Krishibhavankoodaranhi Kozhikode

Krishibhavankoodaranhi Kozhikode

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Krishibhavankoodaranhi Kozhikode, Public & Government Service, krishibhavan koodaranhi, Kozhikode.

13/06/2025
15/05/2023

പ്രിയപ്പെട്ടവരേ,
ഇന്ന് മലപ്പുറം വാഴയൂർ കൃഷിഭവനിൽ ജോയിൻ ചെയ്തു. കഴിഞ്ഞ നാലര വർഷം കൂടരഞ്ഞി കൃഷിഭവനിൽ കൃഷി അസിസ്റ്റന്റ് എന്ന നിലയിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് പ്രത്യേകം നന്ദി പറയുന്നു. ഒരു ടീമായി കൂടരഞ്ഞി കൃഷിഭവനെ നയിച്ച കൃഷിഓഫീസർ മൊഹമ്മദ്‌ പി എം സഹപ്രവർത്തകരായ അബ്ദുൽ സത്താർ, ഷഹന, മോൾസി എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കീഴിൽ കൃഷിഭവനിലൂടെ നടപ്പിലാക്കിയ നിരവധി പദ്ധതികൾ വിജയ പ്രദമായി പൂർത്തീകരിക്കുന്നതിനും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിലും ബഹു കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചൻ സ്ഥിരം സമിതി അധ്യക്ഷൻമാർ മെമ്പർമാർ തുടങ്ങി എല്ലാവർക്കും ഏറ്റവും ഹൃദ്യമായ നന്ദി അറിയിക്കുന്നു. അതോടൊപ്പം കാർഷിക വികസന സമിതി അംഗങ്ങൾ കേരസമിതി ഭാരവാഹികൾ, വിവിധ കർഷക ഗ്രൂപ്പുകൾ പ്രിയപ്പെട്ട കർഷകർ നിങ്ങൾ നൽകിയപിന്തുണയ്ക്കും സ്നേഹത്തിനും എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. സ്നേഹപൂർവ്വം..

മിഷേൽ ജോർജ്
കൃഷി അസിസ്റ്റന്റ്

Photos from Krishibhavankoodaranhi Kozhikode's post 13/04/2023

കൂടരഞ്ഞി റീജനൽ അഗ്രി.സൊസൈറ്റിയുടെ പച്ചക്കറി കൃഷി വിളവെടുപ്പും വിഷു വിപണിയും ബഹു.ലിന്റോ ജോസഫ് MLA ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റോസിലി ടീച്ചർ,ഭരണസമിതിഅംഗങ്ങളായ ജെറീന റോയി,സീന ബിജു,CPI M ലോക്കൽ സെക്രട്ടറി ജലീൽ ഇ.ജെ.,ബാങ്ക് ഡയറക്ടർമാരായ രാധാകൃഷ്ണൻ,പയസ് ജോസഫ്,കൃഷി അസിസ്റ്റൻറ് മിഷേൽ ജോർജ്ജ്,ബാങ്ക് സെക്രട്ടറി അനൂപ് കെ.എം. എന്നിവർ സംസാരിച്ചു.പ്രസിഡന്റ് ജിജി കട്ടക്കയം അധ്യക്ഷത വഹിച്ചു.

Photos from Krishibhavankoodaranhi Kozhikode's post 05/04/2023

കൃഷി ജാഗരൺ മാസികയിൽ കൃഷി ഓഫീസർ മൊഹമ്മദ്‌ പി എം എഴുതിയ ലേഖനം

Photos from Krishibhavankoodaranhi Kozhikode's post 05/04/2023

കക്കാടംപൊയിൽ ഭാഗത്തു കാറ്റിൽ കൃഷി നാശം സംഭവിച്ച വാഴത്തോട്ടങ്ങൾ പരിശോധിക്കുന്നു

Photos from Krishibhavankoodaranhi Kozhikode's post 03/04/2023

കൃഷി നാശം പരിശോധന തുടരുന്നു

Photos from Krishibhavankoodaranhi Kozhikode's post 31/03/2023

വേനൽ മഴയും കാറ്റും -അകമ്പുഴ പ്രദേശത്തു വ്യാപക കൃഷി നാശം. പരിശോധനയിൽ കൃഷി ഭവൻ ഉദ്യോഗസ്ഥർ 👆🏻

Photos from Krishibhavankoodaranhi Kozhikode's post 31/03/2023

വേനൽ മഴയും ശക്തമായ കാറ്റും കൂടരഞ്ഞിയിൽ വ്യാപക കൃഷി നാശം

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കക്കാടംപൊയിൽ അകമ്പുഴ പീടികപ്പാറ തേനരുവി തുടങ്ങിയ മലയോര മേഖലയിൽ മാർച്ച് 29 ന് വീശിയടിച്ച ശക്തമായ കാറ്റിലും വേനൽ മഴയിലും ജോസ് തേക്കുംകാട്ടിൽ, നോബിൾ എർത്ത്, തോമസ് പേണ്ടാനത്ത് ശ്രീനിവാസൻ വട്ടക്കാവിൽ ബിനു പനന്തോട്ടത്തിൻ മോഹൻദാസ് വല്യാട്ടുകണ്ടത്തിൽ തുടങ്ങിയ കർഷകരുടെ ആയിരക്കണക്കിന് കുലച്ച നേന്ത്രവാഴകളും ജാതി തുടങ്ങിയ മറ്റു കാർഷിക വിളകളും പൂർണ്ണമായും നശിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി വരുന്നു. പ്രാഥമിക പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായും സമയ ബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഫീൽഡു തല പരിശോധ ആരംഭിച്ചതായും കൂടരഞ്ഞി കൃഷിഓഫീസർ അറിയിച്ചു.

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Address


Krishibhavan Koodaranhi
Kozhikode
673604