Kodungallur Municipality

Call Directions Website Contact the organization

Kodungallur Municipality Official Page of Kodungallur Municpal Council an Urban Local Body in Thrissur Kerala. Kodungallur is the modern name of historical place Muziris

08/04/2025

Signing Off....🙏🏻

Thanks for all the support and suggestions...

08/04/2025

ഡയപ്പർ/ നാപ്കിൻ സംസ്കരണസംവിധാനം നിർമാണം പൂർത്തീകരണത്തിലേക്ക്...
*ഇനി ഉത്ഘാടനം *

01/04/2025

പ്രിയപ്പെട്ട കുട്ടികളെ,
ഒരു അവധിക്കാലം കൂടി കടന്നുവരികയാണ്……………… കളിയും ചിരിയും ഇണക്കവും പിണക്കവുമായി ഒരു കുട്ടിക്കാലം കൂടി............... സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുന്ന ഒരു സമയംകൂടിയാണിത്…………… കളിക്കളങ്ങൾ സജീവമാകുന്ന അവധിക്കാലം. മൊബൈൽ ഫോണുകളിൽ കുടുങ്ങി ഒറ്റത്തുരുത്തുക്കളായി മാറുന്ന ജീവിതങ്ങളാണ് കൂടുതലായും നമുക്ക്ചുറ്റം കണ്ടുവരുന്നത്. പരസ്പരം അറിയാനും പറയാനും മറന്നുപോകുന്ന സമയം. അവനവനിലേക്ക് മാത്രം ഒതുങ്ങി അപരൻ്റെ ജീവിതം എന്തെന്നറിയാതെ മുന്നോട്ടുപോകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. തല ഉയർത്തി ചുറ്റിലേക്കും നോക്കുക.

ഇവിടെ നിങ്ങൾക്ക് ചെയ്യുവാനായി ഒരുപാട് കാര്യങ്ങളുണ്ട്. സഹജീവികളെ തിരിച്ചറിയുക എന്നതാണ് ആദ്യത്തേത്. വായന ശീലമാക്കുക. സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുക. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. ജീവിതമായിരിക്കണം ലഹരി. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഒരിക്കലും ഉപയോഗിക്കില്ലെന്ന് തീർച്ചപ്പെടുത്തുക. ലഹരി വസ്തുക്കളുടെ വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പോലീസിൽ അറിയിക്കുക. അത് നിങ്ങളുടെ കടമയാണ്. നിങ്ങളെ കാത്തിരിക്കുന്ന ചതിക്കുഴികൾ ഏറെയുണ്ട് അതിൽ വീഴാതിരിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് ശ്രദ്ധയോടെ വേണം അനാവശ്യ പോസ്റ്റുകളും, കമന്റുകളും കുറ്റകരമാണെന്ന് മനസ്സിലാക്കണം. ഓൺലൈൻ തട്ടിപ്പുകളിലും മറ്റും വീഴാതെ സൂക്ഷിക്കുക. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുക. ലൈസൻസില്ലാത്തവർ നിർബന്ധമായും ഒരുതരത്തിലുള്ള വാഹനങ്ങളും ഓടിക്കരുത്. ജലാശയങ്ങളിൽ കരുതലോടെ ഇറങ്ങുക.സാഹസികത കാണിച്ച് അപകടം വരുത്തി വയ്ക്കരുത്. അപകടം സൃഷ്ടിച്ചേക്കാവുന്ന സെൽഫികളും, റീൽസുകളും ചിത്രീകരിക്കുന്നത് ഒഴിവാക്കുക.

അവധിക്കാലം ആഹ്ലാദഭരിതമാകട്ടെ……………..എല്ലാ വിധ ആശംസകളും നേരുന്നു.

