ഇടതു പക്ഷം
AIYF കനകാലയ
ALL INDIA YOUTH FEDERATION
27/05/2026
ഇ ഡി റെയ്ഡ് :
പ്രതിപക്ഷ നേതാക്കളെ അന്വേഷണ എജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയമായി വേട്ടയാടാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗം.
പ്രതിപക്ഷ നേതാക്കളെ അന്വേഷണ എജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയമായി വേട്ടയാടാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ്
പ്രതിപക്ഷ നേതാവും സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് പിണറായി വിജയന്റേയും കുടുംബത്തിന്റെയും വീടുകളിൽ
നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
(ഇ ഡി )റെയ്ഡെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.
സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് റെയ്ഡ് എന്നത് വിഷയത്തിലുള്ള ബിജെപി - കോൺഗ്രസ് രഹസ്യ അജണ്ട മറ നീക്കി പുറത്തു കൊണ്ട് വന്നിരിക്കുകയാണെന്നും എ ഐ വൈ എഫ്.
മുൻപ് സമാനമായ രീതിയിൽ അരവിന്ദ് കെജ്രിവാളിനെയും ഇ ഡി യെ ഉപയോഗിച്ച് കൊണ്ട് രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ കേന്ദ്രം ശ്രമിച്ചുവെങ്കിലും സുപ്രീംകോടതി തന്നെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയുണ്ടായി.
അത് പോലെ തന്നെ ഇ ഡി ഭരണകൂടങ്ങളോട് കടുത്ത വിധേയത്വം പുലർത്തുകയാണെന്നും പരിധിവിട്ട് ഇടപെടുകയാണെന്നുമുള്ള നീതിന്യായ കോടതികളുടെ നിരന്തര വിമർശനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ രാജ്യം കാണുകയുമുണ്ടായി.
പ്രതിപക്ഷത്തെ വേട്ടയാടാനും രാഷ്ട്രീയ ലക്ഷ്യ പൂർത്തീകരണത്തിനും ഇഡിക്ക് മൗനാനുവാദവും നിയമവിരുദ്ധമായ അമിതാധികാരവും നൽകുന്ന കേന്ദ്ര നയം തിരുത്തണമെന്നും പിണറായി വിജയനെ വേട്ടയാടാൻ ഒരിക്കലും അനുവദിക്കില്ലെന്നും
എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്
കെ ഷാജഹാൻ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്ഥാവിച്ചു.
27/05/2026
ഡീൽ 🤝🏻
25/05/2026
AISF കോഴിക്കോട് ജില്ലാ കൺവെൻഷൻ
നടുവണ്ണൂരിൽ സംസ്ഥാന പ്രസിഡണ്ട് സ. ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്തു .
പുതിയ ഭാരവാഹികളായി ശ്രേയ ബാബു (പ്രസിഡന്റ്) അഭിനന്ദ് കെപി ( സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ചിരിച്ച് പണ്ടാരമടങ്ങി 😂
ആ ദുരന്തകാലം തിരികെയെത്തി 🤣
വിളിക്കാത്ത സ്ഥലത്ത് കയറിച്ചെന്ന മാധ്യമങ്ങളോട് പിണറായി കടക്ക് പുറത്ത് എന്ന് പറഞ്ഞു വിളിച്ച സ്ഥലത്ത് വന്ന മാധ്യമങ്ങളോട് സതീശൻ പറഞ്ഞു പുറത്ത് കടക്ക് എന്ന് പക്ഷേ അത് ആർക്കും ഒരു കുഴപ്പവും ഇല്ല അതാണ് മാദ്ധ്യമങ്ങൾ ഉണ്ടാക്കുന്ന പൊതുബോധം
22/05/2026
പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്കായി എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ലംപ്‌സംഗ്രാന്റ്, ഹോസ്‌റ്റൽ ഫീസ് ആനുകൂല്യ വർധനവ് പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി. 2026 –27 ലെ ബജറ്റ് ചർച്ചയുടെ മറുപടിയിലാണ് ധനമന്ത്രിയായിരുന്ന സ. കെ എൻ ബാലഗോപാൽ എസ്‌സി, എസ്‌ടി വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളിൽ വർധനവ് പ്രഖ്യാപിച്ചത്.
ഇതനുസരിച്ചുള്ള നടപടിക്രമങ്ങളും എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വൈകിയ ഉത്തരവാണ് ഇപ്പോൾ പുറത്തിറങ്ങിയത്. സർക്കാർ, എയ്‌ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ഹോസ്‌റ്റൽ ഫീസ് മാസം 3500 രൂപയായിരുന്നത് 4000 രൂപയായാണ് വർധിപ്പിച്ചത്. സ്വാശ്രയസ്ഥാപനങ്ങളിൽ 4500 രൂപയായിരുന്നത് 5000 രൂപയായും പ്രൈവറ്റ് ഹോസ്‌റ്റലുകളിൽ 1500 രൂപയായിരുന്നത് 3000 രൂപയായുമാണ് വർധിപ്പിച്ചത്. ഇൗ മെയ് മുതലുള്ള 10 മാസം ഇൗ തുക ലഭിക്കും.
പ്രീമെട്രിക്, പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പുകളും വർധിപ്പിച്ചു. നഴ്‌സറി സ്‌കൂളിൽ 500 രൂപയായിരുന്നത് 600 ആയും എൽപിയിൽ 750 ആയിരുന്നത് 850 ആയും യുപിയിൽ 900 ആയിരുന്നത് 1000 ആയും ഹൈസ്‌കൂളിൽ 1000 ആയിരുന്നത് 1100 ആയുമാണ് വർധിപ്പിച്ചത്.
