Kadannappally Panappuzha Grama Panchayath

Kadannappally Panappuzha Grama Panchayath

Share

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ്

26/03/2026
13/03/2026

നാളെയും മറ്റന്നാളും ഓഫീസ് തുറന്ന് പ്രവർത്തിക്കും.

Photos from Kadannappally Panappuzha Grama Panchayath's post 13/03/2026

സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംഗമവേദിയായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്.

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ചന്തപ്പുരയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മതസൗഹാര്‍ദ്ദത്തിന്‍റെയും, സ്നേഹസംഗമത്തിന്‍റെയും വേദിയായി. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ഇഫ്താര്‍ സംഗമത്തിന്‍റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് അങ്കണത്തില്‍ ഒത്തുചേര്‍ന്നത്. കല്ല്യാശ്ശേരി എം എല്‍ എ ശ്രീ എം വിജിന്‍ ഇഫ്താർ വിരുന്ന് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി വി എ കോമളവല്ലി, ഏര്യം കണ്ണങ്കൈ ജമാഅത്ത് പ്രതിനിധി ശ്രീ ഹനീഫ യമാനി, കാരക്കുണ്ട് ഇടവക വികാരി ഫാദര്‍ റോണി പീറ്റര്‍, വിവിധ ക്ഷേത്ര കമ്മിറ്റി പ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം പി മധു, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമാരായ ശ്രീ കെ പത്മനാഭന്‍, പി പി ദാമോദരന്‍, ശ്രീമതി ടി സുലജ, ആയുര്‍വ്വേദ കോളേജ് സൂപ്രണ്ട് ഡോ. ബാലകൃഷ്ണന്‍ വി കെ വി, വി പി സുഭാഷ് ബാബു, എം പി ഉണ്ണികൃഷണന്‍, ടി രാജന്‍, മുസ്തഫ കടന്നപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
TV Chandran Kadannappally
M Vijin MLA

Photos from M Vijin MLA's post 13/03/2026
12/03/2026

അനേക ലക്ഷം സാധാരണക്കാരുടെ ജീവിതത്തിന് കൈത്താങ്ങാണ് ക്ഷേമപെൻഷൻ. 2016 ൽ 600 രൂപയായിരുന്ന പെൻഷൻ ഇപ്പോൾ 2000 രൂപയിൽ എത്തിനിൽക്കുന്നു. 62 ലക്ഷത്തോളം വരുന്ന മനുഷ്യർക്കാണ് പ്രതിമാസം ഈ ആശ്വാസം ലഭിക്കുന്നത്.

12/03/2026

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പറവൂർ മിനി സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ ഓൺലൈൻ മുഖേന നിർവ്വഹിച്ചു. എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ച് ശിലാസ്ഥാപനം നിർവഹിച്ചു

പാണപ്പുഴ: കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് പറവൂർ മിനി സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ ഓൺലൈൻ മുഖേന നിർവ്വഹിച്ചു. എം വിജിൻ എം എൽ എ അധ്യക്ഷനായി ശിലാസ്ഥാപനം നിർവഹിച്ചു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. പൊതു മരാമത്ത് അസി എഞ്ചിനീയർ അശ്വതി ജി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കടന്നപ്പള്ളി പാണപ്പുഴ വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ പി നാരായണൻ, കടന്നപ്പള്ളി പാണപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മനാഭൻ, പഞ്ചായത്തംഗം വി വി ബിന്ദു, മുൻ പഞ്ചായത്തംഗം ടി വി ചന്തൻ കുട്ടി, മുൻ പഞ്ചായത്തംഗം എൻ കാർത്ത്യായനി, കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. സി ഷിബു നന്ദി പറഞ്ഞു.സംസ്ഥാന സർക്കാർ ഒരു കോടി രൂപയാണ് പറവൂർ മിനി സ്റ്റേഡിയത്തിൻ്റെ പ്രവൃത്തിക്കായി അനുവദിച്ചിട്ടുള്ളത്.
TV Chandran Kadannappally
Taliparamba Block Panchayath
T V M Vilayancode
LSGD Kerala
M Vijin MLA

11/03/2026

കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ ഇലക്ട്രോലൈറ്റ്
അനലൈസർ ഉദ്ഘാടനവും ഡയാലിസിസ് കിറ്റ് വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ ഇലക്ട്രോലൈറ്റ് അനലൈസർ ഉദ്ഘാടനവും ഡയാലിസിസ് കിറ്റ് വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് വി.എ കോമളവല്ലി അധ്യക്ഷത വഹിച്ചു. ടി.വി മോഹനൻ , ഡോ അഞ്ജലി വർഗീസ് ,ശോഭനാ ദേവി എന്നിവർ സംസാരിച്ചു.
TV Chandran Kadannappally
T V M Vilayancode

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Telephone

Address


Office Of Kadannappally Panappuzha Grama Panchayath
Kannur

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm