22/04/2018
സി പി ഐ എം ജനറൽ സെക്രട്ടറിയായി സഖാവ് സീതാറാം യച്ചൂരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sfi Naduvannur LC, Political Party, Kozhikode (Calicut).
22/04/2018
സി പി ഐ എം ജനറൽ സെക്രട്ടറിയായി സഖാവ് സീതാറാം യച്ചൂരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
14/04/2017
Adieu, Comrade Sharat . Rest in Power.
Our beloved comrade Sharat ( SFI Area Committe Member, Manjeri) passed away.
06/04/2017
രക്തസാക്ഷ്യത്തിനു ആരാണ് ഔദ്യോഗികത നൽകേണ്ടത് ദയവായി പറഞ്ഞാലും..!
സെപക്റ്റിക് ടാങ്കിൽ നിന്ന് പൊട്ടിയൊലിച്ചുപോകുന്ന ജലത്തോളം അറപ്പോടെ കാണേണ്ട മാധ്യമ പ്രവർത്തനത്തിന് 'മംഗളാ'നന്തര കാലത്തിലും തെല്ലും കുറവില്ലായെന്നാണ് നാരദാ ന്യൂസിന്റെതായി ഇന്നലെ വെളിയിൽ വന്ന വാർത്ത സൂചിപ്പിക്കുന്നത്.സ്.ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷ്യത്തിന്റെ ഔദ്യോഗികതയായിരുന്നു വാർത്തയുടെ സെൻസേഷണൽ പ്രേമേയം.ഇന്നലെ മുതലുള്ള സംഭവികാസങ്ങളുടെ തിരക്കിൽ നിന്ന് ഇപ്പോൾ മാത്രമാണ് ഇതിനൊരു മറുപടി കുറിക്കാനാവുന്നതു.പലരും ഫോണിലൂടെയും,സന്ദേശങ്ങൾ അയച്ചും തിരക്കിയിരുന്നു.
സൈബർ സ്പേസിൽ പലപ്പോഴും അസംബന്ധ പ്രചാരണങ്ങളും അറയ്ക്കുന്ന തെറി വാക്കുകളുമുപയോഗിക്കുന്ന രാഷ്ട്രീയ എതിരാളികളുടെ ശൈലി പുതുമയല്ല.എഴുത്തുകൾക്കും നിലപാടുകൾക്കും കീഴെ തെറിയഭിഷേകവും അസംബന്ധ പ്രചാരണവും നടത്തുന്ന ഒരാളെയും മറ്റു പല 'ജനാധിപത്യ'വാദികളെയും പോലെ നിരോധിക്കുകയോ മായ്ച്ചു കളയുവോ ചെയ്യുവാൻ തുനിഞ്ഞിട്ടില്ല.എന്റെ അഭിപ്രായത്തോടു യോജിക്കാനും വിയോജിക്കുവാനുമുള്ള അവകാശം തെറിയുടെ രൂപത്തിലും ഉപയോഗിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ തീരുമാനങ്ങൾക്കും ഇനിയും ഇടമുണ്ടാകുക തന്നെ ചെയ്യും.പക്ഷെ തിരികെയുള്ള വാദം പറയാൻ പോലുമാവാതെ പരാജയമണയുന്നവരുടെ ആത്മഹത്യ സമാനമായ അഭയസ്ഥാനം മാത്രമാണ് ഇത്തരം ശൈലികളെന്നത് ബുദ്ധി മാന്ദ്യം സംഭവിച്ചിട്ടില്ലാത്ത ഏതൊരാൾക്കും ബോധ്യമാവുന്നതാണ്.ജിഷ്ണു പ്രണോയ് എസ്എഫ്ഐ യുടെ ഔദ്യോഗിക രക്തസാക്ഷി പട്ടികയിൽ ഇല്ലായെന്നതാണ് നാരദ ന്യൂസിന്റെ മാധ്യമ വിശാരദൻ എന്റെ പേരിൽ നടത്തിയ വെളിപ്പെടുത്തൽ.
