04/01/2026
കൊളച്ചേരി പറമ്പിലെ കൂവത്തോടൻ ചന്ദ്രന്റെ നാല്പതാം ചരമദിനത്തിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു സംഭാവന നൽകി. കുടുംബാംഗങ്ങൾ ഒത്തു ചേർന്ന ചടങ്ങിൽ ലക്ഷ്യ ട്രഷറർ ഭാസ്കരൻ .പി. നണിയുർ സംഭാവന ഏറ്റുവാങ്ങി .സെക്രട്ടറി രജിത്ത്. എ.വിയും സംബന്ധിച്ചു .
ചന്ദ്രേട്ടന്റെ ദീപ്തമായ ഓർമ്മകൾക്കുമുന്നിൽ ലക്ഷ്യയുടെ സ്മരണാഞ്ജലികൾ ..!
ഒപ്പം നന്ദിയും ..!
23/12/2025
കരിങ്കൽക്കുഴി പാടിക്കുന്നിൽ എം.വി.സുരേശൻ,നിഷ ദമ്പതികൾ പണികഴിപ്പിച്ച വീട് `ഗസലി'ന്റെ ഗൃഹപ്രവേശന ചടങ്ങിൽ വച്ച് ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. ലക്ഷ്യയുടെ സെക്രട്ടറി രജിത്ത്. എ.വി. സംഭാവന ഏറ്റുവാങ്ങി .! ലക്ഷ്യ ട്രഷറർ ഭാസ്കരൻ .പി.നണിയൂർ , ജോജു എന്നിവരും കുടുംബാംഗങ്ങളോടൊപ്പംചടങ്ങിൽ സംബന്ധിച്ചു .
ഈ വിശേഷ ചടങ്ങിനും ലക്ഷ്യയുടെ ആശംസകൾ ..!ഒപ്പം നന്ദിയും .!
29/11/2025
കൊളച്ചേരി ലെനിൻ റോഡിൽ ശ്രീനിലയത്തിലെ ഒ.വി. വിനതയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു സാന്ത്വനപരിചരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. കുടുംബാംഗങ്ങൾ ഒത്തു ചേർന്ന ചടങ്ങിൽ മകൾ ദേവികയിൽ നിന്നും ലക്ഷ്യ പ്രസിഡണ്ട് രനിൽരഘുനാഥ് സംഭാവന ഏറ്റുവാങ്ങി .
ലക്ഷ്യ ട്രഷറർ ഭാസ്കരൻ .പി.നണിയൂർ. പാലിയേറ്റീവ് വളണ്ടിയർമാരായ ഷീന. എ.വി. സുവർണ്ണ നാരായണൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു .
വിനതയുടെ ദീപ്ത സ്മരണകൾക്കു മുന്നിൽ ലക്ഷ്യയുടെ സ്മരണാഞ്ജലികൾ ..! ഒപ്പം കുടുംബാംഗങ്ങൾക്കുള്ള നന്ദിയും .!
04/10/2025
പുതിയ പ്രവർത്തന വർഷം..!
ലക്ഷ്യയെ ഇനി ഇവർ നയിക്കും..
കൂടുതൽ ലക്ഷ്യങ്ങളിലേക്ക്...
കൂടുതൽവിശാലതയിലേക്ക്...!
11/09/2025
കൊളച്ചേരിയിലെ പൂഞ്ഞേൻ ഭാസ്കരന്റെ ഇരുപതാം ചരമദിനത്തിൽ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. കുടുബാംഗങ്ങൾ ഒത്തു ചേർന്ന ചടങ്ങിൽ വച്ച് കുടുബാംഗവും മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ രാധാകൃഷ്ണൻ പട്ടാന്നൂരിൽ നിന്നും ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങ് ചെയർമാൻ ഭാസ്കരൻ പി. നണിയുർ സംഭാവന ഏറ്റുവാങ്ങി . ചടങ്ങിൽ ലക്ഷ്യയുടെ പാലിയേറ്റീവ് വളണ്ടിയർമാരായ ഷീന. എ.വി., സുവർണ്ണ കുമാരി എന്നിവരും സംബന്ധിച്ചു .
ഭാസ്കേരട്ടനു ലക്ഷ്യയുടെ സ്മരണാഞ്ജലികൾ .!
ഒപ്പം കുടുംബാംഗങ്ങൾക്കുള്ള നന്ദിയും.!
