Karottu Vallakkalil

Call Directions Website Contact the organization

Karottu Vallakkalil കരോട്ടു വള്ളക്കാലിൽ Ancestral home of Late Oommen Chandy MLA & Late V.J Oommen (Ex MLC)

Puthuppally, Kottayam, Kerala, India

മുത്തച്ഛന്റെ വിരകഥകളിൽ നിന്ന് ജനകീയ രാഷ്ട്രീയത്തിലേക്ക്; പൊതുജീവിതത്തിന് പ്രചോദനമായത് വി. ജെ. ഉമ്മൻഉമ്മൻ ചാണ്ടി എന്ന ജനക...
30/07/2026

മുത്തച്ഛന്റെ വിരകഥകളിൽ നിന്ന് ജനകീയ രാഷ്ട്രീയത്തിലേക്ക്; പൊതുജീവിതത്തിന് പ്രചോദനമായത് വി. ജെ. ഉമ്മൻ

ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പ്രവർത്തകനും മെംബർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) അംഗവുമായിരുന്ന മുത്തച്ഛൻ വള്ളക്കാലിൽ ജെ.ഉമ്മൻ (വി.ജെ. ഉമ്മൻ) ആയിരുന്നു.

മുത്തച്ഛന്റെ വീരകഥകളും ജനസേവനവും ബാല്യകാലം മുതൽ കേട്ടുവളർന്ന ഉമ്മൻ ചാണ്ടി, പിന്നീട് അതേ ജനകീയ പാത ജീവിതകാലം മുഴുവൻ പിന്തുടർന്നു. ഇന്ത്യയിലെ ആദ്യ ജനപ്രതിനിധി സഭകളിലൊന്നായ ശ്രീമൂലം പ്രജാസഭ 1921-ൽ ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ എന്ന പേരിലേക്ക് മാറിയപ്പോൾ, അതിന്റെ ആദ്യ സമ്മേളനത്തിലെ അംഗങ്ങളിൽ ഒരാളായിരുന്നു വി.ജെ. ഉമ്മൻ. അന്ന് 100 രൂപ ഭൂനികുതിയും കുറഞ്ഞത് 6,000 രൂപ വാർഷിക വരുമാനവുമുള്ളവർക്ക് മാത്രമായിരുന്നു മത്സരിക്കാൻ അർഹത. അഞ്ച് രൂപ നികുതി അടയ്ക്കുന്നവർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.

ഉമ്മൻ ചാണ്ടിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് മുത്തച്ഛനോടൊപ്പം ആദ്യമായി തിരുവനന്തപുരത്തെത്തുന്നത്. രാജകൊട്ടാരത്തിലും പൊതുസമൂഹത്തിലും വി.ജെ. ഉമ്മന് ലഭിച്ചിരുന്ന ആദരവും സ്വീകാര്യതയും കുഞ്ഞുമനസ്സിൽ ആഴത്തിൽ പതിഞ്ഞു. അധികാരത്തേക്കാൾ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഒരു പൊതുപ്രവർത്തകന്റെ യഥാർഥ ശക്തിയെന്ന് ആ അനുഭവം ഉമ്മൻ ചാണ്ടിയെ പഠിപ്പിച്ചു.

സമ്പന്ന കുടുംബത്തിൽ ജനിച്ചിരുന്നെങ്കിലും ജനങ്ങൾക്കിടയിൽ ജീവിക്കാനും അവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുക്കാനുമായിരുന്നു വി.ജെ. ഉമ്മൻ ഇഷ്ടപ്പെട്ടിരുന്നത്. അതേ ജീവിതശൈലിയാണ് പിന്നീട് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും പിന്തുടർന്നത്. അധികാരത്തിന്റെ ഔപചാരികതകൾക്കപ്പുറം ജനങ്ങൾക്കൊപ്പം ജീവിച്ച നേതാവെന്നണം അദ്ദേഹത്തിന് ലഭിച്ചതിന് പിന്നിലും ഈ കുടുംബ പാരമ്പര്യത്തിന്റെ സ്വാധീനമുണ്ടെന്ന് അടുത്തറിയുന്നവർ പറയുന്നു. മുത്തച്ഛന്റെ ഓർമകൾ പുതുപ്പള്ളിയിൽ ഇന്നും ജീവിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പ്രവർത്തിക്കുന്ന വി.ജെ. ഉമ്മൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ആ പാരമ്പര്യത്തിന്റെ സാക്ഷ്യമായി ഇന്നും കരോട്ടു വള്ളക്കാലിൽ വീടിനു സമീപം നിലകൊള്ളുകയാണ്.

