NHM Kasaragod

Call Directions Website Contact the organization

NHM Kasaragod Official page of National Health Mission - Arogyakeralam Kasaragod

National health Mission-Arogyakeralam Kasaragod-നൂതന പദ്ധതികളുമായി എന്നും ജനങ്ങളോടൊപ്പം

29/09/2026
28/09/2026

രാമസ്വാമിയുടെ തോട്ടം…..

ലോക പേവിഷ ബാധ ദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.കാഞ്ഞങ്ങാട്: സെപ്റ്റംബർ 28  ലോക പേവിഷബാധ ദിനവുമായി ബന്ധപ്പെട്ട് കാസറ...
28/09/2026

ലോക പേവിഷ ബാധ ദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: സെപ്റ്റംബർ 28 ലോക പേവിഷബാധ ദിനവുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി തുളസി നിർവഹിച്ചു. രാംനഗർ എസ് ആർ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അജാനൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം വി രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ രേഖ കെ ടി മുഖ്യപ്രഭാഷണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ധന്യ ദയാനന്ദ് ദിനാചരണ സന്ദേശം നൽകി. എസ് ആർ എം ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ നിഷ പി എൻ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ മഞ്ജിഷ, അജാനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പി കെ കാർത്യായണി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ രാജേഷ് എം, ടെക്‌നിക്കൽ അസിസ്റ്റന്റ് എം ചന്ദ്രൻ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി പി ഹസീബ്, ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ധനേഷ് കെ സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ബൈജു എസ് റാം നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ രാവണേശ്വരം വെറ്ററിനറി ഡിസ്‌പെൻസറി വെറ്ററിനറി സർജൻ ഡോ സാഹിദ ബി, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം പെരിയ എപ്പിഡമിയോളജിസ്റ് ഡോ ഭാഗ്യലക്ഷ്മി സി കെ എന്നിവർ ക്ലാസ്സെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം കാസറഗോഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പേവിഷബാധക്കെതിരായുള്ള വാക്‌സിൻ കണ്ടുപിടിച്ച ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 ന് എല്ലാ വർഷവും ലോക പേ വിഷബാധ ദിനമായി ആചരിച്ചു വരുന്നു. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന പേവിഷബാധ പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പേവിഷബാധ. ഇന്ത്യയിൽ ഏകദേശം 20,000 പേർ പ്രതിവർഷം ഈ രോഗം ബാധിച്ചു മരണപ്പെടുന്നുണ്ട്. വളർത്തു മൃഗങ്ങളായ പട്ടി, പൂച്ച എന്നിവയിൽ നിന്നാണ് 99% പേർക്കും പേവിഷബാധയുണ്ടാകുന്നത്. കുരങ്ങ്, അണ്ണാൻ, കുറുക്കൻ, ചെന്നായ എന്നീ മൃഗങ്ങളിൽ നിന്നും പേവിഷബാധ ഉണ്ടാകാറുണ്ട്.

മൃഗങ്ങളുടെ കടിയേറ്റാൽ ഉടൻ തന്നെ മുറിവേറ്റ ഭാഗം ടാപ് വെള്ളത്തിലോ വെള്ളം കോരി ഒഴിച്ചോ സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് തുടർച്ചയായി നന്നായി കഴുകണം. അതിനു ശേഷം എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്. മുറിവിന്റെ തരം അനുസരിച്ചാണ് വാക്സിനുകൾ നൽകുന്നത്. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ, എന്നിവക്ക് ഐ ഡി ആർ വി വാക്സിനാണ് സാധാരണയായി നൽകുന്നത്. ഈ വാക്സിൻ പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. ശരീരത്തിലെ മുറിവുള്ള ഭാഗങ്ങളിൽ നക്കൽ, ചുണ്ടിലോ വായയിലോ നക്കൽ, വന്യ മൃഗങ്ങളുടെ കടി എന്നിവയേറ്റാൽ ആന്റി റാബിസ് ഇമ്മ്യൂണോ ഗ്ലോബുലുനാണ് നൽകുക. ഇതിനുള്ള സൗകര്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസറഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മുറിവ് പരിശോധിച്ചതിന് ശേഷം ഏതു വാക്സിൻ നൽകണം എന്നുള്ളത് ഡോക്ടർമാരാണ് തീരുമാനിക്കുന്നത്.

