കാംപസ് ഫ്രണ്ട് നിരോധനം ജനാധിപത്യ - ഭരണഘടനാ വിരുദ്ധം; നടപടിയെ നിയമപരമായി നേരിടും. നിയമത്തെ മാനിച്ച് എല്ലാ പ്രവർത്തനങ്ങളും നിർത്തുന്നു.
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ മൂല്യങ്ങൾക്ക് എതിരുമാണ്. കഴിഞ്ഞ ഒരു ദശകത്തിലധികമായി മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർഥി - യുവജനങ്ങളെ വാർത്തെടുക്കാൻ പ്രവർത്തിച്ച് വരുന്ന സംഘടനയാണ് കാംപസ് ഫ്രണ്ട്. ആ ലക്ഷ്യം ഒരു പരിധിവരെ പൂർത്തിയാക്കുവാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ നിരവധി യുവജനങ്ങൾ ഈ സംഘടനയുടെ ഭാഗവും വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതരുമാണ്. നമ്മുടെ ജനാധിപത്യ ഭരണഘടനാ താത്പര്യങ്ങൾ സംരക്ഷിക്കുകയും നിയമവിരുദ്ധമായ പ്രവൃത്തനങ്ങളെ ഒരുതരത്തിലും അംഗീകരിക്കാതെ മുന്നോട്ട് പോവുകയും ചെയ്യുന്ന സംഘടനയാണ് കാംപസ് ഫ്രണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് അനുസരിച്ച് കാംപസ് ഫ്രണ്ട് അതിൻ്റെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമയി നിർത്തിവക്കുന്നു.
പോപുലർ ഫ്രണ്ടിനോട് ബന്ധപ്പെടുത്തി കാംപസ് ഫ്രണ്ടിനെതിരെ പടച്ച് വിടുന്ന കെട്ടിച്ചമച്ച, അടിസ്ഥാന രഹിതമായ മുഴുവൻ ആരോപണങ്ങളെയും നിഷേധിക്കുന്നു. സംഘടനക്ക് മേലെ ഉന്നയിക്കുന്ന എല്ലാ വ്യാജ ആരോപണങ്ങളെയും നിയമപരമായി തന്നെ നേരിടും.
കാംപസ് ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മുഴുവൻ വിദ്യാർഥികളോടും സംഘടനയുടെ പേരിൽ യാതൊരു വിധ പരിപാടികളും നടത്തരുതെന്ന് അഭ്യർഥിക്കുന്നു. പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തിൽ, സംഘടനയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയായിരിക്കുന്നതല്ലെന്നും സംഘടനയുടെ പേരോ, ബാനറോ ഉപയോഗിച്ച് ആരെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സമൂഹ മാധ്യമങ്ങളില്‍ പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയോ ചെയ്താല്‍ കാംപസ് ഫ്രണ്ടിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിക്കുന്നു.
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
Campus Front of India - Kerala State
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Campus Front of India - Kerala State, Political organisation, 32/1204, Campus Centre, Iyyankar Road, Chakkumkadavu, Panniyankara, Kallai PO, Kozhikode (Calicut).
24/09/2022
വിദ്യാഭ്യാസത്തെ വിഷലിപ്തമാക്കുന്നത് തടയുക
ഹിന്ദുത്വ മേൽകോയ്മയെ നാടുകടത്തുക
ദേശീയ കാംപയിൻ
ആഗസ്റ്റ് 25 - സെപ്റ്റംബർ 25
🔰 ക്വിസ് മത്സരം 👇🏾
ഉത്തരങ്ങൾ അയക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://forms.gle/y4FQr34EmJNQgw6s7
ഉത്തരങ്ങൾ അയക്കേണ്ട അവസാന തീയ്യതി:
25 സെപ്റ്റംബർ 2022
- വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ -
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
സംസ്ഥാന കമ്മിറ്റി
21/09/2022
ഹിജാബ് നിരോധനം: സർക്കാർ ചിലവിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ വിദ്യാർഥികളുടെ മതപരമായ അവകാശങ്ങൾ ലംഘിക്കുന്നത് അനുവദിക്കാനാവില്ല
കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിൻ്റെ എയ്ഡഡ് പദവി റദ്ദാക്കണം - കാംപസ് ഫ്രണ്ട്
കോഴിക്കോട്: സർക്കാർ ചിലവിൽ പ്രവർത്തിക്കുന്ന കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിൽ യൂണിഫോമിൻ്റെ മറവിൽ വിദ്യാർഥികളുടെ മതപരമായ അവകാശങ്ങൾ ലംഘിക്കുന്നത് അനുവദിക്കാനാവില്ലെന്നും സ്കൂളിൻ്റെ എയ്ഡഡ് പദവി റദ്ദാക്കണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് സെബാ ഷിരീൻ ആവശ്യപ്പെട്ടു. പ്രോവിഡൻസിലെ ശിരോവസ്ത്ര വിലക്കിനെതിരെ അഡ്മിഷൻ നിഷേധിക്കപ്പെട്ട വിദ്യാർഥിയുടെ പിതാവ് കഴിഞ്ഞ മാസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പരാതി നല്കിയിട്ടും നടപടിയാവാത്തത് പ്രതിഷേധാർഹമാണ്.
