Government College of Teacher Education Kozhikode

Government College of Teacher Education Kozhikode

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Government College of Teacher Education Kozhikode, Govt. College of Teacher Education, Mananchira Kozhikode, Kozhikode.

22/04/2022
Photos from Government College of Teacher Education Kozhikode's post 08/11/2018

കോഴിക്കോട് ഗവണ്മെൻറ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ 2018 2019 അധ്യയന വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത മോഡലും സമൂഹ്യപ്രവർത്തകയുമായ റിയ ഇഷ ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും ഉയർന്ന് വന്ന ഇവർ മലപ്പുറം ഗവണ്മെൻറ് കോളേജിലെ എകണോമിക്‌സ് ബിരുദ വിദ്യാർഥിനിയാണ്. കോളേജ് ഫൈൻ ആർട്‌സ് ക്ലബ് ഉദ്ഘാടനം പ്രശസ്ത അവതാരകൻ ബോബി സി മാത്യുവും നിർവഹിച്ചു. കോഴിക്കോട് ആകാശവാണി നിലയത്തിലെ അവതാരകൻ കൂടിയായ ഇദ്ദേഹം കഴിഞ്ഞ 26 വർഷമായി പരിപാടികൾ കൈകാര്യം ചെയ്തു വരുന്നു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അഖിൽ.ഇ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് യൂണിയൻ ചെയർപേഴ്സൻ അമൃത ബാബുരാജ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഖാദർ പറമ്പത്ത്, ഡോ. ശ്യാമളാദേവി, ഡോ. രാജേശ്വരി, സുജിൻ മാനുവൽ, അക്ഷയ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കോളേജ് വൈസ് ചെയർപേഴ്‌സൺ നന്ദന നന്ദിപ്രസംഗം നടത്തി. ഉദ്ഘാടനത്തിന് ശേഷം റിയ വിദ്യാർഥികളുമായി സംവദിച്ചു. ശേഷം ഉച്ചതിരിഞ്ഞ് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.

Photos from Government College of Teacher Education Kozhikode's post 19/09/2018

GCTE കാലിക്കറ്റ് സ്പോർട്സ് റീക്രിയേഷന്റെ ഭാഗമായി 19-09-2018, ബുധനാഴ്ച ചെസ്സ് മത്സരവും ക്യാരംസ് മത്സരവും സംഘടിപ്പിച്ചു.
ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ജീമോൻ സാറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ചുക്കാൻ പിടിച്ചത് ജനറൽ ക്യാപ്റ്റൻ സഫ്‌വാൻ ആയിരുന്നു.
ഗ്രൂപ്പ് തലത്തിൽ നടന്ന ചെസ്സ്, ക്യാരംസ് മത്സരത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചത് യഥാക്രമം പ്രിൻസിപ്പൽ അബ്ദുൾ ഖാദർ സാറും, ശ്യാമളാദേവി ടീച്ചറും ആയിരുന്നു.
ഉച്ചക്ക് ശേഷം നടന്ന ഫൈനൽ മത്സരത്തിന്റെ ഉദ്‌ഘാടനം പ്രിയ ടീച്ചറും നിർവഹിച്ചു.
ചെസ്സ് മത്സരത്തിൽ മയ്യഴിക്ക് വേണ്ടി സൗകന്ദ് ഒന്നാം സ്ഥാനവും വൈഗക്ക് വേണ്ടി അഞ്ചു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ക്യാരംസിൽ ഒന്നാം സ്ഥാനം നേടിയത് കബനി ടീമിന് വേണ്ടി മത്സരിച്ച ലിജിഷയും അഖിനോവും ആണ്. രണ്ടാം സ്ഥാനം മയ്യഴിയിലെ മധുവും റിബിനും നേടി.

Photos from Government College of Teacher Education Kozhikode's post 18/09/2018

ഗവഃ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, കോഴിക്കോട്. 2016_17 വർഷത്തെ കോളേജ് മാഗസിൻ 'ചില മഴകളുടെയും പുഴകളുടെയും ഫോസിലുകൾ തിരഞ്ഞ് പോവുന്നത്...' കോളേജ് പെഡഗോജി പാർക്കിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. മാഗസിന്റെ അച്ചടിപ്പതിപ്പ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ കാദർ പറമ്പാട്ട് പ്രകാശനം ചെയ്തു. മാഗസിന്റെ ഡിജിറ്റൽ പതിപ്പ് സ്റ്റാഫ് എഡിറ്റർ ശ്രീ. വി. കെ. സന്തോഷ്കുമാർ പ്രകാശനം ചെയ്തു. സ്റ്റുഡന്റ് എഡിറ്റർ വൈശാഖ്. എം. പി ചടങ്ങിന് നന്ദി അർപ്പിച്ചു.

Photos from Government College of Teacher Education Kozhikode's post 14/09/2018

GCTE കാലിക്കറ്റ്, ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് (14-09-2018) ഹിന്ദി ദിനം ആചരിച്ചു. 1st BEd ഇലെ ആതിരയുടെ സ്വാഗതത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ അധ്യക്ഷത വഹിച്ചത് ഹിന്ദി വിഭാഗം മേധാവി ജയകൃഷ്ണ ടീച്ചറായിരുന്നു. സംസ്കൃതം വിഭാഗം മേധാവി ഡോ. ഹരിനാരായണൻ സർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചത് ഡോ. പ്രദീപ് ചന്ദ്രൻ സാറും ചെയർപേഴ്‌സൺ അമൃത ബാബുരാജുമായിരുന്നു. തുടർന്ന് അക്ഷയ് ചന്ദ്രന്റെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരവും നടന്നു. 1st BEd Physical Science ആയിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടും മൂന്നും സ്ഥാനം യഥാക്രമം1st year MEd ഉം 1st BEd സംസ്കൃതവും സ്വന്തമാക്കി.

Photos from Government College of Teacher Education Kozhikode's post 12/09/2018

GCTE കാലിക്കറ്റ് പ്രിയ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന EPC Section

Photos from Government College of Teacher Education Kozhikode's post 09/09/2018

ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂകേഷൻ കോഴിക്കോട് 2018 - 2019 അധ്യയന വർഷത്തെ അധ്യാപക ദിനം യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു.

31/10/2013

Last day of 2012-13 batch...............

26/03/2013

Model Exams going on....last paper tommorrow...don't miss it ...
Principal

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Address


Govt. College Of Teacher Education, Mananchira Kozhikode
Kozhikode
673001