01/04/2025
ഭരണി 2025.. നഗരസഭ ഓഫീസ് അങ്കണത്തിൽ അന്നദാനം ഒരുക്കി നഗരസഭ...ആയിരത്തി അഞ്ഞൂറോളം പേർക്ക് 2 ദിവസങ്ങളിൽ ഭക്ഷണം നൽകും...വടക്ക...
30/03/2025

ഭരണി 2025.. നഗരസഭ ഓഫീസ് അങ്കണത്തിൽ അന്നദാനം ഒരുക്കി നഗരസഭ...ആയിരത്തി അഞ്ഞൂറോളം പേർക്ക് 2 ദിവസങ്ങളിൽ ഭക്ഷണം നൽകും...
വടക്കേ നടയിലെ തണ്ണീർപന്തലിൽ നഗരസഭയുടെ കുടിവെള്ള വിതരണവും നടക്കുന്നുണ്ട്...

കാവിൽ കടവ് ട്രസ്റ്റ്‌ ബിൽഡിംഗ്‌, പടിഞ്ഞാറേനടയിലെ ഒഴിഞ്ഞുകിടന്ന സ്ഥലം എന്നിങ്ങനെ രണ്ടിടത്തായി 22 സൗജന്യ ബയോ ടോയ്‌ലെറ്റുകളും 6 യൂറിനൽസും സ്ഥാപിച്ചിട്ടുണ്ട്..

നഗരത്തിന്റെ ഹൃദയഭാഗത്തു കുടിവെള്ളം  ലഭ്യമാക്കി കൊടുങ്ങല്ലൂർ നഗരസഭ. സിവിൽ സ്റ്റേഷന്റെ സമീപത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്...
30/03/2025

നഗരത്തിന്റെ ഹൃദയഭാഗത്തു കുടിവെള്ളം ലഭ്യമാക്കി കൊടുങ്ങല്ലൂർ നഗരസഭ.
സിവിൽ സ്റ്റേഷന്റെ സമീപത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിനോട് ചേർന്ന് നഗരസഭ വാട്ടർ എ ടി എം സ്ഥാപിച്ചാണ് കുടിവെള്ളം ലഭ്യമാക്കിയത്.
5 ലക്ഷം രൂപ ചെലവിൽ നിർമിച്ച എ ടി എമ്മിൽ ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ ശുദ്ധമായ വെള്ളം കിട്ടും. തണുത്ത വെള്ളവും സാധാരണ വെള്ളവും ലഭിക്കും. ഭൂമിക്കു അടിയിലുള്ള വെള്ളം അരിച്ചു ശുദ്ധീകരിച്ചു ആണ് നൽകുന്നത്.

30/03/2025

*ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്*

*പുറപ്പെടുവിച്ച സമയം 01.00 PM 30/03/2025*

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് *മഞ്ഞ (Yellow) അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു.

*30/03/2025 & 31/03/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്*

ഇന്നും നാളെയും (2025 മാർച്ച് 30 & 31) ഉയർന്ന താപനില *പാലക്കാട്* ജില്ലയിൽ *39°C* വരെയും ; *തൃശൂർ* ജില്ലയിൽ *38°C* വരെയും; *കൊല്ലം, കോഴിക്കോട്* ജില്ലകളിൽ *37°C* വരെയും; *തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ്* ജില്ലകളിൽ *36°C* വരെയും *(സാധാരണയെക്കാൾ 2 - 3°C കൂടുതൽ)* ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

*ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 30, 31 തീയതികളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.*

*MAXIMUM TEMPERATURE WARNING - YELLOW ALERT*

Maximum temperatures are very likely to be around *39˚C* in *Palakkad* district, around *38˚C* in *Thrissur* district, around *37˚C* in *Kollam & Kozhikode* districts and around *36˚C* in *Thiruvananthapuram, Pathanamthitta, Kottayam, Alappuzha, Ernakulam, Malappuram, Kannur & Kasaragod* districts (*2 to 3˚C above normal*) on 30.03.2025 & 31.03.2025.

*Hot & Humid weather is very likely over these districts except in hilly areas on 30th and 31st March 2025 due to high temperature and humidity*.

*Time of Issue 01.00 PM 30/03/2025*

*IMD-KSEOC-KSDMA*

28/03/2025

*ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം ഇനി എളുപ്പത്തിൽ വ്യവസ്ഥകൾ ലഘൂകരിച്ച് സർക്കാർ, നിരവധി പേർക്ക് ആശ്വാസം*
%%%%%%%%%%%%%%%%‰%%%%%%%%%

ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ സമൂലമായ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത ആർക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്താനാവും. വർഷങ്ങളായി നിലനിന്ന സങ്കീർണതയ്ക്കാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നത്. നിലവിൽ കേരളത്തിലെ പൊതുമേഖലയിൽ വിദ്യാഭ്യാസം ലഭിച്ച കുട്ടികൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പേരിൽ മാറ്റം വരുത്താനും, തുടർന്ന് ഈ സ്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം ജനന സർട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്. ഇത് പല സങ്കീർണതകൾക്കും വഴിവെച്ചിരുന്നു. സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകളിൽ പഠിച്ചവർക്കും, ഇന്ത്യയ്ക്ക് പുറത്ത് പഠനം നടത്തിയവർക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവെച്ച് സ്കൂൾ രേഖകളിൽ മാറ്റം വരുത്താനാകാത്തതിനാൽ ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല. സ്കൂൾ രേഖകളിൽ തിരുത്തൽ വരുത്താൻ തിരുത്തിയ ജനനസർട്ടിഫിക്കറ്റും, ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ തിരുത്തിയ സ്കൂൾ സർട്ടിഫിക്കറ്റം വേണമെന്നതായിരുന്നു സ്ഥിതി. പൊതുവിദ്യാലയങ്ങളിൽ പഠിച്ചവർക്കും കാലതാമസത്തിന് ഈ വ്യവസ്ഥകൾ കാരണമായിരുന്നു. ഈ വ്യവസ്ഥയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ലഘൂകരിച്ചത്. കാലോചിതമായി ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ശ്രമങ്ങളിൽ ഒന്നാണ് ഈ തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിരവധി അപേക്ഷകളാണ് ഈ ആവശ്യവുമായി വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുള്ളത്. ഇവർക്കെല്ലാം ആശ്വാസമാവുന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനത്തിന് അനുസൃതമായ മാറ്റം ഉടൻ കെ സ്മാർട്ടിൽ വരുത്തും. ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളിൽ വിപ്ലവകരമായ പരിഷ്കരണങ്ങളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വീഡിയോ കെവൈസി ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും മിനുട്ടുകൾ കൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാൻ ഇന്ന് മലയാളിക്ക് കഴിയുന്നത് ഉൾപ്പെടെയുള്ള സൌകര്യങ്ങളുണ്ട്. കൂടുതൽ പരിഷ്കരണങ്ങൾ സിവിൽ രജിസ്ട്രേഷനുകളിൽ നടപ്പിൽ വരുത്തുമെന്നും മന്ത്രി പറഞ്ഞു.

💥വിജ്ഞാന കേരളം പദ്ധതി കൊടുങ്ങല്ലൂരിൽ വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നു 💥💥തൊഴിൽ..... നഗരസഭയിലൂടെ 💥 # # # # # # # #...
26/03/2025

💥വിജ്ഞാന കേരളം പദ്ധതി കൊടുങ്ങല്ലൂരിൽ വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നു 💥
💥തൊഴിൽ..... നഗരസഭയിലൂടെ 💥
# # # # # # # # # # # # # # # # # # # # # # # # # # # # # # # # # #