മുത്തച്ഛന്റെ വിരകഥകളിൽ നിന്ന് ജനകീയ രാഷ്ട്രീയത്തിലേക്ക്; പൊതുജീവിതത്തിന് പ്രചോദനമായത് വി. ജെ. ഉമ്മൻ.

ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പ്രവർത്തകനും മെംബർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) അംഗവുമായിരുന്ന മുത്തച്ഛൻ വള്ളക്കാലിൽ ജെ.ഉമ്മൻ (വി.ജെ. ഉമ്മൻ) ആയിരുന്നു.

മുത്തച്ഛന്റെ വീരകഥകളും ജനസേവനവും ബാല്യകാലം മുതൽ കേട്ടുവളർന്ന ഉമ്മൻ ചാണ്ടി, പിന്നീട് അതേ ജനകീയ പാത ജീവിതകാലം മുഴുവൻ പിന്തുടർന്നു. ഇന്ത്യയിലെ ആദ്യ ജനപ്രതിനിധി സഭകളിലൊന്നായ ശ്രീമൂലം പ്രജാസഭ 1921-ൽ ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ എന്ന പേരിലേക്ക് മാറിയപ്പോൾ, അതിന്റെ ആദ്യ സമ്മേളനത്തിലെ അംഗങ്ങളിൽ ഒരാളായിരുന്നു വി.ജെ. ഉമ്മൻ. അന്ന് 100 രൂപ ഭൂനികുതിയും കുറഞ്ഞത് 6,000 രൂപ വാർഷിക വരുമാനവുമുള്ളവർക്ക് മാത്രമായിരുന്നു മത്സരിക്കാൻ അർഹത. അഞ്ച് രൂപ നികുതി അടയ്ക്കുന്നവർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.

ഉമ്മൻ ചാണ്ടിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് മുത്തച്ഛനോടൊപ്പം ആദ്യമായി തിരുവനന്തപുരത്തെത്തുന്നത്. രാജകൊട്ടാരത്തിലും പൊതുസമൂഹത്തിലും വി.ജെ. ഉമ്മന് ലഭിച്ചിരുന്ന ആദരവും സ്വീകാര്യതയും കുഞ്ഞുമനസ്സിൽ ആഴത്തിൽ പതിഞ്ഞു. അധികാരത്തേക്കാൾ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഒരു പൊതുപ്രവർത്തകന്റെ യഥാർഥ ശക്തിയെന്ന് ആ അനുഭവം ഉമ്മൻ ചാണ്ടിയെ പഠിപ്പിച്ചു.

സമ്പന്ന കുടുംബത്തിൽ ജനിച്ചിരുന്നെങ്കിലും ജനങ്ങൾക്കിടയിൽ ജീവിക്കാനും അവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുക്കാനുമായിരുന്നു വി.ജെ. ഉമ്മൻ ഇഷ്ടപ്പെട്ടിരുന്നത്. അതേ ജീവിതശൈലിയാണ് പിന്നീട് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും പിന്തുടർന്നത്. അധികാരത്തിന്റെ ഔപചാരികതകൾക്കപ്പുറം ജനങ്ങൾക്കൊപ്പം ജീവിച്ച നേതാവെന്നണം അദ്ദേഹത്തിന് ലഭിച്ചതിന് പിന്നിലും ഈ കുടുംബ പാരമ്പര്യത്തിന്റെ സ്വാധീനമുണ്ടെന്ന് അടുത്തറിയുന്നവർ പറയുന്നു. മുത്തച്ഛന്റെ ഓർമകൾ പുതുപ്പള്ളിയിൽ ഇന്നും ജീവിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പ്രവർത്തിക്കുന്ന വി.ജെ. ഉമ്മൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ആ പാരമ്പര്യത്തിന്റെ സാക്ഷ്യമായി ഇന്നും നിലകൊള്ളുകയാണ്.

18/07/2026

3rd

18/07/2026

17/07/2026

Address

Karottu Vallakkalil, Puthuppally P. O
Kottayam
686011

Alerts

Be the first to know and let us send you an email when Karottu Vallakkalil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Karottu Vallakkalil:

Shortcuts

Share