05/06/2021
"ഇതെന്റെ മരിച്ചുപോയ അമ്മയുടെ ചിത്രമാണ് സുഹൃത്തുക്കളേ... ഈ ലോകത്ത് എന്റെ അമ്മയെ ഓര്‍ക്കാനുള്ള അവശേഷിക്കുന്ന ഏക ചിത്രം. ഇതൊന്നു കളറാക്കി തരാമോ...'
പഴമ പടര്‍ന്നു കയറിയൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. അതിന് നിധിയെന്നു കൂടി അര്‍ത്ഥമുണ്ടായിരുന്നു. പൊടിക്കും ചിതലിനും കൊടുക്കാതെ ഒരു മകന്‍ പൊന്നുപോലെ സൂക്ഷിച്ചു വച്ച നിധി... മരിച്ചു പോയ അമ്മയെ ഓര്‍മ്മിക്കാന്‍ ആകെയുള്ള മാര്‍ഗം. ട്രോള്‍ മലയാളം മീം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ ഫൊട്ടോഷോപ്പ് ശിങ്കങ്ങള്‍ക്കു മുന്നിലേക്കാണ് ആ ചിത്രമെത്തിയത്. ഒപ്പം ചങ്കില്‍ തൊടുന്നൊരു അപേക്ഷയും.
‘നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച അമ്മയുടെ ചിത്രവും നിറമുള്ളതാക്കി തരാമോ’ എന്ന് ആ മകന്‍ കൊതിയോടെ കെഞ്ചുകയാണ്. കോഴിക്കോട് സ്വദേശിയായ നിഖിലെന്ന മകൻറെ ആവശ്യത്തിന് പകരം മാതൃസ്‌നേഹത്തിന്റെ ഏഴുവര്‍ണങ്ങള്‍ പടര്‍ന്ന പൂക്കാലം തിരികെ കൊടുത്തിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയും ട്രോള്‍ മലയാളം മീം ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അംഗവുമായ അഭിലാഷ് പിഎസ്.
കാലം പഴമയില്‍ മുക്കിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തെ കളറാക്കി മാറ്റി. തീര്‍ന്നില്ല, അമ്മയുടെ മുഖത്ത് ശ്രീത്വം വിളങ്ങുന്നൊരു ചിരി കൂടി ചേര്‍ത്തുവച്ചു ആ വിഷ്വല്‍ എഡിറ്റര്‍. എല്ലായിടത്തു നിന്നും മനസു നിറയ്ക്കുന്ന കമന്റുകള്‍ നിറഞ്ഞു. പക്ഷേ സോഷ്യൽ മീഡിയയുടെ ഹൃദയം നിറച്ചത് ആ മകന്റെ കമന്റാണ്. ജീവിച്ചിരുന്നപ്പോള്‍ പോലും എന്റെ അമ്മ ഇത്രയും ചിരിച്ചിട്ടില്ലെന്ന് നിഖിൽ പറഞ്ഞപ്പോള്‍ നമ്മളുടെ കണ്ണുകളും അറിയാതെ നിറഞ്ഞു.
സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റു വാങ്ങിയ ആ ചിത്രം സോഷ്യല്‍ മീഡിയ ഇടനെഞ്ചില്‍ ഫ്രെയിം ചെയ്ത് വയ്ക്കുമ്പോള്‍ വൈറല്‍ കലാകാരന്‍ പറയുന്നു:
"ആ അമ്മയെക്കുറിച്ച് അധികം വിവരമൊന്നും എനിക്കറിയില്ല. പേര് സവിത എന്നുമാത്രം അറിയാം. പക്ഷേ ആ അമ്മ അകലെയിവിടെയോ മറഞ്ഞിരുന്ന് സന്തോഷിക്കുന്നുണ്ടാകാം. എന്നെയും മനസുനിറഞ്ഞ് അനുഗ്രഹിക്കുന്നുണ്ടാകാം"
05/06/2021
05.06.2021സമ്പര്‍ക്കത്തിലൂടെ 661 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 13.04% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 78ആന്തൂര്‍ നഗരസഭ 6ഇരിട്ടി നഗരസഭ 5കൂത്തുപറമ്പ് നഗരസഭ 8മട്ടന്നൂര്‍ നഗരസഭ 21പാനൂര്‍ നഗരസഭ 6പയ്യന്നൂര്‍ നഗരസഭ 17ശ്രീകണ്ഠാപുരം നഗരസഭ 2തളിപ്പറമ്പ് നഗരസഭ 9തലശ്ശേരി നഗരസഭ 13ആലക്കോട് 7അഞ്ചരക്കണ്ടി 3ആറളം 7…...
