മാവൂർ ഗ്രാമപഞ്ചായത്ത്

മാവൂർ ഗ്രാമപഞ്ചായത്ത്

Share

മാവൂർ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട അറീയിപ്പുകളും വാർത്തകളും അറിയുന്നതിനായി

Photos from മാവൂർ ഗ്രാമപഞ്ചായത്ത്'s post 03/03/2026

📢📢📢📢📢📢

*മാവൂർ പഞ്ചായത്തിൽ 36.76 കോടിയുടെ വികസന ബജറ്റ്*

​മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരിപ്പിച്ചു. 36,76,08,249 രൂപ വരവും 36,19,63,500 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 56,44,749 രൂപയുടെ മിച്ചമാണുള്ളത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമവനം ടൂറിസം പദ്ധതി, വയോജനങ്ങൾക്കായി 'നാലുമണിപ്പൂവ്' തുടങ്ങിയ ആകർഷകമായ പദ്ധതികൾ ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകതയാണ്.

​കാർഷിക മേഖലയ്ക്ക് പദ്ധതി വിഹിതത്തിന്റെ 30 ശതമാനത്തിലധികം തുക നീക്കിവെച്ചുകൊണ്ട് ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്ക് ബജറ്റ് ഊന്നൽ നൽകുന്നു. ക്ഷീരവികസനം, മൃഗസംരക്ഷണം എന്നിവയ്ക്ക് പുറമെ ആരോഗ്യ മേഖലയിൽ സൗജന്യ മരുന്ന് വിതരണവും ലാബ് സൗകര്യങ്ങളും ഉറപ്പാക്കും. വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ 'ഒന്നാംതരം ഒന്നാമത്' എന്ന നൂതന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളുടെ വികസനം, റോഡ് നിർമ്മാണം, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കും മതിയായ തുക വകയിരുത്തി.

​മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 5.75 കോടി രൂപയുടെ പ്രവർത്തനങ്ങളും 82,000 തൊഴിൽ ദിനങ്ങളും സൃഷ്ടിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഹരിതകർമ്മസേനയുടെ പ്രവർത്തനം, കുടുംബശ്രീ വഴിയുള്ള വനിതാ വികസനം എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക പരിഗണനയുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാമണി, ഉമാ ദേവി കുഴിപ്പള്ളി, എൻ.പി. അഹമ്മദ്, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു..

✳✳✳✳✳✳✳✳✳✳

👇👇Follow Us On. 👇👇

WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm

Facebook https://www.facebook.com/MavoorGramaPanchayath

20/02/2026

ചേർത്ത് നിർത്തലിന്റെ മാവൂർ മാതൃക
ഭൂരഹിതർക്ക് ഭൂമി കൈമാറി മാവൂർ ഗ്രാമപഞ്ചായത്ത്

മാവൂർ: ഭൂരഹിതർക്കായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഭൂവിതരണ പദ്ധതിയുടെ ഭാഗമായി 18 കുടുംബങ്ങൾക്ക് ഭൂമി കൈമാറി. വർഷങ്ങളായി സ്വന്തമായി ഭൂമിയില്ലാതെ ദുരിതമനുഭവിച്ചിരുന്ന കുടുംബങ്ങൾക്കാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലം വീതിച്ചു നൽകിയത്.

ഒന്നാം വാർഡിലെ മലപ്രം, പതിനെട്ടാം വാർഡിലെ പുനത്തിൽ മേത്തൽ എന്നീ പ്രദേശങ്ങളിലായാണ് ഗുണഭോക്താക്കൾക്ക് ഭൂമി അനുവദിച്ചത്. ഭൂമിയുടെ രേഖാ കൈമാറ്റവും അനുബന്ധ ചടങ്ങുകളും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻന്റിഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.പി. അഹമ്മദ്, ഗീതാമണി പുലിയപ്പുറം, ഉമാദേവി കുഴിപ്പള്ളി എന്നിവരും വാർഡ് മെമ്പർമാരായ കെ. ഉസ്മാൻ, ജയശ്രീ ദിവ്യപ്രകാശ്, ശ്രീജ ആറ്റാഞ്ചേരിമേത്തൽ, അനസ് പി.സി., ഉണ്ണി രാജൻ എന്നിവരും സംസാരിച്ചു.

മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വി.ഇ.ഒ. ആഷിഖ്, എം.ജി.എന്‍.ആര്‍.ജി.എസ് ഓവർസിയർ ഷിജു എ.പി. തുടങ്ങിയവർ പങ്കെടുത്തു. അർഹരായ മുഴുവൻ ആളുകൾക്കും തലചായ്ക്കാൻ ഒരിടം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
✳✳✳✳✳✳✳✳✳✳


👇👇Follow Us On. 👇👇

WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm

Facebook https://www.facebook.com/MavoorGramaPanchayath

Photos from മാവൂർ ഗ്രാമപഞ്ചായത്ത്'s post 13/02/2026

📢📢📢📢📢📢
ജനകീയ വികസനത്തിന് പുത്തൻ കുതിപ്പ്: മാവൂർ പഞ്ചായത്ത് വികസന സെമിനാർ ആവേശമായി
മാവൂർ: നാടിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ജനകീയ നിർദ്ദേശങ്ങളുമായി മാവൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കാവുന്ന ജനകീയ പദ്ധതികൾ വരും വർഷം പഞ്ചായത്തിന് പുത്തൻ മുഖച്ഛായ നൽകുമെന്ന് പ്രസിഡണ്ട് പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പഞ്ചായത്തിന്റെ കർമ്മപദ്ധതികൾക്ക് സെമിനാർ അന്തിമരൂപം നൽകി.

ഗ്രാമസഭകളിൽ നിന്ന് ഉയർന്നുവന്ന താഴേത്തട്ടിലുള്ള ആവശ്യങ്ങളെ ക്രോഡീകരിച്ചാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. കൃഷി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് പുറമെ പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകുന്ന ഒട്ടേറെ പുതിയ പദ്ധതികൾക്കും സെമിനാറിൽ അംഗീകാരമായി. ഗ്രാസിം ഭൂമി, തെങ്ങിലക്കടവ് ക്യാൻസർ സെന്റർ, ഗ്രാമ വനം തുടങ്ങിയ പദ്ധതികൾക്ക് സെമിനാറിൽ പ്രത്യേക ഊന്നൽ നൽകി.

വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കിയ റിപ്പോർട്ടുകൾ സെമിനാറിൽ അവതരിപ്പിച്ചു. ഉദ്യോഗസ്ഥരും ആസൂത്രണ സമിതി അംഗങ്ങളും ജനപ്രതിനിധികളും പദ്ധതികളുടെ പ്രായോഗിക വശങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഗീതാമണി, ഉമാദേവി കുഴിപ്പള്ളി, , എൻ.പി. അഹമ്മദ്, ആസൂത്രസമിതി ഉപാദ്ധ്യക്ഷന്‍ വിഎസ് രജ്ഞിത്ത്, മങ്ങാട്ട് അബ്ദുറസാക്ക്, കെ എം അപ്പുകുഞ്ഞന്‍, കെ പി രാജഷേഖരന്‍, ഇ എന്‍ പ്രേമനാഥന്‍, കെ ഉസ്മാന്‍, കെ പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വിനോദ് കുമാര്‍ ടി എം നന്ദി പറഞ്ഞു.

ഭരണസമിതി അംഗങ്ങൾ, നിര്‍വ്വഹണ ഉദ്ദ്യോഗസ്ഥര്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ സെമിനാറിൽ സജീവമായി പങ്കെടുത്തു. നാടിന്റെ വികസനരേഖ കൃത്യമായി ആസൂത്രണം ചെയ്ത സംതൃപ്തിയോടെയാണ് സെമിനാർ സമാപിച്ചത്.
✳✳✳✳✳✳✳✳✳✳


