"റസൂൽ ﷺ ഈ ആഘോഷം നിയമമാക്കിയിരുന്നെങ്കിൽ ഞങ്ങൾ തീർച്ചയായും ഇത് ആഘോഷിക്കുമായിരുന്നു"- ശൈഖ് ഇബ്നു ബാസ്
TAZKEyA التزكية
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TAZKEyA التزكية, Kannur.
•┈┈┈•✿ *مرئيات* ✿•┈┈┈• *❓നബിദിനാഘോഷങ്ങൾക്ക് വേണ്ടി അറുക്കപ്പെട്ട മാംസം കഴിക്കൽ അനുവദനീയമാണോ.?* *🎙️:ശൈഖ് സ്വാലിഹ് അൽഫൗസാൻ حفظه الله* *⌚:00:56*
ആറു നോമ്പ്
عَنْ أَبِي أَيُّوبَ الأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّهُ حَدَّثَهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: "مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ"
നബി ﷺ പറഞ്ഞു:
"ആരെങ്കിലും റമദാൻ നോമ്പെടുക്കുകയും പിന്നീട് അതിനെ തുടർന്ന് ശവ്വാലിൽ ആറു നോമ്പെടുക്കുകയും ചെയ്താൽ അവൻ വർഷം മുഴുവനും നോമ്പെടുത്തതുപോലെയാണ്"
(مسلم: ١١٦٤)
നിർബന്ധമായ കർമങ്ങളിൽ വല്ല പാളിച്ചകളും വന്നിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ, നിർബന്ധമല്ലാത്ത, എന്നാൽ പുണ്യകരമായ ഒരുപാട് കാര്യങ്ങൾ അല്ലാഹു നമുക്ക് നിശ്ചയിച്ചു തന്നിരിക്കുന്നു.
നിർബന്ധ നമസ്കാരങ്ങൾക്കു പുറമെ സുന്നത്തായ നിസ്കാരങ്ങൾ, ഫർദായ സകാതിനു പുറമെ പുണ്യകരമായ ദാനധർമ്മങ്ങൾ, നിർബന്ധമായ ഹജ്ജും ഉംറയും ചെയ്തവർക്ക് അതിനു ശേഷം ആവർത്തിക്കാവുന്ന
ഹജ്ജും ഉംറയും...
അതുപോലെയാണ് ശവ്വാലിലെ ആറു നോമ്പുകളും .
ഇതെല്ലാം നിർവഹിക്കുക അല്ലാഹു മതമായി നിശ്ചയിച്ചു തന്നു എന്നത് അവൻ്റെ മഹത്തായ അനുഗ്രഹമാണ്. റബ്ബിലേക്ക് കൂടുതൽ അടുക്കാനും, അവങ്കൽ ഉന്നതമായ പദവികൾ നേടിയെടുക്കാനും ആഗ്രഹിക്കുന്നവർക്ക് അല്ലാഹു അതിന് അവസരം നൽകിയിരിക്കുന്നു.
ആറു നോമ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ മനസ്സിലാക്കാം:
1) ശവ്വാലിലെ 6 നോമ്പ്, റമദാനിലെ നോമ്പ് പൂർത്തിയാക്കിയവർക്ക് മാത്രമുള്ളതാണ്. റമദാനിലെ നോമ്പ് വല്ലതും ബാക്കിയുണ്ടെങ്കിൽ ആദ്യം അത് വീട്ടുകയാണ് വേണ്ടത്. അതിനുശേഷം ശവ്വാലിലെ ആറു നോമ്പ് എടുക്കുക.
2) ആറുനോമ്പ് ശവ്വാലിൻ്റെ തുടക്കത്തിൽതന്നെ എടുക്കാം. പക്ഷെ അങ്ങനെയേ പാടുള്ളൂ എന്നില്ല. ശവ്വാൽ അവസാനിക്കുന്നതിനുമുമ്പ് എടുത്താലും മതി.
