02/06/2026
ലോക കപ്പിൽ പന്ത് തട്ടാൻ മലയാളി.
തലശ്ശേരി സ്വദേശി ജംഷിയുടെയും വളപട്ടണത്തുകാരി ഷൈമയുടെയും മകനായ തഹ്സിൻ മുഹമ്മദ്
ഖത്തർ ടീമിൽ.
അഭിനന്ദനങ്ങൾ; തഹ്സിൻ
Adv.Kareem Cheleri
President
IUML Kannur
Advocate
President, IUML Kannur District
General Secretary & Director, CHMRI
02/06/2026
ലോക കപ്പിൽ പന്ത് തട്ടാൻ മലയാളി.
തലശ്ശേരി സ്വദേശി ജംഷിയുടെയും വളപട്ടണത്തുകാരി ഷൈമയുടെയും മകനായ തഹ്സിൻ മുഹമ്മദ്
ഖത്തർ ടീമിൽ.
അഭിനന്ദനങ്ങൾ; തഹ്സിൻ
Adv.Kareem Cheleri
President
IUML Kannur
01/06/2026
ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി തുടർച്ചയായി അഞ്ചാം തവണയും ഗോൾഡ് മെഡൽ നേടിയ കണ്ണൂരിൻ്റെ അഭിമാനം ഫൈസൽ പൊയ്ത്തുംകടവിന് ഹൃദയംഗമായ അഭിവാദ്യങ്ങൾ
Adv.Kareem Cheleri
President
IUML Kannur DC
27/05/2026
ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും സ്മരണ പുതുക്കുന്ന ഈ ബലി പെരുന്നാൾ സുദിനത്തിൽ എല്ലാവർക്കും എൻ്റെ ഈദാശംസകൾ.
Adv.Kareem Cheleri
ഇതുകൊണ്ടല്ലേ ചുകപ്പ് നരച്ചാൽ കാവിയാകുമെന്ന് പറയുന്നത് !
ബി.ജെ.പിക്ക് സ്വാധീനിക്കാൻ കഴിയുന്ന ജനവിഭാഗങ്ങൾ സി.പി.എമ്മിലും സി.പി.എമ്മിന് സ്വാധീനിക്കാൻ കഴിയുന്ന ജനവിഭാഗങ്ങൾ ബി.ജെ.പി.യിലും !
അലവിൽ മോഡൽ😃
26/05/2026
പ്ലസ് ടു പരീക്ഷയിൽ വിജയികളായ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും ഹൃദയംഗമായ അഭിനന്ദനങ്ങൾ
Adv.Kareem Cheleri
President
IUML Kannur DC
24/05/2026
തോൽവി വിജയത്തേക്കാൾ മധുരമുള്ളതായി മാറുന്ന നിമിഷങ്ങൾ...
--------------------
തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഹൃദയത്തിൽ തട്ടിയ ഒരു ഫോട്ടോ ആയിരുന്നു ഇത്. പാപ്പിനിശ്ശേരി പഴഞ്ചിറയിലെ വട്ടക്കണ്ടി നാലകത്ത് മൊയ്തീൻ സാഹിബ് എന്ന മുസ്ലിം ലീഗ് പ്രവർത്തകൻ പ്രചരണ ബോർഡുകൾ ചുമന്ന് പോകുന്ന ചിത്രം.
നിസ്വാർത്ഥമായി ഹരിതപതാക നെഞ്ചിലേറ്റിയ ഈ സഹോദരൻ റിസൽട്ടിന് ശേഷം ഏറെ സങ്കടത്തിലായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ അനുജൻ മഹറൂഫ് വഴി അറിയാൻ സാധിച്ചു. അങ്ങനെ എത്രയോ പേർ നാടിൻ്റെ നാനാ ദിക്കിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു, കഴിഞ്ഞു പോയത്.
എന്നാൽ വി.എൻ. മൊയ്തീൻ എന്ന ഈ പച്ച മനുഷ്യനെ പ്രത്യേകമായി കാണണമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ആഗ്രഹിച്ചതായിരുന്നു. ഇന്നദ്ദേഹത്തിൻ്റെ വീട്ടിലെത്തി നേരിൽ കാണാനും സംസാരിക്കാനും സാധിച്ചു. മനുഷ്യൻ അത്ഭുതങ്ങളുടെ കലവറയാണ്, എത്ര അറിഞ്ഞാലും കൗതുകം തീരാത്ത മഹാത്ഭുതം
പഞ്ചായത്ത്/ശാഖാ ലീഗ് ഭാരവാഹികളും പ്രധാന പ്രവർത്തകരും കൂടെയുണ്ടായിരുന്നു. തോൽവി വിജയത്തേക്കാൾ മധുരമുള്ളതായി മാറുന്ന നിമിഷങ്ങൾ...
