SDPI Kannur Mandalam

SDPI Kannur Mandalam

Share

SOCIAL DEMOCRATIC PARTY OF INDIA

Photos from SDPI Kannur Mandalam's post 17/03/2026

കണ്ണൂർ സിറ്റി: കൊടപറമ്പ് പൊന്നാങ്കണ്ടി റോഡിൽ സ്കൂൾ കുട്ടികളെയും കൊണ്ട് പോവുകയായിരുന്ന വാൻ മറിഞ്ഞ് 11 കുട്ടികൾക്കും, ഡ്രൈവർക്കും പരിക്കേറ്റു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.

താണ-ആനയിടുക്ക് മദ്റസ സിറാജുൽ ഉലൂം യു.പി സ്കൂളിൻ്റെ വാനാണ് അപകടത്തിൽപ്പെട്ടത്. വാൻ പിന്നോട്ടെടുക്കുന്നതിനിടെ സ്ലാബിൽ തട്ടി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്കേറ്റ കുട്ടികളെയും, ഡ്രൈവറെയും എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് ബഷീർ കണ്ണാടി പറമ്പ്, ജില്ല കമ്മിറ്റി അംഗം എ. ഫൈസൽ, മണ്ഡലം പ്രസിഡന്റ് ഇക്ബാൽ പൂക്കുണ്ടിൽ, അറക്കൽ ഡിവിഷൻ കൗൺസിലർ സമീറ. കെ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.

02/03/2026

ഇറാനെതിരായ ഇസ്രായേൽ അമേരിക്കൻ ഭീകരത: എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു..

യാതൊരു പ്രകോപനവുമില്ലാതെ രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഇസ്രായേലും, അമേരിക്കയും ഇറാനെതിരെ നടത്തുന്ന ആക്രമണത്തിനെതിരെ എസ്ഡിപിഐ കണ്ണൂർ മണ്ഡലം കമ്മിറ്റി കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് പരിസരത്തു നിന്നാരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷൻ റോഡ് വഴി പഴയ ബസ്റ്റാൻഡിൽ സമാപിച്ചു. ജില്ലാ സിക്രട്ടറി ഷഫീഖ് പി സി, ജില്ലാ കമ്മിറ്റി അംഗം എ ഫൈസൽ, മണ്ഡലം പ്രസിഡൻ്റ് ഇക്ബാൽ പൂക്കുണ്ടിൽ, സെക്രട്ടറി മുഹമ്മദ്‌ ആശിഫ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ആയ ജാസിർ താണ, ഹാഷിം അരോമ, റഹീം മുണ്ടേരി, സാബിത്, എന്നിവർ നേതൃത്വം നൽകി.
സാമ്രാജ്യത്വ ഗൂഢാലോചനയിലൂടെയും,അധിനിവേശത്തിലൂടെയും പിറന്ന ഇസ്രായേൽ എന്നും ഭീകര രാഷ്ട്രം തന്നെയാണ്. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾ ലോകത്തിൻ്റെ സമസ്ത മേഖലകളിലും ആഘാതങ്ങളും, പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്ന് ഭാരവാഹികൾ ചുണ്ടിക്കാട്ടി.

16/02/2026

കണ്ണൂരിൽ വന്ദേഭാരത് ട്രൈയിനിനു നേരെ ലഹരിക്കടിമയായ വ്യക്തി കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി എസ്‌.ഡി.പി.ഐ പ്രവർത്തകനാണെന്ന് വ്യാജ വാർത്ത നൽകിയ കണ്ണൂർ വൺ ഓൺലൈൻ മീഡിയക്കെതിരെയും പാലോട്ട് പള്ളി കൂട്ടായ്മ, ശിവപുരം കൂട്ടായ്മ തുടങ്ങിയ വാട്ട്സാപ്പ് ഗ്രൂപ്പുകൾക്കെതിരെയും നടപടി സ്വീകരിക്കാൻ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.. പാർട്ടിയെ മനപൂർവ്വം അപകീർത്തിപ്പെടുത്തിയ കണ്ണൂർ വൺ ചാനലിനെതിരെ മാനനഷ്ടമാവശ്യപ്പെട്ട് നിയമ നടപടിയും സ്വീകരിച്ചു..

