17/01/2016
കൊയാമ്പുറത്ത് സ: എം.എം.മണി' ...
നമ്മുടെ നീലേശ്വരം ഒരു ക്ലിക്കിൽ നമ്?
17/01/2016
കൊയാമ്പുറത്ത് സ: എം.എം.മണി' ...
17/01/2016
16/11/2015
നീലേശ്വരം കടിഞ്ഞിമൂലയില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്‍റെ ഒത്താശയോടെയുള്ള പുഴ കൈയ്യേറ്റം DYFI പ്രവര്‍ത്തകര്‍ തടഞ്ഞു. DCC ജനറല്‍ സെക്രട്ടറിയായ നീലേശ്വരത്തെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവാണ് പുഴകൈയ്യേറുന്നതിന് നേതൃത്വം നല്‍കുന്നത്
29/10/2015
പരാജയഭീതിയിൽ കോൺഗ്രസ് - ...
നീലേശ്വരം നഗരസഭയിലെ 19- ം വാർഡ് സ്ഥാനാർത്ഥി സ:പി.കെ രതീഷിന്റെ പ്രചരണ ബോർഡുകൾ ഇരുട്ടിന്റെ മറവിലും മദ്യത്തിന്റെ ലഹരിയിലും വ്യാപകമായി നശിപ്പിച്ചു. ജനകീയനും എന്നും നാട്ടുകാരുടെ കൂടെ എന്താവശ്യത്തിനു ഉണ്ടാകുന്ന രതീഷിന്റെ വിജയം എതിരാളികൾ പോലും സമ്മതിക്കുന്ന കാര്യമാണ്. ഇതിൽ വിറളിപൂണ്ട് കോൺഗ്രസുകാർ ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ നാട്ടുകാർ തന്നെ രംഗത്തെത്തി കഴിഞ്ഞു.
ഖദറിട്ട് ടൌണിൽ കൂടി നടന്നാൽ നേതാവാകുമോ?
നീലേശ്വരത്ത് താമസം പോലുമില്ലാത്ത ഖദർ ധാരികളായ ചില നേതാക്കൾ നീലേശ്വരം നഗരസഭ നടത്തിയ വികസന പ്രവർത്തനങ്ങളെ സ്വന്തം കഴിവ് കൊണ്ട് നടപ്പിലാക്കിയതാണെന്ന് ഗീർവാണമടിച്ച് നടക്കുന്നു. നീലേശ്വരം ബസ് സ്റ്റന്റിന് വേണ്ടി സ്ഥലം അനുവദിക്കാൻ മുഖ്യമന്ത്രിയേയും കൃഷി മന്ത്രിയേയും കാണാൻ പോയ സർവ്വകക്ഷി സംഘത്തിൽ അംഗങ്ങളായിരുന്ന ഖദർ ധാരികൾ സ്ഥലം അനുവദിക്കരുതെന്ന് പിന്നീട് മുഖ്യമന്ത്രിയെ പോയി കണ്ട് പറയുകയാണ് ചെയ്തത്.
അതുപോലെ നീലേശ്വരം മത്സ്യ മാർക്കറ്റിന് വേണ്ടി നഗരസഭ സ്ഥലം കണ്ടെത്തിയപ്പോൾ അതിന്റെയാളും ഞമ്മളാണെന്ന് ഈ എട്ടുകാലി മമ്മൂഞ്ഞിമാർ അവകാശപ്പെടുന്നു. പാവങ്ങൾക്ക് ചികിത്സാ സഹായത്തിന് തുക അനുവദിച്ചത് സർക്കാരിന്റെ ഖജനാവിൽ നിന്നാണ് ഇവരുടെ തറവാട്ടിൽ നിന്നല്ല.
