21/06/2026
വായനാ ദിനവും, SSLC/PLUS TWO വിജയികൾക്ക് ആദരവും ൽകി
അഖില കേരള ബാലജനസഖ്യം താഴത്തങ്ങാടി ഇഖ്‌ബാൽ ലൈബ്രറി ശാഖയുടെ ആഭിമുഖ്യത്തിൽ *വായനാ ദിനവും, SSLC/PLUS TWO വിജയികൾക്ക് ആദരവും 19 ജൂൺ 2026, ഇന്നലെ താഴത്തങ്ങാടി ഇഖ്‌ബാൽ ലൈബ്രറിയിൽ നടത്തപ്പെട്ടു.
കോട്ടയം നഗരസഭ അധ്യക്ഷൻ ശ്രീ. എം. പി. സന്തോഷ് കുമാർ ഉദ്ഘാടനവും,അഖില കേരള ബാലജനസഖ്യം സംസ്ഥാന കോർഡിനേറ്റർ ശ്രീ. വിജോ വർഗീസ് ചെമ്പോല അധ്യക്ഷസ്ഥാനവും വഹിച്ച ചടങ്ങിൽ വാർഡ് 42 മുനിസിപ്പൽ കൗൺസിലർ ശ്രീ. ഉനൈസ് പാലപ്പറമ്പിൽ,ശ്രീമതി. അനുഷ കണ്ണൻ, മുൻ ഇഖ്‌ബാൽ ലൈബ്രറി സെക്രട്ടറിമാരായ ശ്രീ. അസീസ്,ശ്രീ. നവാസ്, ശ്രീ. പി. പി. ഷരീഫ്, താഴത്തെങ്ങാടി GMUP സ്കൂൾ അദ്ധ്യാപകൻ ശ്രീ. അഖിൽ ദാസ്,MDLP സ്കൂൾ അദ്ധ്യാപകൻ ശ്രീ. റിംസൺ,ശ്രീ. ദിലീപ് കമ്മത്ത് എന്നിവർ സന്നിഹതരായിരുന്നു.
MDLP സ്കൂൾ വിദ്യാർത്ഥിനി ഇമ മേരി ജോമോൻ ചടങ്ങിൽ വായനാദിന സന്ദേശം നൽകി.
വായനയുടെയും, പുസ്തകത്തിന്റെയും,വായനാദിനത്തിന്റെ പ്രത്യേകതയും കുറിച്ച് കുട്ടികൾക്ക് അറിവ് നൽകിയ മഹത്തായ ഒരു സദസ്സായിരുന്നു,അഖില കേരള ബാലജനസഖ്യം,താഴത്തങ്ങാടി ഇഖ്‌ബാൽ ലൈബ്രറി ശാഖ ഇന്നലെ നടത്തിയ വായനാദിനം.