കാഞ്ഞങ്ങാട്
28/09/2026

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
കാസറഗോഡ്

28/09/2026
ലോക അൽഷിമേഴ്സ് ദിനം: ജില്ലാതല ഉദ്‌ഘാടനവും പാലിയേറ്റിവ് നഴ്സുമാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കാസറഗോഡ്: സെപ്റ...
24/09/2026

ലോക അൽഷിമേഴ്സ് ദിനം: ജില്ലാതല ഉദ്‌ഘാടനവും പാലിയേറ്റിവ് നഴ്സുമാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

കാസറഗോഡ്: സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനവുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ ടി രേഖ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യം, ജില്ലാ മാനസിക ആരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ധന്യ ദയാനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റർ ഷിജി ശേഖർ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസർ പി പി ഹസീബ്‌, കാസര്‍ഗോഡ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സെക്രട്ടറി ബി അജയകുമാര്‍ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന്, ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് നഴ്സുമാർ, വളണ്ടിയർമാർ, പ്രൈമറി, സെക്കൻഡറി പാലിയേറ്റീവ് നഴ്സുമാർ തുടങ്ങിയവർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ജില്ലാ മാനസിക ആരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ ശ്രീജിത് കൃഷ്ണൻ ക്ലാസ്സെടുത്തു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച പാനൽ ഡിസ്കഷനില്‍ ജില്ലാ മാനസികാരോഗ്യ പരിപാടി നഴ്സിംഗ് ഓഫീസർ കൃഷ്ണപ്രിയ, പ്രൊജക്റ്റ് ഓഫീസർ ടി കെ ഹർഷ, കൗൺസിലർമാരായ അശ്വതി എ, സജിന വി വി എന്നിവർ പങ്കെടുത്തു.

അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായാണ് എല്ലാ വർഷവും സെപ്തംബര്‍ മാസം അല്‍ഷിമേഴ്‌സ് മാസമായും സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായും ആചരിക്കുന്നത്.
തലച്ചോറില്‍ ഓര്‍മകൾ സൂക്ഷിക്കുന്ന കോശങ്ങൾ പലവിധ കാരണങ്ങളാൽ നശിച്ചു പോകുമ്പോഴാണ് ഡിമന്‍ഷ്യ ഉണ്ടാകുന്നത്. പ്രായാധിക്യം, തൈറോയ്ഡ് ഹോര്‍മോണിന്റെ അഭാവം, തലോച്ചോറിനു ഏല്‍ക്കുന്ന ക്ഷതങ്ങൾ, സ്ട്രോക്ക്, വിറ്റാമിന് ബി 12, തയാമിൻ തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകൾ, തലച്ചോറിലെ മുഴകൾ എന്നിവയെല്ലാം ഡിമന്‍ഷ്യയുടെ കാരണങ്ങളാണ്. ഡിമേൻഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്‌സ്.
രോഗത്തെ പ്രതിരോധിക്കുന്നതിനായി ചിട്ടയായ ശാരീരിക പ്രവർത്തനങ്ങൾ, നല്ല ഭക്ഷണക്രമം, പ്രത്യേകിച്ച് തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനനിവാര്യമായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഇലക്കറികൾ എന്നിവയിൽ സമൃദ്ധമായ ഭക്ഷണക്രമം ശീലിക്കുക, സമ്മർദ്ദം നിയന്ത്രിക്കുക, ശരിയായരീതിയിൽ ഉള്ള ഉറക്കം എന്നിവ ജീവിതചര്യയുടെ ഭാഗമാക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട ചില അടയാളങ്ങൾ

സ്ഥലങ്ങളെയും ആളുകളെയും സംഭവങ്ങളെയും കുറിച്ചുള്ള ആശയക്കുഴപ്പം. കാണുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ട്.
ആശയവിനിമയം നടത്തുന്നതിലും, പരിചിതമായ ജോലികള്‍ ചെയുന്നതിനുമുള്ള ബുദ്ധിമുട്ട്. ദിനാചര്യകൾ ക്രമം തെറ്റി ചെയ്യുക.
മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉള്ള മാറ്റങ്ങള്‍, സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് ഏകാന്തമായി ഇരിക്കാന്‍ ഇഷ്ടപ്പെടുക.
ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെടുന്ന പക്ഷം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലോ ബന്ധപ്പെടാവുന്നതാണ്.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
കാസറഗോഡ്

24/09/2026
കാഞ്ഞങ്ങാട്

റീജണൽ ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന അവലോകനയോഗം
22/09/2026

റീജണൽ ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന അവലോകനയോഗം

അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനം: ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. കാസർഗോഡ്: സെപ്റ്റംബർ 19 അന്താര...
19/09/2026

അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനം: ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.

കാസർഗോഡ്: സെപ്റ്റംബർ 19 അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണവുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർപേഴ്സൺ ലതാ ബാലകൃഷ്ണൻ നിർവഹിച്ചു.
കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ രേഖ കെ ടി അധ്യക്ഷയായി.
ചടങ്ങിൽ കാസർഗോഡ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ്‌ കൺസർവേറ്റർ ഉദയ സൂര്യൻ വി ബി മുഖ്യാതിഥി ആയി.

