DYFI ഏച്ചൂർ യൂണിറ്റ്

DYFI ഏച്ചൂർ യൂണിറ്റ്

Share

ഡി വൈ എഫ് ഐ ഏച്ചൂർ യൂണിറ്റ് കമ്മിറ്റി?

26/08/2025

ഒന്നായ് ഓണം 2025 @ ഏച്ചൂർ ⚡️

13/07/2025

വിളിച്ചാൽ വിളിപ്പുറത്ത് എന്ന വിശേഷണത്തോട് ഏറ്റവും അനുയോജ്യനായ പേരാണ് സ: ഷിബിൻ..
കോവിഡും പ്രളയവും മഴക്കെടുതിയും ദുരിതം വിതച്ച നാളുകളിലെല്ലാം ഓടിയെത്തിയ പ്രിയപ്പെട്ട സഖാവ്

വിദ്യാഭ്യാസത്തെ മതവത്കരിക്കാൻ സംഘടനകൾ മത്സരിക്കുന്ന കാലത്ത് പൊതു വാദ്യാഭ്യാസം സംരക്ഷിക്കാൻ ധീരമായി പോരാട്ടത്തിനറങ്ങിയ എസ്എഫ് ഐ യുടെ പ്രീയപ്പെട്ട നേതാവാണ്‌ സഖാവ് അഞ്ജന .

പ്രീയ സഖാകൾക്ക് അഭിവാദ്യങ്ങൾ

Photos from DYFI ഏച്ചൂർ യൂണിറ്റ്'s post 08/08/2024

വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് DYFI നേതൃത്വത്തിൽ വീട് വച്ച് നൽകുന്നതിൻ്റെ ഭാഗമായി നടത്തിയ ആക്രി ശേഖരണത്തിൻ്റെ രണ്ടാം ഘട്ടം ഇന്ന് പൂർത്തിയാക്കി

Photos from DYFI ഏച്ചൂർ യൂണിറ്റ്'s post 07/08/2024

വയനാട്ടിൽ ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി നടത്തിയ ആദ്യ ഘട്ടം ആക്രി ശേഖരണം DYFI ഏച്ചൂർ യൂണിറ്റിൻ്റെ ഭാഗമായി നടന്നു. നമ്മുടെ നാട്ടിലെ കുടുംബങ്ങൾ നല്ല രീതിയിൽ ഈ പ്രവർത്തനത്തിൻ്റെ ഭാഗമായി നമ്മോടൊപ്പം കൂടെ ചേർന്നു, മുഴുവൻ ആളുകൾക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി🙏

29/06/2024

സ്വന്തം ജോലിക്കിടെ യുള്ള യാത്രയിൽ മുങ്ങി താഴ്ന്ന കുട്ടികളെ പുറത്ത് എടുത്ത് ജീവൻ രക്ഷിക്കാൻ ശ്രമിച്ചത് രാഹുൽ രാധാകൃഷ്ണനും കൂടെ ഉണ്ടായിരുന്ന രണ്ട് സുഹുർത്തുക്കളും കൂടി ആണ്, ദൗർഭാഗ്യവശാൽ രക്ഷിക്കാൻ സാധിച്ചില്ല. എന്നിരുന്നാലും സ്വന്തം ജീവൻ പോലും പണയം വച്ച് ചളിയിൽ പൂണ്ട് കിടന്ന കുരുന്ന് ജീവനെ മുങ്ങി താഴ്ന്ന് കോരി എടുക്കാൻ കാണിച്ച ധീര യുവാവ് എല്ലാ യുവാക്കൾക്കും മാതൃകയാണ്, ഏച്ചൂർ സ്വദേശി എന്ന നിലയിൽ നമുക്ക് എല്ലാവർക്കും അഭിമാനം💐.നിലവിൽ DYFI ഏച്ചൂർ യൂണിറ്റ് അംഗം ആണ് രാഹുൽ.

29/06/2024
28/05/2024

കണ്ണൂർ സർവ്വകലാശാല മലയാള ബിരുദം പരീക്ഷയിൽ മികവാർന്ന വിജയം കരസ്ഥമാക്കിയ ഏച്ചൂരിന്റെ അഭിമാന താരകങ്ങൾ ആയി മാറി സാന്ദ്രയും സ്നേഹയും .

സി പി ഐ എം ഏച്ചൂർ ബ്രാഞ്ച് സെക്രട്ടറി വേങ്ങ സതീശന്റെയും നെല്ലാഞ്ചി സൗത്ത് ബ്രാഞ്ച് മെമ്പർ വിലാസിനിയുടെയും മക്കൾ ആണ് ഇരുവരും.
DYFI ഏച്ചൂർ യൂണിറ്റ്കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് കൂടിയായ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤️

25/11/2023

റോഷൻ ബാബു ഷിബുലാലേ
രാജീവൻ മധു അഞ്ചാളെ... ✊

30/09/2023

#ബഹുസ്വര ഇന്ത്യക്കായ്
സമര യൗവ്വനം
അംഗമാവുക

10/09/2023

നമ്മുടെ ഏച്ചൂർ - DYFI ഏച്ചൂർ യൂണിറ്റ് സംയുക്തമായി നടത്തിയ ഒന്നായ് ഓണം ഓണാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ആലപ്പുഴ ഹൗസ് ബോട്ടിങ്ങ് യാത്ര കരസ്ഥമാക്കിയ *അനഘ അഖിലിന്* നമ്മുടെ ഏച്ചൂർ കൂട്ടായ്മയുടേയും DYFI ഏച്ചൂർ യൂണിറ്റിന്റെയും അഭിനന്ദനങ്ങൾ💐💐💐

Photos from DYFI ഏച്ചൂർ യൂണിറ്റ്'s post 01/09/2023

ഏച്ചൂർ കൂട്ടായ്മ - DYFI ഏച്ചൂർ യൂണിറ്റ് സംയുക്ത ആഭിമുഖ്യത്തിൽ "ഒന്നായ് ഓണം 2023" ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ഏച്ചൂർ മേഖലാ സെക്രട്ടറി ഷിജിൽ. കെ.വി യുടെ അദ്ധ്യക്ഷതയിൽ മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ. അനീഷ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആയ ജിതേഷ് മച്ചാട്ട്, രവീന്ദ്രൻ . ടി, പി. ശ്രീനിവാസൻ , പ്രേമജ ഹരീന്ദ്രൻ, പ്രമോദ് കുഞ്ഞില്ലത്ത്, രമേശൻ എം.സി, ഷിബിൻ. കെ, നിധുൻ സി.കെ എന്നിവർ സംസാരിച്ചു.

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Website

Address


Eachur
Kannur
670591