Adv Pta Rahim

Adv Pta Rahim

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv Pta Rahim, MISFA, Trivandrum.

04/05/2026

ജനവിധി മാനിക്കുന്നു.
പിന്തുണയുമായി കൂടെ നിന്ന എല്ലാവർക്കും നന്ദി.

01/05/2026
25/04/2026

ഇ.സി ചെറിയഹമ്മദ് ഹാജി വിടവാങ്ങി.

ദീർഘകാലമായി കൊടുവള്ളി മുസ്ലിം യതീം ഖാനയുടെ ഭാരവാഹിയായി പ്രവർത്തിക്കുന്ന അദ്ദേഹം കൊടുവള്ളിയുടെ ചരിത്രത്തോടൊപ്പം നടന്ന ശ്രദ്ധേയനായ ഒരു വ്യക്തിയായിരുന്നു. കൊടുവള്ളി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് എന്ന നിലയിൽ തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും വികസന കാര്യത്തിൽ കൊടുവള്ളിയെ ഏറെ മുമ്പോട്ട് നയിക്കുകയും ചെയ്തതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വാർദ്ധക്യസഹജമായ പ്രയാസങ്ങളാൽ വിശ്രമജീവിതം നയിച്ചപ്പോഴും നാടിൻ്റെ മാറ്റവും വ്യക്തികളുടെ ഉയർച്ചയും സ്ഥാപനങ്ങളുടെ വളർച്ചയും സശ്രദ്ധം വീക്ഷിക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
വ്യക്തിപരമായി എന്നോട് ഏറെ അടുപ്പം പുലർത്തുകയും ഒരു ജ്യേഷ്ട സഹോദരൻ്റെ സ്നേഹ വാത്സല്യങ്ങൾ പ്രകടിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിൻ്റെ വിയോഗം കെ.എം.ഒക്കും സാമൂഹ്യ ഉന്നമനം ആഗ്രഹിക്കുന്നവർക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. സാമ്പത്തിക പരാധീനതകളുടെ പ്രയാസ ഘട്ടങ്ങളിൽ യതീം കുട്ടികളെ ചേർത്തുപിടിക്കാനും കെ എം.ഒയെ ഉയരങ്ങളിലേക്ക് നയിക്കാനും ആത്മാർത്ഥമായി പരിശ്രമിച്ച ഇ.സി എന്ന മനുഷ്യസ്നേഹിയെ നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ,
ആമീൻ.
Adv. PTA Rahim MLA

Photos from Adv Pta Rahim's post 23/04/2026

മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്കായി കൽപ്പറ്റ ടൗണിൽ സർക്കാർ നിർമ്മിച്ചുനൽകുന്ന ടൗൺഷിപ്പ് സന്ദർശിച്ചു. പ്രയാസപ്പെടുന്ന ഒരു സമൂഹത്തെ ചേർത്തു പിടിക്കേണ്ടത് എങ്ങിനെയാണ് എന്നതിനുള്ള കൃത്യമായ ഉത്തരമാണിത്.

11/04/2026

ബഹുമാന്യനായ പ്രിയപ്പെട്ട കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു

09/04/2026

നന്ദി.... നന്ദി.... നന്ദി..... കുന്നമംഗലം 💪🏻

09/04/2026

കുടുംബത്തോടൊപ്പം കൊടുവള്ളി ഗവ. എൽ.പി സ്കൂളിലെ ബൂത്തിൽ രാവിലെ തന്നെ വോട്ട് ചെയ്തു

Want your business to be the top-listed Government Service in Trivandrum?

Click here to claim your Sponsored Listing.

Location

Telephone

Address


MISFA
Trivandrum
673572