31/08/2025
കൊളച്ചേരി കുമാരൻ പീടികയ്ക്ക് സമീപം പുത്തൻ പുരയിൽ സുരേഷിന്റെ സ്മരണാർത്ഥം ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി കുടുംബാംഗങ്ങൾ സംഭാവന നൽകി. ചടങ്ങിൽ ലക്ഷ്യ പാലിയേറ്റീവ് കൺവീനർ മോഹിത് മോഹൻ സംഭാവന ഏറ്റുവാങ്ങി. കുടുംബാംഗങ്ങൾക്കൊപ്പം ലക്ഷ്യ പാലിയേറ്റീവ് ചെയർമാൻ ഭാസ്കരൻ .പി. നണിയൂർ,ലക്ഷ്യ പാലിയേറ്റീവ് വളണ്ടിയർമാരായ ഷീന.എ.വി,സുവർണ്ണാ നാരായണൻ എന്നിവരും സംബന്ധിച്ചു .
സുരേഷേട്ടന്റെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ ലക്ഷ്യയുടെ സ്മരണാഞ്ജലികൾ !
ഒപ്പം കുടുംബാംഗങ്ങൾക്കുള്ള നന്ദിയും .
12/08/2025
കൊളച്ചേരി താമരശ്ശേരിവളപ്പിൽ മാധവിയുടെ നാൽപതാം ചരമദിനചടങ്ങിൽ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു ബ്ളഡ് ഗ്ളൂകോസ് മോണിറ്ററിങ്ങ് സിസ്റ്റം സംഭാവന നൽകി. ലക്ഷ്യ പാലിയേറ്റീവ് വളണ്ടിയർ സുവർണകുമാരി സിസ്റ്റംഏറ്റുവാങ്ങി.
മാധവി അമ്മയുടെ ദീപ്തമായ ഓർമ്മകൾക്കുമുന്നിൽ ലക്ഷ്യയുടെ സ്മരണാഞ്ജലികൾ ..!
ഒപ്പം കുടുംബത്തോടുള്ള നന്ദിയും .!
11/08/2025
കരിങ്കൽക്കുഴിയിലെ കെ. കെ. ചന്ദ്രൻ ,ശാന്ത ദമ്പതികളുടെ മകൾ ആതിരയുടെ വിവാഹസുദിനത്തിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു . സംഭാവന നൽകി. സംഭാവന ലക്ഷ്യയുടെ സെക്രട്ടറി വിജേഷ് നണിയൂർ ഏറ്റുവാങ്ങി.
നവദമ്പതികൾക്ക് ലക്ഷ്യയുടെ വിവാഹ മംഗളാശംസകൾ..!
ഒപ്പം കുടുംബത്തിനുള്ള നന്ദിയും...!
10/08/2025
നണിയുർ `ഗോവിന്ദ'ത്തിൽ (കടാങ്കോട്ട് വീട്) രമ്യ,ഗണേഷ് ദമ്പതികളുടെ മകൾ നേഹാഗണേഷിന്റെ പിറന്നാൾ ദിനത്തിൽ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി.
കുടുംബാംഗങ്ങളും ലക്ഷ്യ പ്രവർത്തകരും ഒത്തു ചേർന്ന ചടങ്ങിൽ വച്ച് ലക്ഷ്യ പാലിയേറ്റീവ് കൺവീനർ മോഹിത് മോഹൻ സംഭാവന ഏറ്റുവാങ്ങി .
നേഹ മോൾക്ക് ലക്ഷ്യയുടെ ഹൃദ്യമായ പിറന്നാൾ ആശംസകൾ ..!
ഒപ്പം കുടുബാംഗങ്ങൾക്കുള്ള നന്ദിയും .!
30/07/2025
നണിയുർ രാമാലയത്തിൽ പി.രവീന്ദ്രൻ,റീത്ത ദമ്പതികളുടെ മകൻ വിവേക് രവീന്ദ്രൻ,ആര്യ എന്നിവരുടെ വിവാഹ സൽകാര ചടങ്ങിൽ വച്ച് ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. ലക്ഷ്യ പാലിയേറ്റീവ് ചെയർമാൻ ഭാസ്കരൻ .പി. നണിയൂർ സംഭാവന ഏറ്റുവാങ്ങി .
നവദമ്പതികൾക്ക് ലക്ഷ്യയുടെ വിവാഹ മംഗളാശംസകൾ..!!
ഒപ്പം കുടുംബാംഗങ്ങൾക്കുള്ള നന്ദിയും .!