തിരുവമ്പാടിയിലെ പോരാളി

തിരുവമ്പാടിയിലെ പോരാളി

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from തിരുവമ്പാടിയിലെ പോരാളി, Political Party, Thiruvambady, Kozhikode (Calicut).

16/03/2026

"ഒരു തിരഞ്ഞെടുപ്പിൽ അല്ല ആയിരം തിരഞ്ഞെടുപ്പിൽ സീറ്റിൽ നിഷേധിച്ചാലും
അര വാക്കു കൊണ്ടോ ഒരു നോക്കു കൊണ്ടോ കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന,കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവർത്തനവും ഒരു നടപടിയും നിലപാടും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല"

നിലപാട് VS Joy

തിരുവമ്പാടിയിലെ കോൺഗ്രസ് നേതൃത്വം ഒരു കല്ല് ആ സ്ഥാനത്ത് എടുത്ത് വെച്ച് ഇറങ്ങി പോണതാണ് നല്ലത്.

13/02/2026

കോവിന്ദൻഭജൻസ് 😃😃

ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു..😂

13/02/2026

വിജയന്റെ ഓരോരോ ലീലാവിലാസങ്ങൾ

13/02/2026
13/02/2026

നടക്കാത്ത കാരങ്ങൾ നടത്തും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.

11/02/2026

ആരാണ് ഈ വി എസ് ജോയ്..

ആയിരം തിരെഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചാലും അര വാക്ക് കൊണ്ടോ ഒരു നോക്ക് കൊണ്ടോ പാർട്ടിയെയും പ്രവർത്തകരെയും പ്രതിസന്ധിയിലാക്കില്ല എന്ന ഒറ്റ പ്രഖ്യാപനം കൊണ്ട് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയം കവർന്ന വി എസ് ജോയ്..

ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു പരിമിതികളോട് പടവെട്ടി സ്വപ്രയ്തനം കൊണ്ട് വളർന്നു വന്ന നേതാവ്.

എരുമമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ലീഡറായി ആരംഭിച്ച പൊതുപ്രവർത്തനം.

ആര്യാടൻ മുഹമ്മദിന്റെയും എം.ഐ ഷാനവാസിന്റെയും വി.വി പ്രകാശിന്റെയും വത്സല ശിഷ്യനായി ഉയർന്നു വന്ന യുവനേതാവ്.

പതിനഞ്ചാം വയസ്സിൽ കോൺഗ്രസിന് വേണ്ടി പ്രസംഗിച്ചു തുടങ്ങി ആയിരക്കണക്കിന് വേദികളിൽ
പാർട്ടിയുടെ ശബ്ദമായി മാറിയ പ്രഭാഷകൻ.

കെ എസ് യൂ നേതാവ് ആയിരിക്കെ രാഹുൽ ഗാന്ധി കൊണ്ട് വന്ന ആദ്യ സംഘടനാ തിരെഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾക്കതീതമായി ഒറ്റയ്ക്ക് പോരാടി സ്വതന്ത്രനായി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ആയതാണ് ജോയിയുടെ രാഷ്ട്രീയ ജീവിതത്തിലെ വഴി തിരിവ്.

ഷാഫി പറമ്പിലിന് ശേഷം സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ എസ് യൂ സംസ്ഥാന പ്രസിഡന്റായി.

കെ എസ് യൂ പ്രസിഡന്റ് ആയിരിക്കെ 15 വർഷങ്ങൾക്ക് ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ഉൾപ്പെട അഞ്ചു യൂണിവേഴ്‌സിറ്റി യൂണിയൻ കെ എസ് യൂ തിരിച്ചു പിടിച്ചു.കേരളാ യൂണിവേഴ്‌സിറ്റി സെനറ്റിലും സിൻഡിക്കേറ്റിലും കെ എസ് യൂ പതിറ്റാണ്ടുകൾക്ക് ശേഷം വിജയം നേടി.

പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തി റാലിയോടെ കൊല്ലത്തും കോട്ടയത്തും സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ-അക്രമ രഹിത-മതേതര ക്യാമ്പസ് എന്ന മുദ്രവാക്യമുയർത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിച്ചു.

