Thuruthipuram

Directions

Thuruthipuram Thuruthipuram, also known as Chathedam Thuruthipuram, is on the border between Ernakulam district and Thrissur in Paravur Taluk, Kerala, India.

The place is on the riverside in bay. Many of the inhabitants are fishermen, so its easy to get fresh fish. During raining times flooding of the lower areas is a major problem. The place is inhabited by people of different religions, mainly Hindus and Christians. The Church name is St. Francis Assisi Church which is Latin Catholic Church and forms part of the Kottapuram Diocese. The place contains schools, a college and hospital which are controlled by the church. There is a post office (Pin Code: 680667).

21/08/2026

ഇസ് ദുനിയാമേ അകർ ജന്നത്ത് ഹേ; തോഹ് ബസ് യഹി ഹേ, യഹി ഹേ, യഹി ഹേ…!!

2026 വള്ളംകളി സീസൺ മത്സരോട്ടങ്ങൾക്കായി നാട്ടിൽ നിന്ന് നീരണിഞ്ഞു മത്സരിക്കുന്ന “താണിയൻ” “തുരുത്തിപ്പുറം” പടയാനങ്ങൾക്കു നമ്മുക്ക് വിജയാശംസകൾ നേരാം 💪🏆🎉
#❤️ Thuruthipuram

🙏🙏
18/08/2026

🙏🙏

എല്ലാ ഗുരുനാഥർക്കും അധ്യാപക ദിന ആശംസകൾ💐

സ്കൂൾ ഓർമ്മകൾ.... (ഷാജു ഖത്തർ)

