Kozhikode Tourism

Kozhikode Tourism

Share

കോഴിക്കോടിനെ സ്നേഹിക്കുന്നവര്‍ക്കായി...

കോഴിക്കോടിന്റെ പ്രകൃതി ഭംഗിയെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ഈ പേജ് സമര്‍പ്പികുന്നു.

ആദ്യം നമുക്ക് കോഴിക്കോടിനെ ഒന്ന് പരിചയപ്പെടാം...

കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർള

26/03/2026

നാളെ മുതൽ ആരംഭിക്കുന്നു
#കോഴിക്കോട്_ഡബിൾ_ഡക്കർ_സിറ്റി_റൈഡ്
കോഴിക്കോട് ഡബിൾ ഡക്കർ റൈഡ് - ബുക്കിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ*

1. onlineksrtcswift.com എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
2. Travelling From എന്ന സ്ഥലത്ത് Kozhikode Double Decker എന്ന് നൽകുക.
3. Going To എന്ന സ്ഥലത്ത് Kozhikode എന്ന് നൽകുക.
4. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി (Date) തിരഞ്ഞെടുക്കുകയും Search ഓപ്ഷൻ ക്ലിക്ക് ചെയ്യുകയും ചെയ്യുക.
5. ലഭ്യമായ ട്രിപ്പുകളിൽ നിന്ന് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രിപ്പിന് നേരെയുള്ള Select seats ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
6. നിങ്ങൾക്ക് ആവശ്യമായ Upper Deck / Lower Deck സീറ്റ് തിരഞ്ഞെടുക്കുക.
7. Boarding Point: Kozhikode Double Decker എന്നും Dropping Point: Kozhikode എന്നും തിരഞ്ഞെടുക്കുക.
8. തുടർന്ന് Provide Passenger Details ക്ലിക്ക് ചെയ്ത് യാത്രക്കാരുടെ പേര്, വയസ്, gender, mobile number, email id എന്നിവ നൽകുക.
9. Proceed to Payment ക്ലിക്ക് ചെയ്ത് അനുയോജ്യമായ Payment Option തിരഞ്ഞെടുക്കുകയും പേയ്മെന്റ് പൂർത്തിയാക്കുകയും ചെയ്യുക.
10. പേയ്മെന്റ് വിജയകരമായി പൂർത്തിയായതിന് ശേഷം ടിക്കറ്റ് കൺഫർമേഷൻ സന്ദേശം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്നതാണ്.

26/03/2026

കോഴിക്കോടിന്റെ നഗര വീഥിയിൽ നാളെ മുതൽ (27/03/2026)

#കോഴിക്കോട്_ഡബിൾ_ഡക്കർ_സിറ്റി_റൈഡ്

#റൂട്ട്:--KSRTC ബസ്സ്റ്റാന്റ്__സരോവരം റോഡ്__മാനാഞ്ചിറ__പാളയം__കോതി ബീച്ച് __കുറ്റിച്ചിറ__കണ്ണപ്പറമ്പ് ബീച്ച്__സൗത്ത് ബീച്ച്__സെൻട്രൽ ബീച്ച്__ആകാശവാണി__വലിയങ്ങാടി__ഗാന്ധി പാർക്ക്__വരക്കൽ ബീച്ച് __ഭട്ട് റോഡ് ബീച്ച് __ഇംഗ്ലീഷ് ചർച്ച് __മാനാഞ്ചിറ സ്‌ക്വയർ__KSRTC ബസ്സ്റ്റാന്റ്

#ടിക്കറ്റ്_നിരക്ക് :
മുകളിൽ ₹200
താഴെ ₹100

#സമയവിവരം :--
ട്രിപ്പ് 1: 03:00PM ••••04:20PM
ട്രിപ്പ് 2: 04:30PM ••••05:50PM
ട്രിപ്പ് 3: 06:00PM ••••07:20PM
ട്രിപ്പ് 4: 07:30PM ••••08:50PM
ട്രിപ്പ് 5: 09:00PM ••••10:20PM

10/03/2026

ചരിത്ര പ്രസിദ്ധമായ കൊല്ലം പിഷാരിക്കാവ് ചിറയുടെ സൗന്ദര്യവത്ക്കരണ ടൂറിസം വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. പദ്ധതികൾക്കായി ടൂറിസം വകുപ്പ് 4 കോടി രൂപയാണ് അനുവദിച്ചത്.

10/03/2026

കോഴിക്കോട് നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ തുറന്ന ആകാശത്തിൻ കീഴിൽ ആസ്വദിക്കാനുള്ള പുതിയ ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ബഹു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

05/03/2026

KSRTC കോഴിക്കോട് സിറ്റി ടൂറിനു വേണ്ടി ഇറക്കിയ ഡബിൾ ഡക്കർ ബസ്സ്, Switch mobility എന്ന ബ്രാൻഡിന്റെ Switch EiV 22 എന്ന മോഡൽ ബസ്സ് ആണ് ഇറക്കിയത്, 2 കോടിയുടെ ബസ്സ് ആണിത്.