നെഹ്‌റു കോളേജ് സമരവും മാസങ്ങൾ നീണ്ട ലോ അക്കാദമി സമരവും ഉൾപ്പെടെ ഒരു പിടി സമരങ്ങൾക്ക് നേതൃത്വം നൽകി കെ എസ് യൂ വിന് തിരിച്ചു വരവ് നൽകിയ മികച്ച സംഘാടകൻ.

ശേഷം കെ പി സി സി മെമ്പറായി,2019 ലോക്സഭാ തിരെഞ്ഞെടുപ്പിൽ കെ മുരളീധരൻ ചെയർമാനായ ക്യാമ്പയിൻ കമ്മിറ്റിയിൽ കൺവീനർ ആയി.പിന്നീട് കെ പി സി സി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഡി സി സി പ്രസിഡന്റ് പദവിയേറ്റതോടെ സംഘടനാ പരമായി കോൺഗ്രസിന് ജില്ലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു.കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിൻ,138 രൂപ ചലഞ്ച്,സി യൂ സി രൂപീകരണം,വയനാട് പുനരധിവാസ ഫണ്ട് ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും മലപ്പുറം ജില്ലാ ഒന്നാമത് എത്തി.

കെ പി സി സി പ്രസിഡന്റ് പങ്കെടുത്ത പാണ്ടിക്കാട് ജനജാഗരൻ യാത്രയും പ്രതിപക്ഷ നേതാവ് പങ്കെടുത്ത തിരൂരിലെ നവസങ്കൽപ്പ് യാത്രയും പ്രവർത്തക പങ്കാളിത്തം കൊണ്ട് ചരിത്രത്തിന്റെ ഭാഗമായി.വയനാട് ദുരന്തമുണ്ടായപ്പോൾ 26 ലോഡ് സാധനങ്ങൾ എത്തിച്ചതും മലപ്പുറത്ത് സംഘടിപ്പിച്ച മെഗാ ഇഫ്താറും ഒക്കെ സംഘാടക മികവിന്റെ ഉദാഹരണങ്ങൾ.

ഡി.സി.സി പ്രസിഡന്റായ ശേഷം ജില്ലയിൽ വിവിധ പാർട്ടികളിൽ നിന്നും ആയിരക്കണക്കിന് കുടുബങ്ങളെ കോൺഗ്രസിൽ എത്തിക്കാൻ കഴിഞ്ഞു.മലപ്പുറത്ത് കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു എന്ന ക്യാമ്പയിൻ വലിയ ശ്രദ്ധ നേടി.

പ്രളയ ദുരന്തമുണ്ടായപ്പോൾ ദുരിതാശ്വാസ പ്രവർത്തന രംഗത്ത് കൈലി മുണ്ടും മഴക്കോട്ടും ധരിച്ചു ദുരിതാശ്വാസ പ്രവർത്തകർക്കൊപ്പം ഇറങ്ങിയ ജോയിയുടെ ചിത്രമാണ് സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപെടുന്ന ഔദ്യോഗിക പരസ്യത്തിന്റെ മുഖചിത്രമായി വന്നത്.

തലക്കനമില്ലാതെ ജാഡയിലാതെ പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന അവരെ പേരെടുത്തു വിളിക്കാൻ കഴിയുന്ന വ്യക്തി ബന്ധമുള്ള പൊതു പ്രവർത്തകൻ ആണ് ജോയ്.

ഒരിക്കൽ ഒരാളെ പരിചയപ്പെട്ടാൽ അയാളുടെ ജന്മ ദിനത്തിൽ ആദ്യത്തെ ആശംസ ജോയിയുടേതാവും.ഒരിക്കലും മുടങ്ങാതെ വർഷങ്ങളായി കൊണ്ട് നടക്കുന്ന ആ ശീലം ജോയിയുടെ ട്രേഡ് മാർക്കായി മാറി.മാത്രമല്ല എത് ആഘോഷ വേളയിലും എല്ലാവർക്കും ആദ്യം എത്തുന്ന ആശംസ സന്ദേശവും ജോയിയുടേതാണ്.പതിനായിരക്കണക്കിന് ആളുകളുമായി പുലർത്തുന്ന ഈ സൗഹൃദ ബന്ധമാണ് ജോയിയുടെ ശക്തി.