ചത്തേടം St Josephs High School -1972-1982

staari ടീച്ചർ ആണ് എന്നെ ഒന്നാം ക്ലാസ്സിലേക്ക് വരവേറ്റത് ... അപ്പുറത്തെ ക്ലാസ്സിൽ Goergeena ടീച്ചർ ഉണ്ടായിരുന്നുവെങ്കിലും ആ കൊല്ലം മുഴുവൻ ഞങ്ങളെ പഠിപ്പിച്ചത് Staari ടീച്ചർ തന്നെയായിരുന്നു ... "ക " എന്ന അക്ഷരം എത്ര ശ്രമിച്ചിട്ടും എനിക്ക് വഴങ്ങുന്നില്ലായിരുന്നു..അതിനു കിട്ടിയ അടി കൊണ്ട് ഞാൻ ക എന്ന അക്ഷരം പോലെയായി തീര്ന്നു എന്ന് പറഞ്ഞാൽ മതിയല്ലോ ..രണ്ടാം ക്ലാസ്സ്‌ എനിക്ക് സ്വര്ഗത്തിന് തുല്യമായിരുന്നു ....കാരണം ആ കൊല്ലം മുഴുവൻ ഞാൻ ഗൌരി ടീച്ചറിന്റെ ക്ലാസ്സിലായിരുന്നു ...ഇത്ര ക്ഷമയും സ്നേഹവും നിറഞ്ഞ ഒരു ടീച്ചറിനെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല .. ഞങ്ങളെ പടിപ്പിചില്ലെങ്കിലും അടുത്ത ക്ലാസ്സിൽ സെലീന ടീച്ചർ ഉണ്ടായിരുന്നു ..എന്റെ കൂട്ടുകാരൻ stanley ടീച്ചറിന്റെ മകൻ ആയിരുന്നു ... എന്നും ലാസ്റ്റ് പീരീഡ്‌ ഞങ്ങള്ക്ക് കഥകൾ പറഞ്ഞു തന്നിരുന്ന വിശ്വനാഥൻ മാഷായിരുന്നു ...മൂന്നാം ക്ലാസ്സിൽ ഞങ്ങളുടെ ഗുരുനാഥൻ...വടക്കും പുറത്തു നിന്നും അദ്ദേഹം ദിവസവും നടന്നാണോ..അതോ അദ്ദേഹത്തിന് സൈക്കിൾ ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല ...പക്ഷെ അദ്ദേഹം പറഞ്ഞു തന്ന പല കഥകളും ലോക ക്ലാസ്സിക് കഥകൾ ആണെന്ന് എനിക്ക് മനസ്സിലായത് വളരെ നാൾ കഴിഞ്ഞാണ് .jone സാറിന്റെ നാലാം ക്ലാസ്സ്‌ തികച്ചും വ്യതസ്ത്മായിരുന്നു ..മനുഷ്യനെയും മൃഗങ്ങളെയും പക്ഷികളെയും സസ്യങ്ങളെയും ഒരു പോലെ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിച്ചത് ജോണ്‍ സാറാണ് ...വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു വന്നു കഴിഞ്ഞാൽ ഞങ്ങള്ക്ക് part time ജോലി സാറിന്റെ വീട്ടിലാണ്‌ ..അവിട്യുള്ള കോഴികൾക്കും..മറ്റു പക്ഷികള്ക്കും തീറ്റ കൊടുക്കുക കൂട് വൃത്തിയാക്കുക തുടങ്ങിയ ജോലികൾ.പകരം കിട്ടിയിരുന്ന കോഴി മുട്ടകളെക്കാൾ എനിക്ക് പ്രിയപ്പെട്ടത് ജോണ്‍ സാറിന്റെ വീട്ടിൽ വരുത്തിയിരുന്ന ബാലരമയും മറ്റു weekly കളും ആയിരുന്നു ജോണ്‍ സാറിന്റെ ഭാര്യ ചിന്നമ ടീച്ചറും ഞങ്ങളെ സഹായിക്കാൻ എപ്പോഴും കൂടെ ഉണ്ടാകുമായിരുന്നു ..അക്കാലത്തു ആ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് അവർ ഞങ്ങളെ കരുതിയിരുന്നത് ........സെലീന ടീച്ചറും നാലാം ക്ലാസ്സിൽ ഞങ്ങള്കൊപ്പം ഉണ്ടായിരുന്നു ...അക്കാലത്തു ഇറങ്ങിയ ബാബുമോൻ എന്ന സിനിമയുടെ കഥ ഒരു ദിവസം ടീച്ചർ ഞങ്ങള്ക്ക് പറഞ്ഞു തന്നതും ഓർമയുണ്ട്....അഞ്ചാം ക്ലാസ്സിൽ എത്തിയപ്പോഴാണ് ...ഒരു ചോദ്യം ഞങ്ങളെ കുഴക്കിയത് ....സംസ്കൃതം പഠിക്കണോ ??? മഞ്ജുസാറിന്റെതാണ് ചോദ്യം ...മലയാളം വിടാൻ ഞാൻ ഒരുക്കമായിരുന്നില്ല...അത് കൊണ്ട് തന്നെ മഞ്ജു സാറിന്റെ ക്ലാസ്സിൽ ഇരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല ....
അല്പം ദേഷ്യക്കാരിയും..ദേഷ്യം കൂടിയാൽ നല്ല തല്ലും തരുന്ന കുഞ്ഞമ്മ ടീച്ചറും - ടീച്ചർ കണക്കായിരുന്നു പഠിപ്പിച്ചിരുന്നത് - ഹിന്ദി പഠിപ്പിച്ചിരുന്ന ഭാഗ്യം ടീച്ചറും , ഹിന്ദി തന്നെ പഠിപ്പിച്ചിരുന്ന ജേക്കബ്‌ സാറും , ഇംഗ്ലീഷ് പഠിപ്പിച്ചു തന്ന ഫ്രാൻസിസ് സാറും, ജൊസഫ് സാറും ..ഓർമകളിൽ ഇന്നും നിറഞ്ഞു നില്ക്കുന്നു ...എഴാം ക്ലാസ്സിലെ മലയാളം അധ്യാപകൻ -പീതാംബരാൻ സാറിന്റെ ക്ലാസ്സിൽ സമയം പോകുന്നത് അറിയുകയേ ഇല്ല ..അത്ര രസകരം ആയിരുന്നു അദ്ധേഹത്തിന്റെ ക്ലാസുകൾ ...
