Celebrating my 9th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
Karukulangara
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശം
16/01/2024
മാനവികതയുടെ മഹത്തായ സന്ദേശങ്ങൾ, കാവ്യാത്മകമായ രീതിയിൽ എല്ലാക്കാലത്തിനുമായി പകർന്നു നൽകിയതുകൊണ്ടാണ് കുമാരനാശാൻ ജനങ്ങൾക്ക് പ്രിയപ്പെട്ട മഹാകവി ആയത്. ജീവിത തത്വദർശനങ്ങൾ ഉൾച്ചേർന്ന രചനകൾ അദ്ദേഹത്തെ വേറിട്ട കവിത്വത്തിന് ഉടമയാക്കി. ഈ ദർശനങ്ങളാകട്ടെ ശ്രീനാരായണ ഗുരുവിൽ നിന്നാണ് ആശാന് പകർന്നു കിട്ടിയത്.
ഗുരുവിന്റെ സന്ദേശങ്ങളെ, പ്രത്യേകിച്ച് ജാതിഭേദമില്ലായ്മയുടെ, സമസൃഷ്ടി സ്നേഹത്തിന്റെ തത്വങ്ങളെ അദ്ദേഹം തന്റെ കവിതകളിൽ പാലിൽ പഞ്ചസാരയെന്ന പോലെ ലയിപ്പിച്ചെടുത്തു. വേദനിക്കുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും മുറിപ്പെട്ട സമൂഹമനസ്സിന് സാന്ത്വനവുമായി ആശാന്റെ കവിതകൾ. അങ്ങനെ എക്കാലത്തിന്റെയും കവിയായി വളർന്നുനിൽക്കുന്നു ആശാൻ. മരണത്തിന്റെ നൂറാം വർഷത്തിൽ വായനക്കാരന്റെ മനസ്സിലും സമൂഹത്തിന്റെ മനഃസാക്ഷിയിലും ആ കവിതകൾ തിളങ്ങിനിൽക്കുന്നത് ഇതിന്റെ ദൃഷ്ടാന്തമാണ്. ഇനി ആയിരം കൊല്ലം കഴിഞ്ഞാലും ആശാനും അദ്ദേഹത്തിന്റെ കവിതകളും കൂടുതൽ പ്രഭാവത്തോടെ ഇവിടെത്തന്നെയുണ്ടാകും എന്നതിന് തെളിവ് തരുന്നു ഈ നൂറുവർഷങ്ങൾ.
ജാതിമതാന്ധതയിൽ തമ്മിലടിച്ചു നശിക്കുന്ന ഒരു സമൂഹത്തെ കുറിച്ച് ആശാൻ മുന്നറിയിപ്പ് നൽകി. ആ മുന്നറിയിപ്പ് സമൂഹം കൂടുതലായി ഉൾക്കൊള്ളേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഭേദചിന്തകൾക്കതീതമായ മനുഷ്യത്വം, അതായിരുന്നു ആശാന്റെ സ്വപ്നം. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടട്ടെ.
19/12/2023
18/07/2023
🙏 ആദരാജ്ഞലികൾ
24/02/2023
പ്രവർത്തനത്തിനുള്ള അംഗീകാരം
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന നാട്ടുകൂട്ടം കാരുകുളങ്ങര എക്സിക്യൂട്ടിവ് കമ്മറ്റി അംഗം മൂസ കെ സി യെ നരിക്കുനി പരിവാർ അനുമോദിച്ചു.
Nattukoottam Karukulangara
03/02/2023
ഇന്ത്യൻ ആർമിയിലേക്ക് യോഗ്യത നേടിയ വിവേക് R K യ്ക്ക് അഭിനന്ദനങ്ങൾ
29/01/2023
2021-22 വർഷത്തെ LSS നേടിയ വൈഗ അനൂപിന് നാട്ടുകൂട്ടം കാരുകുളങ്ങര ജനകീയ കൂട്ടായ്മ മൊമെൻ്റോ നൽകി അനുമോദിച്ചു. പ്രസിഡൻ്റ് ഷാമിൽ മൊമെൻ്റോ കൈമാറി. മുസമ്മിൽ , അനന്തു , അമൃത് , ശ്രീഹരി , അജയ് എന്നിവർ പങ്കെടുത്തു
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Karukulangara
Kozhikode
673585
