BJP Kottayam

Directions

BJP Kottayam BJP Kottayam

15/10/2026

❓നിയമസഭയിൽ ബിജെപി അംഗങ്ങൾക്ക് സംസാരിക്കാൻ പോലും അവസരം നിഷേധിക്കുന്നത് എന്തിനാണ്?

❓LDF–UDF ഒത്തുതീർപ്പ് രാഷ്ട്രീയം ചർച്ചയാകുമെന്ന് ഭയന്നിട്ടാണോ?

‼️സിഎംആർഎൽ കേസിൽ പാർട്ടിയെ മറയാക്കുന്നതും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടുയരുന്ന ചോദ്യങ്ങളും ഗൗരവത്തോടെ പരിശോധിക്കപ്പെടണം.

🔹ഒരുകാലത്ത് നിയമസഭയിൽ ബിജെപിക്ക് ഒരേയൊരു അംഗം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് മൂന്ന് അംഗങ്ങൾ ഉണ്ട്. ജനങ്ങളുടെ ശബ്ദം ഉയരുമ്പോൾ കീഴ്‌വഴക്കങ്ങളുടെ പേരിൽ അത് തടയാനാവില്ല.

🔹LDF ഉം UDF ഉം തമ്മിൽ കൊടിയുടെ നിറത്തിൽ മാത്രമാണ് വ്യത്യാസം. അഴിമതിയിലും, ജനവിരുദ്ധ നയങ്ങളിലും, ഒത്തുതീർപ്പിലും ഇരുകൂട്ടരും ഒരേ വഴിയിൽ തന്നെയാണ്.

‼️മുഖ്യമന്ത്രിയുടെ പേര് മാറിയാൽ മാത്രം ഭരണം മാറില്ല.

‼️നയത്തിലും, നിലപാടിലും മാറ്റം വേണം.

ശ്രീ ബി ബി ഗോപകുമാർ MLA
ബിജെപി നിയമസഭാ കക്ഷി നേതാവ്



കൂടെയുണ്ട് ബിജെപി…ഭിന്നശേഷി പെൻഷൻ വർധിപ്പിച്ച് മോദി സർക്കാർ. 79 വയസ്സുവരെയുള്ളവർക്ക് 300 രൂപയായിരുന്ന പ്രതിമാസ പെൻഷൻ 375...
15/10/2026

കൂടെയുണ്ട് ബിജെപി…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ച് മോദി സർക്കാർ.

79 വയസ്സുവരെയുള്ളവർക്ക് 300 രൂപയായിരുന്ന പ്രതിമാസ പെൻഷൻ 375 രൂപയാക്കി.

80 വയസ്സിന് മുകളിലുള്ളവർക്ക് 500 രൂപയായിരുന്നത് ഇനി 625 രൂപയായിരിക്കും.

മുൻപ് 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഭിന്നശേഷി പെൻഷന് അർഹതയുണ്ടായിരുന്നത്.

ഇനിയിത് ജനനം മുതൽ ലഭ്യമാകും. അതുപോലെ, 80% ഭിന്നശേഷിയുള്ളവർക്കാണ് ഇതുവരെ പെൻഷൻ ആനുകൂല്യം ലഭിച്ചിരുന്നത്. ഇത് 40 ശതമാനമായി കുറച്ചു.

ഇതുവഴി കൂടുതൽ പേർക്ക് പെൻഷന് അർഹത ലഭിക്കും.


രാഷ്ട്രീയ കേരളത്തിലെ ഒരു തുറന്ന പുസ്തകമാണ് UDF-LDF ഒത്തുകളി. പറവൂരിൽ പുനർജനി എന്ന പേരിൽ വി ഡി സതീശൻ നടത്തിയ പുനരധിവാസ ഫണ...
15/10/2026

രാഷ്ട്രീയ കേരളത്തിലെ ഒരു തുറന്ന പുസ്തകമാണ് UDF-LDF ഒത്തുകളി.

പറവൂരിൽ പുനർജനി എന്ന പേരിൽ വി ഡി സതീശൻ നടത്തിയ പുനരധിവാസ ഫണ്ടിലെ ക്രമക്കേടുകൾ മുതൽ പിണറായിയുടെ 'മാസപ്പടി' വിവാദം വരെ നീളുന്ന സംഭവങ്ങൾ തെളിയിക്കുന്നത് ഒരേയൊരു സത്യമാണ്, അധികാരത്തിന്റെ ഇരുകരകളിലും ഇവർ നടപ്പിലാക്കുന്നത് ഒരേ അജണ്ടയാണ്.

അധികാരത്തിലിരിക്കുമ്പോൾ ഒരു മുഖവും, പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു മുഖവും അണിയുന്ന ഇവർ, വാസ്തവത്തിൽ ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന വാക്‌പോരുകൾക്ക് പിന്നിൽ, അഴിമതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ ഇവർ രണ്ടല്ല ഒന്നാണ്.

എന്ത് കിട്ടി?

അപകടരാഷ്ട്രീയം…



150 ദിവസത്തെ വി ഡി സതീശൻ സർക്കാരിന്റെ പരാജയം…UDF-LDF അരാജകത്വത്തിനെതിരെ... SIR തെറ്റെങ്കിൽ VD സതീശൻ രാജിവെക്കുക…. BJP പ്...
14/10/2026

150 ദിവസത്തെ വി ഡി സതീശൻ സർക്കാരിന്റെ പരാജയം…

UDF-LDF അരാജകത്വത്തിനെതിരെ...

SIR തെറ്റെങ്കിൽ VD സതീശൻ രാജിവെക്കുക….

BJP പ്രതിഷേധ ജനസഭ…

കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജനസഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു

കേരളത്തിന് എന്ത് കിട്ടി...?

അപകട രാഷ്ട്രീയം...



