11/08/2021
CIVIL Defence Mattannur
The best way to find yourself is to lose yourself in the service of others.
11/08/2021
12/05/2021
12/05/2021
ആഴ്ചകളായി മട്ടന്നൂർ സിവിൽ ഡിഫൻസ് സേന മട്ടന്നൂർ പോലീസ് മായി ചേർന്ന് ട്രാഫിക് ഡ്യൂട്ടി ചെയ്തത് വരികയാണ്. മരുന്നുകളും മറ്റു ആവശ്യങ്ങൾക്കും ആയി ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനവും വിജയകരമായി നടന്നു വരുന്നു.
09/05/2021
മട്ടന്നൂർ സിവിൽ ഡിഫൻസ് വിശ്രമമില്ലാതെ നാടിന് വേണ്ടി നിലകൊള്ളുകയാണ്. മട്ടന്നൂർ പോലീസ് ഡ്യൂട്ടി ഇടതടവില്ലാതെ ചെയ്തു വരുന്നു. ഫയർ സർവീസ് ന്റെ കൂടെ ചാല ടാങ്കർ അപകടത്തിൽ കർത്തവ്യ നിരതരായി.. കിണറിൽ ആട് വീണത് മുതൽ അണു വിമുക്തമാക്കാൻ വരെ ഓടിയെത്തുന്നു. നാടിന് സന്നദ്ധ സേവകരായി ആവശ്യക്കാർക്ക് മരുന്നും മറ്റു ആവശ്യങ്ങൾക്കും കൊവിഡ് ഹെൽപ് ഡസ്ക് ഒരുക്കി. എന്നും നാടിനൊപ്പം. സമൂഹത്തിന് കൈത്താങ്ങായി..
30/04/2021
സിവിൽ ഡിഫൻസ് ന്റെ മട്ടന്നൂർ നിലയത്തിലെ വോളണ്ടിയർമാർ ഇരിട്ടി മുനിസിപ്പാലിറ്റി യിലെ 22, 31 വാർഡുകളും മട്ടന്നൂർ നഗര സഭയിലെ 26 വാർഡും പോലീസിന്റെ കൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. 144 പ്രഖ്യാപിച്ച മേഖലകൾ ആയിരുന്ന ഇവിടെ റോഡുകൾ അടച്ചു. വോളണ്ടിയർ മാരായ റഹൂഫ് , അനിൽ, ഹരി, ദിനേശൻ, മുഹമ്മദ്, ഷിജിത്ത്, ജിജേഷ് എന്നിവർ പങ്കെടുത്തു.
17/02/2021
സിവിൽ ഡിഫൻസ് ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് കണ്ണൂർ വച്ച് നടന്നു.
മട്ടന്നൂർ നിലയത്തിലെ 18 പേര് ആദ്യ ഘട്ടത്തിൽ പങ്കെടുത്തു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു സംസാരിച്ചു.
06/12/2020
ഡിസംബർ ആറിന് സിവിൽ ഡിഫൻസ് ദിനം ആചരിച്ചു. സിവിൽ ഡിഫൻസ് ഇൽ നിന്നും നമ്മെ വിട്ടുപിരിഞ്ഞ അഷ്റഫ്, അനുജിത്ത്, ബിനു എന്നിവരെ അനുസ്മരിച്ചു. തുടർന്ന് മട്ടന്നൂർ ഗവ ആശുപത്രി പരിസരം ശുചീ കരണം നടത്തി.
16/09/2020
RIBK യും മട്ടന്നൂർ സിവിൽ ഡിഫൻസ് ഉം ചേർന്ന് തലശ്ശേരി മലബാർ ക്യാൻസർ സെന്ററിലെക്കും ജനറൽ ആശുപത്രിയിലും രക്ത ദാന ക്യാമ്പ് നടത്തി. ബ്ലീഡിംഗ് എക്സ്പ്രസ്സ് എന്ന പേരിൽ യാത്ര നടത്തിയ ബസിൽ 35 ൽ പരം ആളുകൾ രക്തം ദാനം ചെയ്തു.
23/06/2020
സ്കൂളിൽ പരീക്ഷ സമയത്ത് സാമൂഹ്യ അകലം പാലിച്ച് നിർത്താനും സുരക്ഷ ഉറപ്പ് വരുത്താനും സിവിൽ ഡിഫൻസ് വോളന്റിയർ മാർ....
21/06/2020
ചാവശേരി കൂരന്മുക്ക് മാനസിക അസ്വാസ്ഥ്യ്ങൾ ഉണ്ടായിരുന്ന അലഞ്ഞു തിരിഞ്ഞ അന്യ സംസ്ഥാന തൊഴിലാളി യെയും കൊണ്ട് കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്ന മട്ടന്നൂർ സിവിൽ ഡിഫൻസ് അംഗങ്ങൾ...
Click here to claim your Sponsored Listing.
Location
Category
Website
Address
Mattannur
Kannur