ഒരു ക്ലാസിൽ ഒരു പ്രാവശ്യം പരാജയപ്പെട്ട വിദ്യാർഥിക്ക് ഇൗ തുകയുടെ പകുതി ലഭിക്കും. പോസ്‌റ്റ് മെട്രിക്കിൽ പുതുക്കിയ തുകപ്രകാരം വിവിധ കോഴ്‌സുകൾക്ക് 1600 രൂപ മുതൽ 4200 രൂപവരെ ലഭിക്കും. പ്രീമെട്രിക്, പോസ്‌റ്റ് മെട്രിക് കോഴ്‌സുകളിൽ പഠിക്കുന്നവർക്കുള്ള പ്രതിമാസ സ്‌റ്റൈപ്പന്റും വർധിപ്പിച്ചിട്ടുണ്ട്. പോക്കറ്റ് മണി 200 രൂപയായിരുന്നത് 250 ആയും വർധിപ്പിച്ചു.
12/05/2026
നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച :
സമഗ്രമായ അന്വേഷണം നടത്തണം
എ ഐ വൈ എഫ്
ചോദ്യ പേപ്പർ ചോർന്നുവെന്ന ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മെയ് 3 ന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
പരീക്ഷയ്ക്ക് മുൻപ് തന്നെ 'ഗസ് പേപ്പറുകൾ' എന്ന പേരിൽ ചോദ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും ആകെയുള്ള 180 ചോദ്യങ്ങളിൽ 150 എണ്ണവും ചോർന്നുവെന്നുമുള്ള
അന്വേഷണ സംഘത്തിന്റ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്.
ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഓരോ വർഷവും എഴുതുന്ന പരീക്ഷയുടെ വിശ്വാസ്യതയാണ് തകർന്നിരിക്കുന്നത്.
രാജ്യത്തുടനീളം ഇരുപത്തിരണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
ഉന്നത വിദ്യാഭ്യാസത്തിന് കേന്ദ്രീകൃത സ്വഭാവമെന്ന ആശയം ഉയർത്തിപ്പിടിച്ചും സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് കടിഞ്ഞാണിട്ടും
സംസ്ഥാന തല പരീക്ഷകളുടെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ചു കൊണ്ടുമാണ്
ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ നീറ്റ് നിർബന്ധമാക്കിയത്.
എന്നാൽ ചോദ്യ പേപ്പർ ചോർച്ചയുടെയും ക്രമക്കേടിന്റെയും
പേരിൽ നാഷണൽ ടെസ്റ്റിങ് എജൻസി നടത്തുന്ന നിരവധി പരീക്ഷകൾ കഴിഞ്ഞ കാലങ്ങളിൽ സംശയത്തിന്റെ നിഴലിലാവുകയും ചില പരീക്ഷകൾ റദ്ദാക്കേണ്ട സാഹചര്യം ഉടലെടുക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ 4750 പരീക്ഷ കേന്ദ്രങ്ങളിലായി ഇരുപത്തി നാല് ലക്ഷത്തിൽ പരം വിദ്യാർത്ഥികൾ എഴുതിയ 2024 ലെ നീറ്റ് പരീക്ഷ ഭാഗികമായി റദ്ദാക്കിയതിന് കാരണം വിദ്യാർത്ഥികളിൽ ചിലർക്ക് ലഭിച്ച അനധികൃതമായ മാർക്കുകൾ ആയിരുന്നു.
പ്രോസ്പെക്ടസ് മാനദണ്ഡം അനുസരിച്ചുള്ള പരിശോധനയിൽ ഭൂരിപക്ഷം വിദ്യാർത്ഥികളുടെ സ്‌കോറും യഥാർത്ഥത്തിൽ അവർക്ക് ലഭിക്കേണ്ട സ്‌കോറുമായി പൊരുത്തപ്പെടുന്നില്ലെന്ന ഗുരുതരമായ ആരോപണവും അന്നുയർന്നിരുന്നു.
അതേ വർഷം തന്നെ രാജ്യത്താകമാനമുള്ള സര്‍വകലാശാലകളിലും കോളേജുകളിലും 'അസിസ്റ്റന്റ് പ്രൊഫസര്‍', 'ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ആന്‍ഡ് അസിസ്റ്റന്റ് പ്രൊഫസര്‍' തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള യോഗ്യത നിര്‍ണയിക്കാന്‍ ലക്ഷ്യമിട്ടുള്ള യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ 48 മണിക്കൂര്‍ മുമ്പ് ചോര്‍ന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാര്‍ക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും വില്പന നടത്തിയെന്നും സിബിഐ കണ്ടെത്തിയതും
വൻ വിവാദം സൃഷ്ടിച്ചിരുന്നു.
2024-ലെ സംഭവ വികാസങ്ങൾക്ക് ശേഷം നാഷണൽ ടെസ്റ്റിങ് എജൻസിയും വിദ്യാഭ്യാസ മന്ത്രാലയവും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷാ നടത്തിപ്പില്‍ കൊണ്ടുവന്നതെന്ന അവകാശ വാദം ഉന്നയിക്കുന്നതിന്നിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.
നാഷണൽ ടെസ്റ്റിങ് എജൻസിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ ആവർത്തിച്ചുണ്ടാകുന്ന വീഴ്ചകൾ പരിശോധിക്കണമെന്നും നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് കെ ഷാജഹാൻ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ ആവശ്യപ്പെട്ടു.
01/05/2026
🚩
Click here to claim your Sponsored Listing.
Location
Category
Website
Address
Westhil, Kanakalya Bank Unit
Kozhikode (Calicut)
