Ente Thidanadu

Directions Website Contact the organization

Ente Thidanadu കോട്ടയം ജില്ലയുടെ കിഴക്കന് പ്രദേശമായ മീനച്ചില് താലൂക്കിലാണ് തിടനാട് എന്ന ഗ്രാമം.

കോട്ടയം ജില്ലയുടെ കിഴക്കന് പ്രദേശമായ മീനച്ചില് താലൂക്കിലാണ് തിടനാട് എന്ന ഗ്രാമം. അദ്ധ്വാനത്തിലൂടെ മണ്ണില് പൊന്നു വിളയിക്കുന്ന കര്ഷകരുടെ ഗ്രാമമാണിത്. റബ്ബറും, കപ്പയും. ചേനയും, വാഴയും ചേമ്പുമൊക്കെ കൃഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രാമം. തിടനാട് ശിവക്ഷേത്രത്തിലെ ഓംകാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്.
നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളില് ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പര്ശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങള് ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില് നിന്നും പലായനം ചെയ്തെത്തിയ " വൈശ്വര് " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല് ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്ത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്.
തിടനാട്ടിലെത്തിയ " തിരുവുടയാര്സ്വാമികള് " മഹാദേവക്ഷേത്രത്തോടു ചേര്ന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില് " തിരുവുടയാര്നാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ല് (21.06.1915) ഈ ഗ്രാമത്തില് അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവര് പ്രൈമറി സ്കൂള് ഈ ഗ്രാമത്തിലാരംഭിച്ചു. ഇന്നത്തെ വൊക്കേഷണല് ഹയര് സെക്കന്റ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇതു നാടിനൊരു പൊൻവെളിച്ചമായി ഇന്നും തുടരുന്നു....

നമ്മുടെ സ്വന്തം അരുവിത്തുറ പള്ളി
27/09/2026

നമ്മുടെ സ്വന്തം അരുവിത്തുറ പള്ളി

03/09/2026
03/09/2026

ആകാശത്ത് മിന്നി മറഞ്ഞ ഫയർ റെയിൻബോ

ജിമ്മി ജോർജ് പുലിക്കുന്നേൽ നീര്യാതനായി. ആദരാഞ്ജലികൾ🌹🌹🌹
31/08/2026

ജിമ്മി ജോർജ് പുലിക്കുന്നേൽ നീര്യാതനായി.

ആദരാഞ്ജലികൾ🌹🌹🌹

തിടനാട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി...
07/07/2026

തിടനാട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി...

മീനച്ചിൽ രാജ്യവും കർത്താക്കന്മാരും              പാലായുടെ ചരിത്രത്തിൽ നിന്ന് അടർത്തിമാറ്റാൻ പറ്റാത്ത രാജകുടുംബം. മീനച്ചില...
27/06/2026

മീനച്ചിൽ രാജ്യവും കർത്താക്കന്മാരും

പാലായുടെ ചരിത്രത്തിൽ നിന്ന് അടർത്തിമാറ്റാൻ പറ്റാത്ത രാജകുടുംബം. മീനച്ചിലാറും മീനച്ചിൽ താലൂക്കും ഈ രാജകുടുംബത്തിന്റെ പേരിൽ നിന്ന് ഉദ്ഭവിച്ചതാണ്. രാജസ്ഥാനിലെ മേവാറിൽ നിന്നാണ് ഈ രാജകുടുംബം തമിഴ്‌നാട്ടിലെ കുംഭകോണത്തെത്തിയത്. അവിടെ നിന്ന് എ. ഡി 357 ൽ ശ്രീദേവി, അംബികാദേവി എന്ന് പേരുള്ള രണ്ടു രാജകുമാരിമാരെ എളങ്ങല്ലൂർ സ്വരൂപവും ഏളമ്പ്രക്കാട്ടു സ്വരൂപവും വിവാഹം കഴിക്കാൻ കേരളത്തിൽ കൊണ്ടുവന്നു. വിവാഹശേഷം മരുമക്കത്തായ ആചാരപ്രകാരം ഇവരെ മീനച്ചിൽ പ്രദേശത്ത് പാർപ്പിച്ചു. ഇവരുടെ സന്തതി പരമ്പരയിൽ പെട്ടതാണ് മീനച്ചിൽ കർത്താക്കന്മാർ. മേവാർ ലോപിച്ചാണ് മേവിടെ ഉണ്ടായത്. 1400 വർഷക്കാലം ഈ രാജകുടുംബം മീനച്ചിൽ രാജ്യം ഭരിച്ചു.