Adv.Kareem Cheleri
President
IUML Kannur DC
23/05/2026
കേരള വൈദ്യുതി, പാർലിമെൻ്ററികാര്യ, പരിസ്ഥിതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റ അഡ്വ. സണ്ണി ജോസഫിന് കണ്ണൂർ ഡി.സി.സി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു അഭിനന്ദനങ്ങൾ നേർന്നു.
കണ്ണൂരിലെ യു.ഡി.എഫിൻ്റെ കരുത്തും കെ.പി.സി.സി പ്രസിഡണ്ടുമാണ് അഡ്വ. സണ്ണി ജോസഫ്. പുതിയ സ്ഥാനലബ്ധിയിൽ കൂടുതൽ കരുത്തോടെ ശോഭിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
Adv.Kareem Cheleri
President
IUML Kannur DC
22/05/2026
വിശ്വസമുദ്രയുടെ അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസിന് ആരോഗ്യവകുപ്പിൻ്റെയും ചിറക്കൽ പഞ്ചായത്തിൻ്റെയും സ്റ്റോപ്പ് മെമ്മോ.
ഇന്നലെ പഞ്ചായത്തങ്ങൾക്കൊപ്പം സ്ഥലം സന്ദർശിച്ചു ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു.
അതിൻ്റെയടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ കൂടി ഇന്ന് സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
സെപ്റ്റിക്ക് ടാങ്ക് നിർമ്മാണം ശാസ്ത്രീയാടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് വരെ ഓഫീസ് പ്രവർത്തിക്കരുതെന്നാണ് നിർദ്ദേശം
അഡ്വ.അബ്ദുൽ കരീം ചേലേരി
ചിറക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളി അക്കരമ്മൽ പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ച കാലമായി മഞ്ഞപ്പിത്തം വ്യാപകമാവുകയാണ് . 70 ലധികം ആളുകൾക്ക് ഇതിനകം മഞ്ഞപ്പിത്തം സ്ഥിരീകരിക്കപ്പെട്ടതായാണ് പറയുന്നത്. കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേർ കൊറന്റൈനിലുമാണ് .
പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ളവർ അതുമായി ബന്ധപ്പെട്ട കാരണങ്ങൾ അന്വേഷിച്ചു ഇറങ്ങിയപ്പോഴാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ നിർമാണവുമായി ബന്ധപ്പെട്ട 45 ഓളം ജീവനക്കാർ തൊഴിൽ ചെയ്യുന്ന വിശ്വാസമുദ്രയുടെ ആസ്ഥാനത്തിലെ വൃത്തിഹീനമായ സാഹചര്യങ്ങൾ ശ്രദ്ധയിൽ പെട്ടത് .യാതൊരു വിധ ശാസ്ത്രീയ സംവിധാനവുമില്ലാതെ മാലിന്യങ്ങൾ ഉൾപ്പെടെ പുറംതള്ളി , ദുർഗന്ധം വമിക്കുന്ന ഒരു ദുരവസ്ഥയാണ് നമുക്കവിടെ കാണാൻ സാധിച്ചത് . വേലിയേറ്റവും ഇറക്കവും ഉണ്ടാകുമ്പോൾ ആ മാലിന്യങ്ങൾ പുഴയിലേക്കും ഒഴുകുകയാണ് .ഇക്കാലമത്രയായിട്ടും ഈ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഒരു കാര്യവും ചെയ്തിട്ടില്ല എന്നത് ഗുരുതരമായ ഒരു വീഴ്ചയാണ് .
സമീപപ്രദേശത്താണ് ഇത് വരെ റിപ്പോർട് ചെയ്യപ്പെട്ട മഞ്ഞപ്പിത്ത ബാധിതരിലധികവും. പഞ്ചായത്ത് അധികൃതരും , ഹെൽത്ത് ഉദ്യോഗസ്ഥന്മാരും സന്ദർശന സമയത്ത് സന്നിഹിതരായിരുന്നു
മഴക്കാലമാണ് കടന്നു വരുന്നത് . അടിയന്തിരമായി ശാശ്വതമായ പരിഹാരം കാണേണ്ടതുണ്ട് അല്ലാത്ത പക്ഷം വളരെ പെട്ടെന്ന് മഞ്ഞപ്പിത്തം വ്യാപകമായി പടർന്നു പിടിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത് .
ജില്ലാ മെഡിക്കൽ ഓഫീസറുമായി സംസാരിച്ചു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും അടിയന്തിര പ്രാധാന്യത്തോടെ വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്
അഡ്വ. കരീം ചേലേരി
21/05/2026
സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ മൾട്ടി സ്പെഷ്യാലിറ്റി റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (CHMRI) ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
Adv.Kareem Cheleri
President
IUML Kannur DC