CPIM Kannur AC

CPIM Kannur AC

Share

COMMUNIST PARTY OF INDIA (MARXIST) കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

Photos from CPIM Kannur AC's post 27/05/2026

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഇതിനെതിരായി കേരളം ഒത്തൊരുമിച്ച് പ്രതിഷേധിക്കണം

കണ്ണൂർ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനം

19/05/2026

സഖാവ് ഇ കെ നായനാർ ദിനത്തിൽ കല്യാശ്ശേരിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

14/05/2026

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

Photos from CPIM Kannur AC's post 06/05/2026

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി. പാർടി പ്രവർത്തകരുടെയും എൽഡിഎഫ് ഘടകകക്ഷികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഇതിൽ പരിശോധന നടത്തും.

മെയ്, ജൂൺ മാസങ്ങളിൽ പാർടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർത്ത് സഖാക്കൾക്ക് പറയാനുള്ളത് കേൾക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത് കൊണ്ട് ജില്ലാ സെക്രട്ടേറിയറ്റും രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ കമ്മിറ്റികളും ചേരും. ഏല്ലാ ഏരിയാ കമ്മിറ്റികളും സംസ്ഥാന കമ്മറ്റി അം​ഗങ്ങൾ പങ്കെടുത്ത് കൊണ്ട് ചേരും. ജില്ലാ കമ്മിറ്റി അം​ഗങ്ങൾ പങ്കെടുത്ത് കൊണ്ട് ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റി അം​ഗങ്ങൾ ചേർന്ന് കൊണ്ട് ബ്രാഞ്ച് യോഗവും ചേരും. ഇത്തരം എല്ലാ ഘടകങ്ങളിലെയും ചർച്ചകൾ പരി​ഗണിച്ചാകും തെരഞ്ഞെടുപ്പ് റിവ്യൂ പാർടി തയ്യാറാക്കുക. തിരിച്ചടികളിൽ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

30/04/2026

മെയ്ദിനം നീണാൾ വാഴട്ടെ

26/04/2026

സി.പി.ഐ എം വളപട്ടണം ലോക്കൽ സെക്രട്ടറി സ. ചന്ദ്രൻ പാലക്കൽ അന്തരിച്ചു.

ആദരാഞ്ജലികൾ

Photos from CPIM Kannur AC's post 07/04/2026

അഴീക്കോട് മൂന്നു നിരത്ത് LDF കൊട്ടി കലാശത്തിന് നേരെ ലീഗ് അക്രമണം. പരിക്ക് പറ്റിയ അനുഗ്രഹ്, അഭിജിത്ത് കെ വി, രാജേഷ്, കെ ലത്തീഫ് എന്നീ സഖാക്കളെ എ.കെ.ജി ആശുപത്രിയിൽ പാർടി ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് സന്ദർശിച്ചു.

Photos from CPIM Kannur AC's post 07/04/2026

പുതിയതെരുവിനെ ഇളക്കിമറിച്ച്
കൊട്ടിക്കലാശം 🔥


Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


C Kannan Smaraka Mandiram, Near LIC Office, Thalap
Kannur
670002