യഥാർത്ഥത്തിൽ സംഭവിച്ചത് പലയാളുകളുടെ വൈകാരികത ചൂഷണം ചെയ്ത് ഇത്തരത്തിലൊരു ശുദ്ധ അസംബന്ധം പ്രചരിപ്പിച്ചാണെങ്കിലും തങ്ങളുടെ മാധ്യമത്തിന് പത്ത് ശ്രോദ്ധാക്കളെ കൂടുതൽ ലഭിക്കാനും പൊതു സമൂഹത്തിന് മുമ്പിൽ എസ്എഫ്ഐ യെ മോശമാക്കാനുമുള്ള നാണംകെട്ട ശ്രമങ്ങൾ മാധ്യമത്തെ അമേധ്യമാക്കി പരുവപ്പെടുത്തുന്നതാണ്.മൂന്ന് ദിവസം മുമ്പാണ് നാരദയുടെ ലേഖകൻ വിളിക്കുന്നത് ജിഷ്ണു എസ്എഫ്ഐ പ്രവർത്തകനും രക്തസാക്ഷിയുമില്ലേ എന്ന് ചോദ്യവുമായി,ഞാൻ മറുപടി പറഞ്ഞത് സ:ജിഷ്ണു പ്രണോയ് രക്തസാക്ഷി തന്നെയാണെന്നതായിരുന്നു.
എസ്എഫ്ഐ യുടെ പൂർത്തിയാക്കപ്പെട്ട എട്ട് ജില്ലാ സമ്മേളനങ്ങളും നടന്നത് സ:ജിഷ്ണു പ്രണോയ് നഗറിലായിരുന്നു.രജനി എസ് ആനന്ദ് ദിനം എല്ലാ വർഷവും കേരളത്തിന്റെ മുഴുവൻ കലാലയങ്ങളും വിദ്യാഭ്യാസ കച്ചവട വിരുദ്ധ ദിനമായി ആചരിക്കുന്നതുപോലെ തന്നെ എല്ലാ വർഷവും ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷി ദിനവും ജനാധിപത്യ കലാലയങ്ങൾക്കായുള്ള സമര ദിനമായി വരുംനാളുകളിൽ കേരളത്തിന്റെ ക്യാംപസുകളിൽ എസ്എഫ്ഐ സ്മരിക്കും.
പക്ഷെ ലേഖകന്റെ മാധ്യമ കൗശലം അറപ്പുളവാക്കുന്ന ഒരു തരംതാണ പ്രവർത്തിയായി മാറുന്നത് പിന്നീടാണ്.സഖാക്കൾ ദേവപാലൻ മുതൽ അഷറഫും,ഫാസിലും,സജിൻഷാഹുലും വരെയുള്ളവരോടൊപ്പമാണോയെന്ന ചോദ്യം അഷറഫും,ഫാസിലും, സജിൻഷാഹുലും അടക്കമുള്ള 32 പേര് ഈ പ്രസ്ഥാനത്തിന്റെ പതാക കൈ പിടിച്ചത് കൊണ്ട് മാത്രം രാഷ്ട്രീയ എതിരാളികളുടെ കഠാരത്തുമ്പിനാൽ കൊല്ലപ്പെട്ടവരാണ്.അതിൽ കെ എസ് യു വും എ ബി വി പി യും ആർ എസ് എസ് ഉം മുസ്‌ലീം ലീഗും യൂത്ത് കോൺഗ്രസ്സും മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അത്ര കേട്ടിട്ടില്ലാത്ത ദളിത് പാന്തേഴ്സ് മുതൽ പി ഡി പി വരെയുള്ളവരുണ്ട് എന്നത് ഇപ്പോഴും നമ്മുടെ പൊതുബോധത്തിന് അത്ഭുതപെടുത്തുന്ന ആശ്ചര്യകതയാവുന്നതേയില്ല.
ഇങ്ങനെ മറുപടിയിൽ അവസാനിച്ച അഭിമുഖമാണ് കുടില ബുദ്ധിയുടെ അപാരതയിൽ നിന്നുകൊണ്ട് മൂന്നു ദിവസം മുന്നേ നടത്തിയ അഭിമുഖം വൈകാരികത മുറ്റി നിന്ന ഈ അന്തരീക്ഷത്തിന്റെ മുതലെടുപ്പിനായി പ്രസിദ്ധീകരിക്കുന്നത്..
മാർപാപ്പ വിദേശ രാജ്യ സന്ദർശനം നടത്തിയപ്പോൾ ആ രാജ്യത്തെ വർധിച്ചുവരുന്ന വേശ്യാലയങ്ങളെ കുറിച്ചഭിപ്രായമാരാഞ്ഞ മാധ്യമങ്ങളോട് അതിനുവേശ്യാലയങ്ങൾ ഈ രാജ്യത്തുണ്ടോ എന്ന പാപ്പയുടെ മറു ചോദ്യത്തത്തെ,വേശ്യാലയങ്ങളെ തിരക്കി മാർപാപ്പ എന്ന അർത്ഥത്തിൽ മാധ്യമങ്ങൾ വാർത്തയെഴുതിയ കഥ മുൻപേവിടെയോ വായിച്ചതോർക്കുന്നു.
സ:കോടിയേരിയുടെ കക്ഷത്തിൽ ഏലസ്സ് തപ്പിയവരും 'മംഗളം'മോഡലുകൾ ധാർമികത വിളമ്പുന്നവരുമുള്ള കാലത്ത് നാരദയുടെ മാധ്യമ വിശാരദനും അതേറ്റ് പിടിച്ചവർക്കും നിങ്ങൾ ഇതിൽ ഒറ്റയ്ക്കാണെന്ന നിരാശരാവേണ്ടതില്ല.
"രക്തസാക്ഷിയുടെ ചോര കൊടുത്തു നാം വളർത്തിയ
നീതിയുടെ വൃക്ഷം എവിടെ നടും "എന്ന് സച്ചിദാനന്ദൻ.
04/03/2017
03/03/2017
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടം.
പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ 10 ശതമാനം വര്‍ദ്ധന ലക്ഷ്യം.
പൊതുവിദ്യാലയങ്ങളില്‍ 45,000 ഹൈടെക് ക്ലാസ് മുറികള്‍. ചെലവ് 500 കോടി രൂപ.
വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും പദ്ധതി
അടുത്തഘട്ടം സ്കൂള്‍ ലബോറട്ടറി നവീകരണം.
1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലെയും ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കിഫ്ബിയില്‍നിന്ന് 500 കോടി രൂപ.
പദ്ധതിയടങ്കലില്‍ 216 കോടി രൂപ പശ്ചാത്തലസൗകര്യവികസനത്തിന്.
എയ്ഡഡ് സ്കൂളുകള്‍ക്കടക്കം പങ്കെടുക്കാവുന്ന ചലഞ്ച് ഫണ്ട്. 1 കോടി രൂപ വരെ സര്‍ക്കാര്‍ നല്‍കും. വിഹിതം 50 കോടി രൂപ.
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 2500 ലേറെ അധ്യാപകതസ്തികള്‍
02/03/2017
Thousands of students from across the nation has reached in the national capital to participate in the 'Chalo Delhi' call by SFI on Tomorrow, March 3.
01/03/2017
പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ; സബ്‌സിഡി സിലിണ്ടറിന് 86 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 90 രൂപയും കൂട്ടി; വാണിജ്യ സിലിണ്ടറിന് 149 രൂപ കൂടും
http://www.kairalinewsonline.com/2017/03/01/96001.html
28/02/2017
തങ്ങൾക്കനഭിമതരും
കീഴടക്കേണ്ടവരുമായ സമൂഹങ്ങളെയും വ്യക്തികളെയും ബലാൽസംഗത്തിലൂടെ കടന്നാക്രമിക്കുക എന്നത് ഒരു ഫാസിസ്റ്റ് തന്ത്രമാണ്... ചരിത്രത്തിലുടനീളം അധിനിവേശ ശക്തികൾ ബലാത്സംഗത്തെ സൈനിക തന്ത്രമാക്കിയിട്ടുണ്ട് ... വിയറ്റ്നാം ജനതയുടെ മരണത്തെ കീഴ്പ്പെടുത്തിയ ആത്മബോധത്തിന് മുന്നിൽ പകച്ചു നിന്ന സൈനികരോട് അവരുടെ സ്ത്രീകളെ ലിംഗം കൊണ്ട് കീഴടക്കാനാണ് അമേരിക്കൻ ജനറൽ മാർ കല്പിച്ചത് ..
ബലാത്സംഗത്തിലുടെ സ്ത്രീകളെ അപമാനിച്ച്
വിയ്റ്റ്നാം കാരുടെ ആത്മബോധത്തെ തകർക്കണമെന്നാണ് പെന്റഗൺ ബുദ്ധിജീവികൾ സൈനികരെ ഉപദേശിച്ചത് ...
കാർഗിൽ രക്തസാക്ഷിയുടെ മകൾ ഗുൽ മെഹറിനെ ബലാത്സംഗം ചെയത് ഒതുക്കാമെന്നാണ് എ ബി ബി പി ക്കാർ മോഹിക്കുന്നത് ... ദേശീയാധികാരത്തിന്റെ തണലിൽ എബിബിപി നടത്തുന്ന ഗുണ്ടാവിളയാട്ടങ്ങളെ വിമർശിച്ചതാണ് ബലാത്സംഗ ഭീഷണിക്ക് പ്രകോപനമായത്...
പശുവിന്റെ പേരിലുള്ള നരഹത്യകളെ വിമർശിച്ചതുംകൽ ബുർഗിക്ക് നേരെ നടന്ന നിഷ്ഠൂര കൊലപാതകത്തിൽ പ്രതിഷേധമുയർത്തിയതുമാണല്ലോ കന്നട എഴുത്തുകാരി ചേതന തീർത്ഥ ഹ ള്ളിയെ ബലാത്സംഗ ചെയത് വധിക്കുമെന്ന് ഭീഷണി മുഴക്കാൻ കാരണമായത്...
ഗുജറാത്തിൽ ന്യൂനപക്ഷങ്ങൾ വധിക്കപ്പെടുകയും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു...
27/02/2017
#എസ്എഫ്ഐ 44മത് കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. 23ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ഉജ്ജ്വലമായ റാലിക്കാണ് കോഴിക്കോട് നഗരം സാക്ഷ്യം വഹിച്ചത്. പൊതുസമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് അഡ്വ: പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംഘപരിവാര്‍ ഫാസിസത്തിനെതിരെ പോരാടുന്ന പ്രശസ്ത കന്നട എഴുത്തുകാരന്‍ പ്രൊഫ: കെ.എസ്. ഭഗവാന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. 24ന് എന്‍ജിഒ യൂണിയന്‍ ഹാളില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം 26ന് അവസാനിച്ചു. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ലിന്‍റോ ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാന പ്രസിഡന്‍റ് ജെയ്ക്. സി. തോമസ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം. വിജിന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ അഫ്സല്‍, അഥീന സതീഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഫെബിന്‍, ശ്യാം പ്രസാദ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ആദ്യകാല നേതൃസംഗമം ആവേശകരമായ അനുഭവമായിരുന്നു. ജില്ലാ വൈസ് പ്രസിഡന്‍റായിരുന്ന വി.ആര്‍. വിജിത്തിന്‍റെ കവിതാ സമാഹാരം സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ നയങ്ങള്‍ക്ക് പിന്തുണയും, കരുത്തും പകരുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങളെടുത്തു കൊണ്ടാണ് സമ്മേളനം അവസാനിച്ചത്. സമ്മേളനം പ്രസിഡന്‍റായി സച്ചിന്‍ ദേവിനെയും, സെക്രട്ടറിയായി ലിന്‍റോ ജോസഫിനെയും തെരഞ്ഞെടുത്തു.
24/02/2017
കോഴിക്കോട്ടെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കരുത്തും സംഘശക്തിയും പ്രഖ്യാപിച്ച ഉജ്വല വിദ്യാർത്ഥി റാലിയോടെ SFI സമ്മേളനത്തിന് തുടക്കം...