Adv. P L Babu

Directions

Adv. P L Babu Chairperson | Thripunithura Municipal Corporation
ജനങ്ങളോടൊപ്പം, ജനങ്ങൾക്കായി;
സേവനം, സമർപ്പണം.

എന്റെ എം എ സാർ 1982ൽ പനങ്ങാട് ഹൈസ്കൂളിൽ നടന്ന തരുണ ശിബിരത്തിൽ വച്ചാണ് എം എ സാറിനെ കുറിച്ച് ആദ്യമായിട്ട് കേൾക്കുന്നത്.അന്...
01/10/2026

എന്റെ എം എ സാർ

1982ൽ പനങ്ങാട് ഹൈസ്കൂളിൽ നടന്ന തരുണ ശിബിരത്തിൽ വച്ചാണ് എം എ സാറിനെ കുറിച്ച് ആദ്യമായിട്ട് കേൾക്കുന്നത്.
അന്ന് അദ്ദേഹം പ്രാന്തീയ ബൗദ്ധിക് പ്രമുഖ് ആണോ കേസരിയുടെ പത്രാധിപർ മാത്രമാണോ എന്ന് എനിക്ക് ഓർമ്മയില്ല.
പിന്നീട് എളമക്കരയിൽ ഉള്ള ആർഎസ്എസിന്റെ സംസ്ഥാന കാര്യത്തിൽ പോകുമ്പോഴൊക്കെ
എം എ സാറിനെ അകലെ നിന്ന് കാണാനേ എനിക്ക് സാധിച്ചിരുന്നുള്ളൂ. അദ്ദേഹം ജീവിച്ചിരിക്കുന്ന ഒരു വിജ്ഞാന കോശം ആണെന്ന് എരൂർ പുരുഷേട്ടനാണ് എന്നെ ഓർമ്മപ്പെടുത്തിയിരുന്നത്.
അതുകൊണ്ടായിരുന്നു ഈ അകൽച്ച സംഭവിച്ചത്.
പിന്നീട് 1995ൽ, കോഴിക്കോടും തിരുവനന്തപുരത്തും നടക്കുന്നതു പോലെ ബാലഗോകുലത്തിന്റെ ശോഭായാത്ര ഒരു മഹാശോഭായാത്രയായി എറണാകുളം നഗരത്തിൽ നടക്കണം എന്നുള്ള എംഎസ് സാറിന്റെ ആഗ്രഹം നടപ്പിലാക്കുവാൻ സംഘം തീരുമാനിക്കുകയും, ആഘോഷ സമിതിയുടെ ജനറൽ കൺവീനർ എന്ന ചുമതല കൊച്ചി മഹാനഗരത്തിന്റെ ജില്ലാ ബൗദ്ധിക് പ്രമുഖായിരുന്ന എന്നെ ഏൽപ്പിക്കുകയുമുണ്ടായി.
നിലവിൽ നടന്നിരുന്ന പ്രാദേശികമായ ശോഭായാത്രകളിൽ നിന്നും വിഭിന്നമായി, കേന്ദ്രീകൃതമായ ഒരു ശോഭയാത്രയോട് സാധാരണ പ്രവർത്തകർക്ക് മാനസികമായിട്ടുള്ള യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ സംഘതീരുമാനം അതാണെന്ന് മനസ്സിലാക്കി പ്രവർത്തകർ ശോഭായാത്രയുടെ വിജയത്തിനായി തയ്യാറെടുത്തു.
ശ്രീ എ എൻ രാധാകൃഷ്ണൻ ആയിരുന്നു ജനറൽ സെക്രട്ടറി. ബാലഗോകുലത്തിന്റെ പ്രധാന പ്രവർത്തകരായിരുന്ന,
അന്തരിച്ച ശ്രീ രാധാകൃഷ്ണൻ ചേട്ടൻ, പ്രകാശ് ബാബു, രഘുച്ചേട്ടൻ,
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജില്ലാ അധ്യക്ഷനായിരുന്ന പ്രൊഫ. നന്ദകുമാർ,
ബി എം എസിലെ മുരുകൻ, ഇവരുടെ നേതൃത്വത്തിലാണ് ശോഭയാത്രയുടെ പ്രവർത്തനങ്ങൾ നടന്നത്. കേവലം ഒരു മാസം മാത്രമാണ് ലഭിച്ചത്.
പക്ഷേ ശോഭായാത്ര യഥാർത്ഥത്തിൽ ഒരു മഹാശോഭായാത്രയായി മാറി.
അതോടെ ഞാൻ എം എ സാറിന് ഏറ്റവും അടുപ്പമുള്ളവരിൽ ഒരാളായി.
പിന്നീട് പ്രാന്തക്കാര്യാലയത്തിൽ പോയിരുന്നത് എംഎസ് സാറിനെ കാണുവാൻ മാത്രമായിരുന്നു. തൃപ്പൂണിത്തുറ നഗരസഭ ചെയർമാൻ ആയതിനുശേഷം രണ്ടുതവണ മാത്രമേ അദ്ദേഹത്തെ കാണുവാൻ സാധിച്ചിരുന്നുള്ളൂ. കേരളത്തിന്റെ സംഘചരിത്രത്തിൽ ഏറ്റവും ധന്യമായ ജീവിതങ്ങളിൽ ഒന്നാണ് എം എ സാറിന്റേത്. എന്നെപ്പോലെയുള്ള സാധാരണ പ്രവർത്തകർക്ക്,
ഭാസ്കർ റാവുജി, ഹരിയേട്ടൻ, മാധവ്ജി, പരമേശ്വർജി, വേണുവേട്ടൻ, സേതുവേട്ടൻ,
എം എ കൃഷ്ണൻ (എം എ സർ)
ഈ മഹാരഥന്മാരുടെ കാലത്ത് സ്വയംസേവകനാകാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.