എസ്.ഡി.പി.ഐ ഇരിട്ടിയിലടക്കം ജില്ലയുടെ പല ഭാഗങ്ങളിലും ഫിബ്രവരി 13 നു നടത്തിയ പൗരാവകാശ സംരക്ഷണ ജാഥയിലുണ്ടായ അഭൂതപൂർവമായ ജനപങ്കാളിത്വത്തിൽ വിളറി പൂണ്ടവർ ആശയപരമായി എതിർക്കാനാവാതെ പാർട്ടിയുടെ ജനകീയത തകർക്കാൻ നടത്തുന്ന ഇത്തരം കുൽസിത പ്രവർത്തനങ്ങളെ എന്ത് വിലകൊടുത്തും തടയുമെന്ന് കണ്ണൂർ മണ്ഡലം സിക്രട്ടറി ആശിഫ് പി.കെ അറിയിച്ചു..

Photos from SDPI Kannur Mandalam's post 03/02/2026

.എസ്ഡിപിഐ മണ്ഡലം നിയമ സഭ തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ നടന്നു.

കണ്ണൂർ: ഇടത്-വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്നത് കൂടുതല്‍ വ്യക്തമായെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്.പി. അമീറലി.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ കണ്ണൂർ മണ്ഡലം പ്രവർത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതും വലതും ചില സ്ഥലങ്ങളില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നത് എസ്‌.ഡി.പി.ഐയുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും, അങ്ങനെ മൽസര രംഗത്ത് നിന്ന് മാറി നിൽക്കുകയാണെങ്കിൽ കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടിയ മുപ്പതോളം മണ്ഡലങ്ങളിൽ പാർട്ടി മൽസര രംഗത്ത് നിന്ന് മാറി നിൽക്കേണ്ടി വരുമെന്നും അദേഹം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് ബഷീർ കണ്ണാടിപറമ്പ്, സുനീർ പൊയ്തുംകടവ്, മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ പൂക്കുണ്ടിൽ, വൈസ് പ്രസിഡന്റ് റഫീഖ്, ബുഷറ ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു..

27/01/2026
Photos from SDPI Kannur Mandalam's post 27/01/2026

പ്രവർത്തക കൺവെൻഷൻ കമ്മിറ്റി രൂപീകരിച്ചു.

കണ്ണൂർ സിറ്റി - ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി എസ്‌.ഡി.പി.ഐ കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ചെയർമാനായി ഇഖ്ബാൽ പൂക്കുണ്ടിലിനെയും, കൺവീനറായി സി.എച്ച് ഫാറൂഖിനേയും തിരഞ്ഞെടുത്തു.

2026 ഫിബ്രവരി 1 നു വൈകിട്ട് 7 മണിക്ക് കണ്ണൂർ മുസ്ലിം ജമാഅത്ത് ഹാളിൽ നടക്കുന്ന പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്‌. പി അമീറലി ഉൽഘാടനം നിർവഹിക്കും.

ജില്ല പ്രതിനിധികളായി മുസ്ഥഫ നാറാത്ത്, സുനീർ പൊയ്തുംകടവ്, ഷംസുദ്ധീൻ മൗലവി, ഷഫീഖ് പി.സി, മറ്റ് മണ്ഡലം, സിറ്റി‌ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു..

Photos from SDPI Kannur Mandalam's post 29/12/2025

ഭരണകൂട ഭീകരതക്കിടയിലും മുന്നണികൾക്കെതിരെ അറക്കൽ ഡിവിഷനിൽ നേടിയ വിജയം ജനങ്ങളുടെ അംഗീകാരം..

