16/07/2026
കൊച്ചി കതൃക്കടവിലുള്ള അൽ റീം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കഴിഞ്ഞ ബുധനാഴ്ച മുതൽ മന്തി ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചവർക്കാണ് വയറുവേദന, ഛർദ്ദി, അസ്വസ്ഥത തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. ആരോഗ്യനില മോശമായതിനെ തുടർന്ന് നിരവധി പേർ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കൂടാതെ മുന്ന് പേർക്ക് വിഷബാധ ഏറ്റവർക്ക് ശിഖല്ല രോഗബാധ സ്വീകരിച്ചു രോഗവും തുടർന്നുള്ള ദിവസങ്ങളിലും ഇതേ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ ആളുകൾക്കും സമാന ലക്ഷണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് റസ്റ്റോറന്റിൽ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം നൽകുകയും ചെയ്തു. ഭക്ഷണസാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനാഫലം ലഭിച്ചതിന് ശേഷമേ ഭക്ഷ്യവിഷബാധയുടെ കൃത്യമായ കാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതർ അറിയിച്ചു.
"ലാഭത്തിനു വേണ്ടി ജനങ്ങളുടെ ജീവൻ പന്താടരുത്!"
കതൃക്കടവിലെ അൽ റീം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിൽ,
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച്, ബന്ധപ്പെട്ട അധികൃതരുടെ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ ഈ സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ.
DYFI കലൂർ മേഖല കമ്മിറ്റി