09/05/2026
വംഗനാടിനെ നയിക്കാൻ ഇനി ശ്രീ സുവേന്ദു അധികാരി. അദ്ദേഹത്തെ ബിജെപി നിയമസഭാ കക്ഷി നേതാവായി കേന്ദ്ര ആഭ്യന്തര മന്ത്രിയും പാർട്ടി നിരീക്ഷകനുമായ ശ്രീ അമിത് ഷാ പ്രഖ്യാപിച്ചു. ബംഗാളിന്റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമ്പോൾ, അത് ബംഗാൾ രാഷ്ട്രീയത്തിലെ പുതിയൊരു യുഗപ്പിറവിയായി മാറും.
മമത ബാനർജിയുടെ ദുർഭരണത്തിന് അന്ത്യം കുറിച്ച്, 207 സീറ്റുകളുടെ കരുത്തുറ്റ ഭൂരിപക്ഷത്തോടെ ബിജെപി നേടിയ ഈ മഹാവിജയം വികസന രാഷ്ട്രീയത്തിന് ബംഗാൾ ജനത നൽകിയ വലിയ അംഗീകാരമാണ്.
വിഭജന രാഷ്ട്രീയത്തിന് ബദലായി, സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് സുവേന്ദു അധികാരി ബംഗാളിനെ നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. മാറ്റം ആഗ്രഹിച്ച ബംഗാൾ ജനതയ്ക്കും, പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ജനനായകൻ ശ്രീ സുവേന്ദു അധികാരിക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
25/04/2026
നിസ്വാർത്ഥ സേവനത്തിന്റെയും ലാളിത്യത്തിന്റെയും ഉത്തമ മാതൃകയായ സ്വ. കെ ജി മാരാർജിയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം...
06/04/2026
ഇന്ന് ഏപ്രിൽ 6.
വിരലിൽ എണ്ണാവുന്ന പ്രവർത്തകരിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപന ദിനം.
വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടാണ് ഈ പ്രസ്ഥാനം ഇന്ന് തലയെടുപ്പോടെ നിൽക്കുന്നത്. കോടിക്കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.
പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും സമർപ്പിച്ച നൂറുകണക്കിന് ബലിദാനികളുടെ ത്യാഗത്തിന് മുന്നിൽ പ്രണാമം അർപ്പിക്കുന്നു🙏…
അവർ കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം. സംസ്കാരത്തെയും പാരമ്പര്യത്തെയും ചേർത്തുപിടിച്ച്, ഭാരതത്തെ ഉയരങ്ങളിലേക്ക് നയിക്കാം. വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും നമുക്ക് പടുത്തുയർത്താം.
05/04/2026
പുരോഗതിയുടെ പാതയിൽ കേരളം മുന്നോട്ട്! 🚄✨
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന അതിവേഗ റെയിൽ ശൃംഖല യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒന്നിക്കാം. വികസനത്തിന്റെ പുതിയ മുഖമായ വികസിത കേരളം കെട്ടിപ്പടുക്കാൻ എൻ.ഡി.എ (NDA) മുന്നണിക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തുക.
തളിപ്പറമ്പ് നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എൻ. ഹരിദാസിനെ താമര അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക! 🗳️🪷
മാറ്റത്തിനായി, വികസനത്തിനായി, മോദി സർക്കാരിന്റെ കരുത്തിനായി...
04/04/2026
ജനാധിപത്യ മൂല്യങ്ങളെ പുല്ലുവില കൽപ്പിക്കുകയും അധികാരം സ്വന്തം കുടുംബത്തിലേക്ക് ഒതുക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലിക്ക് ഇനി അന്ത്യം കുറിക്കാം. തളിപ്പറമ്പ് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി, അഴിമതിയില്ലാത്ത ഭരണത്തിനായി ...
"താമര അടയാളത്തിൽ വോട്ട് ചെയ്യുക"
!
03/04/2026
ഇന്ന് വൈകുന്നേരം 7 മണിക്ക് കട്ടോളിയിൽ NDA സ്ഥാനാർത്ഥിയുടെ പര്യടനം
03/04/2026
🙏ഇന്ന് വൈകുന്നേരം 7 മണിക്ക് കട്ടോളിയിൽ NDA സ്ഥാനാർത്ഥിയുടെ പര്യടന പരിപാടിയുടെ സമാപനം ആണ്. കട്ടോളിയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൃത്യ സമയത്തു കട്ടോളി സേവാഭാരതി ഓഫീസ് പരിസരത്ത് എത്തിച്ചേർന്ന് കൊണ്ട് പരിപാടി വൻ വിജയം ആക്കി തരണമെന്ന് അഭ്യർത്ഥിക്കുന്നു
16/03/2026
ദേശീയ ജനാധിപത്യ സഖ്യം [NDA ]തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം BJP ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ള കുട്ടി സാഹിബ് നിർവ്വഹിച്ചു. തളിപ്പറമ്പിൽ തൃച്ചംബരത്ത് ആണ് ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. BJP ജില്ലാ ജനറൽ സെക്രട്ടറിയും നിയോജക മണ്ഡലം ഇൻചാർജ്ജുമായ എ പി ഗംഗാധരൻ , NDA നിയോജക മണ്ഡലം ചെയർമാനും സംസ്ഥാന കൗൺസിൽ അംഗവുമായ മുണ്ടേരി ചന്ദ്രൻ , തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ് ഷൈമ പ്രദീപൻ മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് , തളിപ്പറമ്പ് മണ്ഡലം പ്രഭാരിയായ ഗംഗാധരൻ കാളീശ്വരം ജനറൽ സെക്രട്ടറിമാരായ അശോകൻ എ , പ്രദീപൻ മൊടത്തറ
മയ്യിൽ മണ്ഡലം പ്രഭാരി അരുൺ തോമസ് ജനറൽ സെക്രട്ടറിമാരായ ബാബുരാജ് രാമത്ത്, ദീപു കെ സി കടമ്പേരി സംസ്ഥാന സമിതി അംഗം ബേബി സുനാഗർ എന്നിവർ സംസാരിച്ചു.