Cpim Kasaragod

Call Directions Contact the organization

Cpim Kasaragod സിപിഐ(എം) കാസറഗോഡ് ജില്ലാ കമ്മിറ്റി

05/09/2026

സെപ്റ്റംബര്‍ 12
സഖാവ് സീതാറാം
യെച്ചൂരി ദിനം

ഒരു ഭരണകക്ഷി വനിതാ എംഎൽഎക്ക് നേരെ കയ്യേറ്റം നടന്നതായി പരാതി ഉയർന്നിരിക്കുന്നു. ചിറയിൻകീഴ് എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടു...
05/09/2026

ഒരു ഭരണകക്ഷി വനിതാ എംഎൽഎക്ക് നേരെ കയ്യേറ്റം നടന്നതായി പരാതി ഉയർന്നിരിക്കുന്നു. ചിറയിൻകീഴ് എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസ് മൊഴിയെടുക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ആഭ്യന്തരവകുപ്പിന് കീഴിൽ, ഭരണപക്ഷത്തുള്ള ഒരു വനിതാ ജനപ്രതിനിധി തന്നെ സംഘർഷത്തിനിരയായതായി പരാതി ഉയരുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ചിറയിൻകീഴ് MLA യും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. MLAയും ജില്ലാ പഞ്ചായത്ത് അംഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.
ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതുണ്ട്.
വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിൽ SFI നേതാക്കളെയും പ്രവർത്തകരെയും പോലീസ് ശക്തമായി നേരിട്ടിരുന്നു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയും അതിന്റെ രീതിയും ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.

പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ നേരിടാൻ കാണിച്ച അതേ വേഗത, ഇപ്പോൾ ഒരു കോൺഗ്രസ് വനിതാ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി നടന്നതായി പരാതി ഉയർന്നപ്പോഴും കാണിക്കുമോ?പ്രതിഷേധക്കാരുടെ മേൽ നിയമം പ്രയോഗിക്കാൻ കാണിച്ച വേഗത, ഭരണപക്ഷത്തെ ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിലും നിയമം നിഷ്പക്ഷമായി പ്രയോഗിക്കുന്നതിൽ കാണിക്കുമോ?
ചിറയിൻകീഴ് എംഎൽഎ യെ മർദ്ദിച്ചെന്ന പരാതി വസ്തുതാപരമാണെങ്കിൽ, ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. അതേസമയം, എം എൽ എയാണ് ജില്ലാ പഞ്ചായത്ത് അംഗത്തെയോ മറ്റാരെയെങ്കിലുമോ ആക്രമിച്ചതെന്ന ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ, എം എൽ എക്കെതിരെയും നിയമാനുസൃതമായ നടപടി സ്വീകരിക്കണം. കാരണം ആരോപണവിധേയരാകുന്നവരിൽ ഇരുപക്ഷത്തും ജനപ്രതിനിധികളുണ്ട് — ഒരു എം എൽ എയും ഒരു ജില്ലാ പഞ്ചായത്ത് അംഗവും. ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിൽ ആരെ സംരക്ഷിക്കണം എന്നതല്ല ചോദ്യം.
ആരാണ് തെറ്റ് ചെയ്തത് എന്നതാണ് ചോദ്യം. അതിന്റെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരികയും, കുറ്റം ചെയ്തവർക്കെതിരെ രാഷ്ട്രീയ പക്ഷഭേദമില്ലാതെ നിയമനടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

സ. കെ. എസ്. സലീഖ

ഇന്ന് അദ്ധ്യാപക ദിനം. അറിവ് പകർന്നു നൽകുന്നതിനൊപ്പം മാനവികതയും  ശാസ്ത്രബോധവും സ്വതന്ത്രചിന്തയും ഉയർത്തിപ്പിടിക്കുന്ന തലമ...
05/09/2026