. പെരുമാക്കന്മാർ ഇവർക്ക് 36 ദേശങ്ങൾ ഭരിക്കാൻ വിട്ടുകൊടുത്തു. ഈ രാജകുടുംബത്തിലെ പുരുഷന്മാരെ സിംഹരു, കർത്താവ്, ഞാവക്കാട് കർത്താവ്, ഞാവക്കാട് കൈമൾ എന്നൊക്കെയാണ് വിളിച്ചിരുന്നത്. സ്ത്രീകളെ തമ്പാട്ടിയെന്നും മഹാറാണിയെ അമ്മച്ചിയെന്നുമാണ് വിളിച്ചിരുന്നത്. മറക്കുടയും തോഴിയുമില്ലാതെ തമ്പാട്ടിമാർ പുറത്തിറങ്ങാറില്ലായിരുന്നു. കർത്താക്കന്മാരുടെ മുഖ്യമന്ത്രി അറക്കൽ മേനോൻ കുടുംബത്തിലെ കാരണവരും ധനമന്ത്രി വളപ്പിൽ മേനോനുമായിരുന്നു. മധുര മീനാക്ഷിയാണ് ഇവരുടെ കുലദേവത. ഇവരുടെ കൊടി അടയാളം മീനിന്റെ കണ്ണാണ്.മീനാക്ഷിയുടെ നാമത്തിൽ ഇവർ പൈകയിൽ ഒരു ക്ഷേത്രം നിർമിച്ചിട്ടുണ്ട്. മീനാക്ഷി ലോപിച്ചാണ് മീനച്ചിൽ ഉണ്ടായത്. കർത്താക്കന്മാർ ശക്തി പ്രാപിച്ചതോടെ തെക്കുംകൂറിൽ നിന്നും അവർ സ്വാതന്ത്ര്യം നേടി. പാലാ മുനിസിപ്പാലിറ്റിയും മീനച്ചിൽ, മുത്തോലി കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി, ഭരണങ്ങാനം, കരൂർ, തിടനാട് തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളുടെ സിംഹ ഭാഗവും മീനച്ചിൽകർത്താക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. തിടനാടുമുതൽ കിടങ്ങൂർ വരെ മീനച്ചിൽ രാജ്യം വ്യാപിച്ചു കിടന്നു. വള്ളിച്ചിറയിൽ വച്ച് മീനച്ചിൽ കർത്താക്കന്മാരുടെയും വടക്കുംകൂർ രാജാവിന്റെയും സൈന്യങ്ങൾ തമ്മിൽ പല തവണ ഏറ്റുമുട്ടി. കടപ്പാട്ടൂർ വച്ച് തെക്കും കൂറുമായും മീനച്ചിൽ ഏറ്റു മുട്ടിയിട്ടുണ്ട്.. കർത്താക്കന്മാർക്ക് നല്ല സൈനിക ബലമുണ്ടായിരുന്നു. പാലായിക്കും പൈകക്കും ഇടക്കുള്ള കുമ്പാ നിയാണ് ഇവരുടെ രാജധാനി. കുംഭകോണം ലോപിച്ചാണ് കുമ്പാ നി ആയത്‌.. കർത്താക്കന്മാരാണ് 1736:ൽ പാലാ പട്ടണവും അങ്ങാടിയും സ്ഥാപിച്ചത്. കച്ചവടത്തിൽ കഴിവ് തെളിയിച്ച ക്രിസ്ത്യാനികളെയാണ്‌ കച്ചവടം നടത്താൻ ചുമതലപ്പെടുത്തിയത്.മാർത്താ ൺഡ വർമക്കെതിരെ ഗൂഢാലോചന നടത്തിയവരിൽ മീനച്ചിൽ കർത്താവും ഉണ്ടായിരുന്നു.സൈനിക പാളയം ലോപിച്ചാണ്‌ പാലാ യെന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു.

സംഗീതം, സാഹിത്യം, സുകുമാര കലകൾ, വേദങ്ങൾ ശാസ്ത്രങ്ങൾ, സംസ്കൃതം വൈദ്യ ശാസ്ത്രം, തച്ചു ശാസ്ത്രം, ജ്യോതി ശാസ്ത്രം, മന :ശാസ്ത്രം, തുടങ്ങിയവയെ കർത്താക്കന്മാർ പ്രോത്സാഹിപ്പിച്ചിരുന്നു. മോഹിനിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങൾക്ക് ഇവിടെ കളരികൾ ഉണ്ടായിരുന്നു. രാജകുടുംബം വക ആയുർവേദ വിദ്യാലയവും ചികിത്സാകേന്ദ്രവും വിഖ്യാതമായിരുന്നു. ജാതിമത ഭേദമെന്യേ ഏവർക്കും ഇവിടെ പ്രവേശനം ലഭ്യമായിരുന്നു. നിരവധി പ്രമുഖ വൈദ്യന്മാർക്ക് ഈ വിദ്യാപീഠം ജന്മം നൽകിയിട്ടുണ്ട്. പാറേമ്മാക്കൽ ഗോവർണദോർ, കട്ടക്കയം ചെറിയാൻ മാപ്പിള,മുരിങ്ങയിൽ ചാണ്ടി വൈദ്യൻ തുടങ്ങിയവർ കൊട്ടാരത്തിലെ ഗുരുകുല വാസികളായിരുന്നു.

©️Copied from facebook post

ആദരാജ്ഞലികൾ 🌹
26/06/2026

ആദരാജ്ഞലികൾ 🌹

ഏവർക്കും പെസഹ തിരുനാൾ ആശംസകൾ
02/04/2026

ഏവർക്കും പെസഹ തിരുനാൾ ആശംസകൾ

അരുവിത്തുറ പള്ളി ⛪
21/02/2026

അരുവിത്തുറ പള്ളി ⛪

Good Night
02/02/2026

Good Night

Address

Thidanadu
Kottayam
686123

Alerts

Be the first to know and let us send you an email when Ente Thidanadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ente Thidanadu:

Shortcuts

Share