09/03/2026
പട്ടുവം പട്ടുപോലുള്ളൊരു നാട്. പച്ചപ്പട്ടുടയാടയണിഞ്ഞ് പുഴയരഞ്ഞാണമിട്ടൊരു ഗ്രാമം.
കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പു താലൂക്കില്‍, തളിപ്പറമ്പു ബ്ളോക്കിലാണ് പട്ടുവം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പട്ടുവം വില്ലേജുപരിധിയിലുള്‍പ്പെടുന്ന പട്ടുവം ഗ്രാമപഞ്ചായത്തിനു 16.85 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 13 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് ഏഴോം പഞ്ചായത്തും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് കണ്ണ
09/03/2026
09/03/2026
ഇനി ചെറുകുന്നിലേക്ക് 1.3 km ദൂരം... കാവിൻ മുനമ്പ് -ചെറുകുന്ന് പാലം പ്രവൃത്തി ഉൽഘാടനം
08/03/2026
ഓർമ്മകളുടെ തീരങ്ങൾ ബാല്യത്തിൻ്റെ നൊമ്പരങ്ങൾ ആണ് ..അന്ന് എനിക്ക് ഒരു ബാല്യമുണ്ടായിരുന്നു ട്രൗസറിൻ്റെ ബാക്കിൽ രണ്ടു കണ്ണുകൾ ഉള്ള കുടുക്കില്ലാത ഓടുന്ന ഓട്ടത്തിൽ ഇടക്കിടെ അഴിഞ്ഞ് നിലത്തേക്ക് പതിക്കുമ്പോഴും വീണ്ടും അത് എടുത്ത് അരയിൽ തിരുക്കുന്ന കാലം ... പണം കൊടുത്താലും ഇപ്പോഴും കിട്ടാത ബാല്യകാലം .. അന്ന് അഞ്ച് അണ്ടി (കശുവണ്ടി)കൊടുത്താൽ ഐസ് കിട്ടുന്ന കാലം ഐസ് എന്നു പറഞ്ഞാൽ ഇന്നത്തെ അമൂൽ , ലാസ, എന്നീ കമ്പനികൾ ഇന്ന് ഉണ്ടാക്കുന്നതിനെക്കാൾ ഹൈജീനിക്ക് ഒന്നും ആയിരുന്നില്ല സൈക്കളിൽ അല്ലെങ്കിൽ മൂന്ന് ചക്ര ഉന്തുവണ്ടിയിൽ കളർ ഐസുകൾ, സേമ്യഐസുകൾ പാൽ ഐസുകൾ എന്നിവ 25,50, 75, 1 രൂപ നിരക്കിൽ നുണഞ്ഞ ബാല്യ കാല്യം അതിൻഏറ്റവും മനോഹരം പട്ടുവം യൂപി സ്കൂളിൻ്റെ കളിസ്ഥലമായ ഇന്നത്തെ തീച്ചാമുണ്ടി മേലേരിയുടെ അടുത്തായ ആലിൻ്റെ ചുവട്ടിൽ നിന്ന് രാജേട്ടൻ്റെ കോൽ ഐസും സേമ്യഐസും അവസാസം അലൂമിയം അച്ചിൽ സൈക്കിളിൻ്റെ ട്യൂബിൻ്റെ കഷണങ്ങൾ ബന്ധിച്ചി എടുക്കുന്ന കുൾഫിയും നുണഞ്ഞ ഒരു ബാല്യം പട്ടുവം യുപിയിലെ എല്ലാ പഴയ വിദ്യാർത്ഥികൾക്കും ഓർമ്മയായിരിക്കും '' ബാല്യത്തിൻ്റെ മധുരം മനസു നിറയെ ഊട്ടിയ രാജേട്ടന് പട്ടുവം ഗ്രാമത്തിൻ്റെഓർമ്മകളുടെ സ്മരാണാഞ്ജലികൾ😭😭 ..നന്ദി ബാവ അച്ചൂ
പ്രിയപ്പെട്ടവരെ കുന്നരു റോഡിന്റെ ടാറിങ് നടക്കുന്നത് എല്ലാവർക്കും അറിയാമല്ലോ
ആ വർക്കുമായി ബന്ധപ്പെട്ട്
ടാറിങ്ങിന്റെ
പ്രവർത്തിക്ക് റോഡ് സൈഡിൽ ഇറക്കിയ ചെത്തുകല്ലും മണലും തടസ്സമായി എന്ന്
വർക്ക് ചെയ്യുന്നവർ
അറിയിക്കുക ഉണ്ടായി
അതു കൊണ്ട്
അതുമായി ബന്ധപ്പെട്ടവർ അവരുടെ ഉടമസ്ഥതയിലുള്ള കല്ലും മണ്ണും മാറ്റി റോഡിന്റെ പ്രവർത്തി സുഗമമാക്കുവാൻ എല്ലാവരും സഹകരിക്കണം എന്ന അഭ്യർത്ഥിച്ചു കൊള്ളുന്നു
എന്ന് വാർഡ് മെമ്പർ
11 ആം വാർഡ്
21/12/2025
മരം കോച്ചുന്ന തണുത്ത മണ്ഡലമാസത്തിൽ ജീവിതയാത്രയിൽ വിടപറഞ്ഞ പട്ടുവത്തിൻ്റെ സ്വന്തം ഗുരുസ്വാമിചന്തു കുട്ടി നമ്പ്യാർക്ക് പട്ടുവം ഗ്രാമത്തിൻ്റെ ആദരാഞ്ജലികൾ .. ബാവ അച്ചൂ
07/11/2025
വിളവെടുപ്പ് യന്ത്രങ്ങൾക്ക് വഴിമാറിയപ്പോൾ
31/10/2025
പട്ടുവം ഗ്രാമ പഞ്ചായത്തിലെ മുള്ളൂൽ ജനകീയാരോഗ്യ കേന്ദ്രത്തിനു കായകല്‌പം അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സമ്മാനിച്ചു.
തിരുവനന്തപുരത്ത് വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത് മഠത്തിൽ, മെഡിക്കൽ ഓഫീസർ ഡോ: അരുൺശങ്കർ, ഗ്രാമപഞ്ചായത്ത് മെമ്പർ പി പി സുകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ഭാവന, ജൂനിയർ പബ്ളിക്ക് ഹെൽത്ത് നേഴ്‌സ് രാജശ്രീരാജ്, മിഡിൽ ലെവൽ സർവ്വീസ് പ്രൊവൈഡർ നേഴ്‌സ് നീനമോൾ എന്നിവർ ചേർന്ന് മന്ത്രിയിൽ നിന്നും ട്രോഫിയും സർട്ടിഫിക്കേറ്റും ഏറ്റുവാങ്ങി.
പട്ടുവം പഞ്ചായത്ത് വികസന സദസ്സിലെ കാഴ്ചകൾ
20/10/2025
പുരസ്കാരങ്ങൾ ലഭിച്ച പട്ടുവത്തെ വിവിധ ഗവണ്മെന്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പട്ടുവം പഞ്ചായത്തിന്റെ ആദരം
08/10/2025