Chanakya Centre

Chanakya Centre

Share

Non- Profitable Orgnization

Chankya centre is Kerala's first cross party advocacy group which endeavours to support the election of visionary, progressive & inclusive leaders to public officers

Photos from Chanakya Centre's post 14/06/2020

അബ്ദുൽ റഹിമാൻ വീട്ടിൽ;
ഇദ്ദേഹത്തിന്റെ തലയോട്ടി
ജൂബിലി ആശുപത്രിയിലും

അബ്ദുൽ റഹിമാൻ ആദൂരിലെ തറവാട്ടു വീട്ടിൽ ഒരു വർഷമായി കിടപ്പിലാണ്. ഇദ്ദേഹത്തിന്റെ തലയോട്ടി ജൂബിലി ആശുപത്രിയിലുമാണ്.

കൽപണിക്കാരനായ അബ്ദുൽ റഹിമാന് പെട്ടന്നാണ് അസുഖം പിടിപെടുന്നത്. തലയിൽ വെള്ളം കെട്ടിനിൽക്കുന്നു, ഉടനെ മേജർ സർജറി....

ഒരു ഭാഗം തളർന്നു പോയി....
ബാക്ക് റെസ്റ്റ് കട്ടിലിൽ,
എയർ ബെഡിൽ,
സ്നഗ്ഗി വിരിച്ചു,
സംസാരിക്കാൻ കഴിയാതെ...

രണ്ട് പൂ പോലോത്ത മക്കളുണ്ട്,
ഈ പുഞ്ചിരി ഏറെ നാൾ കാണാൻ ഈ പൊന്നു മക്കൾ ഏറെ കൊതിക്കുന്നുണ്ട്...

*മോൾ ഇടക്ക് വാപ്പിച്ചിയെ*
*പിന്നിൽ നിന്ന് തൊടും,*
*സാധു തിരിഞ്ഞു നോക്കും,*
*പിന്നെ വാപ്പിച്ചിയും മോളും*
*പരസ്പരം പുഞ്ചിരിക്കും.*

സത്യം, ഈ കാഴ്ചയൊന്നും
കണ്ടു നിൽക്കുന്നവർക്ക്
സഹിക്കാൻ കഴിയില്ല.

ഓടിട്ട ചെറിയ തറവാട്ടു വീട്ടിൽ,
ഏറെ അംഗങ്ങളുള്ള അവിടെ,
അറ്റാച്ച് ബാത് സൗകര്യം പോലുമില്ലാതെ,
അദ്ദേഹത്തിന്റെ ഭാര്യ ഒരു വർഷമായി എങ്ങോട്ടും തിരിയാതെ, ആഘോഷങ്ങളും സന്തോഷങ്ങളും അറിയാതെ, ഭർത്താവിനെ നെഞ്ചോട് ചേർത്ത് പരിപാലിക്കുകയാണ്.

*രാത്രിയിലും ഉറങ്ങാതെ,*
*കണ്ണുകൾ അടഞ്ഞു പോയാലും*
*ഖൽബകം തുറന്നു വെച്ച്....*

ആ തലയോട്ടി റീ സർജറി ചെയ്തു വീണ്ടും വെക്കണം. ചികിത്സ ചിലവടക്കം *മൂന്നു ലക്ഷം രൂപ വേണം.* ഒരു വരുമാനവും ഇല്ല. മൂന്ന് രൂപ പോലും.

നാട്ടുകാർ സുമനസ്സുകളുടെ സഹായത്താൽ ആദ്യ ഓപ്പറേഷൻ നടത്തി, അബ്ദുൾ റഹിമാന്റെ കുടുംബത്തിന്ന് താമസിക്കാനുള്ള വീടിന്റെ നിർമ്മാണത്തിനുള്ള പ്രയത്നത്തിലാണ് ഇപ്പോൾ....

ഈ സഹോദരനെ കണ്ടാൽ നമുക്ക് സഹായിക്കാതിരിക്കാനാവുമോ....
സഹായിക്കണം കൂട്ടുകാരെ,
നമുക്കൊന്നും ഇത്തരമൊരു അസുഖം റബ്ബ് നൽകാതിരിക്കട്ടെ.