👇👇Follow Us On. 👇👇

WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm

Facebook https://www.facebook.com/MavoorGramaPanchayath

10/02/2026

📢📢📢📢📢📢
*മാവൂരിൽ കാരുണ്യത്തിന്റെ തണൽവിരിച്ച് 'ഒപ്പം' പാലിയേറ്റീവ് കുടുംബസംഗമം; ഒത്തുചേരൽ സ്നേഹനിർഭരമായി*
മാവൂർ: രോഗക്കിടക്കയിൽ കഴിയുന്നവർക്കും അവർക്ക് തുണയായി നിൽക്കുന്ന കുടുംബങ്ങൾക്കും സാന്ത്വനമേകി മാവൂർ ഗ്രാമപഞ്ചായത്ത് എം.സി.എച്ച് യൂണിറ്റ് ചെറുപ്പയുടെ നേതൃത്വത്തിൽ 'ഒപ്പം' പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു. മാവൂർ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും വേറിട്ട വേദിയായി മാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി. മുനീറത്ത് ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് രോഗികൾക്ക് വൈദ്യസഹായത്തോടൊപ്പം തന്നെ സമൂഹത്തിന്റെ കരുതലും പരിഗണനയും അനിവാര്യമാണെന്ന് അവർ പറഞ്ഞു. "പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ" എന്ന സന്ദേശം പ്രാവർത്തികമാക്കാൻ ഓരോ വാർഡിലും വിപുലമായ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സി.പി. കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രോഗാവസ്ഥ മൂലം വീടിനുള്ളിൽ ഒതുങ്ങിപ്പോയവർക്ക് പുറംലോകവുമായി സംവദിക്കാനും സന്തോഷം പങ്കിടാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
സംഗമത്തിൽ മുഖ്യാതിഥികളായി എത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ റസീന ഫറോക്ക്, കലാകാരൻ കലാഭവൻ ഷമൽ എന്നിവർ തങ്ങളുടെ സാന്നിധ്യം കൊണ്ട് പരിപാടിയെ കൂടുതൽ ഊർജ്ജസ്വലമാക്കി. ഷമലിന്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ പങ്കെടുത്തവർക്ക് വലിയ ആവേശമായി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബല്‍ക്കീസ് ടീച്ചര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉമാദേവി കുഴിപ്പള്ളി, ഗീതാമണി, എൻ.പി. അഹമ്മദ്, ഡോ ബിന്ദു, ഡോ. സ്മിത, ബ്ലോക്ക് മെമ്പര്‍മാരായ വളപ്പില്‍ റസാക്ക്, ഉമ്മര്‍ തൊണ്ടിയേരി എന്നിവര്‍ സംസാരിച്ചു.
വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ, ആശാ വർക്കർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കുടുംബാംഗങ്ങൾക്കായി വിവിധ മാനസിക ഉല്ലാസ പരിപാടികളും ഭക്ഷണവും ക്രമീകരിച്ചിരുന്നു. രോഗത്തിന്റെ വേദനകൾ മറന്ന് പുഞ്ചിരിയോടെ മടങ്ങിയ ഓരോരുത്തരും ഈ ഒത്തുചേരലിന്റെ വിജയത്തിന് സാക്ഷ്യം വഹിച്ചു.

👇👇Follow Us On. 👇👇

WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm

Facebook https://www.facebook.com/MavoorGramaPanchayath

09/02/2026

📢📢📢📢📢📢
*കരുതലിന്റെ കൈകോർക്കൽ*
*മാവൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു*

മാവൂർ: ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് മാവൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു. രാജീവ് ഗാന്ധി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് അർഹമായ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും പഞ്ചായത്ത് എന്നും മുൻഗണന നൽകുമെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഭിന്നശേഷിക്കാരായ വ്യക്തികളുടെയും അവരുടെ രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് ഗ്രാമസഭ ശ്രദ്ധേയമായി. പഞ്ചായത്തിന്റെ വരുംവർഷ പദ്ധതികളിൽ ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും നിലവിലുള്ള സ്കീമുകളുടെ കാര്യക്ഷമമായ നടത്തിപ്പിനെക്കുറിച്ചും ചർച്ചകൾ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി കൃഷ്ണന്‍, ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാമണി, ഉമാദേവി കുഴിപ്പള്ളി, എൻ.പി. അഹമ്മദ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സരിത, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