എല്ലാ മതസംഘടനകളും സാമുദായിക നേതാക്കളുമായി ആത്മ ബന്ധം പുലർത്തുന്ന ജോയി ഒരു മതേതര മാതൃകയാണ്.

കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് ആയ സന്ദർഭത്തിൽ എല്ലാ ചെറുപ്പക്കാർക്കും രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ ഉറച്ച നിയമ സഭാ സീറ്റ് കിട്ടിയപ്പോൾ 2016 ൽ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെതിരെ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ ചാവേർ ആവുമെന്ന് ഉറപ്പുണ്ടായിട്ടും ഒരു മടിയും കൂടാതെ അവിടേക്ക് പോയി.2019 എങ്കിലും വിജയസാധ്യതയുള്ള സീറ്റ് പാർട്ടി നേതൃത്വം നൽകുമെന്ന് പ്രതീക്ഷിച്ചു തഴയപ്പെട്ടപ്പോഴും ഒരു വിഷമവും പുറത്തു കാണിക്കാതെ പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച കറ കളഞ്ഞ പാർട്ടിക്കാരൻ.

നിലമ്പുർ ഉപതിരഞ്ഞെടുപ്പിൽ സീറ്റിന് എല്ലാ അർഹത ഉണ്ടായിട്ടും ഒടുവിൽ സീറ്റ് നിഷേധിക്കപെട്ടപ്പോൾ ആ നിമിഷം തന്നെ പ്രചാരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കളം നിറഞ്ഞു പ്രവർത്തിച്ച നിസ്വാർത്ഥൻ.

നിരവധി സമരങ്ങൾ നയിച്ചു പോലീസ് മർദ്ദനം ഏറ്റുവാങ്ങി കേസിൽ പ്രതിയായി ജയിലിൽ കിടന്ന് എല്ലു മുറിയെ പണിയെടുത്തു കോൺഗ്രസിൽ ഉയർന്നു വന്ന ഒരു ചെറുപ്പക്കാരൻ ആണ് ജോയ്.

നിഷ്കളങ്കമായി ചിരിക്കുകയും സൗമ്യമായി പെരുമാറുകയും ചെയ്യുന്ന ഒരു സാധാരണക്കാരൻ..നമ്മളിൽ ഒരുവൻ എന്ന് എല്ലാവർക്കും തോന്നുന്ന ഒരാൾ..

ഈ തിരെഞ്ഞെടുപ്പിൽ നിർബന്ധമായും നിയമ സഭയിൽ എത്തേണ്ട ഒരാൾ വി എസ് ജോയ് ആണെന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല...

10/02/2026

*ഇത് ഏതേലും ശതകോടീശ്വര ഫാമിലിയല്ല...

കേരളത്തിലെ #സ്വാശ്രയ #കോളേജ്-നെതിരെ #സമരം നയിച്ച യുവ തുർക്കിയും ഇപ്പോൾ CPM എറണാകുളം ജില്ലാ സെക്രട്ടറിയുമായ CN മോഹനന്റെ മകൾ ഇഗ്ലണ്ടിൽ പോയി പഠിച്ച് ബിരുദം എടുത്തിട്ട് അവിടെ വെച്ചെടുത്ത ഫാമിലി ഫോട്ടോ...

പുസ്പനെ അറിയാവോ.. നങ്ങടെ പുസ്പനെ അറിയാവോ....
പോലീസ് വെച്ച വെടി സ്വന്തം ആസനം കൊണ്ട് തടുത്ത പുസ്പനെ അറിയാവോ....
🤭🥹

09/02/2026

ചിരിക്കാൻ തുടങ്ങിയത് പാർട്ടി സെക്രട്ടറി ആയതിനു ശേഷം : എം വി ഗോവിന്ദൻ.

ഞങ്ങളും!

കടപ്പാട്: രൂപേഷ് കുമാർ

05/02/2026

പ്രിയപ്പെട്ട വി എസ് ജോയ്ക്ക് തിരുവമ്പാടിയിലേക്ക് സ്വാഗതം

05/02/2026

കോഴിക്കോട് ജില്ല യു.ഡി.എഫിനെ ശ്രീ. വി ഡി. ജോസഫ് നയിക്കും

കോഴിക്കോട് ജില്ലാ യുഡിഎഫ് ചെയർമാനായി കോടഞ്ചേരി സ്വദേശി വി. ഡി ജോസഫ് വലിയ മറ്റത്തിനെ തിരഞ്ഞെടുത്തു.
യുഡിഎഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പിയാണ് ചെയർമാനായി നിയമിച്ചത്.