എൽ.ഡി.എഫ്.ഗവർൺമെന്റ് മലബാർ പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച ഓർച്ച പാലവും, മാർക്കറ്റ് - കോട്ടപ്പുറം റോഡും ഇവരുടെ അക്കൗണ്ടിലാണത്രേ. നീലേശ്വരം ടൗണിലെ തെരു റോഡ് പുനരുദ്ധീകരിക്കാൻ മുനിസിപ്പൽ ഫണ്ടല്ലാതെ കോൺഗ്രസ് നേതാക്കളുടെ ശ്രമഫലമായി സർക്കാരിൽ നിന്ന് എത്ര രൂപ കൊണ്ടുവന്നു എന്ന് പറയണം.
തീരദേശ പരിപാലന നിയമം മൂലം ദുരിതമനുഭവീക്കുന്ന തീരദേശവാസികൾക്ക് വേണ്ടി പറയാനും സമരം ചെയ്യാനും ഇടതുപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസ് ഭരണത്തിൽ ഇരുന്നപ്പോൾ ഒന്നും ചെയ്യാതെ ഇപ്പോ കള്ളത്തരം പ്രചരിപ്പിക്കുകയാണ്, ഇത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. നാടിന്റെ വികസനത്തിന് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കാൻ കഴിവുള്ള ജനപ്രതിനിധികളെയാണ് നമുക്കാവശ്യം ഖദർ ധരിച്ച് വായാടിത്തം പറഞ്ഞാൽ മാത്രം പോര. നീലേശ്വരത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി ജനങ്ങൾ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റാൻ തീരുമാനിച്ചു കഴിഞ്ഞിരിക്കുകയാണ്. അഴിമതിയുടെ കറപുരളാത്ത സംശുദ്ധമായ പൊതുപ്രവർത്തനം മുഖമുദ്രയാക്കിയവരാണ് എൽ.ഡി.ഫ് സ്ഥാനാർത്ഥികൾ:
13/10/2015
നീലേശ്വരത്തിന്റ സാരഥികൾ
13/10/2015
13/10/2015
നീലേശ്വരത്തിന്റെ അഭിമാനമായി മാറി കൊണ്ടിരിക്കുന്ന പ്രൊഫ: കെ.പി. ജയരാജനെ നീലേശ്വരത്തെ ജനങള്ക്ക് അറിയുമോ???
വിദ്യാര്ത്ഥി പ്രസ്ഥാനത്തിലൂടെയാണ് ജയരാജന്‍ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലെത്തുന്നത്. എസ്.എഫ്.ഐയുടെ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹിയായിരുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ യൂണിയന്‍ ചെയര്മാാനായി തെരഞ്ഞെടുക്കപ്പെട്ട ജയരാജന്‍ ജില്ലയിലെ ആദ്യ എസ്.എഫ്.ഐ ചെയര്മാാനായി. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥി്യായിരിക്കുമ്പോള്‍ കാലിക്കറ്റ് സര്വ്വനകലാശാല അക്കാദമിക് കൗണ്സിിലില്‍ അംഗമായി. നെഹ്‌റു കോളജില്‍ 12 വര്ഷ്ത്തോളം ചരിത്രാധ്യാപകനായി സേവനമനുഷ്ഠിച്ചു. കാലിക്കറ്റ് സര്വ കലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്ഡിോനേറ്ററും വകുപ്പ് മേധാവിയുമായിരുന്നു. 13 വര്ഷംര കണ്ണൂര്‍ സര്വകലാശാല പരീക്ഷാ കണ്ട്രോ ളറായി തുടര്ന്നു .
ജില്ലാ സാക്ഷരതാ യജ്ഞ പദ്ധതിയുടെ കോ-ഓര്ഡി്നേറ്ററായിരുന്നു. ഇക്കാലത്താണ് ജില്ലാ സാക്ഷരതാ പ്രസ്ഥാനത്തിന് സംസ്ഥാനത്തെ മികച്ച പ്രവര്ത്താനങ്ങള്ക്കുള്ള അവാര്ഡ്ന ലഭിക്കുന്നത്. കാന്ഫെ്ഡ് ജില്ലാ പ്രസിഡണ്ട്, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്മാഡന്‍, കാസര്കോ്ട് പ്രസ്‌ക്ലബ്ബിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ വികസനവേദി ചെയര്മാപന്‍, നീലേശ്വരത്തെ സാസ്‌കാരിക കൂട്ടായ്മയായ നീരാഞ്ജലി ചെയര്മാന്‍ സ്ഥാനം വഹിക്കുന്ന ജയരാജന്‍ നിലവില്‍ മംഗളൂരു യേനപ്പോയ സര്വ്കലാശാലയില്‍ പരീക്ഷാ കണ്ട്രോളറാണ്.
