22/02/2026
AISF കണ്ണൂർ ജില്ലാ പ്രവർത്തക യോഗം AISF സംസ്ഥാന സെക്രട്ടറി എ അധിൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ സജിത പി കെ മുഖ്യ പ്രഭാഷണം നടത്തി
AISF KANNUR DISTRICT COMMITTEE
SECRETARY : P.A ISMAIL
PRESIDENT : A. PRANOY
22/02/2026
AISF കണ്ണൂർ ജില്ലാ പ്രവർത്തക യോഗം AISF സംസ്ഥാന സെക്രട്ടറി എ അധിൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ സജിത പി കെ മുഖ്യ പ്രഭാഷണം നടത്തി
26/07/2025
അവകാശ പത്രിക അംഗീകരിക്കുക
എഐഎസ്എഫ് ഡിഡിഇ ഓഫീസ് മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എ അഖിലേഷ് ഉദ്ഘാടനം ചെയ്തു.
24/07/2025
അവകാശ പത്രിക
അംഗീകരിക്കുക
AISF ഡി ഡി ഇ ഓഫീസ് മാർച്ച്
ജൂലൈ 26 ന്
21/07/2025
12/07/2025
വിദ്യാർത്ഥികളെ കൊണ്ട് പാദ പൂജ നടത്തിയ സ്കൂളുകൾക്കെതിരെ നടപടിയെടുക്കണം :എഐഎസ്എഫ്
കണ്ണൂർ:ഗുരു പൂർണിമ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ കൊണ്ട് പാദ പൂജ ചെയ്യിപ്പിച്ച സംഭവം അങ്ങേയറ്റം പ്രാകൃതവും പരിഷ്കൃത സമൂഹത്തിന് നിരയ്ക്കാത്തതുമാണ്.ഇത്തരത്തിൽ പാദ പൂജ നടത്തിയ ശ്രീകണ്ഠാപുരം വിവേകാനന്ദ സ്കൂൾ, കൂത്തുപറമ്പ് അമൃത വിദ്യാലയം, കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ എന്നീ വിദ്യാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് എഐഎസ്എഫ് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
പാദപൂജ ജുവനൈൾ ജസ്റ്റിസ് ആക്ടിന്റെ നഗ്നമായ ലംഘനമാണെന്നും ഇത്തരം പ്രവർത്തി അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും വഴിതിരിച്ചു വിടുകയാണ്.
അധ്യാപകർ വിദ്യാർത്ഥികളുടെ ബൗദ്ധിക വളർച്ചയ്ക്ക് നേതൃത്വം നൽകേണ്ടതിനു പകരം അവരെ അടിമ മനസ്സുള്ളവരാക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാവിയെ തന്നെ വെല്ലുവിളിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദൈവാരാധനയുടെയോ വ്യക്തിപരമായ ആരാധനാ നിരീക്ഷണത്തിന്റെയോ സ്ഥലമല്ല. സംഘപരിവാർ അജണ്ടകൾക്ക് കുടപിടിക്കുന്നതിനു സമാനമായ ഇത്തരം ഹീനമായ വിദ്യാർത്ഥി വിരുദ്ധമായ നീകങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധം ഉയർന്നു വരണം.
സ്‌കൂൾ പ്രവർത്തനങ്ങൾ ഭരണഘടനാ മൂല്യങ്ങളുമായി യോജിച്ചു പോകേണ്ടതാണ് അത്തരത്തിലൊരു സമൂഹത്തിൽ നേരത്തെ ഉണ്ടായിരുന്ന ഗുരുശിഷ്യ അനിയമങ്ങളുടെ പുനരാവൃതിയാണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഈ വ്യവസ്ഥകൾക്കെതിരായ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടത് അനിവാര്യമാണ്.
06/07/2025
CPI കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട
സ:സി പി സന്തോഷ് കുമാറിന് അഭിവാദ്യങ്ങൾ ❤️
28/06/2025
പി എം ശ്രീ സ്കൂൾ പദ്ധതി അംഗീകരിച്ചില്ലെങ്കിൽ എസ് എസ് കെ യ്ക്ക് പണം നൽകില്ല എന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ AISF കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് AIYF ജില്ല സെക്രട്ടറി സ: കെവി സാഗർ ഉദ്ഘാടനം ചെയ്തു.
16/06/2025
വിവിധ വിദ്യാർത്ഥി വിഷയങ്ങൾ ഉന്നയിച്ച് AISF കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം സ:ആർ എസ് രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.
സഖാക്കൾ:ബി ദർശിത്ത്, പി എ ഇസ്മായിൽ, കെ കെ സോയ, സി ജസ്വന്ത്, കെ പ്രഭിജിത്ത്, പ്രണോയ് വിജയൻ എന്നിവർ നേതൃത്വം നൽകി.
15/06/2025
AISF കണ്ണൂർ യൂണിവേഴ്സിറ്റി മാർച്ച്
10/05/2025
അഭിവാദ്യങ്ങൾ ❤️