ഇന്ന് അദ്ധ്യാപക ദിനം. അറിവ് പകർന്നു നൽകുന്നതിനൊപ്പം മാനവികതയും ശാസ്ത്രബോധവും സ്വതന്ത്രചിന്തയും ഉയർത്തിപ്പിടിക്കുന്ന തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ഉത്തരവാദിത്തമാണ് അധ്യാപകർ നിർവഹിക്കുന്നത്. ആധുനിക കേരളത്തെ സൃഷ്‌ടിച്ചതിൽ അധ്യാപക സമൂഹത്തിന്റെ സമർപ്പണവും കഠിനാധ്വാനവുമുണ്ട്. നമ്മുടെ സാമൂഹിക പുരോഗതിയിലും നവോത്ഥാന മൂല്യങ്ങളുടെ വളർച്ചയിലും അധ്യാപകർ വഹിച്ച പങ്ക് നിർണായകമാണ്.
എന്റെ ജീവിതവഴിയിൽ വഴികാട്ടികളായ ഗുരുനാഥന്മാരെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. കേരളത്തിന്റെ ഭാവി തലമുറകൾക്ക് അറിവിന്റെയും മനുഷ്യസ്നേഹത്തിന്റെയും വെളിച്ചം പകരുന്ന അദ്ധ്യാപകർക്ക് അഭിവാദ്യങ്ങൾ. ഏവർക്കും ഹൃദയപൂർവ്വം അദ്ധ്യാപക ദിനാശംസകൾ നേരുന്നു.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

05/09/2026

മുഖ്യമന്ത്രിയുടെ റോഡില്‍ തല്ലിന് ശേഷം...
MLA യുടെ വീട്ടില്‍ തല്ല്...

04/09/2026

"പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന മർദ്ദനമുറകളാണ് പോലീസ് നടപ്പാക്കുന്നത്. ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്"

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

04/09/2026

"കോൺഗ്രസിൻ്റെ നിലപാട് പോലും
വി ഡി സതീശന് മനസിലാവുന്നില്ല"

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

03/09/2026

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എ കെ ജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

03/09/2026

സംഘിവൽക്കരണത്തിന് കണ്ണുകുത്തിപ്പൊട്ടിക്കൽ

സംസ്ഥാന സർക്കാരിൻ്റെ സംഘപരിവാർ വിധേയത്വത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസിന്റെ ഭീകരമായ ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ സം...
02/09/2026

സംസ്ഥാന സർക്കാരിൻ്റെ സംഘപരിവാർ വിധേയത്വത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസിന്റെ ഭീകരമായ ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഖാവ് പി എസ് സഞ്ജീവിനെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി ആശുപത്രിയിൽ സന്ദർശിച്ചു.

യുഡിഎഫ് സർക്കാരിൻ്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ക്രൂരമായ അതിക്രമമാ...
02/09/2026

യുഡിഎഫ് സർക്കാരിൻ്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ക്രൂരമായ അതിക്രമമാണ് നടത്തുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഖാവ് പി എസ് സഞ്ജീവിന് പൊലീസ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ലാത്തികൊണ്ട് നെഞ്ചിന് അടിക്കുകയായിരുന്നു. പൊലീസ് നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്താകെ ഉയർന്നുവരും. വിദ്യാർഥികളെ മർദിക്കുന്നത് കൂടാതെ അവർക്കെതിരെ കള്ളപ്രചാരണം നടത്തുകയുമാണ് പൊലീസ്. ആക്രമണത്തിനും മർദനത്തിനും ശേഷം വിദ്യാർഥികൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയും വിദ്യാർഥി പ്രസ്ഥാനത്തെ വേട്ടയാടുകയും ചെയ്യുന്ന രീതിയിലേക്കാണ് സംസ്ഥാന സർക്കാർ നീങ്ങുന്നത്. നേരത്തെ, എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആര്യ പ്രസാദിന് തലക്ക് പരിക്കേൽക്കുകയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജിക്ക് കണ്ണിന് താഴെ ഗുരുതരമായി മുറിവേൽക്കുകയും ചെയ്തിരുന്നു. ജനാധിപത്യ സമരങ്ങളെ പൊലീസ് ആക്രമണങ്ങൾ കൊണ്ട് അടിച്ചമർത്താനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭം ഉയർന്നുവരും.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

Address

എ. കെ. ജി മന്ദിരം, വിദ്യാനഗർ
Kasaragod

Telephone

+914994208495

Website

Alerts

Be the first to know and let us send you an email when Cpim Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cpim Kasaragod:

Shortcuts

Share