ഭാര്യ : നിരഞ്ജിനി. മക്കള്‍: നീരജ് ജയരാജ്, ലക്ഷ്മി ജയരാജ്.
13/10/2015
തെരഞ്ഞെടുപ്പ് കാലം വന്നു. എന്നാല്‍ ഇരുട്ടിന്റെ മറവിൽ ഇതുപോലെയുള്ള തോന്നിയവാസം ചെയ്യുന്നത് ഒരിക്കലും നല്ല പ്രവര്ത്തിയല്ല. 30ാം വാർഡിൽ കൊട്രച്ചാലിൽ യുവ സ്ഥാനാർത്ഥിയായ പി.പി മുഹമ്മദ് റാഫി സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നശിപ്പിച്ചത് നീതീീകരീക്കാൻ കഴിയുന്നതല്ല. പരാജയഭീതി മുന്നിൽ കണ്ട് തെരെഞ്ഞെടുപ്പിനെ അലങ്കോലപെടുത്തുവാൻ ശ്രമിക്കുന്ന കാഴ്ചയാണ് യു.ഡി.എഫ് ന്റെ ഭാഗത്ത് നിന്നും നമുക്ക് കാണാൻ സാധിക്കുന്നത്. കൊട്രച്ചാലിൽ മാത്രമല്ല നീലേശ്വരവും പരിസര പ്രദേശങ്ങളിലും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച LDF ന്റെ കരുത്തനായ സ്ഥാനാർത്ഥി മുഹമ്മദ് റാഫിയെ കേവലം ഒരു ബേനർ നശിപ്പിച്ചതിലൂടെ പരാജയപ്പെടുത്താൻ ആവില്ല
പ്രതിഷേധിക്കുക
30/09/2015
നമ്മുടെ നീലേശ്വരത്തും പരിസര പ്രദേശങ്ങളിലേയും പുഴയിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലെല്ലാം നമുക്ക് സ്ഥിരമായി കാണാൻ കഴിയുന്ന ഒരൂ കാാഴ്ചയാണൂ വിവാഹ സൽക്കരത്തിലെ ബാക്കിയുള്ള അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ തുടങ്ങിയ വസ്തുക്കൾ ഉപേക്ഷിച്ചിരിക്കൂന്നത്. കുറച്ച് കാലങ്ങല്ക്ക മുമ്പ് വരെ മാര്ക്കറ്റ് ജംഗ്ഷനിലേയും പരിസര പ്രദേശങ്ങളിൽ ഇതൊരൂ സ്ഥിരം കാഴ്ച തന്നെയായിരൂന്നൂ. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലെ വലിയൊരു കീറാമുട്ടിയാണ് വിവാഹ സൽക്കാരങ്ങൾ പോലുള്ള ആഘോഷങ്ങളിലുണ്ടാകുന്ന മാലിന്യം. ഇതുവെറും ഭക്ഷണാവശിഷ്ടമല്ല. തൂശനിലയുടെയും സ്റ്റീൽ ടംബ്ലറിൻറെയും സ്ഥാനത്ത് ഡിസ്പോസിബിൾ പ്ലേറ്റും ഗ്ലാസുമായി. സൌകര്യവും എളുപ്പവുമാണ് എല്ലാവരും നോക്കുന്നത്.
