17/04/2026
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർഥി ആത്മഹത്യ
എബിവിപി സംസ്ഥാന സെക്രട്ടറി യദുകൃഷ്ണന്റെ പരാതിയിൽ ദേശീയ ദന്തൽ കമ്മീഷൻ റിപ്പോർട്ട് തേടി
എ ബി വി പി കണ്ണൂർ - സ്വാഗതം
17/04/2026
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർഥി ആത്മഹത്യ
എബിവിപി സംസ്ഥാന സെക്രട്ടറി യദുകൃഷ്ണന്റെ പരാതിയിൽ ദേശീയ ദന്തൽ കമ്മീഷൻ റിപ്പോർട്ട് തേടി
ഒരു നിമിഷം....
നമ്മുടെ കുട്ടികളുടെ ഭാവിയ്ക്ക് വേണ്ടിയാകട്ടെ ഇത്തവണത്തെ വോട്ട്
Vote For Nation, Vote for better keralam
NATION FIRST, VOTING MUST...
എബിവിപി മട്ടന്നൂർ നഗർ സമിതിയുടെ നേതൃത്വത്തിൽ വോട്ടർ ബോധവൽക്കരണ ക്യാംപെയ്നുമായി ABVP പ്രവർത്തകർ...
10/03/2026
ഇന്ന് സ്വ.അശ്വനികുമാർ ബലിദാന ദിനം..
2005 മാർച്ച് പത്തിനാണ് ABVP മുൻ സംസ്ഥാന സമിതി അംഗവും, രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക്ക് പ്രമുഖുമായിരുന്ന ടി.അശ്വിനി കുമാറിനെ ബസിൽ യാത്ര ചെയ്യുന്ന സമയത്ത് NDF മത തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്..
സ്വർഗ്ഗീയ അശ്വിനിയേട്ടന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി കാവിപ്പൂക്കളാൽ പുഷ്പാഞ്ജലികൾ...
10/03/2026
ഇന്ന് സ്വ.അശ്വനികുമാർ ബലിദാന ദിനം..
2005 മാർച്ച് പത്തിനാണ് ABVP മുൻ സംസ്ഥാന സമിതി അംഗവും, രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക്ക് പ്രമുഖുമായിരുന്ന ടി.അശ്വിനി കുമാറിനെ ബസിൽ യാത്ര ചെയ്യുന്ന സമയത്ത് NDF മത തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്..
സ്വർഗ്ഗീയ അശ്വിനിയേട്ടന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി കാവിപ്പൂക്കളാൽ പുഷ്പാഞ്ജലികൾ...
''മുഹൂർത്തം ജ്വലിതം ശ്രേയം
നതു ധൂമായിതം ചിരം''
മാർച്ച് 10
സ്വ.അശ്വനികുമാർ
ബലിദാന ദിനം..
08/03/2026
ടി 20 ലോകകപ്പ്
കിരീടം ചൂടി ഭാരതം
അഭിനന്ദനങ്ങൾ
05/03/2026
ആശംസകൾ
28/02/2026
ഫെബ്രുവരി 28
ദേശീയ ശാസ്ത്രദിനം
1928 ഫെബ്രുവരി 28ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സീ.വീ.രാമൻ, രാമന്‍ എഫക്ട് കണ്ടെത്തിയതിന്റെ ഓര്‍മ്മയ്കായാണ് ദേശീയ ശാസ്ത്രദിനാചരണത്തിനായി ഈ ദിവസം തെരഞ്ഞെടുത്തത്.1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ് അദ്ദേഹം. ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം..
26/02/2026
ഫെബ്രുവരി 26,
വീര സവർക്കർ സ്മൃതി ദിനം
വിനായക ദാമോദര സവർക്കർ....
അതെ.. വീര സവർക്കർ..!
ഭാരതസ്വാതന്ത്ര്യ സമരത്തിന്റെ രണപഥങ്ങളിൽ വിപ്ലവത്തിന്റെ ജ്വാലാമുഖങ്ങളെ ജ്വലിപ്പിച്ച ക്രാന്തികാരി..!ബ്രിട്ടീഷ് നരാധമന്മാർ വിധിച്ച ഇരട്ട ജീവപര്യന്തവുമായി ആന്റമാൻ നിക്കോബാറിലെ സെല്ലുലാർ ജയിലിൽ തീയിൽ പഴുപ്പിച്ച ഇരുമ്പു ചാട്ടയടിയേറ്റുവാങ്ങി പ്രാണൻ പിടയുമ്പൊഴും വന്ദേമാതരമഹാമന്ത്രം ജപിച്ച്, ജീവരക്തം കൊണ്ട് ജഗജ്ജനനിയുടെ പാവന പാദങ്ങളിലഭിഷേകം ചെയ്ത വീരനായ ഭാരത പുത്രൻ....!
ശരീരത്തിൽ നിന്ന് പുഴപോലൊഴുകിയിറങ്ങിയ ചുടുനിണം കൊണ്ട് ജയിലറയിലെ കനത്ത കരിങ്കൽ ഭിത്തികളിൽ സ്വാതന്ത്ര്യത്തിന്റെ അമര കാവ്യമെഴുതിയ സമാനതകളില്ലാത്ത സമരവീര്യം....!
കഠിനമെങ്കിലും ധന്യമായ ഈ മാതൃകാര്യത്തിന്റെ കർമ്മവീഥികളിൽ
ഹേ.... ചിരഞ്ജീവിത്വം നേടിയ ഭാരതപുത്രാ...
അവിടുന്നു പകർന്നു നൽകിയ ആദർശത്തിന്റെ അണയാത്ത അഗ്നിജ്വാലകൾ
ഞങ്ങൾക്ക് ഏത് അന്ധകാരത്തേയും നിർവ്വീര്യമാക്കുന്ന ദിവ്യപ്രകാശമേകുക തന്നെ ചെയ്യും...
21/02/2026
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യന്നു പെറ്റമ്മ തൻ ഭാഷതാൻ.”
- വള്ളത്തോൾ
ഫെബ്രുവരി 21
അന്താരാഷ്ട്ര മാതൃഭാഷ ദിനം