കേരളത്തിലെ ജനങ്ങൾക്ക് പകൽ പോലെ വ്യക്തമാണ് മാസപ്പടി കേസിൽ UDF - LDF ഡീൽ ആണെന്ന്.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ പണം...
14/10/2026

കേരളത്തിലെ ജനങ്ങൾക്ക് പകൽ പോലെ വ്യക്തമാണ് മാസപ്പടി കേസിൽ UDF - LDF ഡീൽ ആണെന്ന്.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ പണം കൈപ്പറ്റിയിട്ടുണ്ട് എന്നുള്ളതും വ്യക്തമാണ്…

ഏതൊരു അച്ഛന്റെയും ഉത്കണ്ഠയാണ് മകളെ രക്ഷിക്കുക എന്നത്…

കേരളം വീണാൽ എന്താ, വീണയെ രക്ഷിച്ചാൽ പോരെ…

കേരളത്തിന് എന്ത് കിട്ടി?

അപകട രാഷ്ട്രീയം



രാഹുൽ ഗാന്ധിയുടേത് ഫ്രോഡ് രാഷ്ട്രീയം…കോൺഗ്രസിന്റേത് ഇരട്ടത്താപ്പ് നയം…അത് ചൂണ്ടിക്കാണിക്കാൻ, അന്നും ഇന്നും എന്നും BJP ഉണ...
14/10/2026

രാഹുൽ ഗാന്ധിയുടേത് ഫ്രോഡ് രാഷ്ട്രീയം…

കോൺഗ്രസിന്റേത് ഇരട്ടത്താപ്പ് നയം…

അത് ചൂണ്ടിക്കാണിക്കാൻ, അന്നും ഇന്നും എന്നും BJP ഉണ്ടാകും.

കേരളത്തിലെ സാധാരണക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ യഥാർത്ഥ പ്രതിപക്ഷമായി ബിജെപി ഉണ്ടാകും.

14/10/2026
UDF സർക്കാർ അധികാരത്തിൽ വന്ന് 150 ദിവസം പിന്നിടുമ്പോൾ, വലിയ വാഗ്ദാനങ്ങൾ കേട്ട് വോട്ട് നൽകിയ കേരളത്തിലെ സാധാരണക്കാർക്ക് ല...
14/10/2026

UDF സർക്കാർ അധികാരത്തിൽ വന്ന് 150 ദിവസം പിന്നിടുമ്പോൾ, വലിയ വാഗ്ദാനങ്ങൾ കേട്ട് വോട്ട് നൽകിയ കേരളത്തിലെ സാധാരണക്കാർക്ക് ലഭിച്ചത് നിരാശയും വഞ്ചനയും മാത്രമാണ്.

പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിൽ എത്തിയ സർക്കാർ, ഇപ്പോൾ കാഴ്ചവെക്കുന്നത് അപകട രാഷ്ട്രീയത്തിന്റെ തനിനിറമാണ്.

ജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികളോ, വികസനമോ നടപ്പിലാക്കുന്നതിന് പകരം സ്വന്തം താൽപ്പര്യങ്ങൾക്കും അധികാരക്കസേര നിലനിർത്തുന്നതിനും മാത്രം മുൻഗണന നൽകുന്ന ഈ സർക്കാർ ജനവഞ്ചനയുടെ പാതയിലാണ് സഞ്ചരിക്കുന്നത്.

കേരളത്തിന് എന്ത് കിട്ടി?

അപകടരാഷ്ട്രീയം…


കേരളത്തിന്റെ വികസനവും, ജനങ്ങളുടെ പ്രതീക്ഷകളും, ചർച്ചയാകേണ്ട 150 ദിവസങ്ങൾ പിന്നിടുമ്പോൾ, വി ഡി സതീശൻ സർക്കാരിന്റെ പ്രവർത്...
13/10/2026

കേരളത്തിന്റെ വികസനവും, ജനങ്ങളുടെ പ്രതീക്ഷകളും, ചർച്ചയാകേണ്ട 150 ദിവസങ്ങൾ പിന്നിടുമ്പോൾ, വി ഡി സതീശൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ ചോദ്യങ്ങളുയർത്തിക്കൊണ്ട്, പ്രതിഷേധജനസഭ ഒക്ടോബർ 14-ന് ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നു.

ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ സമൂഹത്തിലെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുക്കുന്നു.

150 ദിവസത്തെ വി ഡി സതീശന്റെ ഭരണം സമ്പൂർണ പരാജയം.

കേരളത്തിന് എന്ത് കിട്ടി...?

അപകട രാഷ്ട്രീയം...


SIR ന് എതിരെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പ്രമേയത്തിൽ സ്പീക്കർ എതിർപ്പ് രേഖപ്പെടുത്തുന്നവർ കൈപൊക്കാൻ ആവശ്യപ്പെട...
13/10/2026

SIR ന് എതിരെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പ്രമേയത്തിൽ സ്പീക്കർ എതിർപ്പ് രേഖപ്പെടുത്തുന്നവർ കൈപൊക്കാൻ ആവശ്യപ്പെട്ടപ്പോൾ സഭയിലെ ബിജെപിയുടെ മൂന്ന് അംഗങ്ങൾ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഇന്നലെ സഭ പാസാക്കിയ പ്രമേയത്തിൽ ഐകകണ്ഠേന എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സഭാ രേഖയിൽ നിന്നും ഇത് തിരുത്തണം എന്നാവശ്യപ്പെട്ട് ബിജെപി നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി…

കോൺഗ്രസ് ഭരണത്തിൽ കേരളത്തിൽ എന്ത് കിട്ടി ?…

അപകട രാഷ്ട്രീയം…


Address

Kottayam

Website

Alerts

Be the first to know and let us send you an email when BJP Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share