ചില സഹായങ്ങൾ അതിനുള്ള കാവലാണ്.
നമ്മുടെ സഹായങ്ങൾക്ക് അബ്ദുൽ റഹിമാന്റെ കുടുംബം അർഹരാണ്, *അവർ കണ്ണും നട്ടിരിപ്പുണ്ട്. ക്യാഷ് തികഞ്ഞാൽ ഉടനെ അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റും. കാരണം സർജറിയുടെ തിയ്യതി അവസാനിച്ചിട്ട് നാളുകൾ ഏറെയായി.*

കനിയണം, നല്ല മനസ്സുകളിലേക്ക് ഇത് അറിയിക്കണം. അല്ലാഹ്......

അക്കൗണ്ട് ഡീറ്റയിൽസ്.
അക്കൗണ്ട് ഡീറ്റയിൽസ്.
CHULLIYIL KAREEM@MRS SHEMEERA M A
A/C No :0816053000003467
IFSC:SIBL0000816
Branch: Vellarakkad
Thrissur 680584
Mob: +91 7510896756

ചാണക്യാ സെന്റർ ഫോർ സോഷ്യ സോഷ്യൽ പ്ലാനിങ് ചാരിറ്റബിൾ ട്രസ്റ്റ്

27/05/2020

കൊറോണ ഭീതിയിൽ ലോകം വിറങ്ങലിച്ചു നിൽകുമ്പോൾ ... നമുക്ക് ഉണർന്നു പ്രവർത്തിക്കാം ...
ചാണക്യ സെന്റർ ഫോർ സോഷ്യൽ പ്ലാനിങ് ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് നിങ്ങളുടെ സഹായഹസ്തങ്ങൾ സ്വീകരിക്കുന്നു ...
സഹായം അയക്കേണ്ട അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു ...

Contact - +919995559352
Chanakya centre
UCO BANK
KANNUR

Accnt no. 18030110050118
Ifsc: UCBA0001803

27/05/2020

CHANAKYA CENTRE FOR SOCIAL PLANING AND EDUCATIONAL TRUST
Reg.No.55/2016
സുഹൃത്തുക്കളെ ഒരു നിമിഷം ...
നാം കടന്ന് പോകുന്നത് കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഇടയിലൂടെയാണ് , നമുക്കറിയാം കേരളം പോലുള്ള സംസ്ഥാനം നാം കാണുന്ന നിലവാരത്തിൽ എത്തിയതിനു പിന്നിൽ പ്രവാസികളായ നിരവധിപേരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമാണ് .. കോവിഡ് കഴിഞ്ഞ ഡിസംബെരിൽ ചൈനയിലെ വുഹാനിൽ നിന്ന് പുറപ്പെട്ട് ലോകത്തെ സമ്പന്ന രാജ്യങ്ങളെ പോലും വല്ലാതെ പിടികൂടിയിരിക്കുകയാണ്. ലോക ആരോഗ്യ സംഘടന അടിയന്തര അവസ്ഥ പ്രഖ്യാപിച്ചിട്ട് മാസങ്ങളായി . ഇന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു രണ്ട് മാസം പിന്നുടുന്നു .. സർക്കാരുകൾ ആവുന്നത്ര പരിശ്രമിക്കുന്നു ....