മാർച്ച് 22 നു നടന്ന ഡിപ്ലോമ virtual ജോബ് ഫെയർ റിസൾട്ട് -
************************************************ ആകെ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ - 13
തെരഞ്ഞെടുക്കപെട്ട /ഷോർട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ - *9
എല്ലാവർക്കും അഭിനന്ദനങ്ങൾ .. ഉദ്യോഗാർത്ഥികളുടെ വാർഡ് തിരിച്ചുള്ള വിവരങ്ങൾ ഈ എക്സൽ ഷീറ്റിൽ ചേർക്കുന്നു

കൊടുങ്ങല്ലൂർ ഭരണി മഹോൽസവത്തിൻ്റെ ഭാഗമായി നഗരത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക്  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ കൊടുങ്ങല...
25/03/2025

കൊടുങ്ങല്ലൂർ ഭരണി മഹോൽസവത്തിൻ്റെ ഭാഗമായി നഗരത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ കൊടുങ്ങല്ലൂർ നഗരസഭ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിവരുന്നത്.
മാർച്ച് 30, 31 തിയ്യതികളിൽ നഗരസഭയുടെ പ്രത്യേക ഭക്ഷണശാലയിൽ അന്നദാനവും, കുടിവെള്ളവും ഒരുക്കുന്നുണ്ട്. നഗരത്തിൻ്റെ ശുചിത്വ പരിപാലനത്തിന് നഗരസഭയുടെ ആരോഗ്യ വിഭാഗം സജ്ജമായി കഴിഞ്ഞു. ഹോട്ടലുകളിലും ഇതര ഭക്ഷണശാലകളിലും ശക്തമായ നിരീക്ഷണമുണ്ടാകും. ഭക്തജനങ്ങൾ കൂടുതൽ കേന്ദ്രീകരിക്കുന്ന നഗര സഭാ വാർഡുകളിൽ കുടി വെള്ളവും, ആവശ്യാനുസരണം ബയോ ടോയ്ലറ്റ്, ആംബുലൻസ് സൗകര്യങ്ങളും ഒരുക്കും.
ക്ഷേത്രത്തിനകത്തും പുറത്തും ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യം അതാത് ദിവസങ്ങളിൽ തന്നെ സംസ്കരിക്കുന്നതിനും നഗരസഭ ആരോഗ്യ വിഭാഗം നേതൃത്വം നൽകും.
താലൂക്ക് ആശുപത്രി അധികൃതരും ക്രമസമാധാന പാലകരും , റോഡ് ട്രാഫിക്ക് അധികൃതരുമായി കൂടിയാലോചനകൾ നടത്തി ആവശ്യമായ കരുതൽ നടപടികൾ തീരുമാനിച്ചിട്ടുണ്ട്.
നഗരസഭയും ദേവസ്വം അധികൃതരും , ഔദ്യോഗികസംവിധാനങ്ങളും വിശ്വഷ്യാ കൊടുങ്ങലൂർ പൗരാവലിയും ഏകോപിച്ച് നിന്ന് കൊണ്ട് നമുക്ക് ഭക്തജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാം.
മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത അറിയിച്ചു.

കൊടുങ്ങല്ലൂർ മുനിസിപ്പൽ ലൈബ്രറി %%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%112-)മത് വാർഷികാഘോഷവും ( 5 pm ന് കോട്ട...
25/03/2025

കൊടുങ്ങല്ലൂർ മുനിസിപ്പൽ ലൈബ്രറി
%%%%%%%%%%%%%%%%%%%%%%%%%
%%%%%%%%%%%%%%%%%%%%%%%%%

112-)മത് വാർഷികാഘോഷവും ( 5 pm ന് കോട്ടപ്പുറം ആംഫി തീയേറ്റർ ൽ)
***********************************

ഡിജിറ്റൽ ലൈബ്രറി ഉൽഘാടനവും ( 4pm ന് ലൈബ്രറി ഹാളിൽ)
***************************************

Address

Municipal Office
Kodungallur
680664

Opening Hours

Monday 11am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914802802341

Alerts

Be the first to know and let us send you an email when Kodungallur Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kodungallur Municipality:

Shortcuts

Share