3) തുടർച്ചയായ ആറു ദിവസങ്ങളിൽ നോമ്പെടുക്കണമെന്ന് നിർബന്ധമില്ല. ശവ്വാലിലെ വ്യത്യസ്ത ദിവസങ്ങളിൽ ആറു നോമ്പ് നോറ്റു പൂർത്തിയാക്കുകയുമാവാം.
4) എങ്കിലും, നന്മകളിലേക്ക് വേഗത്തിൽ മുന്നേറുക എന്നത് ശ്രേഷ്ഠമായ കാര്യമാണ്. ആ നിലക്ക്, ഈദിനു ശേഷം ആദ്യദിവസങ്ങളിൽ തന്നെ നോമ്പെടുക്കുക എന്നത് നല്ലതാണ്.
അല്ലാഹു നമ്മുടെ സൽകർമങ്ങൾ സ്വീകരിക്കുകയും, വീഴ്ചകൾ വിട്ടുതരുകയും ചെയ്യുമാറാകട്ടെ .
✍ നിയാഫ് ബിൻ ഖാലിദ്
28/11/2020
മുഹമ്മദ് നബി ﷺ യുടെ ചരിത്രം CLASS 3 (PART-1)
മുഹമ്മദ് നബി ﷺ യുടെ ചരിത്രം CLASS 3 (PART-1) [സീറതുന്നബി ദര്‍സ്: 3] PART-1 നബി -ﷺ- യുടെ ചരിത്രത്തെക്കാള്‍ മനോഹരമായ മറ്റേതു ചരിത്രമുണ്ട്? അവിടുത്തെ ജീവിതത്തേക്കാള.....
27/11/2020
മുഹമ്മദ് നബി ﷺ യുടെ ചരിത്രംCLASS-2(PART-3) മുഹമ്മദ് നബി ﷺ യുടെ ജനനവും വളർച്ചയും
മുഹമ്മദ് നബി ﷺ യുടെ ചരിത്രംCLASS-2(PART-3) മുഹമ്മദ് നബി ﷺ യുടെ ജനനവും വളർച്ചയും [സീറതുന്നബി ദര്‍സ്: 2] PART-3 നബി -ﷺ- യുടെ ചരിത്രത്തെക്കാള്‍ മനോഹരമായ മറ്റേതു ചരിത്രമുണ്ട്? അവിടുത്തെ ജീവിതത്തേക്കാള.....
26/11/2020
മുഹമ്മദ് നബി ﷺ യുടെ ചരിത്രംCLASS-2(PART-2) മുഹമ്മദ് നബി ﷺ യുടെ ജനനവും വളർച്ചയും
മുഹമ്മദ് നബി ﷺ യുടെ ചരിത്രംCLASS-2(PART-2) മുഹമ്മദ് നബി ﷺ യുടെ ജനനവും വളർച്ചയും [സീറതുന്നബി ദര്‍സ്: 2] PART-2 നബി -ﷺ- യുടെ ചരിത്രത്തെക്കാള്‍ മനോഹരമായ മറ്റേതു ചരിത്രമുണ്ട്? അവിടുത്തെ ജീവിതത്തേക്കാള.....
25/11/2020
മുഹമ്മദ് നബി ﷺ യുടെ ചരിത്രംCLASS-2(PART-1)മുഹമ്മദ് നബി ﷺ യുടെ ജനനവും വളർച്ചയും
മുഹമ്മദ് നബി ﷺ യുടെ ചരിത്രംCLASS-2(PART-1)മുഹമ്മദ് നബി ﷺ യുടെ ജനനവും വളർച്ചയും #islamic #history [സീറതുന്നബി ദര്‍സ്: 2] PART-1 നബി -ﷺ- യുടെ ചരിത്രത്തെക്കാള്‍ മനോഹരമായ മറ്റേതു ചരിത്രമുണ്ട്? അവിടുത്തെ ജീവിതത്തേക്കാള.....
