Haritha Keralam Mission, Kasargod

Haritha Keralam Mission, Kasargod

Share

Water Conservation,
Waste Management,
Organic Farming

ഹരിത കേരളത്തിനാ?

07/12/2021

ഇന്ന് ... ❣️

ഹരിത പാതയിലെ 5 അഭിമാന വർഷങ്ങൾ ❣️

21/10/2021

ടീച്ചറും കുട്ട്യോളും❣️

20/10/2021

മുളന്തുരുത്ത് ഒരുക്കി അജാനൂർ ഗ്രാമപഞ്ചായത്ത്.

രാവണീശ്വരം :- ഹരിത കേരളം മിഷന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പരിപാടിയായ സി ഫോർ യു (ചിൽഡ്രൺ ക്രിയേറ്റ് കാർബൺഫ്രീ കൾച്ചർ ) പദ്ധതിയിൽ ഉൾപ്പെടുത്തി രാവണീശ്വരം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മുളന്തുരുത്ത് ഒരുക്കി അജാനൂർ ഗ്രാമപഞ്ചായത്ത്. കുട്ടികൾക്കിടയിൽ പരിസ്ഥിതി ബോധവും, മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട അവബോധവും വളർത്തുക എന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് സി ഫോർ യു പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നത്. ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്സ്.എസ്സ് വളണ്ടിയർമാരും, മറ്റ് വിദ്യാർത്ഥികളും ചേർന്നാണ് മുളന്തൈകൾ വച്ച് പിടിപ്പിച്ചത്. അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, ജനപ്രതിനിധികളായ എം.ജി പുഷ്പ, ലക്ഷ്മി തമ്പാൻ,കെ.മീന, കൃഷ്ണൻ മാസ്റ്റർ, ഷീബ ഉമ്മർ, എം.ബാലകൃഷ്ണൻ, എ.വി.ലക്ഷ്മി, പി.മിനി, എന്നിവരും തൊഴിലുറപ്പ് പദ്ധതി
അസി. എഞ്ചിനീയർ രജിത, ഹെഡ് മാസ്റ്റർ പി.പി.രത്നാകരൻ,പ്രീൻസിപ്പാൾ കെ.വി വിശ്വംഭരൻ, പി.ടി.എ പ്രസിഡന്റ് കെ.ശശി,എ എസ് അർജുൻ കിഷോർ, അഭിരാജ്. എ.പി. എന്നിവർ സംസാരിച്ചു.

15/08/2021

സ്വാതന്ത്ര്യദിനാശംസകൾ 😊

13/07/2021

💐ഹരിത കേരളം മിഷൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും ദിശാബോധം നൽകി ജില്ലയിൽ ഉപമിഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടപ്പാക്കുന്നതിന് എല്ലാവിധ സഹായങ്ങളും പിന്തുണയും നൽകിയ കാസറഗോഡ് ബഹു.ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഐ എ എസിന് മിഷൻ്റെ സ്നേഹാദരം💐

16/06/2021
28/04/2021

🌱ഒത്തുചേർന്ന് ഒരുക്കാം വൃത്തിയുള്ള നാടും വീടും🌱

24/02/2021

സംസ്ഥാനത്ത് ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവിലേക്ക് എത്തുന്നു. ആദ്യ ഘട്ടത്തില്‍ ശുചിത്വ പദവി നേടിയ 589 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേയാണിത്. ഇത് സംബന്ധിച്ച പ്രഖ്യാപനം 24.02.2021 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍ നിര്‍വഹിക്കും.

ഇതോടൊപ്പം 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ത്തീകരിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിര്‍വഹിക്കും. ഓണ്‍ലൈന്‍ ആയി നടക്കുന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്ണ്‍ ഡോ.ടി.എന്‍.സീമ അദ്ധ്യക്ഷയാകും.

തദ്ദേശ സ്വയംഭരണ വകുപ്പ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന്‍ ഐ.എ.എസ്. ശുചിത്വ പദവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഐ.എ.എസ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജയശ്രീ ഐ.എ.എസ്, നഗര കാര്യ വകുപ്പ് ഡയറക്ടര്‍ & ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രേണു രാജ് ഐ.എ.എസ്, ഗ്രാമ വികസന കമ്മീഷണര്‍ ശ്രീ. വി.ആര്‍.വിനോദ് ഐ.എ.എസ്, കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.എസ്.ഹരി കിഷോര്‍ ഐ.എ.എസ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. പി.കേശവന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.

ശുചിത്വ പദവി കരസ്ഥാമാക്കിയ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും വിതരണം ചെയ്യും.

12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. ആകെ 789 തദ്ദേശ സ്ഥാപനങ്ങളാണ് ഇതുവരെ നേട്ടം കൈവരിച്ചത്.

സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലേക്കുള്ള ആദ്യ പടിയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവുതെളിയിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ശുചിത്വ പദവി. ഖരമാലിന്യത്തിന് പുറമേ ദ്രവ- വാതക മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളുള്‍പ്പെടെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സകല ഘടകങ്ങളും പ്രാവര്‍ത്തികമാക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ശുചിത്വ പദവി നല്‍കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൈവരിച്ച നേട്ടത്തിലൂടെ സംസ്ഥാനത്തിന്റെ 75 ശതമാനത്തിലേറെ ഭൂപ്രദേശത്ത് ശാസ്ത്രീയ ഖരമാലിന്യ സംസ്‌കരണം പരമാവധി പ്രാവര്‍ത്തികമാക്കപ്പെടുകയാണെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു.

ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ്മസേനയുടെ സേവനവും, സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്.

09/02/2021

🌱

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Address


Kasaragod
671123