അക്കാലത്തെ നമ്മുടെ പള്ളി വികാരി കൂടിയായിരുന്ന ഫിലിപ്പചന്റെയും..നമ്മുടെ പ്രിയങ്കരനായിരുന്ന headmaster ഫ്രാൻസിസ് കല്ലുങ്കൽ മാഷിന്റെയും ശ്രമഫലമായി ( വേറെ ആരുടെയൊക്കെ സഹയം ഉണ്ടായി എന്ന് ഞങ്ങൾ കുട്ടികള്ക്ക് അറിവില്ല ) നമ്മുടെ സ്കൂൾഹൈസ്കൂൾ ആയി ഉയര്ത്തപെട്ടു ...അക്കാലത്തെ കേരള ഗവർണർ ആയിരുന്ന ശ്രീമതി ജ്യോതി വെങ്കിടാചെലം 1981 ഏപ്രിൽ അഞ്ചിന് പുതിയ കെടിടം ഉത്ഘാടനം ചെയ്തതും നിങ്ങൾ ഓർമിക്കുന്നുവോ....
ആദ്യത്തെ SSLC ബാച്ചിന്റെ കുറച്ചു അഹങ്കാരവും പിന്നെ കുറച്ചു പേടിയും ...ഒക്കെയായി ഞങൾ എട്ടിലേക്ക് ....പുതിയതായി വന്ന ടീച്ചർമാർ എല്ലാം ചെറുപ്പക്കാർ...ഫസ്റ്റ് ബാച്ചിനെ വലിയ വിജയത്തിലെത്തിക്കാൻ എല്ലാവരുടെയും കൂട്ടായ ശ്രമം ...ചാണ്ടി സാറായിരുന്നു എട്ടിലെ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ..ആത്മാർഥമായി തന്റെ കുട്ടികളെ പഠിപ്പിക്കുകയും വേണ്ടി വന്നാൽ നല്ല തല്ലു കൊടുക്കുകയും ചെയ്യുമായിരുന്നു ...എനിക്കും കിട്ടിയിട്ടുണ്ട് ചാണ്ടി സാറിന്റെ ചൂരൽ കഷായം ...തല്ലാതെ കണക്കു പഠിപ്പിക്കാൻ കഴിഞ്ഞിരുന്നു കൊട്ടുവള്ളിക്കാട് നിന്നും വന്നിരുന്ന ദേവദാസ് മാഷുക്ക്....മാഷ് പിന്നീടു നാട്ടിലേക്കു സ്ഥലം മാറി പോയി എന്നറിഞ്ഞപ്പോ കുറച്ചു സങ്കടം തോന്നി ....ഒൻപതാം ക്ലാസ്സിൽ റീത്ത ടീച്ചർ ആയിരുന്നു ക്ലാസ്സ്‌ ടീച്ചർ...അവർ ഞങ്ങള്ക്കൊപ്പം എട്ടു മുതൽ ഉണ്ടായിരുന്നു ..ഞങ്ങളോടൊപ്പം ജയിച്ചു പത്തു വരെ എത്തി ...ഞങ്ങൾ ജയിച്ചു കോളേജിൽ ചേർന്നു...ടീച്ചർ ജയിച്ചില്ല ...പിന്നെയും അവിടെ തന്നെ കുട്ടികളെ പഠിപ്പിക്കുന്നു ...കാകളി ...ഉല്പ്രേക്ഷ എന്നതൊക്കെ എന്താണെന്നു മനസ്സിലായത് ഞങ്ങളുടെ മലയാളം ടീച്ചർ (Dotty ടീച്ചർ)- പറഞ്ഞു തന്നപ്പോൾ മാത്രമായിരുന്നു ....എനിക്ക് മലയാളം പണ്ടേ വളരെ എളുപ്പവും ഇഷ്ടവും ആയിരുന്നു ...അക്കാലത്താണ് നമ്മുടെ സ്കൂളിൽ ആദ്യമായി ഒരു സമരം നടന്നത് ...സമരത്തിന്റെ കാരണം ഒര്മയില്ലെങ്കിലും ..സമരത്തിന്റെ മുൻപിൽ നിന്നും പ്രിഞ്ചപ്പൻ...സമരം നയിച്ച്‌ വന്നതും ...മണിയടിച്ചു കുട്ടികളെയൊക്കെ ഓടിച്ചു വിട്ടതും, ( ഞാൻ പേടിച്ചു അതിനു മുൻപേ തന്നെ മതിലും ചാടി വീട്ടിലെത്തിയിരുന്നു ) ഓടാതെ ഒരാൾ മാത്രം ( Stanley --സെലീന ടീച്ചറിന്റെ മകൻ ) ക്ലാസ്സിൽ ഇരുന്നതും ...അവനു സമരക്കാരെയും ടീച്ചറിനേയും ഒരേ പോലെ പേടി ആയിരുന്നു ....
കുറച്ചു നാൾ മാത്രം ഉണ്ടായിരുന്ന ശോശാമ്മ ടീച്ചറിനെ എല്ലാവര്ക്കും നല്ല ഇഷ്ടമായിരുന്നു ..എന്നെ പഠിപ്പിചിട്ടില്ലെങ്കിലും .ജൈനി ടീച്ചറിനേയും ഗംഗ ദേവി ടീച്ചറിനേയും ഞങ്ങൾ എന്നും ഓർക്കും.....
SSLC ഫസ്റ്റ് ബാച്ചായ ഞങ്ങളെ നല്ല വിജയത്തിലെത്തിക്കാൻ tution നല്കാൻ വന്ന രവീന്ദ്രൻ മാഷിനെയും മറക്കാൻ വയ്യ ....

ഇപ്പൊ ഈ മണലാരണ്യത്തിൽ ഇരുന്നു ഇതൊക്കെ ഓർക്കുമ്പോൾ ..വീണ്ടും ഒരിക്കൽ കൂടി ആ നല്ല കാലം ...തിരിച്ചു കിട്ടിയിരുന്നെങ്കിൽ ...എന്നൊരു മോഹം മാത്രം ....എങ്കിലും ഞങ്ങൾ ഭാഗ്യം ചെയ്തവരാണ് ....ഇത്രയും നല്ല ഗുരുനാഥൻമാരെ എങ്ങിനെയാണ്‌ നിങ്ങള്ക്ക് ഞങ്ങൾ നന്ദി പറയുക!!

09/08/2026

🙏🙏

Urgent.. Please Help 🙏
11/12/2025

Urgent.. Please Help 🙏

Address

Kochi
680667

Website

Alerts

Be the first to know and let us send you an email when Thuruthipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share