ഹൊസ്ദുർഗ് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ്‌ ഓഫീസർ കെ പി ജില്‍ജിത്, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തില്‍, സര്‍പ്പ വളണ്ടിയര്‍ ആന്റ് എഡ്യൂക്കേറ്റർ കെ സുനില്‍ സുരേന്ദ്രന്‍ എന്നിവർ ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ധന്യ ദയാനന്ദ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി പി ഹസീബ് ചടങ്ങിന് നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു.

തുടർന്ന് നടന്ന ബോധവത്കരണ സെമിനാറില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അജയ് രാജൻ, വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റ് നന്ദൻ വിജയകുമാർ എന്നിവർ ക്ലാസ് എടുത്തു.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കേരള വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കാസർഗോഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.

എല്ലാ വർഷവും സെപ്റ്റംബർ 19 ന് അന്താരാഷ്ട്ര പാമ്പ് കടി അവബോധ ദിനമായി ആചരിച്ചു വരുന്നു. പാമ്പുകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക,
പാമ്പുകടിയേറ്റാൽ സ്വീകരിക്കേണ്ട ശരിയായ പ്രഥമശുശ്രൂഷ,
പാമ്പുകടി ഏല്‍ക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ച അറിവുകൾ നൽകുക,
സമയബന്ധിതവും ഉചിതവുമായ ആശുപത്രി ചികിത്സ ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിച്ചു വരുന്നത്.

പാമ്പ് കടിയേറ്റാൽ ചെയ്യാവുന്നതും ചെയ്യരുതാത്തതും ആയ കാര്യങ്ങൾ

ചെയ്യാവുന്നത്

1. ശാന്തത പാലിക്കുക/ കടിയേറ്റ വ്യക്തിയെ ധൈര്യപ്പെടുത്തുക.
2. പാമ്പിന്റെ സമീപത്തു നിന്നും പതുക്കെ മാറുക.
3. മുറിവുള്ള ഭാഗം (കടിയേറ്റ ഭാഗം) ഒന്നും ചെയ്യാതെ വയ്ക്കുക.
4. ചെരിപ്പുകൾ, ബെൽറ്റ്, മോതിരങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, ഇറുകിയ വസ്ത്രങ്ങൾ എന്നിവ മുറിവേറ്റ ഭാഗത്തു നിന്നും മാറ്റുക.
5. ഇടതുവശം ചെരിഞ്ഞു വലതുകാൽ വളച്ചു കൈകളിൽ മുഖം ചേർത്ത് കിടത്തുക.
6. വൈദ്യസഹായത്തിനായി ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക.

ചെയ്യരുതാത്തത്

1. അമിതമായി ആയാസപ്പെടാനോ പരിഭ്രാന്തരാകാനോ അനുവദിക്കരുത്.
2. പാമ്പിനെ ഉപദ്രവിക്കരുത്. ഉപദ്രവിക്കാൻ ശ്രമിച്ചാൽ അത് നിങ്ങളെ കടിച്ചുകൊണ്ട് സ്വയം പ്രതിരോധിക്കാം.
3. മുറിവേറ്റ ഭാഗത്തു കൂടുതൽ മുറിവ് വരുത്തുകയോ മുറിവിൽ എന്തെങ്കിലും പൊടികൾ / മരുന്നുകൾ നേരിട്ട് പുരട്ടുകയോ ചെയ്യരുത്.
4. രക്തചംക്രമണം നിൽക്കുന്ന വിധത്തിൽ മുറിവേറ്റ ഭാഗം കെട്ടരുത്.
5. രോഗിയെ കമിഴ്ത്തി കിടത്തരുത്. ഇത് ശ്വസന പ്രക്രിയ തടസ്സപ്പെടുത്തിയേക്കാം.
6. പരമ്പരാഗത ചികിത്സാ രീതിയോ, സുരക്ഷിതമല്ലാത്ത ചികിത്സകളോ ഉപയോഗിക്കരുത്.

പാമ്പ് കടിയേറ്റാൽ നൽകുന്ന ആന്റി സ്‌നേയ്ക് വെനം (ASV) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസറഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ലഭ്യമാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ ടി രേഖ അറിയിച്ചു.

കാസറഗോഡ്
19-09-2026

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
കാസറഗോഡ്

സൂക്ഷിക്കണം!!!പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ നമ്മുടെ കൈകളിൽ ഉള്ള രോഗാണുക്കൾ ആകാം!
19/09/2026

സൂക്ഷിക്കണം!!!

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ
നമ്മുടെ കൈകളിൽ ഉള്ള രോഗാണുക്കൾ ആകാം!

Address

Kasaragod
671315

Alerts

Be the first to know and let us send you an email when NHM Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NHM Kasaragod:

Shortcuts

Share