22/09/2022
കാനറാബാങ്കിലെ താല്കാലികജീവനക്കാർക്കു ബോണസ് നിഷേധിച്ചതിനെതിരേ നടത്തിയ പ്രതിഷേധപ്രകടനം ബെഫി കേരള മുൻജനറൽ സിക്രട്ടറി എസ് എസ് അനിൽ ഉദ്ഘാടനം ചെയ്തു
BANK EMPLOYEES FEDERATION OF INDIA
Bank Employees Federation of India (BEFI) is a bank trade union consisting of employees of Indian banking Industry, espouses the causes concerning service conditions of bank employees, development of the banking industry, defense of public sector banking in India and fights for the betterment of the...
07/07/2022
വിളിച്ച്, താൽക്കാലിക, കരാർ ജീവനക്കാർ ഒററക്കല്ലെന്ന്, അവർക്കു തുണയായി , ഈ ഞങ്ങളുണ്ടെന്ന് ഉറക്കെയുറക്കെ വിളിച്ചു പറയുന്നവർ ആരാണ്?
എപ്പോഴെങ്കിലും നിങ്ങളത് ചിന്തിച്ചിട്ടുണ്ടോ?
ഇല്ല എങ്കിൽ, നിങ്ങളീ പരിപാടിയുടെ അങ്കണത്തിലേക്ക് വരണം.
" ആരുമില്ലാതെ ഒറ്റപ്പെട്ടു പോയി എന്ന് തോന്നിപ്പോയ സമയത്ത്, എന്തു ചെയ്യണമെന്നറിയാതെ ഉഴറിയ സമയത്ത്, ഒരു ചെറിയ ആഹ്വാനത്തിന്റെ പുറത്ത്, എന്നെയറിയാത്ത, എനിക്കറിയാത്ത എത്ര പേരാണ് എന്നെ വിളിച്ചത് മാഡം? അപ്പഴാണ് എനിക്ക് ജീവൻ വീണ്ടുകിട്ടിയത് "
ഈ പിന്തുണ അറിയിച്ചു വിളിച്ച, ബെഫിയുടെ വനിത സഖാക്കൾ ഒരുക്കുന്ന മുററമാണ് മുകളിലെ വേദി.
ജൂലായ് 9 ന്, വൈകീട്ട് 5 മണിക്ക്, BEFI വനിത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
*Zoom* ൽ നടത്തുന്ന ഈ പരിപാടിയിൽ, ജില്ലയിലെ BTEF ന്റെ മുഴുവൻ വനിത സഖാക്കളും , വനിതകൾ മാത്രമല്ല ബാങ്കുകൾ വേണമെന്നാഗ്രഹിക്കുന്ന എല്ലാവരും പങ്കെടുക്കണം.
ഒഴിവുദിനമാണ്; വീട്ടിലിരുന്ന്, കൈയിലെ മൊബൈലിൽ തന്നെ പരിപാടിയിൽ പങ്കെടുക്കാം
Zoom അറിയാത്തവർക്ക് ഈ കൂട്ടായ്മയിലെ, ശ്രീലേഖ്, ദിനേശ്, രഞ്ജിത് തുടങ്ങിയ സാങ്കേതിക വിദഗ്ദ്ധരോട് ചോദിക്കാം. അവർ സഹായിക്കും.
എല്ലാവരും തീർച്ചയായും പങ്കെടുക്കണമെന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു.
ബാലൻ, പാർവ്വതി
Btef, പാലക്കാട്.
15/05/2022
Stills from BCCEF today onwards Bank Temporaray Employees Federation 2nd Conference
05/05/2022
Our comrade writes a demand to regularise the contract workers and pay the equal wages on the floor with beautiful colours, as part of week long observation of May Day in Telangana.
17/04/2022
തൊഴിൽ നിയമ ഭേദഗതി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയാടിക്കുന്നതിനും തൊഴിൽ ചൂഷണത്തിനും: ആനത്തലവട്ടം ആനന്ദൻ
ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനും തൊഴിൽ ചൂഷണം തടസ്സമില്ലാതെ നടപ്പിലാക്കുന്നതിനുമാണ് കേന്ദ്രസർക്കാർ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പതിനാലാം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ "തൊഴിൽ നിയമ ഭേദഗതിയും ട്രേഡ് യൂണിയനുകളുടെ കടമയും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
90 കളിൽ തൊഴിലാളികളുടെ അധ്വാനത്തിലൂടെ ഉത്പാദിപ്പിക്കുന്ന സമ്പത്തിന്റെ 30 ശതമാനം കൂലിയായി ലഭിച്ചിരുന്നു എങ്കിൽ ഇന്ന് അത് 10 ശതമാനത്തിൽ താഴെ ആയിരിക്കുന്നു. മുതലാളിമാരുടെ ലാഭമാകട്ടെ 10 ശതമാനത്തിൽ നിന്ന് 60 ശതമാനം ആയിരിക്കുന്നു. പുതിയ ലേബർ കോഡിലൂടെ തൊഴിൽ സമയം വർധിപ്പിക്കുമ്പോൾ ദേശീയ മിനിമം കൂലിയായി പ്രഖ്യാപിച്ചിരിക്കുന്നതിങ്കേവലം 202 രൂപയാണ്.
പൊതുമേഖലാ സ്‌ഥാപനങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്വത്ത് സ്വകാര്യവൽക്കരിക്കപ്പെടുന്നു. രാജ്യത്തെ രക്ഷിക്കുന്ന സമരഭടന്മാരായി തൊഴിലാളി വര്ഗം അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിമൽ രാജ്( സംസ്ഥാന ട്രഷറർ, എൻ.ജി.ഒ യൂണിയൻ), ജി.ആർ.പ്രമോദ്(സംസ്ഥാന വൈസ് പ്രസിഡന്റ്, കോൺഫെഡറേഷൻ), പി.രാജു(വൈസ് പ്രസിഡന്റ്, സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ) എന്നിവർ സംസാരിച്ചു.
ബെഫി ലേഖന സമാഹാരങ്ങളുടെ പ്രകാശനം നിമൽ രാജിന് ( സംസ്ഥാന ട്രഷറർ, എൻ.ജി.ഒ യൂണിയൻ) നൽകിക്കൊണ്ട് ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു.
ബെഫി സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന ജോ.സെക്രട്ടറി പ്രശാന്ത് എസ്.ബി.എസ്. സ്വാഗതവും ബെഫി ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാർ കൃതജ്ഞതയും പറഞ്ഞു.
ബെഫി സംസ്ഥാന സമ്മേളനം ഏപ്രിൽ 26,27 തീയതികളിൽ തൃശൂരിൽ വെച്ച് നടക്കും.
#ബെഫിസംസ്ഥാനസമ്മേളനം