👇👇Follow Us On. 👇👇

WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm

Facebook https://www.facebook.com/MavoorGramaPanchayath

08/02/2026

🤝 ഒപ്പം - നമുക്ക് കൈകോർക്കാം, കരുതലിന്റെ തണലിൽ... 🤝

​മാവൂർ ഗ്രാമപഞ്ചായത്തും എം.സി.എച്ച്. യൂണിറ്റും (ചെറുപ്പ) ചേർന്ന് ഒരുക്കുന്ന 'ഒപ്പം' പാലിയേറ്റീവ് കുടുംബസംഗമത്തിലേക്ക് ഏവർക്കും സ്വാഗതം.
​"പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ" എന്ന ലക്ഷ്യത്തോടെ, രോഗാവസ്ഥയിൽ കഴിയുന്നവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും സ്നേഹവും സാന്ത്വനവും പകർന്നു നൽകാൻ ഈ ഒത്തുചേരൽ വേദിയാകുന്നു. ❤️

​🗓️ തിയ്യതി: 2026 ഫെബ്രുവരി 10, ചൊവ്വാഴ്ച
🕙 സമയം: രാവിലെ 10 മണി

​നമ്മുടെ അയൽപക്കത്തെ സാന്ത്വനമേകാൻ, സ്നേഹത്തിന്റെ ഈ കൂട്ടായ്മയിൽ നമുക്കും പങ്കാളികളാകാം. 🌸

✳✳✳✳✳✳✳✳✳✳


👇👇Follow Us On. 👇👇

WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm

Facebook https://www.facebook.com/MavoorGramaPanchayath

Photos from മാവൂർ ഗ്രാമപഞ്ചായത്ത്'s post 06/02/2026

കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ മാവൂർ ആയുർവേദ ഡിസ്‌പെൻസറിയിൽ സന്ദർശനം നടത്തി

​മാവൂർ: ആധുനിക ആരോഗ്യ ചികിത്സാ രംഗത്തെ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ആയുർവേദത്തിന്റെ പ്രായോഗിക വശങ്ങൾ പരിചയപ്പെടുത്തുന്നതിനായി മാവൂർ ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളാണ് പ്രൊഫസർ ഷീനയുടെ നേതൃത്വത്തിൽ പഠന സന്ദർശനത്തിന്റെ ഭാഗമായി ഡിസ്‌പെൻസറിയിലെത്തിയത്.

​'ആയുർവേദം, ആയുഷ് (AYUSH), വൺ ഹെൽത്ത്‌' എന്നീ വിഷയങ്ങളെ മുൻനിർത്തിയായിരുന്നു വിദ്യാർത്ഥികൾക്കുള്ള പരിശീലനം. രോഗചികിത്സയ്ക്കപ്പുറം രോഗപ്രതിരോധത്തിന് ആയുർവേദ പ്രോട്ടോക്കോളുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഡിസ്‌പെൻസറിയിലെ ഉദ്യോഗസ്ഥർ ക്ലാസുകൾ നൽകി. ഭാവിയിലെ ആരോഗ്യപ്രവർത്തകർ എന്ന നിലയിൽ വിവിധ ചികിത്സാ രീതികളെ സംയോജിപ്പിച്ചു കൊണ്ടുള്ള 'വൺ ഹെൽത്ത്‌' എന്ന ആഗോള ആരോഗ്യ സങ്കല്പത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകി.
​ഡിസ്‌പെൻസറിയുടെ ദൈനംദിന പ്രവർത്തനങ്ങൾ, മരുന്നുകളുടെ വിതരണം, ആയുഷ് വിഭാഗത്തിന്റെ പ്രവർത്തന രീതികൾ എന്നിവ വിദ്യാർത്ഥികൾ നേരിട്ട് കണ്ടു മനസ്സിലാക്കി. വിദ്യാർത്ഥികൾക്കുള്ള പരിശീലനം സീനിയർ മെഡിക്കൽ ഓഫീസർ ഷൈജു ഒല്ലക്കോട് നേതൃത്വം നൽകി ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താൻ ഇത്തരം സന്ദർശനങ്ങൾ ഏറെ സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