28/09/2026

തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെ ഇലക്ഷനിൽ മുഴുവൻ സീറ്റിലും വിജയിച്ച എബിവിപി സാരഥികളുടെ ആഹ്ലാദ പ്രകടനം തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ എത്തിച്ചേർന്നപ്പോൾ

28/09/2026
തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ 12 ൽ 12 സീറ്റും നേടി സമ്പൂർണ്ണ ഭൂരിപക്ഷത്തോടെ വിജയിച്ച മുഴുവൻ  മക്കൾക്കും അഭിവാദ്യങ്ങൾ......
28/09/2026

തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ 12 ൽ 12 സീറ്റും നേടി സമ്പൂർണ്ണ ഭൂരിപക്ഷത്തോടെ വിജയിച്ച മുഴുവൻ മക്കൾക്കും അഭിവാദ്യങ്ങൾ....... വിദ്യാർത്ഥി സമൂഹത്തിൻ്റെ അടിസ്ഥാനപ്രശ്നങ്ങൾ ഉയർത്തി കൊണ്ടുവരാനും പരിഹാരം കാണുവാനും അഖില ഭാരത വിദ്യാർത്ഥി പരിഷത്ത് മുന്നിലുണ്ടാകുമെന്നത് വിദ്യാർത്ഥി സമൂഹത്തിനൊന്നാകെ ആവേശവും സന്തോഷവും പകരുന്ന ഒന്നായിരിക്കും

തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ 12 ൽ 12 സീറ്റും നേടി സമ്പൂർണ്ണ ഭൂരിപക്ഷത്തോടെ വിജയിച്ച മുഴുവൻ  മക്കൾക്കും അഭിവാദ്യങ്ങൾ......
28/09/2026

തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ 12 ൽ 12 സീറ്റും നേടി സമ്പൂർണ്ണ ഭൂരിപക്ഷത്തോടെ വിജയിച്ച മുഴുവൻ മക്കൾക്കും അഭിവാദ്യങ്ങൾ....... വിദ്യാർത്ഥി സമൂഹത്തിൻ്റെ അടിസ്ഥാനപ്രശ്നങ്ങൾ ഉയർത്തി കൊണ്ടുവരാനും പരിഹാരം കാണുവാനും അഖില ഭാരത വിദ്യാർത്ഥി പരിഷത്ത് മുന്നിലുണ്ടാകുമെന്നത് വിദ്യാർത്ഥി സമൂഹത്തിനൊന്നാകെ ആവേശവും സന്തോഷവും പകരുന്ന ഒന്നായിരിക്കും

Address

Tripunithura
Kochi
682301

Website

Alerts

Be the first to know and let us send you an email when Adv. P L Babu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share