ഡി വൈ എഫ് ഐ പാടിയോട്ടുചാൽ സൗത്ത് മേഖല കമ്മിറ്റി
DYFI PADIYOTTUCHAL SOUTH MC
26/10/2025
മേഖല സമ്മേളനം❤️
15/08/2025
ഞങ്ങൾക്ക് വേണം ജോലി....
ഞങ്ങൾക്ക് വേണം
മതേതര ഇന്ത്യ....
DYFI പെരിങ്ങോത്ത് സംഘടിപ്പിച്ച
സമര സംഗമം
സ: രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.
ംഗമം
peringome
24/03/2025
#നമ്മൾ_വയനാട്
ീടിന്റെ_തുക_20_കോടി_മുഖ്യമന്ത്രിക്ക്_കൈമാറി
14/02/2025
അടിസ്ഥാന രഹിത വാർത്തകൾ തള്ളി കളയണം
ഡിവൈഎഫ്ഐ പാടിയോട്ടുചാലിൽ കൂട്ടരാജി എന്ന വാർത്ത വസ്തുതാ വിരുദ്ധവും, അടിസ്ഥാനരഹിതവും ആണ്,യൂത്ത് കോൺഗ്രസ്സിൽ എത്തി എന്ന് പറയുന്നവർ
സംസ്ഥാനത്തെ പ്രധാന സ്വർണ്ണക്കടത്ത്, കൊട്ടേഷൻ, ലഹരി മാഫിയ അംഗങ്ങളുമായി ബന്ധമുള്ളവരാണ്,പോക്സോ കേസിൽ ജയിലിലടക്കപ്പെടുകയും ചെയ്തു ,ഇതിനെ തുടർന്ന് മൂന്നുവർഷങ്ങൾക്കു മുന്നേ ഡിവൈഎഫ്ഐയുടെ പ്രാഥമിക മെമ്പർഷിപ്പിൽ മാത്രമായിരുന്നു ഇവരെ ഡിവൈഎഫ്ഐയിൽ നിന്നും സംഘടനാ നടപടിയെടുത്തു പുറത്താക്കിയതും, ഇവർക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി പാടിയോട്ടുചാൽ കുന്നുപാറയിൽ പൊതുയോഗം സംഘടിപ്പിച്ചതുമാണ്, ഇത്തരം അരാജക സംഘങ്ങളെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്താൻ ശരിയായ രാഷ്ട്രീയ പ്രവർത്തനം ഡിവൈഎഫ്ഐ സംഘടിപ്പിച്ചു വരികയാണ്. അപ്പോഴാണ് ക്രിമിനൽ സംഘങ്ങളെ തങ്ങളുടെ രാഷ്ട്രീയപാളയത്തിൽ രാഷ്ട്രീയ അഭയം നൽകി യൂത്ത് കോൺഗ്രസ് പൊതു സമൂഹത്തെ വെല്ലുവിളിക്കുന്നത്. നാടിൻറെ ക്രമസമാധാന നില തകർക്കുന്ന ഇതുപോലുള്ള ക്രിമിനൽ സംഘങ്ങളെ ഒറ്റപെടുത്തുന്നതിനുപകരം തങ്ങളുടെ താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്ന യൂത്ത് കോൺഗ്രസ് ഇത്തരം പ്രവർത്തികളിൽ നിന്നും പിന്തിരിയണമെന്ന് ഡിവൈഎഫ്ഐ പാടിയോട്ടുച്ചാൽ സൗത്ത് മേഖലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
DYFI പാടിയോട്ടുചാൽ സൗത്ത് മേഖല കമ്മിറ്റി
12/02/2025
*യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക*
കഴിഞ്ഞദിവസം പട്ടുവത്തുണ്ടായ മരണവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ കുടുംബത്തെയും നാടിനെയും നാട്ടുകാരെയുമാകെ അപമാനിക്കുന്ന സമീപനം സ്വീകരിച്ച പാടിയോട്ടുച്ചാൽ അയ്യപ്പക്ഷേത്ര ഭരണസമിതിക്കെതിരെ നവമാധ്യമങ്ങളിൽ ഉയർന്നുവന്ന പ്രതിഷേധസ്വരങ്ങൾക്കൊപ്പം നിന്നു എന്ന കാരണത്താൽ ഡിവൈഎഫ്ഐ പാടിയോട്ടുച്ചാൽ സൗത്ത് മേഖലാ കമ്മിറ്റി അംഗവും പാടിയോട്ടുച്ചാൽ യൂണിറ്റ് സെക്രട്ടറിയുമായ സഖാവ് അനന്തു പ്രകാശനു നേരെ ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ നടത്തിയ അക്രമണത്തിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം ക്രിമിനൽ സംഘങ്ങളെ പൊതുസമൂഹം ഒറ്റപ്പെടുത്തണം എന്ന് dyfi പാടിയോട്ടുച്ചാൽ സൗത്ത് മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവിശ്യപ്പെട്ടു.
*DYFI പാടിയോട്ടുച്ചാൽ സൗത്ത് മേഖല കമ്മിറ്റി*
28/09/2024
കൂത്തുപറമ്പ് പോരാളി
സഖാവ് പുഷ്പൻ
അല്പസമയം മുമ്പ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ
വച്ച് അന്തരിച്ചു.
രക്തസാക്ഷി
സഖാവ് പുഷ്പന് അന്ത്യാഭിവാദ്യങ്ങൾ!
20/09/2024
💐
16/08/2024
നന്ദി... ❤️
16/08/2024
#നമ്മൾ_വയനാട്❣️
❤️
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കരുത്താകാൻ കൂടെ നിന്നവർക്ക് നന്ദി........
ആഗസ്ത് 3 ന് ആരംഭിച്ച നമ്മൾ- വയനാട് ക്യാമ്പയിൻ 16 ന് അവസാനിക്കുമ്പോൾ സ്നേഹ കുടുക്ക വഴിയും ആക്രി പെറുക്കിയും, മീൻ വിറ്റും നേടിയത് 2265510/ ( #ഇരുപത്തി_രണ്ട്_ലക്ഷത്തി_അറുപത്തിഅയ്യായിരത്തി_അഞ്ഞൂറ്റി_പത്ത്_രൂപ #).
16 ദിവസം ഈ നാട്ടിലെ യുവത തെരുവിൽ ആയിരുന്നു. ആക്രിയും, പഴയ പത്രം, തുണി എന്നിവ പറക്കിയും , വയനാടൻ തേയില,അച്ചാർ,ബൾബ് എന്നിവ വിറ്റും, ബിരിയാണി ചാലഞ്ച്,ചായക്കട നടത്തിയുമെല്ലാം വയനാട്ടിലെ സഹോദരങ്ങൾക്കായി പെരിങ്ങോത്തെ യുവത പുതു ചരിത്രം കുറിച്ചു.
50 കിലോമീറ്റർ ദൈർഘ്യത്തിൽ നീണ്ടുകിടക്കുന്ന ഈ മലയോര നാട്ടിലെ 266 യൂണിറ്റിലും പ്രവർത്തനം വിജയിപ്പിക്കാൻ അഹോരാത്രം ഇടപെട്ട മുഴുവൻ സഖാക്കളേയും അഭിവാദ്യം ചെയ്യുന്നു.......
എല്ലാ പിന്തുണയുമേകിയ ഈ മലയോര ജനതയ്ക്ക് നന്ദി.....❣️
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Padiyottuchal
Kannur