മാവൂർ റോഡ് (Mavoor Road)
​സരോവരം (Sarovam)
​കോഴിക്കോട് ബൈപാസ് - സൈബർ പാർക്ക്, വേൾഡ് ട്രേഡ് സെന്റർ (Kozhikode Bypass - Cyber Park, World Trade Centre)
​കോഴിക്കോട് ബീച്ച് (Kozhikode Beach)
​കാപ്പാട് (Kappad)
​ഈസ്റ്റ് ഹിൽ (East Hill)
​പുതിയാപ്പ (Puthiyappa)
​കല്ലായി (Kallai)
​ബേപ്പൂർ (Beypore)
​വയനാട് റോഡ് (Wayanad Road)
​റെയിൽവേ സ്റ്റേഷൻ (Railway Station)
​ഫറോക്ക് (Feroke)
​മാനാഞ്ചിറ (Mananchira)

എന്നീ സ്ഥലങ്ങളിലൂടെയാണ് ബസ്സ് സഞ്ചരിക്കുക..

27/02/2026

കോഴിക്കോടിന് പുതിയൊരു ടൂറിസ്റ്റ്
ഡെസ്റ്റിനേഷന്‍ കൂടി.. ❤️

ചേര്‍മല കേവ് പാര്‍ക്ക് ഇന്ന് ടൂറിസം മിനിസ്റ്റർ ശ്രീ.മുഹമ്മദ്‌ റിയാസ് ഉ ദ്ഘാടനം നിർവഹിച്ചു.

24/09/2025

Kariyathumpara 🔥🍀☘️🍀
Open time 9:00 AM to 6:00 PM
Ticket : 30 Rs per Person.

03/07/2025

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

Photos from Kozhikode Tourism's post 10/06/2025

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയ്ക്ക് അടുത്ത് കൊല്ലം പാറപള്ളി ബീച്ച് വളരെ മനോഹരമായ ജില്ലയിലെ ഒരു ബീച്ചാണ്.

ആർത്തിരമ്പുന്ന കടൽ. കടലിനോട് ഓരം ചേർന്ന് കിടക്കുന്ന കുന്നിൽ തലയുയർത്തി നിൽക്കുന്ന പാറപ്പള്ളി. മനോഹരമായ പ്രകൃതിഭംഗിയും അതിലേറെ ചരിത്ര പ്രാധാന്യവുമുള്ള ഈ കടലോരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര-തീർഥാടന കേന്ദ്രമാണ്. അവധിദിനങ്ങളിലും മറ്റും നൂറു കണക്കിനാളുകൾ ഇവിടെയെത്താറുണ്ട്.

പന്തലായനി കൊല്ലം ഉൾപ്പെട്ട കോളം കടപ്പുറത്തിന്റെ പ്രകൃതി ഭംഗിയാണ് ഇവിടുത്തേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. ഉള്ളോട്ട് വളഞ്ഞ് ശാന്തമായ കോളം കടപ്പുറം സഞ്ചാരികൾക്ക് ഏറെ പ്രിയമാണ്.

ഒട്ടെറെ ഐതിഹ്യങ്ങൾ ഇവിടെ കെട്ടു പിണഞ്ഞു കിടക്കുന്നു.കൊല്ലം പാറപ്പള്ളിയിൽ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും വിശ്വാസികൾ എത്താറുണ്ട്. ബീച്ചിന് സമീപമുള്ള കുന്നിന് മുകളിലാണ് പള്ളി.

വ്യത്യസ്തയാർന്ന ഒറ്റയും, കൂട്ടമായും ചെറുതും വലുതുമായ ഉരുളൻ പാറകളുടെ ഇടയിലായി മനോഹരമായ ബീച്ച്.സാധാരണയായി നാട്ടിൽ കാണുന്ന ബീച്ചുകളിൽ നിന്നു തീർത്തും വ്യത്യസ്തമായ ബീച്ച്‌, ഇവിടെ നമ്മളെ അത്ഭുതപെടുത്തുന്ന കാര്യമെന്തന്നാൽ പള്ളിയുടെ താഴെ കടലിനോട് ചേർന്ന് ഒരു കിണർ ഉണ്ട് ഒട്ടും ഉപ്പ് ചുവയില്ലാത്ത നല്ല ശുദ്ധമായ വെള്ളം കിട്ടുന്ന കിണർ, മുസ്ലിം മത വിശ്വാസികൾ പുണ്യജലമായാണ് അതിനെ കാണുന്നത്‌.

10/04/2025

മിനി ഗോവ ✨👌💕

16/03/2025

പയ്യോളിയിൽ നിന്ന് 14km അകലെ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന അത്ഭുതദീപാണ് വെള്ളിയാംക്കല്ല്- അറിയാം വെള്ളിയാംകല്ലിനെ കുറിച്ച്.. ഷെയർ ചെയ്യൂ ഈ അറിവ്..✨

24/01/2025

Peruvannamoozhi Dam💕👌❤

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Website

Address


Kozhikode
Kozhikode
6730001