AKG Center, Ramalloor
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AKG Center, Ramalloor, Landmark & historical place, nochad, Kozhikode.
11/02/2024
1990 ൽ പ്രവർത്തനം അവസാനിപ്പിച്ച സ്ഥാപനം പോലും, 'ഇതാ പൂട്ടാൻ പോകുന്നു' എന്ന മട്ടിൽ ലീഡ് വാർത്ത തയ്യാറാക്കിയ മലയാള മനോരമയുടെ നിലപാട് ലജ്ജാകരമാണ്.
ഈ വർഷത്തെ ബജറ്റ് രേഖകൾക്കൊപ്പം സമർപ്പിച്ച ബ്യൂറോ ഓഫ് പബ്ളിക് എൻ്റർപ്രൈസസിൻ്റെ റിപ്പോർട്ട് വസ്തുനിഷ്ഠമായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തപ്പോഴാണ് സർക്കാർ നയത്തെക്കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാനാകുമോ എന്ന് മനോരമ ശ്രമിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മികച്ച പ്രകടനമാണ് മറ്റ് മാധ്യമങ്ങൾ വാർത്തയാക്കിയത്. എന്നാൽ മനോരമ മാത്രം നിക്ഷിപ്ത താൽപര്യത്തോടെ വാർത്ത വളച്ചൊടിച്ചു.
മനോരമ സൂചിപ്പിച്ചിരിക്കുന്ന 18 സ്ഥാപനങ്ങളിൽ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടത് 10 എണ്ണമാണ്. ഇവയെല്ലാം 2016 ലെ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ പ്രവർത്തനം പുന: ക്രമീകരിച്ചതോ ലിക്വിഡേഷൻ നടപടികൾ ആരംഭിച്ചതോ ആണ്. 34 വർഷം മുൻപ് പ്രവർത്തനം നിർത്തിയ സ്ഥാപനം പോലും പുതുതായി അടച്ച്പൂട്ടാൻ പോകുന്നു എന്ന മട്ടിലാണ് വാർത്ത. 1990 മുതൽ പ്രവർത്തനം പുന:ക്രമീകരിച്ച സ്ഥാപനങ്ങളാണ് മലയാള മനോരമയുടെ പട്ടികയിലുള്ളത്. ഉൽപന്നങ്ങൾ കാലഹരണപ്പെടുകയോ പ്രത്യേക ഉദ്ദേശ്യത്തോടെ ആരംഭിച്ച ശേഷം അത് നിറവേറ്റപ്പെടുകയോ ചെയ്തതോടെ പ്രവർത്തനം പുന:ക്രമീകരിച്ച സ്ഥാപനങ്ങളാണിവ. പ്രത്യേക ഉദ്ദേശ്യത്തിന് മാത്രമായി തുടങ്ങിയ സ്ഥാപനങ്ങൾ പിന്നീട് പ്രവർത്തനം പുന:ക്രമീകരിക്കുകയായിരുന്നു. കെൽട്രോണിൻ്റെ സബ്സിഡിയറി ആയി ആരംഭിച്ച ചില സ്ഥാപനങ്ങൾ പുന:ക്രമീകരിച്ചെങ്കിലും സ്ഥാപനം മികച്ച രീതിയിൽ ഇപ്പോഴും മുന്നേറുകയാണ്.
കെൽട്രോൺ പവർ ഡിവൈസസ് ലിമിറ്റഡിൻ്റെ പ്രവർത്തനം 2005ലും കെൽട്രോൺ റെക്റ്റിഫയേഴ്സ് ലിമിറ്റഡ് 2006ലും കേരള ഗാർമെൻ്റ്സ് ലിമിറ്റഡ് 2007ലും കേരള സ്പെഷ്യൽ റിഫ്രാക്റ്ററീസ് ലിമിറ്റഡ് 1996ലും സിഡ്കെൽ ടെലിവിഷൻസ് ലിമിറ്റഡ് 1993ലും കഞ്ചിക്കോട് ഇലക്ട്രോണിക്സ് ആൻ്റ് ഇലക്ട്രിക്കൽസ് ലിമിറ്റഡ് 2015ലും വഞ്ചിനാട് ലെതേഴ്സ് ലിമിറ്റഡ് 1990ലും സിഡ്കോ മോഹൻ കേരള ലിമിറ്റഡ് 2007ലും കുന്നത്തറ ടെക്സ്റ്റൈൽസ് ലിമിറ്റഡ് 1997ലും പ്രവർത്തനം അവസാനിപ്പിച്ച സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങൾ നിയമപരമായി വൈൻ്റ് അപ്പ് ചെയ്യുന്നതിനുള്ള നടപടികളെക്കുറിച്ച് എല്ലാ വർഷവും പരാമർശങ്ങളുണ്ടാകാറുള്ളതാണ്. ഇത് ഇപ്പോൾ സംഭവിച്ച കാര്യമല്ല എന്നർത്ഥം.
ഒരു സ്ഥാപനവും അടച്ചുപൂട്ടാൻ ഈ സർക്കാർ തീരുമാനിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ നയത്തെക്കുറിച്ച് എത്ര ശ്രമിച്ചാലും മനോരമക്ക് തെറ്റിദ്ധാരണ പരത്താനാവില്ല. അടച്ചുപൂട്ടിയ 2 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ പോലും ഏറ്റെടുത്ത് സംരക്ഷിച്ച സർക്കാരാണിത്. വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് 279.1 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത് ഈ സംസ്ഥാന ബജറ്റിലാണ്. സർക്കാരിൻ്റെ നയവുമായി ബന്ധപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് പത്രത്തിൻ്റെ പ്രധാന വാർത്ത തയ്യാറാക്കുമ്പോൾ പോലും മന്ത്രിയേയോ മറ്റ് ഉത്തരവാദപ്പെട്ടവരേയോ ബന്ധപ്പെടാനുള്ള സാമാന്യ മര്യാദ പോലും പുലർത്താത്തത് അപലപനീയമാണ്.
07/08/2018
തമാശയായി മലയാളി കരുതിയ പഴത്തിന് 'പൊന്നുംവില' തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയൻ എന്ന് വിളിക്കുന്ന കാട്ട് ചെടിപഴത്തിന് കേരളത്തില്‍ തന്നെ വിവിധ പേരുകളാണ്. മ...
Hello
Hi
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Nochad
Kozhikode
673524