24/11/2020
മുഹമ്മദ് നബി ﷺ യുടെ ചരിത്രം CLASS-1(PART-3)
മുഹമ്മദ് നബി ﷺ യുടെ ചരിത്രം CLASS-1(PART-3) #islam history Malayalam [സീറതുന്നബി ദര്‍സ്: 1] PART-3 നബി -ﷺ- യുടെ ചരിത്രത്തെക്കാള്‍ മനോഹരമായ മറ്റേതു ചരിത്രമുണ്ട്? അവിടുത്തെ ജീവിതത്തേക്കാള.....
23/11/2020
മുഹമ്മദ് നബി ﷺ യുടെ ചരിത്രംCLASS-1(PART-2)
മുഹമ്മദ് നബി ﷺ യുടെ ചരിത്രംCLASS-1(PART-2)#history #islam #muhammad ﷺ [സീറതുന്നബി ദര്‍സ്: 1] PART-2 നബി -ﷺ- യുടെ ചരിത്രത്തെക്കാള്‍ മനോഹരമായ മറ്റേതു ചരിത്രമുണ്ട്? അവിടുത്തെ ജീവിതത്തേക്കാള.....
22/11/2020
മുഹമ്മദ് നബി ﷺ യുടെ ചരിത്രം CLASS-1 (PART-1)
മുഹമ്മദ് നബി ﷺ യുടെ ചരിത്രം CLASS-1 (PART-1) #Islamic #history [സീറതുന്നബി ദര്‍സ്: 1] PART-1 നബി -ﷺ- യുടെ ചരിത്രത്തെക്കാള്‍ മനോഹരമായ മറ്റേതു ചരിത്രമുണ്ട്? അവിടുത്തെ ജീവിതത്തേക്കാള.....
ഖുർആൻ പഠിക്കുന്നവരുടെ സ്വഭാവങ്ങൾ
ദീൻ പഠിച്ചു തുടങ്ങുന്നതിന് മുൻപ് നമ്മുടെ മുൻഗാമികൾ പഠിച്ചിരുന്ന കാര്യം, ദുനിയാവ് പഠിച്ചു തുടങ്ങുന്നതിന് മുൻപ് പോലും നമ്മുടെ കുട്ടികൾ ശ്രദ്ധിക്കുന്നില്ല എന്നത് എത്ര സങ്കടകരമാണ്?!
അബ്ദുൽ മുഹ്സിൻ ഐദീദ് -وَفَّقَهُ اللَّهُ-
ജമാഅതെ ഇസ്‌ലാമിയെ പോലെ കാര്യങ്ങളെ തങ്ങൾക്ക് അനുകൂലമായി തിരിച്ചു മറിച്ച് വ്യാഖ്യാനിക്കാൻ കഴിവുള്ള മറ്റൊരു കൂട്ടരുണ്ടോ എന്ന് സംശയമാണ്. നബി -ﷺ- യെ പരിഹസിക്കുന്ന കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ എല്ലാ സൗകര്യവും ഒരുക്കി നൽകും എന്ന് പ്രഖ്യാപിച്ചു കൊണ്ട് ലോകമുസ്‌ലിമീങ്ങളെ കൊഞ്ഞനം കുത്തിയ ഫ്രഞ്ച് പ്രസിഡൻ്റിന്റെ കാര്യമെടുക്കാം.
ജമാഅതുകാരുടെ ആഗോളജിഹ്വയായ അൽ-ജസീറഃയിൽ (അതെ! അൽ ഖാഇദഃയുടെ ഓഡിയോ വീഡിയോ ടേപ്പുകൾ വരാന്തയിൽ വീണുകിട്ടാറുള്ള അതേ അൽ ജസീറ തന്നെ) ഫ്രഞ്ച് പ്രസിഡൻ്റ് ഒരു അഭിമുഖം നൽകി. മുസ്‌ലിമീങ്ങളുടെ രോഷവും ദേഷ്യവും ഏറ്റവുമധികം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ വേളയിൽ -കടുത്ത നീചകൃത്യം ചെയ്ത ഒരു വ്യക്തിയെയാണ്- ജസീറഃ തങ്ങളുടെ ചാനലിൽ കൊണ്ടുവന്നിരുത്തിയിരിക്കുന്നത്.
