ഡലത്തിലെ ഓൺലൈൻ ക്ലാസ്സ് പങ്കെടുക്കാൻ പറ്റാത്ത വിദ്യാർത്ഥികൾക് fraternity കുത്തുപറമ്പ് മണ്ഡലത്തിന്റെ കൈതാങ്
₹200 ചലഞ്ച്
Google pay number
9544324759
95260 21843
Click here to claim your Sponsored Listing.
Location
Category
Website
Address
Panoor
Kannur
670692