കണ്ണൂർ ജില്ലയില്‍ ഇന്ന് 684 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
05.06.2021സമ്പര്‍ക്കത്തിലൂടെ 661 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര....
05/06/2021
കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന കപ്പ കിറ്റുകളാക്കി വളണ്ടിയര്‍മാരുടെ സഹായത്തോടെ വീടുകളില്‍ വിറ്റഴിച്ച് കര്‍ഷകര്‍ക്ക് മികച്ച വിപണി കണ്ടെത്തുകയാണ് ചലഞ്ചിലിന്റെ ലക്ഷ്യം. ഗ്രാമ പഞ്ചായത്തുകള്‍ മുഖേനയാണ് കപ്പ ശേഖരിക്കുക.
രണ്ടര കിലോയുള്ള കപ്പ കിറ്റിന് 50 രൂപ എന്ന നിരക്കാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. നഗര തീര പ്രദേശങ്ങൾ, റെസിഡന്‍സ് അസോസിയേഷനുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചും ജൂണ്‍ എട്ടിന് നാഷണല്‍, സ്റ്റേറ്റ ഹൈവേയില്‍ വില്‍പ്പനയ്ക്കായി ചെറിയ ഔട്ട്‌ലെറ്റുകളൊരുക്കി യാത്രക്കാര്‍ക്ക് വിറ്റഴിക്കുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്.ഇതിലൂടെ കര്‍ഷകര്‍ക്ക് മതിയായ ലാഭം കണ്ടെത്തി നല്‍കാന്‍ സാധിക്കുകയും വളണ്ടിയര്‍മാര്‍ക്ക് ചെറിയൊരു തുക ലഭ്യമാക്കാനും കഴിയും.
കര്‍ഷകന് കുറഞ്ഞത് 35 രൂപയെങ്കിലും നിര്‍ബന്ധമായും ലഭ്യമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു. നിലവില്‍ 380 ടണിലധികം കപ്പയാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ വിളവെടുപ്പിന് പാകമായിട്ടുള്ളത
05/06/2021
അവശ്യ സാധനങ്ങളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു മാത്രമാണ് 5 ദിവസം പ്രവർത്താനുമതി. നിലവിൽ പ്രവർത്തനാനുമതിയുള്ള മറ്റു വിപണന സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ തുറക്കാൻ പാടില്ല.
സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ളവർക്ക് (ഡെലിവറി ഏജന്റുമാർ ഉൾപ്പെടെ) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധം.
04/06/2021
ഇരിട്ടി നഗരസഭ ആഹ്വാനം ചെയ്ത മഴക്കാല പൂർവ്വ ശുചീകരണം രാഷ്ട്രീയ ഭേദമന്യേ ഏറ്റെടുത്ത് വിജയിപ്പിച്ച് യുവജന സംഘടനകൾ.
DYFI, യൂത്ത് ലീഗ്, സേവാഭാരതി, SDPI തുടങ്ങിയ സംഘടനകളാണ് രാവിലെ മുതൽ ഇരിട്ടി ടൗൺ, താലൂക്ക് ഹോസ്പിറ്റൽ, വാക്സിനേഷൻ കേന്ദ്രമായ ഇരിട്ടി HSS എന്നി പൊതുസ്ഥലങ്ങൾ ശുചീകരിച്ചത്.
അഭിനന്ദനങ്ങൾ
04/06/2021
വാക്‌സിനെടുത്ത ശേഷം 2021 ഏപ്രില്‍ - മെയ് മാസങ്ങളില്‍ കോവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന്റെ പഠനം. കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ഗ്രൂ ഇന്‍ഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമായത്.വാക്‌സിന്‍ എടുത്തവരില്‍ ഒരാള്‍ക്കു പോലും ഗുരുതരമായ രോഗബാധ ഉണ്ടായില്ല. എന്നാല്‍ മിക്കവര്‍ക്കും അഞ്ച് മുതല്‍ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങള്‍ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്