17/05/2026
പ്രിയരേ,
എസ് ഡി പി ഐ കാസർഗോഡ് ജില്ല കമ്മിറ്റി അംഗമായിരുന്ന അഷറഫ് ബഡേജക്കെതിരെ പാർട്ടി തല അന്വേഷണം നടക്കുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജവും അടിസ്ഥാനരഹിതവുമാണ്. പാർട്ടി മുന്നോട്ട് വെക്കുന്ന നയ നിലാപാടുകളെ വസ്തുതാപരമായി എതിർക്കാനോ തെറ്റാണെന്ന് സ്ഥാപിച്ചെടുക്കാനോ കഴിയാത്തതുകൊണ്ടാണ് ഇത്തരം വ്യാജ ആരോപണങ്ങളുമായി ചില കേന്ദ്രങ്ങൾ മുന്നോട്ട് വരുന്നത്.
എസ് ഡി പി ഐ ഉയർത്തുന്ന രാഷ്ട്രീയത്തെ നേരിടാനുള്ള സൈദ്ധാന്തികമായ ഉൾക്കരുത്തോ ആശയഭദ്രതയോ ഇല്ലാത്തവർക്ക് വ്യാജആരോപണങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. ഇത്തരക്കാരുടെ ഹീനശ്രമങ്ങളെ പൊതുസമൂഹം കരുതിയിരിക്കണം. പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങളെ നിയമപരമായി നേരിടും.
സി എ സവാദ്
പ്രസിഡന്റ് - എസ് ഡി പി ഐ
കാസർകോഡ് ജില്ലാ കമ്മിറ്റി,
https://www.facebook.com/share/p/1B9GLSdbWR/
28/04/2026
ഇന്ന് തൃക്കരിപ്പൂരിൽ നിന്നും
പാർട്ടിയിലേക്ക് കടന്ന് വന്ന
നവ
സോഷ്യൽഡെമോക്രാറ്റുകൾ
അഭിവാദ്യങ്ങൾ
28/04/2026
തൃക്കരിപ്പൂർ മണ്ഡലം കൺവെൻഷനിൽ
സംസ്ഥാന സമീതി അംഗം എസ്പി അമീറലി സംസാരിക്കുന്നു
02/04/2026
എ സഈദ് സാഹിബ്
നിലപാടിലെ കരുത്തും ജനാധിപത്യ പോരാട്ടങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സും
ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വിപ്ലവകാരിയായ ദാര്‍ശനികനായിരുന്നു എ സഈദ് സാഹിബ്. പണ്ഡിതന്‍, എഴുത്തുകാരന്‍, ദാര്‍ശനികന്‍, രാഷ്ട്രീയ നേതാവ് തുടങ്ങി കടന്നു പോയ വഴികളിലെല്ലാം വഴിവിളക്കായി മാറുകയായിരുന്നു അദ്ദേഹം. കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, അടിച്ചമര്‍ത്തപ്പെട്ടവന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും ശബ്ദമായി അദ്ദേഹം നിലകൊണ്ടു. തന്റെ എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഒരു തലമുറയെത്തന്നെ ചിന്തിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
അഗാധമായ ജ്ഞാനവും അത് പ്രാവര്‍ത്തികമാക്കാനുള്ള ചടുലതയും ഒരേപോലെ ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ വലിയ അറിവുകള്‍ക്കൊപ്പം തന്നെ ആധുനിക രാഷ്ട്രീയ സാഹചര്യങ്ങളെയും അദ്ദേഹം സൂക്ഷ്മമായി വിശകലനം ചെയ്തു. സങ്കീര്‍ണ്ണമായ വിഷയങ്ങളെപ്പോലും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ലളിതമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു.
2009 ല്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊടുത്തപ്പോള്‍ അതിന്റെ ഭരണഘടന തയ്യാറാക്കുന്നതിലും അതിന്റെ ആദര്‍ശാടിത്തറ രൂപപ്പെടുത്തുന്നതിവും സഈദ് സാഹിബിന്റെ പങ്കാളിത്തം വളരം വലുതായിരുന്നു. പോസിറ്റീവ് പൊളിറ്റിക്‌സ് എന്ന ആശയം പാര്‍ട്ടി രൂപീകരിച്ച ഒന്നാം നാള്‍ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പോസിറ്റീവ് പൊളിറ്റിക്‌സിന്റെ അനന്ത സാധ്യത ഇന്ന് സജീവ ചര്‍ച്ചയായിരിക്കുകയാണ്.
എസ്ഡിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും അതിന്റെ ആശയങ്ങളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം മുന്‍പന്തിയില്‍ നിന്നു. വെല്ലുവിളികള്‍ നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പതറാതെ, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചു.
എഴുത്തുകാരന്‍ എന്ന നിലയില്‍ സഈദ് സാഹിബ് മുന്നോട്ടുവെച്ച ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. ഫാഷിസത്തിനും അനീതിക്കുമെതിരെ തൂലിക ചലിപ്പിക്കുമ്പോള്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന സത്യസന്ധതയും മൂര്‍ച്ചയും വേറിട്ടുനില്‍ക്കുന്നതായിരുന്നു. കേവലമായ രാഷ്ട്രീയ വായനകള്‍ക്കപ്പുറം ആഴത്തിലുള്ള ദര്‍ശനം അദ്ദേഹത്തിന്റെ ഓരോ വരികളിലും ദൃശ്യമായിരുന്നു.
സൗമ്യമായ പെരുമാറ്റവും ഉറച്ച നിലപാടുകളും സഈദ് സാഹിബിനെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി. ഒരു നല്ല ശ്രോതാവായും മാര്‍ഗ്ഗനിര്‍ദ്ദേശിയായും അദ്ദേഹം തന്റെ കൂടെയുള്ളവര്‍ക്കൊപ്പം നിന്നു. സ്വാര്‍ത്ഥതയില്ലാത്ത പൊതുപ്രവര്‍ത്തനത്തിന് മാതൃകയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത അപരിഹാര്യമാണ്.
സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഓരോ പോരാട്ടങ്ങളിലും എ സഈദ് സാഹിബിന്റെ ചിന്തകളും വാക്കുകളും ഇനിയും ജ്വലിച്ചു നില്‍ക്കും.
സിപിഎ ലത്തീഫ്
സംസ്ഥാന പ്രസിഡന്റ്
എസ്ഡിപിഐ
29/03/2026
എസ്ഡിപിഐ മുന്നോട്ട് വെക്കുന്നത് പോസിറ്റീവ് പൊളിറ്റിക്സ് ആണ് ഏതെങ്കിലും മുന്നണിയെ പരാജയപ്പെടുത്താൻ മറ്റൊരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുന്ന രീതി നെഗറ്റീവ് പൊളിറ്റിക്സ് ആണ്
സി പി എ ലത്തീഫ്
സംസ്ഥാന പ്രസിഡൻറ്, SDPI
29/03/2026
ഫാഷിസത്തിന്റെ വളർച്ചയും ഭീഷണിയും ഭീകരതയും രാജ്യത്തോട് കൃത്യമായി വിവരിച്ചത് എസ്ഡിപിഐ
സി പി എ ലത്തീഫ്
സംസ്ഥാന പ്രസിഡന്റ്, SDPI
29/03/2026
ബിജെപിയെ വിജയിപ്പിക്കാനാണ് എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതെന്ന വ്യാജ വാദങ്ങൾ പൊതു സമൂഹം തള്ളി കളഞ്ഞു
സി പി എ ലത്തീഫ്
സംസ്ഥാന പ്രസിഡന്റ്, SDPI
29/03/2026
പാർട്ടിക്ക് ഭാവിയിൽ വിജയിച്ചു വരാനുള്ള എല്ലാ സാധ്യതയും മുന്നിൽ കണ്ടാണ് മഞ്ചേശ്വരത്ത് പാർട്ടി മത്സരിക്കാൻ തയ്യാറായത്.
സി പി എ ലത്തീഫ്
സംസ്ഥാന പ്രസിഡന്റ്, SDPI
29/03/2026
ഞങ്ങളെ സ്നേഹിക്കുന്ന പൊതു സമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ചും പാർട്ടി കൃത്യമായി കൂടിയാലോചിച്ചുമാണ് മഞ്ചേശ്വരത്ത് പാർട്ടി സ്ഥാനാർഥിയെ പിൻവലിച്ചത്
സി പി എ ലത്തീഫ്
സംസ്ഥാന പ്രസിഡന്റ്, SDPI
29/03/2026
ആർഎസ്എസ് നേതാക്കളെ തുടർച്ചയായി വേദികളിൽ ക്ഷണിച്ചിരുത്തി മഹത്വവത്ക്കരിച്ച മുസ്ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളുമാണ് ഇപ്പോൾ ബിജെപി പേടി പറഞ്ഞ് മുന്നോട്ട് വന്നിട്ടുള്ളത്
സി പി എ ലത്തീഫ്
സംസ്ഥാന പ്രസിഡന്റ്, SDPI