കേരളത്തിലെ ജമാഅത് നേതാവ് അബ്ദുസ്സലാം അഹ്മദ് (സിനിമ വാജിബ് വിഭാഗം) ഇതിനെ കുറിച്ച് എഴുതുന്നു: “അറബ് സ്വേഛാധിപതികളുടെ ‘അൽ അറബിയ്യ’യോ ‘സ്കൈ ന്യൂ സോ’ അല്ല,’അൽ ജസീറ’യെയാണ് മക്രോൺ 70 മിനുട്ട് നീണ്ടു നിന്ന അഭിമുഖത്തിന് തെരഞ്ഞെടുത്തതെന്നത് അൽജസീറയാണ് മുസ്‌ലിം ലോകത്തിന്റെ ചാനൽ എന്നു മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്.”
നോക്കൂ! എങ്ങനെയാണ് ഈ ചങ്ങാതി കാര്യങ്ങളെ വളച്ചൊടിക്കുന്നതെന്ന്?!
ഈ അഭിമുഖമെങ്ങാനും അൽ അറേബ്യ ചാനലിൽ നൽകിയിരുന്നെങ്കിൽ “മാക്രോണിനെ പോലൊരു വംശീയ വെറിയന് അറബ് സ്വേഛാധിപതികളുടെ ചാനലുകൾ പരവതാനി വിരിച്ചു കൊടുത്തു” എന്നായിരിക്കും ഇയാൾ പറയുക! ‘ചാനൽ റേറ്റിങ്ങിന് വേണ്ടി മൂല്യങ്ങളെ ബലികഴിപ്പിക്കാത്ത അൽ ജസീറക്ക് അഭിവാദ്യങ്ങൾ’ എന്നും അതേ വരിയിൽ തന്നെ എഴുതുകയും ചെയ്തേക്കാം.
തോന്നുന്നതു പോലെ തിരിക്കാനും മറിക്കാനും കഴിയുന്ന ‘ജമാഅത് നീതിയുടെ പെൻഡുലം’ കയ്യിലുള്ളവർക്ക് മാത്രം ലഭിക്കുന്ന സവിശേഷമായ കഴിവിന്റെ ഉടമയാണ് അബ്ദുസ്സലാം.
അദ്ദേഹം എഴുതുന്നു: “മുസ്‌ലിം ഭരണാധികാരികളിൽ പലരും മക്രോണിന്റെ മുമ്പിൽ ഓച്ചാനിച്ചു നിന്നപ്പോൾ പൊതുജനമാണ് ഫ്രഞ്ച് ഉൽപന്ന ബഹിഷ്കരണവുമായി രംഗത്തിറങ്ങിയത്. അതു കൊള്ളേണ്ടിടത്തു കൊണ്ടു!”
അത്ഭുതം തന്നെ ജമാഅതുകാരുടെ കാര്യം!
എപ്പോഴാണ് ഈ പ്രശ്നത്തിന് ശേഷം മുസ്‌ലിം ഭരണാധികാരികൾ മക്രോണിന്റെ മുൻപിൽ ഓഛാനിച്ചു നിന്നത് എന്ന് ചിന്തിച്ചു നോക്കൂ! അൽ ജസീറ വിളിച്ചിരുത്തി ചായയും കൊടുത്തു വിട്ട പോലെ ഒരു മുസ്‌ലിം രാജ്യവും അയാളെ സ്വീകരിച്ചാനയിച്ചിരുത്തിയിട്ടില്ല.
ഒരു മുസ്‌ലിം രാജ്യവും അല്ലാഹുവിന്റെ റസൂലിനെ പരിഹസിക്കുന്ന ഇവരുടെ പ്രവർത്തിക്ക് സൂചന കൊണ്ട് പോലും പിന്തുണ നൽകിയിട്ടില്ല. മുസ്‌ലിമായ ഒരാൾക്കും അത് സാധ്യവുമല്ല. കാരണം അല്ലാഹുവിന്റെ റസൂലിനോടുള്ള സ്നേഹം എല്ലാ മുസ്‌ലിമിന്റെയും ഹൃദയത്തിൽ അത്രയധികം ഊട്ടപ്പെട്ട കാര്യമാണ്.
