02/06/2026
ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുട സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും
സംസ്ഥാനത്തെ ലഹരിമരുന്നുകളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിനും ലഹരിവ്യാപനം തടയുന്നതിനുമായി കേരള പോലീസ് ആവിഷിക്കരിച്ച് നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ 'തൂഫാന്‍ : ദ നാര്‍ക്കോ ഹണ്ട്' സംസ്ഥാനതല ഉദ്ഘാടനം ഈ വരുന്ന ചൊവ്വാഴ്ച (ജൂണ്‍ രണ്ട്) തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്കൂളില്‍ വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വ്വഹിക്കും.
കുടുംബ ബന്ധങ്ങളെ പോലും തകര്‍ക്കുന്ന ലഹരിമരുന്നുകളുടെ പിടിയില്‍ നിന്ന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും രക്ഷിക്കുവാനും സംസ്ഥാനത്തെ ലഹരി മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുമുള്ള കേരള പൊലീസിന്‍റെ പദ്ധതിയാണ് 'തൂഫാന്‍ : ദ നാര്‍ക്കോ ഹണ്ട്'.
തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ലഹരിമരുന്ന് വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, ആഡംബര ഹോട്ടലുകള്‍, ഡി.ജെ പാര്‍ട്ടികള്‍ എന്നിവടങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാക്കുകയും ലഭ്യമാകുന്ന സൂചനകളില്‍ ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യും.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദീന്‍, എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു, ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ, പാർലമെന്റ് അംഗം ശശി തരൂർ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷ്, സ്കുള്‍ അധികൃതര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.

01/06/2026
29/05/2026
28/05/2026
25/05/2026
24/05/2026