Balussery Online

Balussery Online

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Balussery Online, Balussery, Kozhikode.

09/01/2026
02/08/2025

അസ്സലാമുഅലൈക്കും

“നിങ്ങളുടെ ഉംറ എളുപ്പവും
അനുഗ്രഹീതവുമാകട്ടെ”
✨✨✨✨✨✨✨✨✨✨
*പ്രവാചക ചര്യയിലൂടെ ഒരു ഉംറ യാത്ര*
UMRAH 2025
🗓️ *സപ്റ്റംബർ 18 ന്*

*ഇഖ്ബാൽ മദനി പുന്നശ്ശേരി*
✨നേതൃത്വം നൽകുന്നു✨

- കോഴിക്കോട് നിന്നും
നേരിട്ടുള്ള വിമാനം(indigo ✈️)
- ഹറമുകൾക്കടുത്ത് താമസം
- കേരളീയ ഭക്ഷണം⁠
- ⁠പഠന ക്ലാസുകൾ,സിയാറത്തുകൾ

🕋🕌 ഉംറ ബുക്കിങ് തുടരുന്നു...

📞☎️ 9562883311 ,8593910186, 9846842646

Our Umrah updates on...
🔹🔹🔹🔹🔹🔹🔹🔹🔹🔹
https://chat.whatsapp.com/Km1B9kHxpzyHidRPAYcGSt?mode=ac_t
👩‍👩‍👧‍👧👩‍👩‍👧‍👧👩‍👩‍👧‍👧👩‍👩‍👧‍👧👩‍👩‍👧‍👧👩‍👩‍👧‍👧👩‍👩‍👧‍👧👩‍👩‍👧‍👧👩‍👩‍👧‍👧നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും വാട്സാപ്പ് സ്റ്റാറ്റസുകളിലും പരമാവധി ഷെയർ ചെയ്യുക .

🕋 മിൻ-ഇലാ മക്ക ഉംറ സർവീസ് കോഴിക്കോട് 🛫

05/12/2023

FOR B.TECH, MCA, & BCA CANDIDATES

12/09/2023

"നിപ്പ" കരുതലോടെ നേരിടാം
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നു .

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ,

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാർഡ് മുഴുവൻ,

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1,2,20 വാർഡ് മുഴുവൻ,

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാർഡ് മുഴുവൻ,

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാർഡ് മുഴുവൻ,

വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാർഡ് മുഴുവൻ,

കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാർഡ് മുഴുവൻ ,

നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം കണ്ടെയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല (Strict Perimeter Control)

പ്രസ്തുതവാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ് . ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ്

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതും എന്നാൽ സർക്കാർ -അർദ്ധസർക്കാർ-പൊതുമേഖല- ബാങ്കുകൾ,സ്കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നൽകേണ്ടതാണ് .

കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

01/07/2023

അറിയിപ്പ്
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയുമായി ബന്ധപ്പെട്ട് സെക്ഷൻ പരിധിയായ ഉള്ളിയേരി 19 മുതൽ വട്ടോളി വരെയുള്ള പോസ്റ്റുകളും , ഏബി സ്വിച്ചുകളും ട്രാൻസ്ഫോർമറുകളും മാറ്റി സ്ഥാപിക്കുന്നവർക്ക് അതിന്റെ അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്.. ഇനി പോസ്റ്റ് ഓഫീസ് മുതൽ ബാലുശ്ശേരി മുക്ക് വരെയുള്ള പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ബാലുശ്ശേരി ടൗണിൽ മൊത്തം വൈദ്യുതി തടസ്സം നേരിടുന്നതിനാൽ ഈ വർക്ക് നീട്ടി കൊണ്ട് പോയ അവസ്ഥയാണ് ഉണ്ടായിരുന്നത്. പക്ഷെ ഈ വർക്ക് എത്രയും പെട്ടെന്ന് തീർക്കേണ്ടതിനാൽ ഈ വരുന്ന ജൂലായ് 3 ന് തിങ്കളാഴ്ച അത് അറേഞ്ച് ചെയ്യുന്നുണ്ട്. ഇതോടപ്പം ബാലുശ്ശേരി ടൗണിലെ ഇന്ററപ്ഷൻ പരമാവധി കുറയക്കുന്നതിനായി വൈകുണ്ഠം മുതൽ ചിറക്കൽ ക്കാവ് ഏബി വരെയുള്ള ഭാഗത്ത് രണ്ട് ഏബി സ്വിച്ചുകൾ വയ്ക്കുന്ന പ്രവൃത്തിയും ചെയ്യുന്നു. കൂടാതെ ടൗണിലെ 100 Kv A ട്രാൻസ്ഫോർമർ മാറ്റി 160 KVA ട്രാൻസ്ഫോർമർ വെക്കുന്ന പ്രവൃത്തിയും നടത്താനുണ്ട്. ഇതുമൂലം സ്റ്റേഡിയം റോഡ്, ബാലുശ്ശേരി ടൗൺ, റഡ് സീ മാൾ, കെ എസ് എഫ് ഇ , ഉദയം കോംപ്ലക്സ് ,കെ.സി ട്രാൻസ്ഫോർമർ , അസ്മാൻ പ്ലാസ, ഗാന്ധി പാർക്ക്, പോസ്റ്റ് ഓഫീസ്, ജയ കോംപ്ലക്സ് , സെഞ്ച്വറി കോംപ്ലക്സ് , ഫെഡറൽ ബാങ്ക്, ബാദുഷ, ഐറിസ് മാൾ, ചിറക്കൽ ക്കാവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി തടസ്സം നേരിടുന്നതാണ്. ജനറേറ്ററുകൾ ഉപയോഗിക്കുന്ന വർ അതിന്റെ സപ്ലേ കെ.എസ്.ഇ.ബി ലൈനിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ പ്രവൃത്തി ചെയ്യേണ്ടത് അത്യാവശ്യമായതിനാൽ എല്ലാ ഷോപ്പുടമകളും സഹകരികണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഇല . സെക്ഷൻ ബാലുശ്ശേരി

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Culinary Team

Attire

Telephone

Website

Address


Balussery
Kozhikode