Kottayam District Police

Call Directions Website

Kottayam District Police Official Page of Kottayam District Police.

ലഹരിയുടെ ദുരുപയോഗം സൈബർ സുരക്ഷ  എന്നീ വിഷയങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചുകോട്ടയം ല...
08/10/2026

ലഹരിയുടെ ദുരുപയോഗം
സൈബർ സുരക്ഷ
എന്നീ വിഷയങ്ങളിൽ
കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചു
കോട്ടയം ലീഗൽ സെൽ സബ് ഇൻസ്‌പെക്ടർ ഗോപകുമാർ M. G
കമ്പ്യൂട്ടർ സെൽ CPO ജോബിൻസ് ജോസ്
എന്നിവർ ക്ലാസുകൾ നയിച്ചു

കായലിലേക്ക് ചാടുംമുമ്പേ കൈപിടിച്ച് കല്ലറ പോലീസ്-----------=കുഞ്ഞുമായി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെയും കുഞ്ഞിനെയും രക്ഷപ...
05/10/2026

കായലിലേക്ക് ചാടുംമുമ്പേ കൈപിടിച്ച് കല്ലറ പോലീസ്
-----------=
കുഞ്ഞുമായി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി
=========
കല്ലറ: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏഴ് വയസ്സുള്ള കുഞ്ഞിനൊപ്പം വേമ്പനാട്ടുകായലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച 27-കാരിയായ യുവതിയെയും കുഞ്ഞിനെയും കല്ലറ പോലീസ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി.
തണ്ണീർമുക്കം ബണ്ടിൽ യുവതിയും കുഞ്ഞും അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ രാജനും ജോസ് മാത്യുവും ഉടൻ ഇടപെടുകയും വിവരം കല്ലറ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയുമായിരുന്നു.
തുടർന്ന് SI (G) അജയ്കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, നിയാസ്, രാജീമോൾ എന്നിവർ സ്ഥലത്തെത്തി. പോലീസ് സംഘം സമയോചിതമായി ഇടപെട്ട് യുവതിയെയും കുഞ്ഞിനെയും വെള്ളത്തിലേക്ക് ചാടുന്നതിന് മുമ്പുതന്നെ സുരക്ഷിതമായി തിരികെ എത്തിക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ ഇടപെടലിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കാനും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനും സാധിച്ചു. തുടർന്ന് ഇരുവർക്കും ആവശ്യമായ സഹായവും തുടർനടപടികളും പോലീസ് സ്വീകരിച്ചു.
Kottayam District Police

പ്രിയപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലികൾ...ഒക്ടോബർ രണ്ടാം തീയതി ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.സംസ്കാരം:...
05/10/2026

പ്രിയപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലികൾ...

ഒക്ടോബർ രണ്ടാം തീയതി ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സംസ്കാരം: 07.10.2026 ബുധൻ 10 എ.എം.
തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് ചർച്ച്
(നാളെ (06/10/2026)പകൽ 11മണിയോടെ പോലീസ്‌ക്ലബ്ബിൽ പൊതുദർശനം )

രണ്ടര വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സ്ഥാനമൊഴിയുന്ന പാല ഡിവൈഎസ്പി ശ്രീ.സദൻ K ക്ക്.കോട്ടയം ജില്ലാ പോലീസിന്റെ യാ...
02/10/2026

രണ്ടര വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സ്ഥാനമൊഴിയുന്ന പാല ഡിവൈഎസ്പി ശ്രീ.സദൻ K ക്ക്.കോട്ടയം ജില്ലാ പോലീസിന്റെ യാത്രാമംഗളങ്ങൾ

ഒൿടോബർ 2  ഗാന്ധിജയന്തി ആശംസകൾ
02/10/2026

ഒൿടോബർ 2
ഗാന്ധിജയന്തി
ആശംസകൾ

29/09/2026

കിഡ് ഗ്ലോവ് – ജില്ലാ തല ഉദ്ഘാടനം
കേരള പോലീസ് സൈബർ ഡിവിഷന്റെയും ചിൽഡ്രൻ ആൻഡ് പോലീസ് (CAP) കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സുരക്ഷിതമായ ഡിജിറ്റൽ ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ “KID GLOVE – Build a Safer DIGIKAVACH through our Children” എന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും ബാഡ്ജ് വിതരണവും സംഘടിപ്പിക്കുന്നു.
2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 10.30ന് കോട്ടയം പോലീസ് ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. കെ. എം. സാബു മാത്യു IPS മുഖ്യാതിഥിയായും അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. സജീവ് കെ വിശിഷ്ടാതിഥിയായും പങ്കെടുക്കും.
കുട്ടികളുടെ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡിജിറ്റൽ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികളെ ഡിജിറ്റൽ ലോകത്തെ സുരക്ഷാ വെല്ലുവിളികളെ തിരിച്ചറിയാനും അവയിൽ നിന്ന് സ്വയം സംരക്ഷിക്കാനും പ്രാപ്തരാക്കുന്നതിനൊപ്പം, “Safe Kids | Smart Kids | Secure Kottayam” എന്ന ആശയത്തിലൂടെ സുരക്ഷിതമായ കോട്ടയം എന്ന ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പ്രവർത്തനത്തിനും പദ്ധതി പ്രചോദനമാകും.
“Instead of building a safer tomorrow, Build a safer DIGIKAVACH through our children” എന്ന സന്ദേശമാണ് പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

27/09/2026

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാചരണം സംഘടിപ്പിച്ചു
================
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എസ്.പി.സി കേഡറ്റുകളുടെ പരേഡും പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.
2026 സെപ്റ്റംബർ 25ന് രാവിലെ 8.30ന് കോട്ടയം എം.ടി. സെമിനാരി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോഷി ഫിലിപ്പ് മുഖ്യാതിഥിയായി. കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. കെ. എം. സാബു മാത്യു IPS, അഡീഷണൽ എസ്.പി ശ്രീ. സജീവ് കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരിശീലനം പൂർത്തിയാക്കിയ എസ്.പി.സി കേഡറ്റുകൾ അച്ചടക്കവും ആത്മവിശ്വാസവും പ്രകടമാക്കി പരേഡിൽ അണിനിരന്നു. തുടർന്ന് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ കേഡറ്റുകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
അച്ചടക്കം, സേവന മനോഭാവം, ഉത്തരവാദിത്വബോധം, നേതൃത്വപാടവം എന്നിവ വളർത്തിയെടുക്കുന്നതിലൂടെ വിദ്യാർഥികളെ സമൂഹത്തിന്റെ ഉത്തരവാദിത്തമുള്ള പൗരന്മാരായി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പരിപാടി.

Address

District Police Office
Kottayam
686003

Alerts

Be the first to know and let us send you an email when Kottayam District Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share