13/10/2026
കെഎസ്ആർടിസി - സ്വിഫ്റ്റ് നിയമനങ്ങളിൽ
സംവരണം ഉറപ്പാക്കണം -
പി കെ എസ്
തിരുവനന്തപുരം :
കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് നിയമനങ്ങളിൽ പട്ടികജാതി വിഭാഗക്കാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തണമെന്ന് പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി . ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിന് നൽകിയ നിവേദനത്തിൽ സ്വിഫ്റ്റിന്റെ നിയമന ചട്ടങ്ങളിൽ സംവരണം ബാധകമാക്കണമെന്നും പുറത്തുവന്ന നോട്ടിഫിക്കേഷനിൽ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പി കെ എസ് സംസ്ഥാന പ്രസിഡണ്ട് വണ്ടിത്തടം മധു സെക്രട്ടറി വി പൊന്നുക്കുട്ടൻ എംഎൽഎ മാരായ പി പി സുമോദ് , യു ആർ പ്രദീപ് സംസ്ഥാന കമ്മിറ്റിയംഗം ബാബു കെ പന്മന എന്നിവർപങ്കെടുത്തു.