വെള്ളത്തിന്റെ കാര്യമാണ് ഏറ്റവും കഷ്ടം. 200 ഉം 300 ഉം മില്ലി കൊള്ളുന്ന കുഞ്ഞൻ പ്ലാസ്റ്റിക് കുപ്പികളിലാണ് വെള്ളം കൊടുക്കുന്നത്. എത്രപേർ ഇതുപയോഗിക്കും എന്നതൊന്നും ഒരു പ്രശ്നമല്ല. ഇതൊന്നും സംസ്ക്കരിക്കാനാവുന്ന മാലിന്യങ്ങളല്ല.
ഇലയിട്ടുള്ള സദ്യയിൽ പോലും മേശപ്പുറത്തു വിരിക്കുന്ന പേപ്പർ ഷീറ്റുകളിൽ ഇലയും ഗ്ലാസും പ്ലേറ്റും കുപ്പിയുമെല്ലാം കൂട്ടി ഒന്നിച്ചാണ് പൊതിഞ്ഞെടുക്കുന്നത്. മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുക എന്ന പ്രക്രിയ ഇവിടെ നടക്കുന്നില്ല. സ്വാഭാവികമായും ജൈവ മാലിന്യം കമ്പോസ്റ്റിംഗിനു വിധേയമാക്കാനാവില്ല. ഈ മാലിന്യങ്ങളെല്ലാം കൂടി കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യും.
പൊതു സ്ഥലത്ത് വലിച്ചെറിയുന്ന പ്രവണതയും കുറവല്ല. ഇതു കൈകാര്യം ചെയ്യുക എന്നത് മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്നവർ നേരിടുന്ന വലിയൊരു പ്രശ്നവും പ്രതിസന്ധിയുമാണ്. അതിനെങ്ങനെ പരിഹാരം കാണാമെന്ന ആലോചനയാണ് വിവാഹം നടക്കുന്ന വീടുകളിൽ നല്ല മനസ്സുള്ളവരോട് അഭ്യർത്ഥന എത്തിക്കുക എന്ന ആശയത്തിൽ കൊണ്ടെത്തിച്ചത്. ഈ കത്ത് വായിച്ചു സദ്യയിൽ നിന്നും സമൂഹത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കാൻ ആരെങ്കിലുമൊക്കെ തയാറായാൽ അതൊരു പുതിയ തുടക്കമാവും.
ഇത്തരം സാധനങ്ങൾ ഒഴിവാക്കണമെന്ന് വീട്ടുകാർ സദ്യവട്ടമൊരുക്കുന്നവരോട് ആവശ്യപ്പെട്ടാൽ മതി. ഇപ്പോൾ അതുണ്ടാകുന്നില്ല. ജൈവ മാലിന്യം മാത്രമാണെങ്കിൽ സംസ്കരിക്കാൻ എളുപ്പമാണ്. അതിനുള്ള സൗകര്യം നഗരസഭയ്ക്കുണ്ടുതാനും . എന്തായാലും സമീപ ഭാവിയിൽ വിവാഹാഘോഷം നടക്കുന്ന വീടുകളിൽ നല്ല മനസ്സുള്ളവർ ഒന്ന് മനസ്സുവെച്ചാൽ അതിലൂടെ ചെറിയ തോതിലെങ്കിലും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇതൊക്കെ പ്രായോഗികമാണോയെന്നു സംശയിക്കുന്നവരുണ്ടാകാം . നമ്മുടെ ദേശീയ ഗെയിംസ് തിരുവനന്തപുരത്ത് നടന്നപ്പോൾ ഗെയിംസ് വേദികളിലെല്ലാം ഭക്ഷണശാലയ്ക്കകത്തും പുറത്തുമെല്ലാം ഈ പ്രോടോകോൾ വിജയകരമായി പാലിച്ചതാണ്. അവിടെയകാമെങ്കിൽ എന്തുകൊണ്ട് ഇവിടെ ആയിക്കൂടാ..?
28/09/2015
ചെറുവത്തൂർ വിജയ ബാങ്കിൽ വൻ മോഷണം... നാല് കോടിയോളം രൂപയുടെ നഷ്ടം...