✳✳✳✳✳✳✳✳✳✳


👇👇Follow Us On. 👇👇

WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm

Facebook https://www.facebook.com/MavoorGramaPanchayath

Photos from മാവൂർ ഗ്രാമപഞ്ചായത്ത്'s post 05/02/2026
03/02/2026

മാവൂർ പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന് തുടക്കം കുറിച്ചുകൊണ്ട് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന യോഗം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഫസീല ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ സ്വാഗതമാശംസിച്ചു. വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയുടെ ഭാഗമായി കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യം, വനിതാ-ശിശുക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള വികസന നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതിനാണ് യോഗം ചേർന്നത്. ഗ്രാമസഭകളിൽ നിന്നും ഉയർന്നുവന്ന ജനകീയ ആവശ്യങ്ങൾ പരിഗണിച്ച് വരും വർഷത്തെ കർമ്മപദ്ധതികൾക്ക് യോഗം രൂപം നൽകി.
ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാമണി, ഉമാദേവി കുഴിപ്പള്ളി, എൻ.പി. അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വളപ്പിൽ റസാഖ്, ഉമ്മർ മാസ്റ്റർ തൊണ്ടിയേരി എന്നിവർ സംസാരിച്ചു. വാർഡ് അംഗങ്ങൾ, വിവിധ വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ, ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്തിന്റെ സമഗ്ര മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് യോഗം വിലയിരുത്തി.

16/01/2026

ചെണ്ട വിതരണം ചെയ്തു

മാവൂർ ഗ്രാമപഞ്ചായത്ത് പട്ടികജാതി വനിതകള്‍ക്ക് ശിങ്കാരിമേളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ചെണ്ടയും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. പി. അഹമ്മദ്, വിവിധ വാർഡ് മെമ്പർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട അറിയിപ്പുകളും വാർത്തകളും ലഭിക്കാന്‍
👇👇Follow Us On. 👇👇

WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm

Facebook https://www.facebook.com/MavoorGramaPanchayath

20/07/2025

*NABH അംഗീകാരം നേടിയ മാവൂർ ഗ്രാമപഞ്ചായത്ത് ആയൂർവേദ ഡിസ്പെൻസറിക്ക് പുരസ്ക്കാരം ലഭിച്ചു.*

NABH അംഗീകാരം ലഭിക്കുന്നതിന് വേണ്ടി പ്രയത്നിച്ച ജീവനക്കാരെയും പഞ്ചായത്ത്‌ ഭരണ സമിതിയെയും അനുമോദിക്കുന്നതിനു വേണ്ടി കോഴിക്കോട് ജില്ലാ പഞ്ചായത്തും നാഷണൽ ആയുഷ് മിഷനും സംയുക്‌തമായി സംഘടിപ്പിച്ച അനുമോദന യോഗം ബഹു പൊതുമരാമത്തു ടൂരിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ്‌ റിയാസ് ഇന്ന് കോഴിക്കോട് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ NABH അംഗീകാരം നേടിയ മാവൂർ ആയുർവേദ ഡിസ്‌പെൻസറിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മാവൂർ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതിയെയും ജീവനക്കാരെയും ആശ വർക്കാർമാരെയും അനുമോദിച്ചു.

ബഹു പഞ്ചായത്ത്‌ പ്രസിഡന്റ്‌ വളപ്പിൽ റസാക്ക് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശിയിൽ നിന്ന് ഉപഹാരം ഏറ്റു വാങ്ങി..

✳️✳️✳️✳️✳️✳️✳️✳️✳️✳️

ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട അറീയിപ്പുകളും വത്തകളും പെട്ടെന്ന് ലഭിക്കാന്‍ 👇

👇👇*Follow Us On.*👇👇

WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm
Facebook https://www.facebook.com/MavoorGramaPanchayath

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Address


Mavoor
Kozhikode
673661

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm