21/01/2026
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപികരണ വർക്കിങ്ങ് ഗ്രൂപ്പ് യോഗം ചേർന്നു.
കൂടരഞ്ഞി:ഗ്രാമപഞ്ചായത്തിൽ 2026-27 വർഷം നടപ്പക്കെണ്ട പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് വർക്കിങ്ങ് ഗ്രൂപ്പ് യോഗം ചേർന്നു.
കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്യ്തു.
വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി.
സ്ഥിതിരം സമതി അധ്യക്ഷൻമാരായ നിസാറ ബീഗം, ആയിഷ ബീ ഷിയാസ്, ജെയിംസ് വേളാശ്ശേരി,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിയിൽ,
ആസൂത്രണസമതി ഉപാധ്യക്ഷൻ അഡ്വ സിബു തോട്ടത്തിൽ, ഭരണ സമതി അംഗങ്ങളായ രത്ന രാജേഷ്,റോയ് ആക്കേൽ,തോമസ് മാത്യൂ, സക്കീന സലിം , മേരി തങ്കച്ചൻ, ലീലാമ്മ മുള്ളനാനിക്കൽ, ഷീബ റോയ്, സജയ് എം.കെ, വിനോദ് മഞ്ഞപ്പാറ, അസി.സെക്രട്ടി ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
16/10/2025
*വിജ്ഞാനകേരളം തൊഴിൽമേള*
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വികസന സദസ്സിൻ്റെ ഭാഗമായി നാളെ രാവിലെ 10:30 ന് കൂടരഞ്ഞി പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്ന
വിജ്ഞാനകേരളം തൊഴിൽമേളയിൽ തൊഴിൽ രഹിതരായ നമ്മുടെ പഞ്ചായത്തിലെ യുവതി യുവാക്കൾക്ക് പങ്കെടുക്കാം.
മികച്ച കമ്പനികൾ ഈ സദസ്സിൽ പങ്കെടുക്കുന്നുണ്ട്
ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിതരായവർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ തൊഴിൽമേളയിലേയ്ക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു
ആദർശ് ജോസഫ്
പ്രസിഡൻ്റ്
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്
13/10/2025
അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും സമ്പൂർണ ലൈഫ്ഭവന പദ്ധതി ഗുണഭോക്തൃ സംഗമവും നടത്തി.2025 നവംബർ ഒന്നിന് കേരളം അതിദാരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി കൂടരഞ്ഞി പഞ്ചായത്ത് അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം തിരുവമ്പാടി എം എൽ എ. ലിന്റോ ജോസഫ് നിർവഹിച്ചു. സർവ്വയിലൂടെ കണ്ടെത്തിയ 89പേർക്ക് എല്ലാവിധ ജീവിതസൗകര്യങ്ങളും ഒരുക്കിയതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകിയ പഞ്ചായത്തായി കൂടരഞ്ഞി മാറി ഈ ഭരണസമിതി നിലവിൽ വന്നതിനു ശേഷം 208 കുടുംബങ്ങൾക്കാണ് ഭവന നിർമാണ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി.
അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ് സ്വാഗതവും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഷേളിത വി ടി നന്ദിയും പറഞ്ഞു
വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ,വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള ജെറീന റോയ്, വി എസ് രവീന്ദ്രൻ റോസിലി ടീച്ചർ , മെമ്പര്മാരായ ബാബു മൂട്ടോളി, സീന ബിജു, ബിന്ദു ജയൻ എന്നിവർ സംസാരിച്ചു.
ലൈഫ് ഭവന പദ്ധതി റിപ്പോർട്ട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജോസ് കുര്യാക്കോസ് അവതരിപ്പിച്ചു.