ഹിജാബുമായി ബന്ധപ്പെട്ട് തുടക്കം മുതലേ അങ്ങേയറ്റം ധാർഷ്ഠ്യത്തോടെയുള്ള സമീപനമാണ് സ്കൂൾ അധികൃതരിൽ നിന്നും പി.ടി.എയിൽ നിന്നുമുണ്ടായത്. മതസ്പർദ്ധ വളർത്തുന്ന തരത്തിൽ ഇതേ പി.ടി.എ ഭാരവാഹികൾ പ്രസ്താവന നടത്തിയിട്ടും കേസെടുക്കാത്ത പോലീസ് നടപടി കുറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ്.
കർണാടകയിൽ പോയി ഹിജാബിൻ്റെ അവകാശത്തിനായി വിടുവായിത്തം വിളമ്പുന്ന മുഖ്യമന്ത്രി, അൽപമെങ്കിലും മാന്യതയും സത്യസന്ധതയുമുണ്ടെങ്കിൽ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന ഹിജാബ് നിരോധനത്തിനെതിരെ നിലപാട് വ്യക്തമാക്കുകയും കുറ്റക്കാരായ സ്കുളിനെതിരെ നടപടിയെടുക്കുകയും വേണം. സർക്കാരിൽ നിന്ന് ശമ്പളവും സ്കൂൾ പ്രവർത്തനത്തിന് ആവശ്യമായ ഗ്രാൻ്റും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ഒരു വിദ്യാർഥിയുടെ പഠനാവസരം നഷ്ടപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അത്യന്തം ഗൗരവമുള്ള വിഷയത്തിൽ സർക്കാർ അടിയന്തിരമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം തുടർസമര പരിപാടികളുമായി കാംപസ് ഫ്രണ്ട് രംഗത്തുണ്ടാകുമെന്നും സെബാ ഷിരീൻ കൂട്ടിച്ചേർത്തു.
20/09/2022
തിരുവനന്തപുരം /കാട്ടാക്കട :മകളുടെ സ്റ്റുഡന്റ് കൺസഷനെത്തിയ പിതാവിനെ കെഎസ്ആർടിസി ജീവനക്കാരുടെ നേതൃത്വത്തിൽ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കാട്ടാക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലേക്ക് പ്രതിഷേധം നടത്തി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി സലാഹുദ്ദീൻ അയ്യൂബി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഏരിയ സെക്രട്ടറി റാഷിദ് സംസാരിച്ചു.
പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവിനെയും മകളെയും ജില്ലാ സെക്രട്ടറി സലാഹുദ്ദീൻ അയ്യൂബിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ജില്ലാ കമ്മിറ്റി അംഗം റാഷിദ് സമീപം.
19/09/2022
19 September
14 years of
Batla House
Fake Encounter
Never Forget
Never Forgive
Justice for Atif & Sajid
Campus Front of India
19/09/2022
Delaying Academic Year is an avoidable catastrophe of CUET; Complete 2022 admission based on 12th marks
The unscientific and unplanned implementation of the Common University Entrance Test (CUET) destroyed students' current academic year after COVID-19 by delaying the conduct of exams and the announcement of results. UGC hastily combined admissions to all universities as a part of the BJP government's greedy centralisation ploy. But, the implementation was a complete failure due to administrative unpreparedness.
Last minute change of centres, rescheduling exams and misinformation given by the National Testing Agency has created chaos, and many students could not appear for the examination. The conduct of exams in July and results in mid-September severely delayed the academic year, which started in July-August earlier. The much time taking college-level admission procedure is pending, and possibly lead to the loss of this year. But neither UGC nor NTA take responsibility for this catastrophe.
Hence Campus Front of India demands to finish 2022 admission immediately based on 12th marks, so the missed out can be admitted to the colleges. UGC must repeal CUET from the admission procedure, which will proliferate coaching centres and exclude the marginalised from eminent institutions.
Ashwan Sadiq P
General Secretary
Campus Front of India
17/09/2022
Government must provide relief to medical students from Ukraine
Campus Front of India
16/09/2022
പ്ലസ് വണ്ണിന് സീറ്റില്ലാതെ മലബാർ;
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ ബാച്ചുകൾ അനുവദിക്കാതെ സർക്കാർ
വിദ്യാർഥികളെ പെരുവഴിയിലാക്കിയുള്ള മന്ത്രിമാരുടെ വിദേശയാത്രാ ധൂർത്ത് വഞ്ചനാപരം - കാംപസ് ഫ്രണ്ട്
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാതെ മലബാറിലെ വിദ്യാർഥികളെ പെരുവഴിയിലാക്കിയുള്ള മന്ത്രിമാരുടെ വിദേശയാത്രാ ധൂർത്ത് വഞ്ചനാപരവും അംഗീകരിക്കാനാവാത്തതുമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ എം.ഷെയ്ഖ് റസൽ. മലപ്പുറത്ത് മാത്രം പതിനൊന്നായിരത്തോളം വിദ്യാർഥികളാണ് പ്ലസ് വണ്ണിന് സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരുന്നത്. പാലക്കാട് നാലായിരത്തി അഞ്ഞൂറോളം വിദ്യാർഥികളും കോഴിക്കോട് നാലായിരത്തോളം വിദ്യാർഥികൾക്കും പ്ലസ് വണ്ണിന് അവസരമില്ലാതായിരിക്കുകയാണ്.
മലബാർ ജില്ലകൾ അനുഭവിക്കുന്ന വിദ്യാഭ്യാസ പ്രതിസന്ധി നിരവധി തവണ കണക്കുകൾ നിരത്തി കാംപസ് ഫ്രണ്ട് വിദ്യാഭ്യാസ മന്ത്രിയെ ബോധിപ്പിച്ചതാണ്. അപ്പോഴെല്ലാം എല്ലാ വിദ്യാർഥികൾക്കും സീറ്റ് ലഭ്യമാക്കും, ആരും പുറത്തിരിക്കേണ്ടി വരില്ല എന്ന് പറഞ്ഞ് വിദ്യാർഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി ഇപ്പോൾ മൗനമവലംബിക്കുന്നത് ദുരുദ്ദേശപരവും കടുത്ത വഞ്ചനയുമാണ്. കോടതിക്ക് പോലും മലബാർ മേഖലയിലെ വിദ്യാഭ്യാസ പ്രതിസന്ധി ബോധ്യപ്പെട്ടതാണ്. അപ്പോഴും തെറ്റായ കണക്ക് നിരത്തി സർക്കാർ കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തെക്കൻ ജില്ലകളിലെ ഭൂരിഭാഗം വിദ്യാർഥികൾക്കും സർക്കാർ എയ്ഡഡ് സ്കൂളുകളിൽ സൗജന്യമായി പഠനം നടത്താൻ സാധിക്കുമ്പോൾ മലബാർ മേഖലയിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾ പണം മുടക്കി സ്വാശ്രയ, സമാന്തര വിദ്യാഭ്യാസത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇത് തീർത്തും കൃത്യമായ വിവേചനമാണ്.
അടിസ്ഥാനപരമായി പരിഹരിക്കേണ്ട വിദ്യാഭ്യാസ പ്രശ്നങ്ങൾ പോലും പരിഹരിക്കാതെ സംസ്ഥാന ഖജനാവിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന വിദേശ യാത്രാ ധൂർത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും എസ്.എസ്.എൽ.സി പാസായ മലബാറിലെ മുഴുവൻ വിദ്യാർഥികൾക്കും തുടർ പഠനത്തിന് സ്ഥിരം സംവിധാനമൊരുക്കുന്നതിന് അടിയന്തരമായ ഇടപെടൽ നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ തുടർപ്രക്ഷോഭങ്ങളുമായ കാംപസ് ഫ്രണ്ട് മുന്നോട്ട് പോകുമെന്നും ഷെയ്ഖ് റസൽ കൂട്ടിച്ചേർത്തു.
16/09/2022
സംസ്ഥാന കോളേജ് തല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം തൊടുപുഴ അൽ അസ്ഹർ കോളേജിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷാൻ വിദ്യാർഥി പ്രതിനിധിക്ക് മെമ്പർഷിപ്പ് നൽകി നിർവ്വഹിക്കുന്നു
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
സംസ്ഥാന കമ്മിറ്റി
14/09/2022
14 September
Hathras
Where, government sponsored burial of truth and denial of justice echoes
Campus Front of India
14/09/2022
അതീക്ക് റഹ്മാന്റെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കമ്മിറ്റി പട്ടാമ്പിയിൽ നടത്തിയ പ്രധിഷേധം സംസ്ഥാന സമിതി അംഗം തമീം ബിൻ ബക്കർ ഉൽഘാടനം ചെയ്യുന്നു.
's_Life
Click here to claim your Sponsored Listing.
Location
Category
Culinary Team
Attire
Contact the business
Telephone
Address
32/1204, Campus Centre, Iyyankar Road, Chakkumkadavu, Panniyankara, Kallai PO
Kozhikode (Calicut)
673003