എന്നാൽ മുസ്‌ലിംകളെല്ലാം ഒരുമിച്ചു നിലകൊള്ളുന്ന ഒരു വിഷയത്തിൽ പോലും പരസ്പരം വിദ്വേഷം പരത്താനാണ് ഇദ്ദേഹം ശ്രമിക്കുന്നത്. അല്ലാഹുവിന്റെ റസൂലിനെ പരിഹസിക്കുന്ന ഫ്രഞ്ച് പ്രസിഡൻ്റ് കുമ്പസരിച്ചു എന്നെഴുതുന്ന അതേ വ്യക്തി എങ്ങനെയാണ് മുസ്‌ലിമീങ്ങളുടെ നേതാക്കന്മാരെ -അവർ ചെയ്തിട്ടു പോലുമില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ- ആക്ഷേപിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്നത് എന്ന് നോക്കൂ!
അബ്ദുസ്സലാം വീണ്ടും പറയുന്നു: “ഏതാനും സ്വേഛാധിപതികളല്ല, മുസ്‌ലിം പൊതുസമൂഹമാണ് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നതെന്നും അവരെയാർക്കും വിലക്കെടുക്കാനാവില്ലെന്നും ഇനിയെങ്കിലും തിരിച്ചറിയുകയാണ് നല്ലത്.”
ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നത് പൊതുസമൂഹമല്ല; ഖുർആനും സുന്നത്തുമാണ്. മുസ്‌ലിമീങ്ങളുടെ പ്രവൃത്തികളിൽ നിന്നല്ല -മറിച്ച് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമാണ്- ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത് എന്ന് ആവർത്തിച്ചു കൊണ്ടേയിരിക്കേണ്ട ഒരു ഘട്ടത്തിലാണ് ഒരു ഇസ്‌ലാമിക സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നയാൾ ഇത്തരം വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നത്!
ഇനി മുസ്‌ലിമീങ്ങൾ ഇസ്‌ലാമിന്റെ വാഹകരെന്ന നിലക്ക് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്നാണെങ്കിൽ അതിന്റെ ഏറ്റവും മുൻപന്തിയിൽ നിൽക്കാൻ അവകാശമുള്ളത് മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വം അലങ്കരിക്കുന്ന ഉമറാക്കൾക്കും (ഭരണാധികാരികൾ) ഉലമാക്കൾക്കും (പണ്ഡിതന്മാർ) തന്നെയാണ്.
പാശ്ചാത്യനിർമ്മിതികളായ സിനിമയും സംഗീതവും വടിച്ചു മിനുക്കിയ താടിയും മുസ്‌ലിംകൾക്ക് വാജിബാക്കുകയും, ഇസ്‌ലാമിക നിയമമായ തൗഹീദും സുന്നത്തും ദീനിന്റെ കൽപ്പനകളും അവർക്ക് അന്യമാക്കുകയും ചെയ്യുന്ന കോളേജ് പ്രഫസർമാരേക്കാൾ ഇസ്‌ലാമിക സമൂഹത്തെ പ്രതിനിധീകരിക്കാൻ അവർക്ക് എന്തു കൊണ്ടും അവകാശമുണ്ട്.
അല്ലാഹു നമുക്കേവർക്കും ഇസ്‌ലാമിന്റെ മാർഗത്തിലേക്ക് -സ്വിറാത്വുൽ മുസ്തഖീമിലേക്ക്- വഴികാണിക്കട്ടെ.
✍️ അബ്ദുല്‍ മുഹ്സിന്‍ ഐദീദ് -وَفَّقَهُ اللَّهُ-
Click here to claim your Sponsored Listing.
Location
Culinary Team
Attire
Contact the business
Telephone
Website
Address
Kannur