അതിനിടെ പ്രവാസികളായ പലരും ജോലി നഷ്ട്ടപെട്ടു നാട്ടിലേക്ക് തിരിച്ചു വരുന്നു .. ചാണക്യ സോഷ്യൽ ഫോർ സ്റ്റഡീസ് ചാരിറ്റബിള് ട്രൂസ്റ്റ് ഈ സമയത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നിങ്ങളെ സമീപിക്കുകയാണ് , പ്രവാസികളായ വിദേശത്തുനിന്നും രാജ്യത്തിന്റെ അകത്തുനിന്നും നാട്ടിലേക്ക് വന്നയാളുകളെയും അവരുടെ കുടുംബത്തെയും നിസീമമായി സഹായിക്കാനും അവരെ കൂടെ ചേർത്ത് പിടിക്കാനും ചാണക്യ സെന്റർ സന്നദ്ധമായിരിക്കുകയാണ് . ആയതിനാൽ നിങ്ങളുടെ കഴിവിന്റെ പരമാവധി ഈ പുണ്യ പ്രവർത്തിയിൽ പങ്ക് ചേരാൻ അപേക്ഷിക്കുന്നു ....
ഭാവി പരിപാടികൾ :
1. മടങ്ങി വരുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം
2. അവരുടെ കുടുംബത്തിന് താത്കാലിക ആശ്വാസം എന്ന നിലയിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക .
3.അവരുടെ മക്കൾക്ക് വരാൻ പോകുന്ന അധ്യയന വർഷത്തേക്കുള്ള ധനസഹായം , കിറ്റ് തുടങ്ങിയവ വിതരണം ചെയ്യുക
4. ചാണക്യ സോഷ്യൽ പ്ലാനിംഗ്‌ ആൻഡ് എഡ്യൂക്കേഷണൽ സെന്ററിന്റെ കീഴിൽ തൊഴിൽ പരിശീലനം , കൗൺസിലിംഗ് , മുതലായ ക്‌ളാസുകൾ നൽകുക .

നിങ്ങളുടെ സഹായവും സംഭാവനകളും താഴെ കാണുന്ന ട്രസ്റ്റിന്റെ അക്കൗണ്ട് നമ്പറിൽ നിക്ഷേപിക്കാൻ അപേക്ഷിക്കുന്നു .

Contact number -919995559352

CHANAKYA CENTRE FOR SOCIAL PLANING AND EDUCATIONAL TRUST

UCO BANK KANNUR
Accnt no. 18030110050118
Ifsc: UCBA0001803

23/05/2020

മ്മടെ വാല്യൂ മ്മൾ മനസ്സിലാക്കിയാൽ പിന്നെ ദൈവത്തിനല്ലാതെ വേറൊരാൾക്കും മ്മളെ തോൽപിക്കാനാവൂല്ല... അതിനു നമ്മൾ ആദ്യം ചെയ്യേണ്ട ഒരു കാര്യം നമ്മിലുള്ള കഴിവിനെ കണ്ടെത്തുക എന്നുള്ളതാണ്... അതെന്താണെന്നു മനസ്സിലാക്കിയാൽ ഒരു കാര്യവുമില്ലാതെ അഭിപ്രായം പറയാൻ കുറെ പേരുണ്ടാവും... നമ്മൾ നമ്മളായിട്ട് ജീവിക്കുക... അത്ര മാത്രേ നമ്മൾ ചെയ്യണ്ടതുള്ളൂ...ദൈവം നമ്മളെ ഈ ലോകത്തേക്ക് അയച്ചത് ഒട്ടനവധി കഴിവുകൾ തന്നിട്ടാണ്... അതു ഉപയോഗിച്ചില്ലേൽ പിന്നെന്തിനാണ് ഈ ജീവിതം ??

Think !!

Taisi Ahamed
Motivational Trainer
+919995670208

15/03/2019
14/03/2019

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ഒരുക്കി ചാണക്യ സെന്റർ .
കേരളത്തിലെ പ്രമുഖ പാർട്ടിയുമായി ഇതിനകം ചർച്ചകൾ നടത്തി കഴിഞ്ഞു . വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ തുറന്ന് പറഞ്ഞു ചാണക്യയുടെ പ്രവർത്തകർ ഈ തെരഞ്ഞെടുപ്പിലും ശക്തമായ ഇടപെടലുകൾ നടത്തുമെന്നാണ് സൂചന . അതിനായി വാർ റൂം ഒരുങ്ങി കഴിഞ്ഞു . നിലവിലെ സാഹചര്യത്തിൽ ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ സഖ്യം വീണ്ടും അധികാരത്തിൽ എത്താനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന് ചാണക്യ സെന്റർ സി ഇ ഒ നൗഷാൻ കുഞ്ഞബ്ദുള്ള റിയൽ ന്യൂസ് വോയ്‌സിനോട് പറഞ്ഞു .
കേരളത്തിലെ സാഹചര്യം ഇടതിനും വലതിനും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും . ബി ജെ പി ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വിവിധ ഏജൻസികളുടെ അഭിപ്രായ സർവ്വേകൾ തള്ളിക്കളയാൻ കഴിയില്ലെന്നും നൗഷാൻ കുഞ്ഞബ്ദുള്ള കൂട്ടിച്ചേർത്തു .
ബി ജെ പി യേ കാണിച്ചു ഇരു മുന്നണികളും നടത്തുന്ന വർഗീയ കാർഡ് ഇത്തവണ വിലപോവില്ലെന്നും നൗഷാൻ കുഞ്ഞബ്ദുള്ള റിയൽ ന്യൂസ് വോയ്‌സിനോട് പറഞ്ഞു . കേരളത്തിലെ വികസനത്തിന് ഇരുമുന്നണികൾക്കും പങ്കുണ്ടെങ്കിലും എൽ ഡി എഫിന്റെ 1000 ദിനം പിന്നിടുമ്പോൾ യു ഡി എഫ് സർക്കാർ കൊണ്ട്‌വന്ന വികസന പരിപാടികളുടെ നാട മുറിക്കൽ കർമ്മം മാത്രമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു .
കേരളത്തിൽ ആറ് സിറ്റിംഗ് എം എൽ യേ മത്സരിപ്പിക്കേണ്ട സാഹചര്യം ചൂണ്ടിക്കാണിക്കുന്നത് ആ മുന്നണിയുടെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു . ഇത് മുഖേന കേരളത്തിലെ ഖജാനവിൽ കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാവാൻ പോകുന്നെതെന്നും , പൊതുജനങ്ങളുടെ നികുതി പണമാണ് ഇതിന് ഉപയോഗിക്കുന്നതെന്നും , പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനഃസൃഷ്ടിക്ക് കടുത്ത വെല്ലുവിളിയാകുമെന്നും വോട്ടർമാർ ഇത് പോളിംഗ് ബൂത്തിൽ പ്രതികരിക്കണമെന്നും നൗഷാൻ കുഞ്ഞബ്ദുള്ള ആവശ്യപ്പെട്ടു . വാർത്ത സമ്മേളനത്തിൽ തൻവീർ പി കെ പങ്കെടുത്തു .

14/03/2019

സുഹൃത്തുക്കളെ ...
ചാണക്യ സെന്റർ ഫോർ സോഷ്യൽ പ്ലാനിങ് ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സാമൂഹിക പ്രവർത്തന രംഗത്ത് കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കളിൽ നിന്നും താല്പര്യമുള്ളവർക്ക് ഈ പോസ്റ്റിന് താഴേയോ മെസ്സേജ് വഴിയോ ബന്ധപ്പെടാം ....

നിലവിലെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെ വിലയിരുത്തുവാനും പ്രതിബദ്ധതയുള്ള യുവതലമുറയെ വാർത്തെടുക്കുവാനും പല മേഖലകളിലും കഴിവും യോഗ്യതയും തെളിയിക്കുവാനും ഈ ട്രസ്റ്റ് നിങ്ങളെ പ്രാപ്തരാക്കുന്നു ...
കൂടുതൽ അറിയാൻ ബന്ധപെടുക

23/07/2018

പൊതുഇടങ്ങളിൽ സ്ത്രീ തനിച്ചാവുമ്പോൾ ഉണ്ടാകുന്ന ഒരു വേദനാജനകമായ സീൻ ആണ്‌ ഇത് ....
കൂട്ടത്തിൽ ഒരുത്തന്റെ പെങ്ങളാണ് ഇതെന്ന് തിരിച്ചറിവുണ്ടാകുമ്പോൾ യാദൃശ്ചികമായി സംഭവിക്കുന്നത് തന്നെയാണ് ഈ ചെറിയ വീഡിയോ നിങ്ങളോട് പറയാതെ പറയുന്നത് ....
തീർച്ചയായും ഈ വീഡിയോ നിങ്ങൾ കാണണം .
കൂടുതൽ വാർത്താവിശേഷങ്ങൾക്കായി ഈ പേജ് ലൈക്ക് ചെയ്യാൻ മറക്കല്ലേ ....
www.facebook.com/realnewsvoiceofficial
https://www.facebook.com/realnewsvoiceofficial/videos/509937366105522/

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Telephone

Address


Kannur
670001