കണ്ണൂർ സിറ്റി : രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും ഈ പാർട്ടിയുടെ പ്രത്യാശാസ്ത്രം കാത്തു സൂക്ഷിക്കാനും, വ്യക്തി ബന്ധങ്ങൾക്ക് വില കൽപ്പിക്കാനും ശ്രമിച്ച നേതാവായിരുന്നു ഷഹീദ് ഷാൻ എന്നും അദ്ദേഹം നെഞ്ചേറ്റിയ പ്രത്യാശാസ്ത്രം നില നിൽക്കുന്ന കാലത്തോളം രക്ത സാക്ഷികളുടെ അനുസ്മരണങ്ങളിലൂടെ അത് സമൂഹത്തിൽ അലയടിച്ചുയരുമെന്നും സംസ്ഥാന ജന സിക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ അറിയിച്ചു. കണ്ണൂർ മുസ്ലിം ജമാഅത്ത് ഹാളിൽ വച്ച് നടന്ന ഷഹീദ് കെ.എസ് ഷാൻ അനുസ്മരണവും, പ്രവർത്തക കൺവെൻഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഥമ പ്രസിഡന്റ് അബു സാഹിബും, ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയും കേന്ദ്ര സർക്കാറിന്റെ ഭരണകൂട ഭീകരതക്ക് ഇരയായി ജയിലിലടച്ചും, ഇ.ഡി സാമ്പത്തികമായി വരിഞ്ഞ് മുറുക്കുമ്പോഴും, സംസ്ഥാന സർക്കാർ പാർട്ടിയെ സീറൊ ആക്കാൻ സിറ്റിങ് സീറ്റുകളിൽ ഡസനിലേറെ പാർട്ടികൾ ഉൾപ്പെട്ട മുന്നണികളുമായി അവിശുദ്ധ കൂട്ട് കെട്ടുണ്ടാക്കിയിട്ടും, പാർട്ടി കേരളത്തിലുടനീളം നേടിയ സീറ്റുകളും, ശഹീദ് ഫാറൂഖ് സാഹിബിന്റെ അറക്കൽ ഡിവിഷനിലൂടെ കണ്ണൂർ കോർപ്പറേഷനിൽ നേടിയ വിജയവും ജനങ്ങളുടെ അംഗീകാരമാണെന്നും ഈ വിജയത്തിനു തിളക്കമേറെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.. പ്രവർത്തന ഫണ്ട് നജീബ് നീർച്ചാലിൽ നിന്ന് സംസ്ഥാന ജനറൽ സിക്രട്ടറി സ്വീകരിച്ച് ഉൽഘാടനം ചെയ്തു.. ജില്ല വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ മൗലവി വിഷയാവതരണം നടത്തി. ബംഗ്ലൂരിൽ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർ രാജിൽ പ്രതിഷേധം രേഖപ്പെടുത്തിയ കൺവെൻഷനിൽ കെ.എം.സി.സിയുടെ ന്യായീകരണ പ്രചരണങ്ങൾ ആശ്ചര്യപ്പെടുത്തുന്നതാണെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.. മണ്ഡലം കമ്മിറ്റി അംഗം ഹാഷിം. ബി സ്വാഗതമാശ്വംസിച്ച പരിപാടിയിൽ സിറ്റി കമ്മിറ്റി പ്രസിഡണ്ട് ജാസിർ.കെ അധ്യക്ഷത വഹിച്ചു‌. എസ്ഡിപിഐ ജില്ല സെക്രട്ടറി മുസ്തഫ നാറാത്ത്, സിക്രട്ടറി ഷംസീർ. പി.ടി.വി, ജില്ല കമ്മിറ്റി അംഗം എ. ഫൈസൽ, മണ്ഡലം പ്രസിഡന്റ ഇഖ്ബാൽ പൂക്കുണ്ടിൽ തുടങ്ങിയവർ പങ്കെടുത്തു. സിറ്റി കമ്മിറ്റി അംഗം സി.എച്ച് ഫാറൂഖ് നന്ദി പറഞ്ഞു..

21/12/2025

അറക്കലിന്റെ രാജകുമാരി....
അറക്കൽ കോട്ട പിടിച്ചെടുത്ത് ചരിത്രം സൃഷ്ടിച്ച, ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത പ്രീയ കൗൺസിലർ കെ.സമീറക്ക് സ്വീകരണം.

തൽസമയം...

21/12/2025

ചരിത്ര മുഹൂർത്തത്തിനു നിമിഷങ്ങൾ മാത്രം ബാക്കി..

ചരിത്ര വിജയം നേടിയ അറക്കൽ കൗൺസിലർ കെ.സമീറ സത്യ പ്രതിജ്ഞ ചെയ്യുന്നു..

17/12/2025

ഡിസംബര്‍ 18
ശഹീദ് കെഎസ് ഷാന്‍
രക്തസാക്ഷി ദിനം

സത്യത്തിന് ജീവിതം കൊണ്ടും
മരണം കൊണ്ടും സാക്ഷ്യം വഹിച്ചവൻ മർദ്ദിതൻ്റ മുന്നേറ്റങ്ങൾക്ക്
വഴിവിളക്കായവൻ

11/12/2025

തെരഞ്ഞെടുപ്പിനായി തയ്യാറെടുത്ത ദിവസം മുതൽ ഇന്ന് വരെ വിജയത്തിനായി പ്രയത്നിച്ച പ്രിയപ്പെട്ടവർക്കും മാറ്റത്തിനായി വോട്ട് ചെയ്ത അറക്കൽ ഡിവിഷനിലെ വോട്ടർമാർക്കും നന്ദി

09/12/2025

കലാശക്കൊട്ട് കണ്ണൂർ സിറ്റി❤️‍🩹

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Category

Address

Mandalam Committee Office, Kannur City
Kannur
670003