മുൻ കെഎസ്‌യു ജില്ലാ പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കെഎസ്‌യു കലാസാംസ്കാരിക വേദി കൺവീനർ, ഡി സിസി ജനറൽ സെക്രട്ടറി, കെപിസിസി മെമ്പർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് ,സിൻഡിക്കേറ്റ് മെമ്പർ,എന്നി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

നിലവിൽ കോഴിക്കോട് ജില്ലാ റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ടും റബർ മാർക്ക് ഡയറക്ടറുമാണ്.

കോടഞ്ചേരി ഹൈസ്കൂൾ ലീഡറായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വി ഡി ജോസഫ് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി കോഴിക്കോട് ജില്ലാ പ്രസിഡണ്ടും ഒക്കെയായി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തെളിഞ്ഞു നിൽക്കുമ്പോഴാണ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടായി 33ാം വയസ്സിൽ സ്ഥാനമേൽക്കുകയും ടിടിപിസി എക്സിക്യൂട്ടീവ് മെമ്പർ കൂടിയായതുകൊണ്ടാണ് തുഷാരഗിരി എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കൊണ്ട് ഉദ്ഘാടനം ചെയ്യാനും കഴിഞ്ഞത്. ദീർഘവീക്ഷണത്തോടുകൂടി കോടഞ്ചേരി പഞ്ചായത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയപ്പോൾ കോടഞ്ചേരിയിലെ സടക്ക് റോഡുകളെല്ലാം വിഭാവനം ചെയ്തു. കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുത്തി കോടഞ്ചേരിയുടെ വികസനത്തിന് അടിത്തറ ഇടുകയും ചെയ്തു . 12500 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ആയി 2010 ഇൽ തെരഞ്ഞെടുക്കുകയും ജില്ലാ പഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുകയും ചെയ്തു. വിഡി ജോസഫ് ,കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്നപ്പോഴാണ് 2012 ൽ അദ്ദേഹം മുൻകൈയെടുത്താണ് കോടഞ്ചേരിയിൽ ഇന്റർനാഷണൽ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്.

വി ഡി ജോസഫ് സിൻഡിക്കേറ്റ് മെമ്പർ ആയിരുന്നപ്പോഴാണ് കോടഞ്ചേരിക്ക് ഗവൺമെൻറ് കോളേജ്
എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞത്.

ജീരകപ്പാറ വനം നശീകരണത്തിനെതിരെ സമരം ചെയ്യുകയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിൽകണ്ട് മരം മുറി നിരോധന നിയമം സെക്ഷൻ 5 നടപ്പിലാക്കിയത് ഇദ്ദേഹത്തിൻറെ ശ്രമഫലം ആയിട്ടാണ്.

കോടഞ്ചേരിയിൽ നിന്ന് കോൺഗ്രസ് പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടങ്ങി കോഴിക്കോട് ജില്ലയുടെ യുഡിഎഫ് ചെയർമാൻ എന്ന സ്ഥാനം പാർട്ടി ഏൽപ്പിക്കുന്നത് നാളിതുവരേ പാർട്ടിക്കും നാടിനും വേണ്ടി ചെയ്ത പ്രവർത്തനങ്ങൾക്കൊ രുടെ അംഗീകാരം ആയിട്ടാണ് ജില്ലാ ചെയർമാൻ എന്ന സ്ഥാനം നൽകിയത്.

2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയുടെ യുഡിഎഫിന്റെ സമ്പൂർണ്ണ വിജയത്തിന് വേണ്ടിയിട്ടുള്ള ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുക എന്ന ഉത്തരവാദിത്തമാണ് പാർട്ടി നൽകിയിരിക്കുന്നത്.

Want your business to be the top-listed Government Service in Kozhikode (Calicut)?

Click here to claim your Sponsored Listing.

Category

Website

Address


Thiruvambady
Kozhikode (Calicut)
673603