DYFI Pappinisseri BC

DYFI Pappinisseri BC

Share

Democratic Youth Federation of India Pappinisseri Block Committee

02/06/2026

തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട ബിജെപി എംഎൽഎ വി. മുരളീധരൻ്റെ സമീപനം ഹീനവും പ്രതിഷേധാർഹവുമാണ്.

ദളിത് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ വിദ്യാർഥികളോട് വി മുരളീധരൻ കാണിച്ചിരിക്കുന്നത് ജാതീയ വിദ്വേഷമുയർത്തുന്ന വിവേചനപരമായ പെരുമാറ്റമാണ്. പ്രവേശനോത്സവത്തിന് എത്തിയ വിദ്യാർത്ഥികളുടെ കൈകളിലേക്ക് മിഠായി നൽകാതെ മേശപ്പുറത്ത്‌ തട്ടിയിട്ടശേഷം എടുത്ത്‌ കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്‌ഘാടകയായ പട്ടികജാതി - പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി കെഎ തുളസി നോക്കി നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ ഈ നടപടി. എന്നാൽ അത് തടയാനും തിരുത്തിക്കാനും വേണ്ടി മന്ത്രിയും തയ്യാറായില്ല എന്നത് ഖേദകരമാണ്.

ബിജെപിയും ആർഎസ്എസും മുന്നോട്ടുവയ്ക്കുന്ന സവർണ്ണ ഹൈന്ദവതയിലൂന്നിയ പ്രത്യശാസ്ത്രത്തിന്റെ പ്രതിഫലനമാണ് വി മുരളീധരൻ്റെ പ്രവർത്തിയിലൂടെ കാണുന്നത്.
സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ദളിത് വിഭാഗത്തിലെ വിദ്യാർത്ഥികളെ അപമാനിച്ച വി.മുരളീധരൻ മാപ്പ് പറയണമെന്നും അദ്ദേഹത്തിന് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

02/06/2026

ജൂൺ 5
ലോക പരിസ്ഥിതി ദിനം

29/05/2026
29/05/2026

കണ്ണൂര്‍ ജില്ലാ സമ്മേളനം
2026 ജൂണ്‍ 30, ജൂലൈ 1
തലശ്ശേരി

മഴക്കാല പൂർവ്വ ശുചീകരണം @പാപ്പിനിശ്ശേരി
കണ്ണൂർ DC

Photos from DYFI Pappinisseri BC's post 29/05/2026

മഴക്കാലപൂര്‍വ്വ ശുചീകരണം

പാപ്പിനിശ്ശേരി : DYFI കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണം സംഘടിപ്പിച്ചു.

ജില്ലാ തല ഉദ്ഘാടനം പാപ്പിനിശ്ശേരി EMS സ്മാരക ഗവ.ഹയര്‍ സെക്കന്‍ററി സ്ക്കൂളില്‍ നടന്നു.
അഴീക്കോട് മണ്ഢലം MLA കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.

DYFI സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് അദ്ധ്യക്ഷനായി.

DYFI പാപ്പിനിശ്ശേരി ബ്ലോക്ക് പ്രസിഡന്‍റ് കെ.വി.ജിതിന്‍ , സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ടി. കെ. രാജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി സി. നിഖില്‍ സ്വാഗതവും , സി. പി. സുകേഷ് നന്ദിയും പറഞ്ഞു.

സബിന്‍ .ടി.ഇ, കെ. സുജേഷ് ,സിമില്‍ ജോയ് ,വിപിന.പി, സരിത്ത് .സി, ടി.കെ. നന്ദുലാൽ എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

28/05/2026

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ

27/05/2026

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും സിപിഐഎം നേതാവും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്( ഇ ഡി) നടത്തിയ റെയ്ഡ് അപലപനീയവും പ്രതിഷേധാർഹവുമാണ് .

പൊതുസമൂഹത്തിൽ പുകമറ സൃഷ്ടിക്കുവാൻ വേണ്ടി ബിജെപി നടത്തുന്ന കേവലമായ
രാഷ്ട്രീയ പകപോക്കലാണ് ഈ റെയ്ഡ്.
നരേന്ദ്രമോദി ഗവൺമെൻ്റ് അധികാരത്തിൽ വന്നശേഷം
രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവാണ്.
ബിജെപിക്കെതിരായി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികളിലെ പ്രധാനപ്പെട്ട നേതാക്കളെ ഇ ഡി കേസുകളിലും മറ്റും ഉൾപ്പെടുത്തി പീഡിപ്പിച്ചതിന്റെയും ജയിലിൽ അടച്ചതിന്റെയും നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.

അന്വേഷണ ഏജൻസികളെ കാട്ടി ഭയപ്പെടുത്തി നേരത്തെ കോൺഗ്രസിൽ നിന്നും മറ്റു പ്രതിപക്ഷ പാർട്ടികളിൽ നിന്നും നിരവധി നേതാക്കളെ ബിജെപിയുടെ പാളയത്തിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഉമ്മാക്കി കാണിച്ചു കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ കരുതരുത്.
തികച്ചും ജനാധിപത്യ വിരുദ്ധമായി യാതൊരു വസ്തുതയും ഇല്ലാതെ ഇത്തരത്തിലുള്ള കള്ള കേസുകൾ സൃഷ്ടിച്ച് റെയ്ഡ് നടത്തി ജനനേതാക്കളെ തേജോധം ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയത്തെ തിരിച്ചറിയണം.

അന്വേഷണ ഏജൻസികളെ മറയാക്കി രാഷ്ട്രീയ വേട്ട നടത്തുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടു വരും.
പിണറായി വിജയന്റെയും മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡിനെതിരെ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Website

Address


Naynar Mandiram, Cherukunnu
Kannur
670301